17 മേയ് 2005

സുനിലിന്റെ "ഹൈക്കു"കള്‍

സ്നേഹമില്ലേല്‍ പ്രശ്നമില്ല
സ്നേഹവും രൂപയുമില്ലേല്‍ പ്രശ്നം
കുഞ്ചു ആളൊരു കേമന്‍തന്നെ
കത്തുമില്ല പണവുമില്ല.

ബ്ലോഗര്‍ പാഞ്ഞുവന്നു
ബ്ലോഗ്‌ലയിനിലിരുന്നു
ബ്ലോഗര്‍ പാഞ്ഞുപോയി
കമന്റ്‌ ബാക്കിയായി.

-സുനിലിന്റെ "ഹൈക്കു"കള്‍

------------------------------------------------
വഞ്ചിച്ചു നിന്നെയിവനെങ്കില്‍ നിനക്കു തെറ്റില്ല
അല്ലല്‍പെടുത്തികിലതും തവ ലാഭമത്രേ
സദ്വംശര്‍ നമ്മുടെ പരസ്പരമത്സരങ്ങള്‍
ധര്‍മാധികാരവചനത്തില്‍ നികക്കുമല്ലൊ

-ഭാസന്റെ "പഞ്ചരാത്രം" തര്‍ജമ വള്ളത്തോള്‍, ഒന്നാമങ്കം ദ്രോണരുടെ വചനം. നല്ല സമവായശ്രമം അല്ലെ? പഞ്ചരാത്രത്തില്‍ ദുര്യോധനന്‍ പകുതി രാജ്യം പാണ്ഡവര്‍ക്കുകൊടുത്തായിട്ടാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. വീരരസത്തിന്റെ മൂര്‍ത്തരൂപം ആണ്‌ ദുര്യോധനന്‍.

മഹാഭാരതത്തിന്റെ ആദ്യരൂപമായ "ജയസംഹിത" വായിച്ചവരുണ്ടോ? എവിടെനിന്നുംകിട്ടും, ഒന്നു വായിക്കാനാണ്‌.

11 അഭിപ്രായങ്ങൾ:

aneel kumar പറഞ്ഞു...

ഹൈക്കെന്നാല്‍ അവിയല്‍ എന്നാണോ അര്‍ത്ഥം?

അജ്ഞാതന്‍ പറഞ്ഞു...

ഒന്നും പുടി കീട്ടിയില്ലല്ലോ... ങാ, ചിലപ്പം പിടികിട്ടാതിരിക്കാന്‍ എഴുതിയതാവും അല്ലേ...
എന്തായാലും ഒന്നൂടെ ശ്രമിച്ചു നോക്കട്ടെ...

രാജ് പറഞ്ഞു...

ഭാരതത്തിന്റെ ആദ്യരൂപം ജയസംഹിതയാണോ അതോ ജയം എന്ന വീരഗാഥയാണോ?

ഹൈക്കുവെന്നാല്‍ ജപ്പാനീസ് കവനരീതിയല്ലേ? എന്‍.എസ് മാധവനെ വായിച്ചതോര്‍ക്കുന്നു ഞാന്‍.

അജ്ഞാതന്‍ പറഞ്ഞു...

എന്‍.എസ്‌ മാധവനെ അധികം വായിച്ചിട്ടില്ല്യ. ആ അര്‍ഥത്തില്‍ സമകലീന മലയാള എഴുത്തുകാരെ ആരേയും അധികം വായിച്ചിട്ടില്യ. ഉണ്ടെങ്കില്‍ തന്നെ നുട്ടുനുറുങ്ങ്‌ മാത്രം.
ഹൈക്കു എന്നാല്‍ ജപ്പാനിലെ പഴയ കവനരീതി തന്നെ. നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ കവനരീതിയെ അങ്ങിനെ പറഞ്ഞുകേട്ടിട്ടുണ്ട്‌.
ഞാന്‍ എനിക്കുതോന്നിയത്‌ എഴുതി, കുഞ്ഞുണ്ണിമാഷോട്‌ അടുത്തുനില്‍കുന്നു എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ അങ്ങിനെ തന്നെ പേരിട്ടു അത്രമാത്രം.

വിശദീകരിക്കാന്‍ ഇതില്‍ എന്തുണ്ട്‌?
പൊതുവേ നമ്മുടെ ഒരു വിധിയാണ്‌, പൈസ ഇല്ലെങ്കില്‍ ആരുഗൌനിക്കും? സ്നേഹവും കുറച്ചുകഴിഞ്ഞാല്‍ കുറയാന്‍ തുടങ്ങും. പാവനസ്നേഹം എന്ന ഒരു സങ്കല്‍പ്പമൊന്നും എനിക്കില്ല്യ. അതു കവികള്‍ക്കെഴുതാന്‍ ഉള്ളതുമാത്രം അല്ലേ?

