Wednesday, June 29, 2005

നാലാം തരത്തില്‍ പഠിക്കുന്നവന്റെ ചോദ്യം. ഉത്തരമുണ്ടോ?

"അച്ഛാ"

"എന്താ ഉണ്ണീ"

"എന്നെ അമ്മ പ്രസവിച്ചൂ എന്നല്ലെ അച്ഛന്‍ പറഞ്ഞത്‌?, അച്ഛനെ മുത്തശ്ശ്യമ്മയാണോ പ്രസവിച്ചത്‌?"

"എന്താ സംശയം? അതെ."

"മുത്തശ്ശന്യോ?"

"മുത്തശ്ശന്റെ അമ്മ"

"അപ്പോ മുത്തശ്ശന്റെ അമ്മ്യോ?"

"അവരുടേയും അമ്മ, അതായത്‌ മുത്തശ്ശന്റേയും അമ്മയുടെ അമ്മ, നാലാമ്മ എന്ന്‌ നമുക്ക്‌ വിളിക്കാം"

"അങ്ങനെ അങ്ങനെ പോയാ ആരാച്ഛാ ആദ്യണ്ടായത്‌? ഏറ്റവും ആദ്യത്തെ അച്ഛനോ അതൊ അമ്മയോ?"

"ആദ്യണ്ടായത്‌ ദൈവം ന്ന് പറയും"

"അപ്പൊ ദൈവത്തെ ആരാ പ്രസവിച്ചത്‌`?"

......

25 comments:

kumar © said...

ദൈവത്തിനെ പ്രസവിച്ചത്‌ ദൈവത്തിന്റെ അമ്മ. തല്‍ക്കാലം 'ദേവമ്മ' എന്നു നാമം.അവിടെയും റൂട്ടു തപ്പിപ്പോയാല്‍, ഇവിടെ നലാമ്മ എന്നു പറഞ്ഞപോലെ നലാംദേവമ്മയെന്നോ അഞ്ചാം ദേവമ്മയെന്നോ കണ്ടെത്താം. ഇതു വളരെ സിംബിള്‍ കളിയല്ലേ സുനില്‍. എല്ലാം പരമാനന്ദ മാധവ. അല്ലാതെന്തു പറയാന്‍!!

സു | Su said...

ദൈവത്തിനെ കളിയാക്കുന്നത് എനിക്കിഷ്ടമില്ല. ഉത്തരം മുട്ടുമ്പോ വേറെ ആരെയേലും കളിയാക്കിയിട്ട് വല്ല കാര്യവും ഉണ്ടോ?

കലേഷ്‌ കുമാര്‍ said...

കൊച്ചു കുട്ടികളുടെ വല്യ സംശയങ്ങള്‍!

kumar © said...

സൂ ഞാന്‍ ദൈവങ്ങളെ കളിയാകിയതല്ല. 'പിതാശ്രീ' 'മാതശ്രീ' കഥകള്‍ ഞാന്‍ പുരാണത്തില്‍ നിന്നും പഠിച്ചതാണ്‌. ഞാന്‍ ദൈവഭയമുള്ള ഒരു കൊച്ചു കുഞ്ഞാണ്‌.

ഞാന്‍ അങ്ങനെ ദൈവങ്ങളെ കളിയാകി എന്നു തോന്നുന്നെങ്കില്‍ മാപ്പ്‌. ദൈവങ്ങളോടും ദൈവവിശ്വാസിയായ സൂവിനോടും

സു | Su said...

മാപ്പ് എനിക്കു വേണ്ട. ഇന്നത്തെ ഡിന്നറിനു പുഴുങ്ങിത്തിന്നോളൂ. എന്റെ മാപ്പ് പെട്ടി നിറഞ്ഞിരിക്ക്യാ. അതില്‍ ഇനി സ്ഥലം വേണമെങ്കില്‍ കുറച്ച് പഴയ മാപ്പ് -കള്‍ എടുത്ത് ആര്‍ക്കേലും കൊടുക്കണം .

Sunil said...

Kumaaraa, kuTTikaL lOgikkilaaN~ piTikkuka. athillaathe uttharam paRayaan patilla. athaaNenikkillaatthathum. avante chOdyam nOkko, aadyam aaraN~ unTaayath ennaaN. daivam engane unTaayi ennaN pinne chOdicchath~. chOdyam prasavicchath~ ennayirunnenkil kooTi. muTTayO kOzhiyO aadyamunTaayath~? pinne ithine vyakhaanikkaan ninnaal oru divasatthe lecture konTu theerillya. thal_kkaalam oru mithaayiyil theertthu. pinne chinthakaL avante manTayil kiTannu roopam praapikkaTTe. anganeyaaNO Sari ennaRiyilla, enkilum. "paramaananda maadhava"

-S- said...

wow! ithaarappaa, kalEshO? mukhacchaaya nallOM maaReelo.

