27 ഓഗസ്റ്റ് 2005

ബ്ലോഗിന്റെ ചില സാധ്യതകൾ

വിവര പരിപാലന രംഗത്തെ ഒരു പുതിയ സങ്കേതമാണ്‌ ബ്ലോഗുകൾ. വെബ്‌ലോഗ്‌ എന്ന ഇംഗ്ലീഷുവാക്കിന്റെ ചുരുക്കെഴുത്താണ്‌ ബ്ലോഗ്‌. നമുക്കറിയുന്ന വിഷയത്തെപ്പറ്റി, നമുക്കുള്ള അറിവോടെ, നമുടേതായ ഭാഷയിൽ പ്രസിദ്ധീകരിക്കാം എന്നതാണ്‌ ബ്ലോഗുകളുടെ ഒരു സവിശേഷത. കൂടാതെ ഇപ്പറയുന്ന ബ്ലോഗ്‌ പേജിൽ വായനക്കാർക്ക്‌ അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സൌകര്യവും നമുക്ക്‌ വേണമെങ്കിൽ ഒരുക്കിക്കൊടുക്കാം. ഇതുവഴി ആശയവിനിമയം നടത്താം. ഒരദ്ധ്യാപകൻ, ഒരുപ്രത്യേക സ്വഭാവമുള്ള കുട്ടിയെ ക്ലസ്സിൽ എങ്ങനെ കൈകാര്യം ചെയ്യും എന്നത്‌ ഒരു ചോദ്യരൂപത്തിൽ, തന്റെ ബ്ലോഗിൽ ഇട്ടെന്നിരിക്കട്ടെ. വായനക്കാർ, വായിച്ച്‌ രേഖപ്പെടുതിയ അഭിപ്രായങ്ങളിൽ നിന്നും അദ്ധ്യാപകന്‌ ഒരു ഏകദേശ രൂപം കിട്ടാൻ സാദ്ധ്യതയുണ്ട്‌. അതുപോലെ ഒരു കവി തന്റെ ആദ്യകവിത ബ്ലോഗിൽ പ്രസിദ്ധീകരിച്ചെന്നിരിക്കട്ടെ. വായനക്കാർ രേഖപ്പെടുത്തിയ അഭിപ്രയങ്ങളിൽ നിന്നും കവിക്ക്‌ തന്റെ കഴിവുകളും കുറവുകളും അറിയാൻ കഴിയും. ഒരു ഡോക്ടർക്ക്‌ തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും ബാക്കിയുള്ളവരുമായി പങ്കുവെയ്ക്കാം. ഉള്ള അറിവ്‌ പകർന്നുകൊടുക്കന്ന വഴി കൂടുതൽ അറിവു നേടുകയും, നേടിയ അറിവ്‌ അവസരോചിതം ഉപയോഗിക്കുകയും ചെയ്യാം.
വാർത്താപ്രചാരണത്തിനുമാത്രമല്ല ബ്ലോഗുകൾ ഉപയോഗിക്കുന്നത്‌. kitabkhana.blogspot.com എന്ന ബ്ലോഗിൽ പുസ്തക പരിചയവും നിരൂപണവുമാണ്‌. Hurree Babu എന്നൊരഞ്ജാതനണ്‌ ഇതിന്റെ ഉടമ. ഏകദേശം അറുപതിനായിരം സന്ദർശകരാണ്‌ ഒന്നരകൊല്ലത്തിനുള്ളിൽ ഈ ബ്ലോഗിനുണ്ടായത്‌. മലയളിയായ ജെ.കെ. നായരുടെ ഇംഗ്ലീഷിലുള്ള വർണ്ണം എന്ന ബ്ലോഗിൽ പുസ്തകനിരൂപണം മുതൽ ചരിത്രവും ടെക്നോളൊജിയും ഗ്ലോബലൈസേഷൻ മുതലായ സാമൂഹ്യവിഷയങ്ങളും കൈകാര്യം ചെയ്യുന്നു. ഹിന്ദു-ഫ്രണ്ട്‌ ലയിൻ ചീഫ്‌ എഡിറ്റർ സിദ്ധാർത്‌ വരദരാജൻ, ദീപക്‌ ഡിസൂസ, അമർദീപ്‌ സിംഗ്‌, യു. കെ ആനന്ദ്‌,ദിന മേഹ്ത തുടങ്ങിയവരും ഇന്ത്യൻ ബ്ലോഗരിൽ പ്രധാനികളാണ്‌. നമ്മുടെ എൻ. പി. രാജശേഖരനും ഇംഗ്ലീഷിൽ ഒരു ബ്ലോഗുണ്ടെങ്കിലും അതിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും കാണാറില്ല. മാധ്യമം പത്രപ്രവർത്തകർ അവരുടെ ഇടയിൽ ഒരു ബ്ലോഗ്‌ കൂട്ടായ്മ തുടങ്ങിയിട്ടുണ്ടെങ്കിലും അതും ഇംഗ്ലീഷിലാണ്‌. വായനക്കാരുമായി interaction ഇവിടെ നടക്കുന്നില്ല.

