08 നവംബർ 2005

നല്ല മൊഴിമാറ്റത്തിന് എന്റെ വക സമ്മാനം

ഈ കവിത ഉമേഷ് മുന്‍പ്‌ മൊഴിമാറ്റം നടത്തിട്ടുണ്ട്‌. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്‍അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്‌. മൊഴിമാറ്റം നടത്തി കമന്റ്റുകളായി പോസ്റ്റുചെയ്യുക. പേരും മേല്‍-വിലാസവും മള്‍‌പ്പെടുത്താന്‍മറക്കരുതേ. ജഡ്ജിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന കാര്യവും മറക്കരുതേ.

മൂലകവിത:
The music of silence
Entered my heart
And made seven holes
To make it a flute


ഉമേഷിന്റെ വക മൊഴിമാറ്റം:
ഈ നിശ്ശബ്ദത - ഉണ്ടിതിന്നൊരു നറും സംഗീതം - ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ!


ബെന്നിയുടെ വക മൊഴിമാറ്റം:
മൂകത മീട്ടും ഗീതം
വന്നുതൊട്ടപ്പോളുള്ളം
അത്ഭുതം, സപ്തദ്വാര
മേളിതം കുഴലായി!

(ഇവിടെ അത്ഭുതം ഒന്നും ഇല്ല്യാ ..മരിക്കാന്‍‌ കിടക്കുന്ന കുട്ടിയ്ക്കെന്ത്‌ അത്ഭുതം?)

33 അഭിപ്രായങ്ങൾ:

Kalesh Kumar പറഞ്ഞു...

നല്ല ഐഡിയ സുനിൽ!
സമ്മാനം എന്താണാവോ?
ഏതായാലും തർജ്ജുമകൾ കാണട്ടെ!

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോഗിലെ ആദ്യത്തെ അവാര്‍ഡ്‌ വായനശാല പ്രഖ്യാപിച്ചിരിക്കുകയാണ്‌. ആരാവും ജേതാവ്‌? ആണ്‍കുട്ടികള്‍ ആരും ഇല്ലെ ഇവിടെ...

കുറെ മാസങ്ങള്‍ക്കുമുമ്പ്‌ സുനില്‍ എനിക്കിത്‌ അയച്ചു തന്നപ്പോള്‍ അന്നുശ്രമിച്ചതാണ്‌ താഴെ....
ഇതില്‍ ഞാന്‍ ഒട്ടും തൃപ്തനുമല്ല. ഇതിലും നന്നാക്കി പിന്നീട്‌ പോസ്റ്റ്‌ ചെയ്യാം.

ഹൃദയത്തിലേഴുസുഷിരമി-
ട്ടുള്ളില്‍ക്കടന്നു മൂകതതന്‍ സംഗീത
മതിനെയൊരു മുരളികയാക്കുവാന്‍

അജ്ഞാതന്‍ പറഞ്ഞു...

ക്ഷമിക്കണം, ' കടന്നുപോയ്‌' എന്നാണ്‌.

ഹൃദയത്തിലേഴുസുഷിരമിട്ടുള്ളില്‍
കടന്നുപോയ്‌ മൂകതതന്‍ സംഗീത
മതിനെയൊരു മുരളികയാക്കുവാന്‍

അജ്ഞാതന്‍ പറഞ്ഞു...

സുനിലേ, ഒരാള്‍ക്ക് ഒരുപ്രാവശ്യം മാത്രമേ മൊഴിമാറ്റം നടത്താന്‍ പാടുള്ളൂ എന്നു നിയമമൊന്നും ഇല്ലല്ലോ? കാരണം, ഞാനൊരു തവണ കൂടി (ചിലപ്പോള്‍ രണ്ടോ മൂന്നോ തവണ കൂടി) ശ്രമിച്ചേക്കും. ഉഗ്രന്‍ ഐഡിയയാണ് ഈ മൊഴിമാറ്റ മത്സരം! സുനിലിനെ അഭിനന്ദിക്കാതെ വയ്യ. (ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പ്രൈസ്! ഹിഹിഹി)

അജ്ഞാതന്‍ പറഞ്ഞു...

