24 ഏപ്രിൽ 2005

palavaka

വിണ്ണിന്‍ നീലക്കിനാവില്‍ ചിറകു കുടയുമീ
ഭൂമിയും,ഭൂവില്‍ വാഴ്വിന്‍
പുണ്ണിന്‍ നീറ്റത്തിലോര്‍മ്മക്കുളിരമൃതു പുര-
ട്ടുന്ന കൌമാരവായ്പും
എണ്ണിത്തീരുന്ന നാളിന്‍ നെറുകയില്‍ വരളും
നാളവും ചുട്ടവെയ്ലില്‍
തണ്ണീര്‍ വറ്റും കുളത്തിന്‍ കദനവു -മിവയെന്‍
പൂര്‍വ്വജന്മാര്‍ജ്ജിതങ്ങള്‍

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിരവരും,പോകു,മല്ലേ സഖീ? ഞാനീ
ജലഴിപിടിച്ചൊട്ടുനില്‍ക്കട്ടെ; നീയെ-
ന്നണിയത്തു തന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരു ചുമയ്ക്കടിയിടറി വീഴാം.
കാലമിനിയുമുരുളും,വിഷു വരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോതളിരിനും പൂവരും,കായ്വരും - അപ്പോ-
ളാരെന്നുമേതെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പോഴീയാര്‍ദ്രയെശ്ശാന്തരായ്‌,
സൌമ്യരായെതിരേല്‍ക്കാം
വരിക സഖീ, യരികത്തു ചേര്‍ന്നു നില്‍ക്കൂ;
പഴയൊരു മന്ത്രം സ്മരിക്ക നാമന്യോന്യ-
മൂന്നുവടികലായ്‌ നില്‍ക്കാം;
ഹാ! സഫലമീ യാത്ര!

****എന്‍.എന്‍. കക്കാട്‌
***************************
വാ നാറ്റം കവര്‍ നാറ്റമീറപൊടിയും
ഭാവം കൊടുംക്രൂരമാം
വാക്കും നോക്കുമിതാദി സര്‍ഗ്ഗവിഭവാന്‍
നിശ്ശേഷചക്കീഗുണാന്‍
ഇച്ചക്ക്യാമുപയുജ്യ പത്മജനഹോ
ചക്ക്യാണ ചക്ക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വ-
ന്നെല്ലാമിരന്നീടണം
****ധനഞ്ജയം ചക്യാര്‍ കൂത്തിലെ പ്രതി ശ്ലോകം
**********************
കാ ത്വം സുന്ദരീ? ജാഹ്നവീ, കിമിഹതോ
ഭര്‍ത്താ ഹരോ, നന്വസാ-
സംഭസ്ത്വം കിമു വേത്സി മാന്മഥരസം?
ജാനാത്യയം തേ പതി:
സ്വാമിന്‍! സത്യമിദം? നഹി പ്രിയതമേ!
സത്യം കുത: കാമിനാ-
മിത്യേവം ഹരജാഹ്നവീ ഗിരിസുതാ-
സഞ്ചല്‍പ്പിതം പാതു വ:
**മംഗളശ്ലോകം, "അനധീതമംഗലത്തുകാരുടെ വാതുതീര്‍ക്കല്‍" കൂത്ത്‌**************
********************
കവിതാ വനിതാ ചൈവ സ്വയമേവാഗതാ വരാ
ബലാദാകൃഷ്യമാണാ ചേല്‍ സരസാവിരസാ ഭവേല്‍
സാ കവിതാ, സാ വനിതാ
യസ്യാ: ശ്രവണേന ദര്‍ശനേനാപി
കവി ഹൃദയം, യുവ ഹൃദയം
സരളം തരളം ച സത്വരം ഭവതി
***ചകാര്‍കൂത്തില്‍ നല്ല കവിതയുടെ ലക്ഷണം പറയുന്നത്‌
****************************
മീശയാ ശോഭതേ മോന്താ, മോന്തയാ മീശയും തഥാ
മീശയാ മോന്തയാ ചൈവ ഭവാനേറ്റം വിരാജതേ
***********************
കുളിച്ചു കുറ്റിത്തലയും കുടഞ്ഞി-