ഇതു കൂടാതെ ഒരു കൂട്ടം ബ്ലോഗുകൾ മലയാളത്തിൽ ഉണ്ട്‌. ഇക്കൂട്ടർ ഇന്റർനെറ്റിലെ മലയാളം ബ്ലോഗ്ഗുകളെ "ബൂലോകം" എന്നാണ്‌ പൊതുവായി വിളിക്കുന്നത്‌. ബ്ലോഗു ചെയ്യുന്നവനെ "ബ്ലോഗരേ" എന്നുഭിസംബോധന ചെയ്യുന്നു. "ബ്ലോഗന്മാർ" "ബ്ലോഗിനികൾ" എന്ന്‌ ലിംഗവ്യത്യാസം നിർണ്ണയിക്കുന്നു. "ബ്ലോഗിക്കാം" എന്നു പറയുന്നു. കമന്റുകളെ "പിന്മൊഴികൾ" എന്നാക്കി മാറ്റുന്നു. news aggregatorനെ "ബൂലോഗച്ചുരുൾ" എന്നു പറഞ്ഞുകൊണ്ട്‌ "ബ്ലോഗീശ്വരാ രക്ഷിക്കണേ" എന്നു പ്രാർത്ഥിക്കുന്നു. ഇവരിൽ ചിലർ ഹാസ്യം കൊണ്ട്‌ ബൂലോകം സമ്പുഷ്ടമാക്കുമ്പോൾ മറ്റുചിലർ സംഭവചിത്രീകരണങ്ങളെക്കൊണ്ടാണ്‌ സമ്പുഷ്ടമാക്കുന്നത്‌. വേരെ ചിലർ അക്ഷരങ്ങൾ തോന്ന്യാക്ഷരങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞ്‌, ചിത്രങ്ങളെക്കൊണ്ട്‌ വളരെ ഭംഗിയായി ആശയവിനിമയം നടത്തുന്നു. ചിലർ വർണ്ണാഭമായ ഭാഷകൊണ്ട്‌ കഥകൾ രചിക്കുന്നു. ഭാഷയുടെ എഞ്ചിനീയറിങ്ങിൽ (language technology) താൽപ്പര്യമുള്ള ചിലർ, വ്യാകരണത്തിലും, പ്രയോഗത്തിലും പ്രാവീണ്യം നേടിയിരിക്കുന്നു. ഇക്കൂട്ടരെ കുറിച്ച്‌ അഭിമാനിക്കാതെ വയ്യ. ഇവർ വരമൊഴി, വാമൊഴി അടിസ്ഥാനമാക്കിയുള്ള കീ മാപ്പുകൾ തുടങ്ങി അനവധി ഉപകരണങ്ങൾ നിർമ്മിച്ചു. എല്ലാം സൌജന്യ സോഫ്‌ട്‌വെയറുകളാക്കി വിതരണം ചെയ്തു. ഇതു നല്ലവണ്ണം കമ്പ്യൂട്ടർ മലയാളഭാഷയെ വളർത്താൻ സഹായിച്ചു. പിന്മൊഴികൾ കൂട്ടിവെക്കാൻ ഇവർ ചെറിയ ഒരു ഗൂഗിൾ ഗ്രൂപ്പുകൂടി തുറന്നു. പിന്മൊഴികൾക്കുമാത്രമായി ഒരു ബ്ലോഗുമുണ്ട്‌. ഒരു ഭാഷാസ്നേഹി ഫോണ്ടുകൾ പുതുതായി നിർമ്മിക്കേണ്ടതെങ്ങനെ എന്നു വിവരിച്ചു തരുന്നു. കുഞ്ഞിപ്പാട്ടുകൾ പാടി ഉറക്കുന്നവരുമുണ്ട്‌. സമകലീന സംഭവങ്ങളെ ചിലർ ചെറുതായി ഒന്നവലോകനം ചെയ്യുന്നു. http://chintha.com/samvadam എന്നതിൽ ഏതൊരു കാര്യത്തിനേപറ്റിയും ഒരു തുറന്ന ചർച്ച സംഘടിപ്പിക്കാനുതകുന്ന സംവിധാനമുണ്ട്‌. ഇതിലെ പാചകം, ജാലകം തുടങ്ങിയ ബ്ലോഗുകൾ വായനക്കാരെ വീണ്ടും വീണ്ടും സന്ദർശിക്കാൻ പ്രേരിപ്പിക്കുന്നതാണ്‌. കൂടാതെ "തർജനി" എന്നൊരു മാസികയും ചിന്തയിലുണ്ട്‌. കൂടുതൽ അറിയാൻ http://blog4comments.blogspot.com/, http://www.cs.princeton.edu/~mp/malayalam/blogs/ എന്നീ ലിങ്കുകൾ സന്ദർശിക്കുക.