സുഹൃത്തുക്കളെ,

"Say thanks to Umesh, who was ready to share this beautifull four lines. And about translation, both are "mathematics". Can you take it as a challange? Prize will be sponsored by me for best translation."
Published By The_Lonely_Passenger

എന്‍റെ ബ്ലോഗില്‍ വന്ന ഒരു കമന്‍റാണിത്. ഈ ഏകാന്തപഥികന്‍, വായനശാലാ സുനില്‍ തന്നെയാണോ എന്ന് അറിയില്ല. അല്ലെങ്കില്‍ കവിതാ മത്സരത്തിന് ഒരു സ്പോണ്‍സര്‍ കൂടിയായി.

ഇതാണ് ഏകാന്തപഥികന്‍റെ ബ്ലോഗ്:
http://spaces.msn.com/members/malayalapusthakam/

SunilKumar Elamkulam Muthukurussi പറഞ്ഞു...

Benni, I forgot to change the name and details. Infact I use msn only to put comments in your blog!
Ya, the QUALITY is the main important thing. You can try many times. But there is a time limit of 40 days from today!
(Please remind me after 40 days, friends)

രാജ് പറഞ്ഞു...

സുനിൽ ബെന്നിയുടെ ബ്ലോഗിൽ കണക്കിൽ പെടുത്തിയതിൽ എന്റേതുകൂടി ചേർത്തുവോ? അതോ അവിടെ തന്നെ ചവറ്റുകുട്ടയിലേക്കിട്ടുവോ? എന്തായാലും ഒരു അങ്കത്തിനുകൂടെ ബാല്യമുണ്ടീ അരിങ്ങോടർക്കെന്ന് സുനിലോർക്കണം (അഹങ്കരിക്കുവാൻ കാശുകൊടുക്കണ്ടല്ലോ):

ഹാ! നിശബ്ദത ഇന്നൊരുഗാനമായെൻ
ഹൃത്തിൽ പൊഴിയുന്നുതെൻ-
ആത്മാവുപൊള്ളിച്ചേഴു സ്വരങ്ങളിൽ
പാടുമൊരു മുരളി തീർക്കുന്നിതാ...

അജ്ഞാതന്‍ പറഞ്ഞു...

ഇതാ ഒരു സ്വതന്ത്രശ്രമം കൂടി...

മൃത്യുവിന്‍ നിശ്ശബ്‌ദസംഗീതമെന്‍
ഹൃത്തിലേഴുവൃത്തങ്ങള്‍ തൂളച്ചതിനെ
നിത്യവേണുവാക്കി സ്വസ്ഥം.

ഉം.... എവിടെ? പോരാ ഇനിയും വരാനുണ്ട്‌. കഴിവില്ലാത്തവര്‍ക്ക്‌ വേണ്ടി 40 ദിവസം മസിലുപിടിച്ചിരിക്കും ജൂറി. ജൂറിക്കത്രയും ആകാമെങ്കില്‍ എനിക്ക്‌ ഇനിയും പോസ്‌റ്റുകള്‍ ആവാം. എന്റെ ചാരം എനിക്കു കാണണം.

അടുത്തതുമായി ഉടനെ വരാം

Cibu C J (സിബു) പറഞ്ഞു...

ഇതാ ഒരു open source എന്റ്രി :))

ഹാ, നിശബ്ദത ഇന്നൊരു ഗാനമാ-
യെന്നുള്ളില്‍ വന്നു തൊട്ടപ്പോഴോ
ഹൃത്തിലേഴു വൃത്തങ്ങള്‍ തുള-
ച്ചതിനെയൊരു മുരളികയാക്കിയോ...

കടപ്പാട്‌, യഥാക്രമം: പെരിങ്ങോടര്‍, ബെന്നി, സുനില്‍ കൃഷ്ണന്‍(രണ്ടാമത്തേയും ഒന്നാമത്തേയും)

സു | Su പറഞ്ഞു...