വായിക്കുന്നവര്‍ക്ക്‌ കമന്റെഴുതാന്‍ "പോസ്റ്റ്‌ കമ്മന്റ്‌" എന്നൊരു സൂത്രം നമ്മുടെ എല്ലാം ബ്ലോഗ്ഗിന്റെ താഴെ ഉണ്ട്‌. അധികപേരും ബ്ലോഗ്ഗ്‌ വായിക്കാറുണ്ട്‌ പക്ഷെ കമ്മന്റ്‌ എഴുതാറില്ല. അപ്പൊ കുഞ്ഞുണ്ണി മാഷ്ടെ പഴയ കവിത ഓര്‍മ്മവന്നു. "കാക്ക പാറി വന്നു, പാറമേലിരുന്നു, കാക്ക പാറിപ്പോയി, പാറ ബാക്കിയായി". പാറ, കാകയ്ക്കിരിക്കാന്‍ വേണ്ടിമാത്രം, കാഷ്ഠിക്കുന്നില്ല്യലൊ. ഇവിടെ തെറ്റ്‌ എന്നുപറഞ്ഞ്‌ (കേള്‍ക്കുന്നവന്‌)ശരിതൊന്നിപ്പിക്കുന്ന വിധത്തിലാണ്‌ ഞാന്‍ എഴുതിയത്‌. നിങ്ങള്‍ക്കു മനസ്സിലാകത്തത്‌ എന്റെ വികലമായ ഭാഷയുടെ കുഴപ്പമായിരിക്കാം.

അജ്ഞാതന്‍ പറഞ്ഞു...

"jayasamhitha" ennaaN~ njaan dharicchirikkunnath~. thetaavaam.

സു | Su പറഞ്ഞു...

മാഷേ,
പൈസ ഇന്നു വരും നാളെ പോകും മറ്റന്നാളും പോകും ;
സ്നേഹം ഇന്നു കിട്ടും നാളെ കിട്ടും മറ്റന്നാളും കിട്ടും .

ഇങ്ങനെ വിചാരിക്കുന്നതല്ലേ നല്ലതു.

സു.

അജ്ഞാതന്‍ പറഞ്ഞു...

ടീച്ചറേ, അങ്ങിനെ തന്നെ ആണ്‌ വിചാരിക്കുന്നത്‌. ഈ വിചാരങ്ങള്‍ ബ്ലോഗ്ഗാന്‍ തോന്നീന്നുമാത്രം. ഞാന്‍ മുന്‍പു പറഞ്ഞപോലെ തോന്നുന്നതെന്തും ബ്ലോഗ്ഗിക്കുന്ന കാലം ആണിപ്പോള്‍.

രാജ് പറഞ്ഞു...

എന്‍.എസ് മാധവന്‍ തികച്ചും ഗൌരവമായ വായന അര്‍ഹിക്കുന്ന ഒരു കഥാകൃത്താണ്‌. അദ്ദേഹത്തിന്റെ തന്നെ പുസ്തകത്തിനു ആരോ ആമുഖം എഴുതിയതുപോലെ, "മലയാള സാഹിത്യമെന്ന തറവാടിന്റെ അകത്തളങ്ങളിലെവിടെയോ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടിയ, ചെറുകഥാസാഹിത്യമെന്ന സാഹിത്യശാഖയ്ക്ക് നവനീതമായ ഉണര്‍വ്വുണ്ടാക്കിയ എഴുത്തുകാരനാണദ്ദേഹം."

വാല്‍ക്കഷ്ണം: ഉമേഷ് എവിടെയോ സൂചിപ്പിച്ചതുപോലെ, മലയാളി IAS എഴുത്തുകാരുടെ സര്‍ഗ്ഗസൃഷ്ടിയില്‍ തെളിഞ്ഞും ഒളിഞ്ഞും കാണുന്ന നര്‍മ്മഭാവം മാധവന്റെ കഥകളില്‍ കാണാന്‍ കഴിഞ്ഞേയ്ക്കില്ല.

SunilKumar Elamkulam Muthukurussi പറഞ്ഞു...

പെരിങ്ങോടരേ,
അങ്ങിനെ ഒരുപാട്‌ വായിക്കണമെന്നുണ്ട്‌. ചിലപ്പോള്‍ താളംതെറ്റുകയാണ്‌. എവിടേയോ ഒരു വെളിച്ചം കാണുന്നുണ്ടിപ്പോള്‍. "ഹിഗ്വിറ്റ" വായിച്ചിട്ടുണ്ട്‌. നന്ദി

evuraan പറഞ്ഞു...

ദേ, ഈ കാക്ക വായനശാലയുടെ മേലേ പറന്നിരുന്നു കാ കാ എന്നലച്ചിട്ടു അടുത്ത ചില്ല തേടുന്നിങ്ങനെ..

--ഏവൂരാന്‍.

അജ്ഞാതന്‍ പറഞ്ഞു...

കാക്കേ കാക്കേ കൂടെവിടേ?

കാക്കയെ തപ്പൊട്ടി (clapping)ഇനിയും വിളിക്കാം ട്ടൊ

വന്നില്ലെങ്കില്‍ വിഷമമാവുമേ..

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...