തീർച്ചയായും http://chintha.comഇൽ നിന്നോ മറ്റോ ഡൌൺലോഡ്‌ ചെയ്ത ഒരു യൂണിക്കോഡ്‌ UTF-8 standard മലയാളം ഫോണ്ട്‌ ഇതുവായിക്കാൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കണം.

സുനാമി ഉണ്ടായ സമയം, മൂന്നു പേർ മുംബായിൽനിന്നും http://tsunamihelp.blogspot.com എന്ന പേരിൽ ഒരു ബ്ലോഗ്‌ തുടങ്ങി. ലോകത്തെമ്പാടുമായും ചിതറികിടക്കുന്ന സുനാമിക്കിരയായവർക്കും ബന്ധുക്കൾക്കും സാമ്പത്തിക സഹായത്തിനുതകുന്നതും മറ്റു ആശ്വാസപ്രവർത്തനങ്ങൾക്കുതകുന്നതുമായ വിവരങ്ങൾ പെട്ടെന്ന് ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശം. മൂന്നുദിവസത്തിനുള്ളിൽ അമ്പതുപേർ ആവശ്യമായ വിവരങ്ങൾ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത്‌ സഹായിച്ചു. ഒരു ലക്ഷത്തിലധികം പേർ ഈ സൈറ്റ്‌ സന്ദർശിച്ചു!. ആപൽബാധിത പ്രദേശങ്ങളിൽനിന്നും പ്രാന്തപ്രദേശങ്ങളിൽനിന്നും മൊബൈൽ SMS, instant messaging തുടങ്ങിയ വഴികളിലൂടെ കിട്ടിയിരുന്ന വാർത്തകൾ അപ്പപ്പോൾ ബ്ലോഗിൽ പ്രത്യക്ഷപ്പെടുമായിരുന്നു. ഇറാക്കിൽ നിന്നും ഇതുപോലെ ബ്ലോഗുചെയ്തിരുന്ന ഒരഞ്ജാതന്റെ ബ്ലോഗും ലോകജനശ്രദ്ധ പിടിച്ചുപറ്റിയ വിവരം മുൻപ്‌ സൂചിപിച്ചുവല്ലോ.