ട്ടമന്ത്രകുംഭം ചൊരിയുന്ന നേരം
ഭ്രമിച്ചു ദേവന്‍ ചുമരോടണഞ്ഞു
നീരോവിലൂടേ ഗമനം ചകാര
****************************
ശാന്തിദ്വിജ: പ്രകുരുതേ ബഹുദീപശാന്തിം
പക്വാജ്യപായസ ഗുളൈര്‍ജ്ജഠരാഗ്നി ശാന്തിം
തത്രത്യബാലവനിതാ മദനാഗ്നിശന്തിം
കാലക്രമേണ പരമേശ്വരശക്തിശാന്തിം
******************************
പുകതടവിന ചോറും പൂത്തുരുക്കൊണ്ട നെയ്യും
പുഴകിന ബൃഹതീനാം പൂവ്വലും നാലുമൂന്നും
പുതിയ തയിരുമുച്ചൈരുണ്ണി മാങ്ങായുമെല്ലാം
പുലരില്‍ വിരവില്‍ നല്‍കുന്നമ്മമാര്‍ക്കേ നമോസ്തു.
****************************
കണ്ണിമാങ്ങകരിങ്കാളന്‍
കനലില്‍ ചുട്ടപപ്പടം
കാചിയമോരുമുണ്ടെങ്കില്‍
കണാം ഊണിന്റെ വൈഭവം
******************************
നൂറായിരംകറികള്‍ മറ്റുളവാകിലും കേള്‍
മോരില്ലയാകിലശനം പരിചില്ല പാര്‍ത്താല്‍
പൂരായമല്ല പറയുന്നതു ലോകരച്ചോ!
നാരായണായ നമ മോരിനു കൈതൊഴുന്നേന്‍
******************************
കണ്ണിന്നുകൌതൂഹലമേറെ നല്‍കും
കണ്ണമ്പഴം സമ്പ്രതി വേണ്ടുവോളം
എണ്ണാതെ തന്നീടിലവര്‍ ക്കു നിത്യ-
മെണ്ണായിരത്തെട്ടു നമസ്കരിയ്ക്കാം
******************************
വെണ്ണസ്മേരമുഖീം വറത്തു വരളും
വൃന്താകദന്തച്ഛദാം
ചെറ്റോടല്‍മധുരക്കറിസ്തനഭരാ-
മമ്ലോപദം ശോഭരീം
കെല്ലാര്‍ന്നോരെരുമത്തയിര്‍ കടിതടാം
ചിങ്ങമ്പഴോരുദ്വയീ-
മോനാം ഭക്തിവധൂം പിരിഞ്ഞയി സഖേ
ലോക: കഥം ജീവതി?
******************************
കുണ്ഡീന നായക നന്ദിനിക്കൊത്തോരു
പെണ്ണില്ല മന്നിലെന്നു കേട്ടു മുന്നേ
വിണ്ണിലുമില്ലാ നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനക്കുമ്പോള്‍
അവരവര്‍ ചൊല്ലിക്കെട്ടേന്‍ അവള്‍ തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാസാധാരണങ്ങള്‍
അനുദിനമവള്‍ തന്നില്‍ അനുരാഗം വളരുന്നൂ
അനുചിതമല്ലെന്നിന്നു മുനിവചനേന മന്യേ
എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നില്‍
അന്തരംഗത്തില്‍ പ്രേമം വന്നീടുവാന്‍
പെണ്ണിനൊരാണിലൊരു പ്രേമതാമരക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും
വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരതവന്നു കൃത്യ ചതുരത പോയി
മുദിരതതീകബരീ പരിചയപദവിയോ
വിജനേ വസതിയോ മേ ഗതിയിനി രണ്ടിലൊന്നേ
****************************
അംഗനമാര്‍ മൌലേ! ബാലേ!
സാശയെന്തയിതേ
എങ്ങിനേ പിടിക്കുന്നു നീ

