24 മേയ് 2005

സമകാലീന മലയാളം വാരിക പുതിയ പതിപ്പില്‍നിന്നും

നേരെചൊവ്വേ ഒരു കാര്യവും ഇന്ത്യയില്‍ നടക്കുകയില്ല, ഇന്ത്യ അപരിഷ്കൃതരായ മനുഷ്യരുടെ ഒരു രാജ്യമാണ്‌ എന്നൊക്കെയുള്ള തെറ്റിദ്ധാരണ വളര്‍ത്തുന്ന രീതിയിലേ വിദേശങ്ങളിലെത്തുന്ന ഏതു ഇന്ത്യന്‍ ബുദ്ധിജീവിയും പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുള്ളൂ എന്ന്‌, ഫ്രാന്‍സ്വ ഗോഥി എന്ന ഫ്രഞ്ച്‌ പത്രപ്രവര്‍ത്തകന്‍ തന്റെ "O ARISE INDIA" എന്ന ഗ്രന്ഥത്തില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.

അഹമ്മദാബാദ്‌ ഐ.ഐ.എമ്മില്‍നിന്ന്‌ ഒന്നം റാങ്ക്‌ നേടിയ കനിഷ്കയുള്‍പെടെയുള്ള ആദ്യ പത്തുറാങ്കുകാര്‍ വിദേശജോലി വേണ്ടെന്നു തീരുമാനിച്ചിരിക്കുന്നു.

പണത്തേക്കള്‍ അഭിമാനമാണ്‌ വിലപ്പെട്ടതെന്ന്‌ വിശ്വസിക്കുന്ന ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നു എന്നുതന്നേയാണിത്‌ തെളിയിക്കുന്നത്‌. ജനങ്ങളുടെ അഭിമാന ബോധത്തിന്റെ വളര്‍ച്ചയാണ്‌ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വളര്‍ച്ച.

26 അഭിപ്രായങ്ങൾ:

aneel kumar പറഞ്ഞു...

തികച്ചും ശരി. (നാട്ടില്‍ നമുക്കുമൊരു ജ്വാലി കിട്ടിയിരുന്നെങ്കില്‍!!!)

രാജ് പറഞ്ഞു...

മാഷെ,
'വായനശാല - സു'വും ഒറിജിനല്‍ സൂവും തമ്മില്‍ എനിക്ക് ചിലപ്പോഴൊക്കെ മാറിപ്പോകുന്നു. വായന മുടങ്ങാതെ നടക്കുന്നുവെന്ന്‌ പഴയ പോസ്റ്റില്‍ കണ്ടു, ഇപ്പോള്‍ നാട്ടിലാണോ അതോ പ്രവാസം?

evuraan പറഞ്ഞു...

കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനേ കൊന്നെന്നു പറയുന്നതു പോലെ ഈ റ്റെംപ്ലേറ്റും കുളമാക്കിയല്ലോ?

-ഏവൂരാന്‍

സണ്ണി | Sunny പറഞ്ഞു...

കേരളത്തിന്റെ പേര്‍ മണിയോഡര്‍ സ്റ്റേറ്റ് എന്നാക്കിലോ? കാരണം NRI's ന്റെ മണിയോഡര്‍ ആണ്‌ കേരളത്തിന്റെ ജീവജലം

evuraan പറഞ്ഞു...

അതായതു സുനിലേ, ഫയര്‍ഫോക്സില്‍ താങ്കളുടെ ബ്‍ളോഗ് ഇപ്പോള്‍ വായിക്കാന്‍ ഒക്കില്ല എന്നാണു ഞാന്‍ ഉദ്ദ്യേശിച്ചതു.

-ഏവൂരാന്‍.

aneel kumar പറഞ്ഞു...