മലയാളത്തിൽ ശ്ലോകങ്ങൾ മാത്രമായ പുസ്തകങ്ങൾ ധാരളമുണ്ട്‌. എന്നാൽ ആയിരത്തിലധികം മലയാള,സംസ്കൃത ശ്ലോകങ്ങളുടെ ഒരു ബ്ലോഗ്‌, ഇന്റർനെറ്റ്‌ സൌകര്യമുള്ള ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വായിക്കനായി, മലയാളം ലിപിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. http://aksharaslokam.blogspot.com എന്നതാണ്‌ ഈ ബ്ലോഗിന്റെ URL. അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിൽ ചൊല്ലിയ എല്ലാ ശ്ലോകങ്ങളും കവിയുടെ പേര്‌, വൃത്തം, കൃതി, അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിൽ ചൊല്ലിയ ആളുടെ പേര്‌ തുടങ്ങിയ വിവരങ്ങൾ സഹിതം അണ്‌ ഈ ബ്ലോഗ്‌ ഇതിന്റെ ഉപഞ്ജാതാവായ ശ്രീ ഉമേഷ്‌ നായർ തയ്യാറക്കിയിട്ടുള്ളത്‌. ദിവസം ചെല്ലുംതോറും ഈ ബ്ലോഗിലെ ശ്ലോകങ്ങളുടെ എണ്ണം കൂടി വരുന്നുണ്ട്‌. ഭാഷാസ്നേഹികൾ ഇതൊരു നല്ല ഉദ്യമമായാണ്‌ കണക്കാക്കുന്നത്‌.

7 അഭിപ്രായങ്ങൾ:

രാജ് പറഞ്ഞു...

ബ്ലോഗുകളെ കുറിച്ചുള്ള കഴിഞ്ഞ നാല് പോസ്റ്റുകളും നന്നായിരിക്കുന്നു. മലയാളം ബ്ലോഗ്ഗർ കുറേ കൂടി വിപുലമായ ഒരു അവതാരിക അർഹിക്കുന്നില്ലേ?

അജ്ഞാതന്‍ പറഞ്ഞു...

unT~ peringOTarE. athaaNente focus. samayakkuravumoolavum ezhuthiyathinepati enthupaRayunnu ennaRiyaanuLLa aakaamsha moolvaum, ingane pOst cheythathaaN~. kooTuthal comments pratheekshikkunnu. thetukaL choonTikkaaNikkuka, please.

aneel kumar പറഞ്ഞു...

നല്ല ഉദ്യമം സുനിൽ!
തെറ്റുകൾ മാത്രമേ നിർദ്ദേശിക്കാവോ?
അല്ല എന്നുണ്ടെങ്കിൽ ബ്ലോഗിനികളെ ‘ബ്ലോഗത്തികൾ’ എന്നു വിളിച്ചോളൂ.
പിന്നെയും ചില അഭിപ്രായങ്ങൾ....

അജ്ഞാതന്‍ പറഞ്ഞു...

Anil, why there is a stop??? thuTarooo.. pinne "blOgini"/blogatthi entha vyathyaasam? kooTaathe ee pErukaL athra valiya praSnamaaNO? Please tell me about the content more and the way i presented the idea. -S-

Paul പറഞ്ഞു...

sunil,
കഴിഞ്ഞ നാലു പോസ്റ്റുകളും ഇനി എഴുതാനുള്ളതും കൂടി കൂട്ടിച്ചേര്‍‍ത്ത് അയച്ചു തരുമോ? നമുക്ക് പത്രങ്ങള്‍ക്ക് കൊടുത്തു നോക്കാം... വളരെ നന്നായിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

theerchchayaayum, finalise cheythittilyatthathinal ithramaathram. dOshangaL paRanjutharoo. -S-

സു | Su പറഞ്ഞു...

ഈശ്വരാ.. അസൂയ കണ്ടില്ലേ, ബ്ലോഗത്തി എന്ന് വിളിപ്പിച്ച് വിളിപ്പിച്ച് അവസാനം അത് ബോറത്തികൾ എന്നാക്കാൻ വേണ്ടീട്ടല്ലേ?

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...