16 ഏപ്രിൽ 2005

Soorya Kaanthi

സൂര്യകാന്തി
-------------ജി.
മന്ദമന്ദമെന്‍ താഴും
മുഗ്ദ്ധമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍
ചോദിച്ചൂ മധുരമായ്‌:
"ആരു നീയനുജത്തീ?
നിര്‍ന്നിമേഷനായെന്തെന്‍
തേരുപോകവെ നേരെ
നൊക്കിനില്‍ക്കുന്നൂ ദൂരേ?
സൌമ്യമായ്‌ പിന്നെപ്പിന്നെ
വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ
തിരിഞ്ഞുതിരിഞ്ഞെന്നെ;
വല്ലതും പറയുവാ-
നാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹ-
മെങ്കില്‍, ഞാന്‍ ചോദിച്ചീല."
ഒന്നുമുത്തരം തോന്നീ-
ലെങ്ങനെ തോന്നും? സര്‍വ്വ-
സന്നുതന്‍ സവിതാവെ-
ങ്ങെങ്ങു നിര്‍ഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹി-
ക്കുന്ന ധിക്കാരത്തിന്നു
സൂര്യകാന്തിയെന്നെന്നെ
പ്പുച്ഛിപ്പതാണീ ലോകം!
പരനിന്ദ വീശുന്ന
വാളിനാല്‍ ചൂളിപ്പോകാ,
പരകോടിയില്‍ച്ചെന്ന
പാവനദിവ്യസ്നേഹം.
ധീരമാമുഖംതന്നെ
നോക്കിനിന്നൂ ഞാന്‍; ഗുണോ-
ദാരനാമവിടത്തേ-
ക്കെന്തു തോന്നിയോ ഹ്രുത്തില്‍!
ഭാവപാരവശ്യത്തെ
മറയ്ക്കാന്‍ ചിരിപ്പതി-
നാവതും ശ്രമിച്ചാലും
ചിരിയായ്ത്തീര്‍ന്നീലല്ലോ.
മഞ്ഞുതുള്ളിയാണെന്നു
ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിള്‍ത്തുടു-
പ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;
വേപമുണ്ടായംഗതില്‍,-
ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-
ചാപലതാലല്ലെന്നു
നടിച്ചേനധീര ഞാന്‍.
ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍-
പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവന്‍ നിന്ദ-
നീയമായഗണ്യമായ്‌!
മാമകപ്രേമം നിത്യ-
മൂകമായിരിക്കട്ടെ,
കോമളനവിടുന്ന-
തൂഹിച്ചാലൂഹിയ്ക്കട്ടെ.
സ്നേഹത്തില്‍നിന്നില്ലല്ലോ
മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം,
ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൌഖ്യം,
സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതി-
വര്‍ത്തിയായ്‌ ജ്വലിച്ചാവൂ!
ദേഹമിന്നതിന്‍ ചൂടില്‍-
ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെ-
ന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗത-
മവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍-
മുഖവും വിവര്‍ണ്ണമായ്‌,
വളരെ പണിപ്പെട്ടാ-
ണെന്റെമേല്‍നിന്നും ദേവന്‍
തളരും സുരക്ത്തമാം
കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടി-
ല്ലന്യോന്യം നോക്കീ ഞങ്ങള്‍;
തല്‍ക്ഷണം കറമ്പി രാ-
വെന്തിനങ്ങോട്ടേയ്ക്കെത്തീ!
നന്ദികാണിപ്പാനെന്റെ
ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹന്‍ പോകെ-
ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!
നിദ്രയില്ലാഞ്ഞാരക്ത്ത-
നേത്രനായ്‌ പുലര്‍ച്ചയ്ക്കു
ഹ്ര്ദ്രമനെത്തും, നോക്കു-
മിപ്പുരമുറ്റത്തെന്നെ;
വിളറും മുഖം വേഗം,
തെക്കെന്‍ കാറ്റടിച്ചട-

ര്‍ന്നിളമേല്‍ കിടക്കുമെന്‍
ജീര്‍ണ്ണമംഗകം കാണ്‍കെ.
ക്ഷണമാമുഖം നീല-
ക്കാറുറുമാലാലൊപ്പി-
പ്രണയാകുലന്‍ നാഥ-
നിങ്ങനെ വിഷാദിക്കാം:
"ആ വിശുദ്ധമാം മുഗ്ദ്ധ-
പുഷ്പ്പത്തെക്കണ്ടില്ലെങ്കില്‍!
ആവിധം പരസ്പരം
സ്നേഹിയ്ക്കാതിരുന്നെങ്കില്‍!"

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Beautifull. Why dont you publish more old poems?

അജ്ഞാതന്‍ പറഞ്ഞു...

It is difficult to read the poem in malyalam unicode font. But still good. Put some slokams also

സു | Su പറഞ്ഞു...

pushpathekkandirunnillenkil;
aa vidham parasparam snehikkathirunnenkil:
kure vilappetta time engilum waste aavillayirunnu. alle? hehehe
Su.

nayana jose പറഞ്ഞു...

Hridayam nirakkunnu ee kavithayude bhavam

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...