ഏവൂരാന്‌ പറഞ്ഞതുകേട്ടാണ്‍ മറ്റേക്കണ്ണട എടുത്തുവച്ചു നോക്കിയത്. ശരിയാണല്ലോ സുനിലേ, നാശകോശമായോ? പയര്‌ബോക്സില്‌ ഈ ബ്ളോഗിന്‍ ആകെ ഒരു കൊഴച്ചില്. മലയാളം കണ്ടുപീടിച്ചകാലത്ത് എഴുതിയ മാതിരി. "എന്തരെങ്കിലും ചെയ്യ് വെക്കം."

അജ്ഞാതന്‍ പറഞ്ഞു...

കൂട്ടരേ, ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല്യ ടെമ്പ്ലേറ്റില്‍. ഒന്നു "justify" ചെയ്തു പോസ്റ്റുകള്‍ എന്നുമാത്രം. അതുകൊണ്ടാണെങ്കില്‍ ഞാന്‍ ഉടന്‍ തന്നെ അതു മാറ്റാം. ഞാന്‍ ഒരു "techie" ഒന്നും അല്ലാത്തതിനാല്‍ സഹായിക്കുക. "നിങ്ങളില്ലാതെ എനിക്കെന്തു വായനശാല?"

അജ്ഞാതന്‍ പറഞ്ഞു...

പെരിങ്ങോടരേ, നാട്ടിലൊന്നുമല്ല, പ്രവാസി തന്നേയണിപ്പോഴും. നാട്ടില്‍ പോയാല്‍ പെരിങ്ങോട്ട്‌ കാണില്ലേ?
വായനശാല -സു-

രാജ് പറഞ്ഞു...

സുനില്‍,
ഫയര്‍ഫോക്സില്‍ നേരെചൊവ്വേ ഈ പേജ് കാണിക്കാത്തത് സുനിലിന്റെ പ്രശ്നമല്ല; ഫയര്‍ഫോക്സിന്റേതാണു്. പക്ഷെ, ഫയര്‍ഫോക്സിനുവേണ്ടി ഡിസൈന്‍ അല്പം മാറ്റുന്നത് ആലോചിക്കാവുന്നതാണു് (ലിനക്സ് ഉപയോഗിച്ചു നമ്മുടെ ബ്ലോഗുകളെല്ലാം വായിക്കുന്നവര്‍ക്ക് വേറെ ഉപാധികളില്ലല്ലോ തല്‍ക്കാലം.)

മറ്റു ബ്ലോഗന്മാരുടെയെല്ലാം ശ്രദ്ധയ്ക്ക് (ബ്ലോഗിനിമാരുടെയും): മലയാളം ബ്ലോഗ് ചെയ്യുമ്പോള്‍ കഴിവതും പോസ്റ്റില്‍ HTML ഫോര്‍മാറ്റുകള്‍ ചെയ്യാതിരിക്കുക പകരം template -ല്‍ തന്നെ CSS വഴി ഫോര്‍മാറ്റുകള്‍ ചെയ്യുന്നതായിരിക്കും ഭംഗി. ഉദാ: ഏവൂരാന്റെ ബ്ലോഗുകള്‍ അദ്ദേഹത്തിന്റെ ബ്ലോഗ്‍സ്പോട്ടില്‍ നിന്നല്ലാതെ വായിച്ചാല്‍ കണ്ണിന്റെ ഫ്യൂസടിച്ചു പോകും; മൂപ്പരുടെ ഇഷ്ടനിറങ്ങള്‍ മഞ്ഞയും ബ്രൈറ്റ് പച്ചയുമെല്ലാമാണ്‌. വിശ്വപ്രഭയും മോശമല്ല.

(justify ഫോര്‍മാറ്റുകള്‍ പ്രശ്നമുണ്ടാക്കുമ്പോള്‍ ഫയര്‍ഫോക്സില്‍ നിന്ന്‍ ബ്ലോഗ് വായിക്കുവാന്‍ എളുപ്പമാര്‍ഗ്ഗം ബ്ലോഗ് URL -ന്റെ അവസാനം /atom.xml എന്നുകൂടെ ചേര്‍ക്കുന്നതാണ്‌ (eg: http://peringodan.blogspot.com/atom.xml) മിക്കബ്ലോഗുകളിലും ഈ മാര്‍ഗം ഫലവത്താണു്.)