ഈ അവാർഡ് എനിക്ക് തരും എന്നുറപ്പുണ്ടെങ്കിൽ മാത്രം ഞാൻ മൊഴിമാറ്റത്തിന് ശ്രമിക്കുന്നതാണ്. അല്ലാതെ വെറുതെ എന്റെ തല പുകയ്ക്കാൻ ഞാൻ ഇല്ല. ;)

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

നമ്മുടെ വക രണ്ടെണ്ണം കിടക്കട്ടെ. ഒരു വഴിക്കു പോകുന്നതല്ലേ?

1) മൌനത്തിൻ സംഗീതമെൻ
ഹൃദയത്തിൽ പ്രവേശിച്ചു്
സപ്തസുഷിരങ്ങളിട്ടതിനെ
മുരളികയാക്കി മാറ്റിയോ

2) മാമക ഹൃത്തിൽ സ്വനം
മൂകമായ് പ്രവേശിച്ചു്
രന്ധ്രങ്ങളേഴും നൽകി
യമൃതാം വേണുവാക്കി.

ഇതു പോരാന്നുണ്ടെൻകിൽ പറഞ്ഞോളൂ.

രണ്ടാമത്തേതിന്റെ സംസ്കൃതാതിപ്രസരമുള്ള ഒരു രൂപം കൂടിയിരിക്കട്ടെ.
മാമക ഹൃത്തിൽ സ്വനം
മൂകമായ് പുക്കാൻ പുന
രേകിനാൻ സപ്തം രന്ധ്ര
മാക്കിനാൻ ശ്രേഷ്ഠം വേണു

അജ്ഞാതന്‍ പറഞ്ഞു...

സുനിലെ,
ഇതാ എന്റെ വക...
“മൂകമീ സംഗീതമെൻ
ഹൃദയം തുരന്നു കൊ-
ണ്ടേഴു സുഷിരങ്ങളാലതിനെയൊരു
മുരളികയാക്കിയതും കണ്ടുവോ നീ..“
സസ്നേഹം
:സൂഫി

SEEYES പറഞ്ഞു...

അകതാരിലുറയുന്ന മൌനത്തിൻ സൂചിയിൽ
തുളവീണ ഏൻ മനം വേണുവായി

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

ഹാവൂ!!
കൊള്ളാം സീയെസ്. ഇതിനു ഒറിജിനലുമായി നല്ല അടുപ്പമുണ്ടു്. ഇമ്മാതിരി ഉള്ളതു വരട്ടെ.
അകതാരിലുറയുന്ന മൌനത്തിൻ വീചിയാൽ
തുളവീണ എൻ മനം വേണുവായി - എന്നൊരു ഭേദം നിർദ്ദേശിച്ചാലോ?

SEEYES പറഞ്ഞു...

ഈ വീചി എന്നു പറഞ്ഞാൽ എന്താണ്? മറന്നു പോയി. തുളയിടൻ കഴിവുള്ള എന്തായാലും കുഴപ്പമില്ല.

ഉമേഷ്::Umesh പറഞ്ഞു...

ഇതു ഞാന്‍ ഒരുപാടു വിധത്തില്‍ പരിഭാഷപ്പെടുത്താന്‍ നോക്കിയിട്ടുണ്ടു്‌. "ഈ നിശ്ശബ്ദത..." എഴുതിയതു്‌ പ്രീ-ഡിഗ്രിക്കു പഠിക്കുമ്പോഴാണെന്നു തോന്നുന്നു. ഓര്‍മ്മയുള്ള വേറേ രണ്ടു പരിഭാഷകള്‍ താഴെച്ചേര്‍ക്കുന്നു:

1.

മൌനസംഗീതമിന്നെന്റെ
ഹൃത്തില്‍ താമസമാക്കിയോ
ഏഴു ദ്വാരങ്ങളിട്ടിട്ടൊ-
രോടപ്പുല്‍ക്കുഴലാക്കുവാന്‍?

2.