-S- said...

kumaarante phOTo onnu kooTi valuthaakkiyaal enthaannaRiyaayirunnu.

.::Anil അനില്‍::. said...

ഞാനീ നാട്ടുകാരനല്ല.

Anonymous said...

pinne, aRabyaaNO? -S-

കലേഷ്‌ കുമാര്‍ said...

സുനിലേ, ഞാന്‍ മുഖച്ഛായ വീണ്ടും മാറ്റി ;)
പലര്‍ക്കും മുഖങ്ങളില്ല.
പിന്നെ എനിക്കായിട്ടെന്തിനാ ഒരു മുഖം?
എങ്ങനെയുണ്ട്‌?

.::Anil അനില്‍::. said...

ഈനാട്ടുകാരല്ലേ അറബികള്‍?

.::Anil അനില്‍::. said...

http://www.musicindiaonline.com/p/x/y5QulqhaxdNvwrOupt7D/

.::Anil അനില്‍::. said...

K=King=Kalesh

-സു‍-|Sunil said...

kalEshE, ee phOTO nokkoo. mookkil kayyiTTal uLLa oru sukham! ithoru gif animated picture aaN~. kayyum kaalum oru pOle chalikkunna gif animated picture.

കലേഷ്‌ കുമാര്‍ said...

പ്രിയ അനില്‍,
K വച്ച്‌ തുടങ്ങുന്ന വേറെയും ഉണ്ടേ!
K=കള്ളന്‍, കുള്ളന്‍, കഴുത, കഴുവേറി...
:)

kumar © said...

ശരിയാ കലേഷ്‌, ഒരു മുഖമുണ്ടാക്കുന്നതിനേക്കാളും നല്ലതാണ്‌ ഒരു മുഖം മൂടി ഉണ്ടാക്കുന്നത്‌.

എന്റെ മുഖം മൂടിയുടെ എന്‍ലാര്‍ജ്ഡ്‌ രൂപം തിരഞ്ഞ -എസ്‌-ന്‌
അതൊരു തബലയുടെ ചിത്രമാണ്‌. ഉള്ളില്ലാത്ത, പൂശാനുള്ള തോല്‍ മാത്രമുള്ള തബല.

.::Anil അനില്‍::. said...

പ്രിപ്രിയ കകലേഷ്,
തെറിവിളിക്കണമെങ്കില്‍ 3825295 എന്ന നമ്പരില്‍ നേരിട്ട് വിളിച്ച് ഞാന്‍ മാത്രം കേള്‍ക്കുന്ന മട്ടില്‍ പോരായിരുന്നോ?
:)

-സു‍-|Sunil said...

"aksharam" naSikkaatthath ennokke panT oru viSadeekaraNam ee boolOgatthil paRannu naTannirunnu, anilE. enthaayaalum "aksharam" vENam enikk~ ezhuthaan.

കലേഷ്‌ കുമാര്‍ said...

പ്രിയ അനില്‍,
ഞാന്‍ ഒരിക്കലും തെറിവിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തെറ്റിദ്ധാരണയ്ക്കിടയായതില്‍ ക്ഷമിക്കുക.
ഇപ്പം രാത്രി 10 മണി. ഞാന്‍ ഇത്‌ ഇപ്പഴാ കണ്ടത്‌. ഞാന്‍ നാളെ തീര്‍ച്ചയായും വിളിക്കാം-പകല്‍ ഒരു പത്ത്‌ മണിക്ക്‌. തെറി വിളിക്കാനല്ല കേട്ടോ!

.::Anil അനില്‍::. said...

കലേഷ്, നാളെ തെറിവിളിക്കാനാണെങ്കില്‍ വിളിച്ചാല്‍ മതി. ഞാനതിന്‌ തയാറായിരിക്കുകയാണ്‌. മറ്റന്നാള്‍ അല്ലാതെ വിളിച്ചോളൂ.
-:)

viswaprabha വിശ്വപ്രഭ said...

സുനിലേ,
വളരെ ഗൌരവത്തിലാണ് ഇതു പറയുന്നത്‌....