SunilKumar Elamkulam Muthukurussi പറഞ്ഞു...

css എന്നൊക്കെ പറഞ്ഞു മനുഷ്യനെ കുഴക്കാതെ, ഇതു പറയൂ: ഞാന്‍ ഇനി വല്ലതും ചെയ്യണോ? ഇപ്പോ എല്ലാവര്‍ക്കും വായിക്കാന്‍ പറ്റുന്നുണ്ടോ?
ബ്ലോഗ്ഗറിനു കരപ്പന്‍ പിടിച്ചൂന്ന്‌ന്ന്യാ തോന്നണ്‌. എല്ലാവര്‍ക്കും കമ്മന്റടിക്കാന്‍ പാകത്തില്‍ comments സെറ്റിംഗ്‌, രാവിലെ ചെയ്യ്തതാണ്‌. കൊറച്ച്കഴിഞ്ഞ്‌ നോക്ക്യപ്പോള്‍, പിന്നേം ശങ്കരന്‍ തെങ്ങ്‌മ്മ്ലന്നെ. ബ്ലോഗറില്‍ ലോഗ്‌ ചെയ്യാതെ കമന്റടിക്കണത്‌ blogger.comന്റെ ഉടമസ്ഥന്‌ ഇഷ്ടല്ല്യാന്ന്‌ തോന്നുണു!

രാജ് പറഞ്ഞു...

ബ്ലോഗറിന്റെ കമന്റ് സെറ്റിങ്സില്‍ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം ബ്ലോഗ് റീ-പബ്ലിഷ് ചെയ്തുവോ? എന്നാലെ മാറ്റങ്ങള്‍ കൃത്യമായും കാണിക്കയുള്ളൂ.

CSS എന്നു കേട്ടാല്‍ പേടിക്ക്യയൊന്നും വേണ്ട, ഈ template എന്ന കുന്ത്രാണ്ടം എഴുതിയിരിക്കുന്നത് കുറച്ചു CSS, HTML -ല്‍ ഇടകലര്‍ത്തിയിട്ടാണു. ഇപ്പോഴുള്ള justify ടാഗ് മാറ്റിയാല്‍ ഏവൂരാന്റെ പരാതി തീരും.

"അജ്ഞാതന്മാരെക്കൊണ്ട് കമന്റടിപ്പിക്ക്യാതിരിക്കുവാ" നല്ലതെന്ന്‍ എനിക്കു തോന്നുന്നു. ഉമേഷിന്റെ വാരഫലത്തില്‍ കയറി ഒരുത്തന്‍ നിരങ്ങിയതു അത്രപെട്ടെന്നു മറക്കണ്ട.

SunilKumar Elamkulam Muthukurussi പറഞ്ഞു...

എവൂരാന്‍ മൊതലാള്യേയ്‌, പ്പൊ ശരിയായീട്ട്ണ്ടാവുംന്ന്‌ നിരീയ്ക്ക്‌ണൂ.

സു | Su പറഞ്ഞു...

പുതിയ ഉടുപ്പു എപ്പൊ വാങ്ങി?
സു.

SunilKumar Elamkulam Muthukurussi പറഞ്ഞു...

ചെലാള്‍ക്കാരുടെ വീട്ടില്‌ പഴേ കുപ്പയോം ട്ട്‌ പോവാന്‍ പറ്റില്യാ. അതോണ്ട്‌ ന്ന്‌ രാവിലെ പുതിയതൊന്ന്‌ തുന്നിച്ചു. ഇഷ്ടായിയോ ആവോ. ഇല്ലെങ്കില്‍ പറയട്ടെ അപ്പൊ പഴേ കടേല്‍ചെന്ന്‌ ഒന്നൂടി മാറ്റന്‍ നോക്കാം.