ഗഗനചാരിയാമെന്നെ?
യൌവ്വനം വന്നുദിച്ചിട്ടും ചെരുതയില്ലാ ചെറുപ്പം
അവിവേകമിതു കണ്ടാലറിവുള്ളവര്‍
പരിഹസൈക്കും, ചിലര്‍ പഴിക്കും,
വഴിപിഴയ്ക്കും, തവ നിനക്കുമ്പോള്‍
*****************************
കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്തൊഴും മൊഴി നിശമ്യവിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വന്തര്‍മുദാ പുരവനേ സഹതേന രേമേ
******************************
സാമ്യമകന്നോരുദ്യാനം; എത്രയുമാഭി-
രാമ്യമിതെനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം
ചൈത്രരഥവും
കാമ്യം നിനക്കുന്നാകില്‍ സാമ്യമല്ലിതു രണ്ടും
കങ്കേളി ചമ്പകാദികള്‍ പൂത്തുനില്‍ക്കുന്നു
സങ്കേ വസന്തമായാതം
ഭൃംഗാളി നിറയുന്നു പാടലപടലിയില്‍
കിംകേതങ്ങളില്‍ മൃഗാങ്കനുദിക്കയല്ലീ
പൂത്തും തളിര്‍ത്തുമല്ലാതെ ഭൂരുഹങ്ങളില്‍
പേര്‍ത്തുമൊന്നില്ലിവിടെ കാണ്മാന്‍
ആര്‍ത്തു നടക്കും വണ്ടിന്‍ ചാര്‍ത്തും കുയില്‍ കുലവും
വാഴ്ത്തുന്നൂ മദനന്റെ കീര്‍ത്തിയെ മറ്റൊന്നില്ല
സര്‍വ്വത്തുരമണീയമേതല്‍, പൊന്മയക്രീഡാ
പര്‍വ്വതമെത്രയും വിചിത്രം
ഗര്‍വ്വിതഹംസകോക ക്രീഡാതടാകമിതു
നിര്‍വൃതീകരങ്ങളിലീവണ്ണം മറ്റൊന്നില്ല
******************************
പഥസാം നിചയം വാര്‍നൊഴിഞ്ഞീലളവു
സേതുബന്ധനോദ്യോഗമെന്തെടോ?
******************************
പഴുതേ ഞാനെന്തിനു പലവക പറഞ്ഞുകേള്‍പ്പിക്കുന്നൂ
നളനു വേറെ കര്‍മ്മം നമുക്കു കര്‍മ്മം വേറെ
******************************
സ്വരത്തിനുടെ മാധുര്യം കേട്ടാ
ലൊരുത്തിയെന്നതു നിശ്ച്ചേയം
ആകൃതികണ്ടാല്‍ അതിരംഭേയം
ആരാലിവള്‍തന്നധരം പേയം?
ആരിവളവനിതലാമരിവര-
നാരീ വപുഷി ധൃതമാധുരീ
*
*
*
വാതിച്ചോര്‍ ക്കും പ്രാണാപായേ
ജാതിച്ചോദ്യം വേണ്ട തൊടുവാന്‍
*
*
*
താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടൂ
ചോര്‍ച്ചകൂടാതെ കെട്ടി ചുമരുംവച്ചോരു വീട്‌
വാഴ്ക നമുക്കവിടെ വനസുഖമാരറിഞ്ഞു?
വേഴ്ചയില്‍ ഈശ്വരനാശ്രിതവത്സലനല്ലേ
******************************
ദാനവാരി മുകുന്ദനേ
സാനന്ദം കണ്ടീടുവാന്‍ വിപ്രന്‍
താനേ നടന്നീടിനാന്‍
ചിന്ത ചെയ്വൂ
സൂനബാണസുഷമനാം
ആനന്ദമൂര്‍ത്തിയേ കാണ്മാന്‍
നൂനം ഞാന്‍ ചെന്നീടുന്നുണ്ടു
നിസ്സന്ദേഹം
നാളികാക്ഷന്‍ തന്നെ എത്ര
നാളായീട്ടുകാണ്മാന്‍
മേളിത സന്തോഷത്തോടേ
മേവീടുന്നൂ

