20 ഏപ്രിൽ 2005

sankeerthanam -kumaaranaasaan

സങ്കീര്‍ത്തനം
==============
ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!
സാരമായ്‌ സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്‌
കാരണാന്തരമായ്‌ ജഗത്തിലുയര്‍ന്നു
നിന്നിടുമൊന്നിനെ
സൌരഭോല്‍കടനാഭികൊണ്ടു മൃഗം കണ-
ക്കനുമേയമായ്‌
ദൂരമാകിലുമാത്മഹാര്‍ദഗുണാസ്പദത്തെ
നിനയ്ക്കുവിന്‍!
നിത്യനായക, നീതി ചക്രമതിന്‍-
തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്‌
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്ന പാവനകര്‍മ്മ-
ശക്തി കളിയ്ക്കുക!
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-
മാശു കവര്‍ന്നുപോം
ദേഹമാനസദോഷസന്തതി ദേവ
ദേവ, നശിയ്ക്കണേ!
സ്നേഹമാം കുളിര്‍പൂനിലാവു പരന്നു
സര്‍വ്വവുമേകമായ്‌
മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ
മുള്ളില്‍ വിളങ്ങണേ!
ധര്‍മ്മമാം വഴിതന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ,
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ്ക്കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍കൃപാകര, ശാന്തിയാം മണിനൌകയില്‍

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

comment adichaal deshyam varuo mashe? ee kavitha matram entha ingine ayathu? Manglishil?
Su

rathri പറഞ്ഞു...

വരാന്‍ കുറച്ച്‌ വൈകിപ്പോയി. നന്നായിരിക്കുന്നു. പക്ഷെ manglish ഒഴിവാക്കുക.

-rathri

Paul പറഞ്ഞു...

പറഞ്ഞു കേട്ടറിഞ്ഞു വന്നപ്പോള്‍ വൈകിപ്പോയി. നല്ല തുടക്കം, പക്ഷേ manglish ഒഴിവാക്കുവാന്‍ ശ്രമിക്കുക. വായിക്കാനുള്ള എളുപ്പത്തിനാണിത്‌ പറയുന്നത്‌.

പോള്‍,
ജാലകം

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...