മധുരമൊഴി തൂകിടും നിശ്ശബ്ദതയ്ക്കെന്റെ
ഹൃദയമൊരു സംഗീതഗേഹമായ്‌ത്തീരവേ
സുഷിരമതിലേഴെണ്ണമിട്ടുവോ, രമ്യമാം
കളമുരളിയാക്കിക്കലാശം മുഴക്കുവാന്‍?

ഇനിയും ശ്രമിച്ചുനോക്കാം, വേറേ നല്ല പരിഭാഷകള്‍ എഴുതാന്‍ പറ്റുമോ എന്നു്‌. ഒന്നുരണ്ടു ദിവസം കൂടി തരൂ വായനശാലക്കാരാ.

- ഉമേഷ്‌

അജ്ഞാതന്‍ പറഞ്ഞു...

ഇതാ ഇനിയൊരു ശ്രമം കൂടി:

മൌനമേന്തുന്ന സംഗീതം
ഉള്ളിലൂറിപ്പെരുക്കയാല്‍‍
കനം‌താങ്ങാ;തേഴുദ്വാര
മിട്ടു, വേണുവതായി ഞാന്‍.

അജ്ഞാതന്‍ പറഞ്ഞു...

ഒന്നുകൂടി.....

വിരാമസംഗീതമൊഴുകിയെത്തിയെന്‍
നിരാമയഹൃത്തിലേഴായ്‌ തുളഞ്ഞതിനെയും
തന്‍പ്രിയ വേണുവാക്കിരസിച്ചിടുന്നു

viswaprabha വിശ്വപ്രഭ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

Prograamming valiya vivaramillaatthathinaal ee bhaasha kooTTillya, "R". VP enthaaNeshuthiyath~? I expect more and more boolOkanivaasikaL will participate in this. aarkkum ethrathavaNa vENamenkilum ezhuthaam (naalppathu divasam kazhiyunnathuvare)

Rick പറഞ്ഞു...

മുഹൂര്‍ത്തം മൂന്നാവര്‍ത്തിച്ചാല്‍ മൂത്രം ആവും ...... ഇപ്പൊ മൂന്നിലപ്പുറം ആയി ഇല്ലെ... ?.... ആ കൊച്ചിനു വിവരിക്കാന്‍ പറ്റാതെ പോയ അര്‍ത്ഥങ്ങള്‍... നമ്മളായിട്ടു ... വെര്‍തെ .. വേണൊ അത്‌ ?

ഉമേഷ്::Umesh പറഞ്ഞു...

ഇന്നു്‌ ഒരു ശ്രമം കൂടി നടത്തി. ഇതു്‌ പണ്ടു ഞാനെഴുതിയവയെക്കാളൊക്കെയും നന്നായെന്നു തോന്നി.


ഒരുപാടു സംഗീതമിനിയുന്ന മൌനമെന്‍
ഹൃദയത്തിലേറിത്തുളച്ചൂ
സുഷിരങ്ങളേഴെണ്ണ, മതിനെയെന്നിട്ടൊരു
മുരളികയാക്കിച്ചമച്ചു....

- ഉമേഷ്‌

അജ്ഞാതന്‍ പറഞ്ഞു...

ഇനിയും തീരുന്നില്ലല്ലോ............

അത്രമേല്‍ മുഗ്ധമാം മൂകസംഗീതമെന്‍
ഹൃത്തിലേക്കാഴ്ന്നേഴുരന്ധ്രങ്ങളിട്ടതിനെ
യൊരുപുല്ലാംകുഴലാക്കി മീട്ടി.

ഉമേഷ്::Umesh പറഞ്ഞു...

സുനില്‍ കൃഷ്ണനു്‌,

നല്ല പരിഭാഷ. പക്ഷേ "പുല്ലാംകുഴലാക്കി മീട്ടി" എന്നതു ശരിയാണോ? വീണ തുടങ്ങിയ ഉപകരണങ്ങളല്ലേ മീട്ടുന്നതു്‌? പുല്ലാങ്കുഴല്‍ ഊതുന്ന സാധനമല്ലേ?