ആചാര്യാലലയത്തില്‍നിന്നും
പിരിഞ്ഞതിലച്യുതനാം
മേചക വര്‍ണ്ണനെ കണ്ടിട്ടില്ലാ
നിസ്സന്ദേഹം
അന്തണരിലേട്ടം കൃപാസന്തതി
മുകുന്ദനുള്ള ചിന്ത
മൂലം ബന്ധുരാംഗന്‍
മാനിച്ചീടും
***
കലയാമീസുമതേ
ഭൂസുരമൌലേ
കലയാമീസുമതേ
കലിതാനന്ദം എനിക്കിന്നു
കനിവോടെ തവ ആഗമം
പൃഥ്വീസുര തേ പാദതീര്‍ത്ഥമേല്‍കയാലിന്നു
എത്രയും കൃതാര്‍ത്ഥരായ്‌
വര്‍ത്തിക്കുന്നേഷ ഞാനും
സത്തുക്കളുടെ സംഗം തീര്‍ത്ഥസ്നാന സമാനം
ശാസ്ത്രേവിശ്രുതമിതു ചിത്തേ നിരൂപിതമല്ലയോ?
*
*
*
ഉത്പലവിലോചന
ത്വത്പ്രിയാ കാരണേന
നിഷ്കിഞ്ചന ഭൂസുരനേ
പൊക്കമേറും സൌധമേറ്റി
സല്‍ക്കരിച്ചതും ഓര്‍ത്താല്‍
മല്‍ ഭാഗ്യം എന്തുചൊല്‍ വൂ
പരാതെ മല്‍ കുടുംബിനീ വരവും
മേ ഹരേ പാര്‍ത്തു
പാര്‍ത്തു മരുവുന്നു ശിശുക്കളും
ദര്‍ശനം പുന:രസ്തു
ത്വദ്പാദം ചേരുവോളം
അത്യോതരമാം ഭക്തി
അപ്രമേയാ തന്നീടേണം
ഇപ്പോളഹം യാമി ഗേഹം
******************************
സാംബസദാശിവ സാംബസദാശിവ....
മുന്‍ കൂര്‍ ക്ലിപ്തപ്പെടുത്തിയ വഴിയമ്പലങ്ങളില്‍ മാത്രം നില്‍ക്കാതേയോടുന്ന കോഴിക്കോട്‌-ചങ്ങനാശ്ശേരി ഫാസ്റ്റ്‌ പാസഞ്ചറില്‍ സവാരി ചെയ്യുകയായിരുന്നു. തൊട്ടടുത്തിരുന്ന ലേദീസ്‌ ആന്‍ഡ്‌ ജന്റില്‍മാനോട്‌ വഴിനീളേ ഓരോന്നു സംസാരിച്ചു.
പ്രാപ്യസ്ഥനമെത്താന്‍ തിരുവനന്തപുരം മാത്രം ബക്കിയിരിക്കേ, ഇങ്ങനെ വെച്ചു കൊടുത്തു
-പറഞ്ഞു പറഞ്ഞ്‌ ഒന്നു ചോദിക്കാന്‍ മറന്നു
-ചോദിക്കൂ
-പേര്‌?
-സാംബസദാശിവ സാംബസദാശിവ
-നിത്യവൃത്തി?
-കച്ചവടം
-മൊത്തമോ ചി...
-മൊത്തം മൊത്തം
-ചരക്ക്‌?
-അക്ഷരവൈരം
-ച്ചാല്‍?
-സാറാണ്‌
-ച്ചാല്‍?
-ഇഷ്ക്കോള്‍ മേഷാണ്‌
------------------------------
ഒരു ബെക്കറ്റ്‌ ശാമുവേല്‍
തങ്ങളറിയാതെ പശസ്തരായി മരിച്ചവരെ കുറിച്ച്‌ ഒരു പഴങ്കഞ്ഞി പ്രയോഗമുണ്ട്‌. ക്ലീഷേ.
ജീവിച്ചിരിക്കേ അതിയാന്‍ ഒരിതിഹാസമായിരുന്നു. മാരണം കഴിഞ്ഞിട്ടും അതിയാനെച്ചൊല്ലി ചിരിക്കാത്തവനില്ല
