30 ഓഗസ്റ്റ് 2005

നാളെ ബ്ലോഗ്‌ ദിവസം

എന്താണ്‌ ബ്ലോഗ്‌ ദിവസം?

എല്ലാ ബ്ലോഗന്മാർക്കും ബ്ലോഗിണികൾക്കും മറ്റു രാജ്യങ്ങളിൽനിന്നും അവരവരുടെ ഇഷ്ടവിഷയങ്ങളിൽ ബ്ലോഗുന്നവരെ അറിയാനും പരിചയപ്പെടാനും വേണ്ടിയാണ്‌ ബ്ലോഗ്‌ ദിവസം ആഘോഷിക്കുന്നത്‌.

ആ ദിവസം എന്തു സംഭവിക്കുന്നു?

നാളെ ബ്ലോഗ്‌ ദിവസം, ആഗസ്റ്റ്‌ 31, ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും ഉള്ളവർ അവരവരുടെ ഇഷ്ടപ്പെട്ട അഞ്ചു ബ്ലോഗുകളെ നിർദ്ദേശിക്കാനുള്ള ദിവസം ആണ്‌. തന്നിൽനിന്നും തികച്ചു വ്യത്യ്സതമായ പ്രദേശങ്ങളിൽ നിന്നും, വിഷയങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നുമുള്ള ബ്ലോഗുകളാണ്‌ ഇങ്ങനെ നിർദ്ദേശിക്കേണ്ടത്‌. ഈ ദിവസം ബ്ലോഗുവായനക്കാർ പുതിയ ബ്ലോഗുകൾ കാണുന്നു വായിക്കുന്നു ആഘോഷിക്കുന്നു.

ബ്ലോഗ്‌ ദിവസപോസ്റ്റിങ്ങുകൾക്കുള്ള നിർദ്ദേശങ്ങൾ:
1) ആദ്യമായി ഇഷ്ടമുള്ള അഞ്ചുപുതിയ ബ്ലോഗ്ഗുകൾ കണ്ടുപിടിക്കുക
2)ഈ അഞ്ചു ബ്ലോഗുകളുടെ ഉടമസ്ഥരെ നിങ്ങൽ ബ്ലോഗ്‌ ദിവസത്തേക്ക്‌ നിർദ്ദേശിച്ചതായ വിവരം അറിയിക്കുക. ബ്ലോഗ്‌ ദിവസം നാളെ ആഗസ്റ്റ്‌ 31ന്‌ ആണ്‌.
3)ഈ പുതിയ ബ്ലോഗുകളെപറ്റി ചെറിയ വിവരണം എഴുതി ലിങ്ക്‌ ചെയ്യുക
4)ബ്ലോഗ്‌ ദിവസപോസ്റ്റ്‌ നാളെ ചെയ്യുക
5)ഈ ലിങ്കുകൾ/ടാഗുകൾ ചേർക്കുക http://technorati.com/tag/BlogDay2005 and http://www.blogday.org
In order to read the above, please download malayalam unicode font from http://chintha.com

6 അഭിപ്രായങ്ങൾ:

aneel kumar പറഞ്ഞു...

എനിക്കുവയ്യ!
ഇതിനും ഒരു ദിവസമോ?
ഇപ്പോത്തന്നെ 400 ‘ദിവസങ്ങളെങ്കിലും’ അനുവദിച്ചുകാണും !
ചില്ലിനു കോഡനുവദിച്ചപോലാകുമോ?

സു | Su പറഞ്ഞു...

:( എനിക്കും ഒരു ദിനമുണ്ടെങ്കിൽ......

aneel kumar പറഞ്ഞു...

ഉണ്ടല്ലോ, സുദിനം.

Jayan പറഞ്ഞു...

വിസ്തരിച്ച്‌ ബ്ലോഗുദിനനിര്‍ദ്ദേശങ്ങളൊക്കെ തന്നൂച്ചാലും, സുനിലിന്റെ പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ ബ്ലോഗുദിനത്തോടനുബന്ധിച്ച്‌!!! ഞാനാണെങ്കില്‍ ഇത്‌ ഇന്നാ കാണണെ.

അജ്ഞാതന്‍ പറഞ്ഞു...

SU-vinte poStil oru kamantinte thuTarchchayaaNith~. iviTe pOst cheythaal su-vinte alOgyam kaaNEnTallo.

"farthav~" aaNO "bhartthaav~" aaNO DBee?
"lol" ithinte arthhamenthaa? oru paaTuthavaNayaayi ithu kaaNunnu. arthham manassilaayillya. Su-vine choTippikkaan vEnTiyalla chOdichchath~. samSayam chOdikkaathe enikk~ aarum paRanjutharillylalo. athOnTaa chOdichchath~. aadyam thanne njaanathu ezhuthiyiTTunTallo. boolOkatth~ ellaavarum thammil oru friendship unT~ ennaaN~ ente viSwaasam. nEril knTiTTellenkil kooTi. athinaal Su-vinte friends njangaLuTEyokke friends aaN~ ennu viSwasikkunnavanaaN~ njaan. ente viSwaasam enne rakshichchOTTe enn~ paRayaam. "//gavel on Gauri's..." ee varikaL sthhiramaayi kaaNunnathukonT~ maathram chOdichchathaaN~. pinne DByEyum gauriyEyum vERe eviTEyum kaaNaaRumilla!.

ente ee kamant ishTamaayillenkilO ennuvichaarichch iviTe pOst cheythathaaN~. vENamenkil delete cheyyukayum aakaam. paRanjaal mathi. -S-

അജ്ഞാതന്‍ പറഞ്ഞു...

enthinERE paRayunnu naam vrthhaa..? minTaathirikkeTaa aviTe.-S-

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...