എന്റെ പരിഭാഷയിലുമുണ്ടു്‌ ഒരു കുഴപ്പം. "ഇനിയുക" എന്ന വാക്കിനു്‌ ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം ഒന്നുമില്ല. അതിനാല്‍ ദയവായി അതു്‌ ഇങ്ങനെ വായിക്കുക:


ഒരുപാടു സംഗീതമിയലുന്ന മൌനമെന്‍
ഹൃദയത്തിലേറിത്തുളച്ചൂ
സുഷിരങ്ങളേഴെണ്ണ, മതിനെയെന്നിട്ടൊരു
മുരളികയാക്കിച്ചമച്ചൂ...

വായനശാലക്കാരാ, എന്നാണു്‌ ഇവയൊക്കെ ക്രോഡീകരിച്ചു്‌ ഒരു പോസ്റ്റുണ്ടാക്കുന്നതു്‌? അതോ, മനസ്സിനു പിടിച്ച ഒരു പരിഭാഷ ഇനിയും കിട്ടിയില്ല എന്നുണ്ടോ?

- ഉമേഷ്‌

ഉമേഷ്::Umesh പറഞ്ഞു...

സന്തോഷമായി. എന്റെ ഒരു പോസ്റ്റു്‌ പെരിങ്ങോടനും ബെന്നിക്കും സുനിലിനുമൊക്കെ സുജാതയെപ്പറ്റി എഴുതുവാനും, ഈ കവിതയ്ക്കു്‌ ഇത്ര നല്ല പരിഭാഷകള്‍ ഉണ്ടാകുവാനും വഴിയായല്ലോ.

ബെന്നിയുടെയും സീയെസ്സിന്റെയും പരിഭാഷകള്‍ എനിക്കു വളരെ ഇഷ്ടമായി. ബാക്കിയുള്ളവരുടെ പരിഭാഷകള്‍ ഇഷ്ടമായില്ല എന്നു്‌ അതിനു്‌ അര്‍ത്ഥമില്ല. എല്ലാം നന്നായി.

Ronish-നോടു്‌:

മുഹൂര്‍ത്തത്തെ മൂത്രമാക്കുകയല്ല, മുഹൂര്‍ത്തത്തിന്റെ പാവനതയും ചാരുതയും എത്രത്തോളം നിലനിര്‍ത്തി അതിനെ കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ പറ്റും എന്നു ശ്രമിക്കുക മാത്രമാണു ഞങ്ങള്‍ ചെയ്യുന്നതു്‌. എല്ലാ ആസ്വാദനങ്ങളും പരിഭാഷകളും അതാണു ചെയ്യുന്നതു്‌.

മുഹൂര്‍ത്തത്തെ മൂത്രമാക്കുന്ന ആസ്വാദനശ്രമങ്ങളും കാണാറുണ്ടു്‌. അതു മറ്റൊരു കാര്യം. അവയെ വിമര്‍ശിക്കുകയും നിരുത്സാഹപ്പെടുത്തുകയുമാണു്‌ സാധാരണ മലയാളം ബ്ലോഗുകള്‍ ചെയ്യുന്നതു്‌. നമുക്കു്‌ ക്ഷുരകന്‍ എന്നൊരു ചങ്ങാതിയുണ്ടായിരുന്നു - ഈ വക കാര്യങ്ങളോടു സന്ധിയില്ലാസമരം ചെയ്യുന്നവന്‍. എവിടെപ്പോയോ എന്തോ?

ഉമേഷ്::Umesh പറഞ്ഞു...

സീയെസ്സിനു്‌,

"വീചി" എന്നു പറഞ്ഞാല്‍ "രശ്മി" എന്നര്‍ത്ഥം. അതിനു്‌ ഇരുട്ടില്‍ തുളയിടാന്‍ പറ്റും. മറ്റെവിടെയെങ്കിലും പറ്റുമോ എന്നറിയില്ല "ലേസര്‍ വീചികള്‍ക്കു" പറ്റുമായിരിക്കും.