സു | Su പറഞ്ഞു...

സത്യം പറയാലോ മുകളീല്‍ ഉള്ള ചുവപ്പു എനിക്കത്ര പിടിച്ചില്ല. നാളെ അഭിപ്രായം മാറുമോന്നു അറിയില്ല.
ഇന്നത്തെ ദിവസം ശരിയല്ല.അതുകൊണ്ടാ.

evuraan പറഞ്ഞു...

സുനിലേ,

ഉം ഉം. ഇപ്പോഴും ശരിയല്ലാ.

ദേ ഇങ്ങിനെയാണു തീകുറുക്കനില്‍ താകളുടെ വായനശാല തുറന്നു വരുന്നതു.

സ്ക്രീന്‍ ഷോട്ട്

അജ്ഞാതന്‍ പറഞ്ഞു...

ഇപ്പോളോ?
ഇനിയും ശരി അല്ലെങ്കില്‍, view source എന്ന, ബ്രൌസറുടെ സൂത്രം ഉപയോഗിച്ച്‌ ഞാന്‍ എന്താ ചെയ്യേണ്ടത്‌ എന്നൊന്നു പറഞ്ഞുതരൂ..പ്ലീസ്‌.

അജ്ഞാതന്‍ പറഞ്ഞു...

Sooryaa..onnu kshamikkoo, iviTe uTuppanne maataNO nnaaN~ samSayam. evoo paRayunnathu kanTillE?

evuraan പറഞ്ഞു...

സുനിലേ,

ഇപ്പോള്‍ നന്നായിരിക്കുന്നു. അഭിപ്രായത്തിനു ചെവി തന്നതിനൊരുപാടു നന്ദി.


ആത്മഗതം:
ഇനിയെന്നാണാവോ പെരിങ്ങോടര് പുള്ളിയുടെ ബ്‍ളോഗും‍...


--ഏവൂരാന്‍.

അജ്ഞാതന്‍ പറഞ്ഞു...

Thank GOD!!! aaSwaasamaayi! iniyenthaa Soorya paRanjath~? inn~ mood nallathaaNenkil onnu kooTi nOkki veenTum paRayoo. (deerghaniSwaasatthOTe irikkunnu)

evuraan പറഞ്ഞു...

ഇപ്പോഴത്തെ സ്ക്രീന്‍ ഷോട്ട്...

സു | Su പറഞ്ഞു...

ഞാന്‍ പിന്നേം പേരു മാറ്റി.

aneel kumar പറഞ്ഞു...

ഇപ്പോ മോശമല്ല സുനില്‍. പ്രത്യേകിച്ച് കമന്റുകള്‍ കണാനെന്തൊരു ചന്തം.
വേഗത്തില്‍ കാണിക്കുന്നുമുണ്ട്.
സുവിന്റെ പേരെന്താ സൂ?

സു | Su പറഞ്ഞു...

എന്റെ പേരു കുന്തം എന്നാ അനില്‍ .
സു

aneel kumar പറഞ്ഞു...

സൂവിന്റെ പേര്‍ ഇനിയും മാറ്റിയാല്‌(വിഴുങ്ങിയാല്‌) കുന്തം വിഴുങ്ങിയെന്നാവുമല്ലോ !!! ഇനി മാറ്റല്ലേ പ്ളീസ്...

keralafarmer പറഞ്ഞു...

ഇന്ത്യൻ മാധ്യമങ്ങൾ വേളിച്ചം കാണിക്കുവാൻ മടിക്കുന്നത്‌ യാഹൂവും, ഗൂഗിളും, എം എസ്‌ എന്നും വെളിച്ചം കാണിക്കുന്നു. സന്ദർശിക്കുക
http://www.geocities.com/chandran_shriraghav/New.html

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...