സമീപ ഭൂതത്തില്‍ അന്തരിച്ച ഒരു ബെക്കറ്റ്‌ ശാമുവേല്‍ ഈ വകുപ്പില്‍ പെടുന്നു.ഒന്നു രന്ദ്ടു നോവലുകളും രണ്ടുമൂന്നു നാടകങ്ങളും എഴുതിയിരുന്നെങ്കിലും ബെക്കറ്റിനു നോബല്‍ സമ്മാനം കിട്ടുമായിരുന്നു. ലോകത്തെ ഒരു ശരാശരി സാഹിത്യ അക്കാദമിയിലെ പാതി സാക്ഷരതക്കരിലുമുപരി നോബല്‍ സമ്മന പദ്ധതിയിലെ സജ്ജനത്തിനുമില്ല അക്ഷരത്തിന്റെ
പിടിപാട്‌.
പരേതന്റെ സുഭാഷിതങ്ങള്‍
-ജീവിതം മരണത്തില്‍ വസാനിക്കുന്നു. മറിച്ചു നടക്കുന്നവനാകട്ടെ കൊല്ലപ്പെടുന്നുമില്ല
-ചാവിനുമുന്‍പുള്ള ജീവിതമാണ്‌ കേമം
-വയസ്സായി മരിച്ചാലും ജനിക്കുമ്പോള്‍ ചെറുപ്പമായിരിക്കും
-സംബന്ധമില്ലാത്തോന്‍ അസംബന്ധനാണ്‌
ചോദ്യം:
-അറ്റകയ്യിനു ചത്തുകൊടുത്താല്‍ വീണ്ടും ഒരു ജന്മമുണ്ടോ?
ഉത്തരം:
അരങ്ങില്‍ പരീക്ഷിക്കേണ്ട കാര്യമാണിത്‌
ആട്ടക്കളം എന്ന നാടകത്തില്‍ ബെക്കറ്റിന്റെ ഒരു കഥാപാത്രം പറയുന്നു:
-നിനക്ക്‌ വിവരമില്ല,ഉയരവുമില്ല,ബുദ്ധിയുമില്ല,ബൌദ്ധനുമാണ്‌. ഏതിനും കേശവധൃതബുദ്ധശരീരനെച്ചെന്നു കാണ്‌, കൃഷ്ണ,കൃഷ്ണ....
അപ്രകാശിതമായ ചരമക്കുറിപ്പില്‍ ശാമുവേല്‍ ബെക്കറ്റ്‌ കമഴ്ത്തിക്കൊട്ടുന്നു:
നോന്‍ അന്വേഷിച്ചത്‌ വേറൊന്നാണ്‌
കല,കലമാന്‍,കലന്തന്‍ കുട്ട്യാദികളുടെ രൂപഘടന എവ്വിധമാണ്‌?
ഓരോന്നിനും എത്രരൂപ വിലവരും?
എത്രരൂപയ്ക്കു മുറിയാം?
കൈതേനെ കാത്ത്‌ കാത്ത്‌ നാടകമെഴുതുന്ന തിരക്കില്‍ ഒന്നും രൂപത്തിലായില്ല്യ.
-----------------ശ്രീ വി.കെ.എന്‍

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

mashe,
oronnoronnayittu post cheythal ippo entha?
Su.

Paul പറഞ്ഞു...

sunil,
Please check post/html options. some how line breaks are disappering...

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...