ഇപ്പോള്‍ തോന്നിയ കാര്യം: X-rayയ്ക്കു "അനാമികാവീചി" എന്നൊന്നു localize ചെയ്താലോ ബെന്നീ?

SEEYES പറഞ്ഞു...

അകതാരിലുറയുന്ന സന്താപസൂചിയിൽ
തുളയുന്നു എൻ മനം വേണുവായി
നിറയുന്നു ലോലമായ് വഴിയുന്നു ഭൂമിയിൽ
മമജീവ സംഗീതം വ്യർഥമൂകം

ഇങ്ങനെയാണ് ആദ്യം വന്നത്. പക്ഷേ, ഇതിനെ മറ്റൊരു കവിത എന്നല്ലാതെ പരിഭാഷ എന്നു പറയാൻ പറ്റുന്നില്ല. കാരണം, ആശയഗതി വിപരീത ദിശയിലാണ്.

അജ്ഞാതന്‍ പറഞ്ഞു...

പ്രിയ ശ്രീ ഉമേഷിന്‌,

അറിവുകേടിന്‌ മാപ്പുചോദിക്കുന്നു.
ചൂണ്ടിക്കാണിച്ചതില്‍ നന്ദിയുമുണ്ട്‌.
ചൂരലുമായി ഈ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാവണം.

ഒരു തവണകൂടി ഞാന്‍ ശ്രമിക്കതിരിക്കുമോ ?

അജ്ഞാതന്‍ പറഞ്ഞു...

mookatha naadamaay
maamaka hr^tthilERi
amkitham sapthadwaara
sanchitham vEnutheertthu

(ith~ aWaarDinarhamalla)-S-

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ദാ പിടിച്ചോ...

"മൌനത്തിന്‍ മധുരധ്വനി
എന്‍ ഹൃദയത്തില്‍ ചേക്കേറി
സപ്തരന്ധ്രം മെനഞ്ഞു
പുല്ലാങ്കുഴലായ്‌ പണിഞ്ഞു"

ഈ പരിഭാഷയുടെ Open Source Code! ഇവിടെ ലഭ്യമാണ്‌.

Rick പറഞ്ഞു...

Hi Umesh,

Yes i respect ur way of thinking. gud.

But i culdnt c any "aaswathanm" or "paribhasha" in the things which r laying above this comment. All were repeating of same thing swaping words and letters.

Am sorry as i know this is not the way of "aaswathanam". If u r starting talk around it ..then okey it is an "aaswathanam". Some time it may be my problem of understanding the meaning of "aaswathanam" :-) .. no issues.

But ... U know how much a guy/gal will get irritaed when u try to do somthing extra on his/her creativity ..?

One more thing there r/were authers who hv kicked those people who did transalation for their creations.


And all these are my perspective. U may be hving diff diff way of thinking .. i respect it. but no way to accept it.. as long as i feel those r not rit


Cheers,
ronish

ഡാലി പറഞ്ഞു...

ഇതെന്ന പോസ്റ്റ് ചെയ്ത്ത്? എനിക്കിവിടെ 25 nov 2005 എന്നണല്ലൊ കാണുനതു? സമ്മാനം പ്രഖ്യപിച്ചു കണ്ടൂല്യാ...ഇതാ എന്റെ വക ഒരു ശ്രമം.
മമ ഹൃത്തില്‍ കയരി വന്നോരാ
മൌനത്തിന്‍ സംഗീതം
തീര്‍ത്തല്ലോവതില്‍ സപ്തദ്വാരങള്‍
പിന്നേയൊരൊടകുഴലായി മാറ്റുവാന്‍

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഹൃദയത്തിൻ ആഴങ്ങളിൽ നിന്നൂറും നറും സംഗീത മൂകതയെന്നിൽ
തീർത്തൊരാ സപ്തസ്വരത്തിൻ
മധുരിമയോലും മുരളീനാദബ്രഹ്മം....
-ബിന്ദു കലേഷ്

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...