മലയാളത്തില്‍ എഴുതാനുള്ളത് മലയാളത്തില്‍ തന്നെ എഴുതുക!
ഇനി മുതല്‍ മംഗ്ലീഷിലെഴുതുന്ന ഒരു കമന്‍റും എവിടെ എഴുതിയാലും ഞാന്‍ വായിക്കില്ല.
ഇതു സത്യം! സത്യം! സത്യം!

ഏലവും മലയാളവും ഒരു ശീലമാക്കൂ...

.::Anil അനില്‍::. said...

അതുകലക്കീ!!!
കുഞ്ഞാലിക്കുട്ടിയ്ക്കു പകരം വന്ന ഒരു കുട്ടി മന്ത്രിയുണ്ടല്ലോ എന്താ ഓന്റെ പേര്ര്? അത് പോട്ട്. ഓന് പറയണ മാതിരി ‘ഞാനായിട്ടൊന്നും പറയുന്നില്ലേ’ന്ന് കരുതിയിരിക്കുകയായിരുന്നു. ചെറിയ വാചകങ്ങളൊക്കെയായിരുന്നെങ്കില് തപ്പിപ്പിടിച്ച് വായിക്കാമായിരുന്നു. പലപ്പോഴും ഒക്കെ എടുത്ത് വരമൊഴിയിലൊട്ടിച്ചാണു വായിച്ചിരുന്നത്. അതുമൊരവിയൽ‌പ്പ്രുവമാക്കിയാണ് കിട്ടുക. കാരണം മംഗ്ലീഷിന്റെ (പെരിങ്സിന്റെ കീ പഠിക്കുന്നു)ഇടയ്ക്ക്
ആംഗലേയവാക്കും ദുഷ്ടന് കയറ്റിക്കളയും.
ഞാനും ഇതിനാല് ദൃഢപ്രതിജ്ഞ ചെയ്യുന്നു....

Sunil said...

സുഹൃത്തുക്കളേ, രവിലെ വന്നപ്പോഴാണ്‌ നിങ്ങടെ ദൃഢപ്രതിജ്ഞ കാര്യം അറിയുന്നത്‌. കൂട്ടരെ കാര്യമറിയാതെ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എന്താ ചെയ്യുക? ത്രേതായുഗത്തിലെ ഒരു യന്ത്രവും അതില്‍ അത്രയും പഴക്കമുള്ള സാമഗ്രകികളും. ഒരു കമന്റ്‌ മലയാളത്തില്‍ ആക്കി വരാന്‍ എനിക്ക്‌ ഒരു മണിക്കൂറിലധികം എടുക്കും. കൂട്ടത്തില്‍ ഒരു കൃത്യമായ സ്ഥലം ഇല്ലായ്മ. അത്യാവശ്യം മാത്രമേ മലയാളം ആക്കാറുള്ളൂ. പരാതികളില്ല. പക്ഷെ, സഹകരിച്ചാല്‍ ഞാന്‍ അനുഗ്രഹീതനായി. തീര്‍ച്ചയായും ഞാന്‍ പച്ചമലയളത്തിലാക്കാന്‍ ശ്രമിക്കാം. വീട്ടില്‍ ഈ വക സൌകര്യങ്ങളൊന്നും ഇല്ല. അനില്‍ പറഞ്ഞതാണ്‌ ശരി. ജോലി ഉടമയുടെ കാരുണ്യം!!! പരമാനന്ദ മാധവ!!! -സു-

.::Anil അനില്‍::. said...

സുനില്‍,
ഞാന്‍ താങ്കളുടെ ചെരുപ്പിലായിരുന്നെങ്കില്‍....
ശമ്പളത്തില്‍ മിച്ചമൊന്നുമില്ലെങ്കില്‍ കമ്പനിയില്‍ നിന്നൊരു 500 കായി കടം വാങ്ങി നേരെ ഷാര്‍ജയില്‍ പോയി ഒരു പെന്റിയം ത്രീയുടെ ഉപയോഗിച്ച പി.സി. വാങ്ങി എനിക്കിഷ്ടമുള്ള ഓ.എസ്‌. ഒക്കെ നിറച്ച്‌ വരമൊഴിയും കീമാനും അഞ്ജലിയും വച്ചലങ്കരിച്ച്‌ വിശ്വപ്രഭയ്ക്കും അനിലിനുമൊക്കെ കണക്കിനു ചുട്ടമറുപടി കൊടുത്തേനെ.

അവിടെ അടുത്തെവിടെയും അങ്ങനെയുള്ള ഒന്നുമില്ലേ സുനില്‍?