Wednesday, November 23, 2005

പരിഭാഷകള്‍

സുജാതയുടെ മൂലകവിത

The music of silence
Entered my heart
and made seven holes
To make it a flute

പരിഭാഷകള്‍
(1)ഈ നിശ്ശബ്ദത - ഉണ്ടിതിന്നൊരു നറും സംഗീതം-ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ!
(2) മൌനസംഗീതമിന്നെന്റെ
ഹൃത്തില്‍ താമസമാക്കിയോ
ഏഴു ദ്വാരങ്ങളിട്ടിട്ടൊ-
രോടപ്പുല്‍ക്കുഴലാക്കുവാന്‍?
(3) മധുരമൊഴി തൂകിടും നിശ്ശബ്ദതയ്ക്കെന്റെ
ഹൃദയമൊരു സംഗീതഗേഹമായ്ത്തീരവേ
സുഷിരമതിലേഴെണ്ണമിട്ടുവോ, രമ്യമാം
കളമുരളിയാക്കിക്കലാശം മുഴക്കുവാന്‍
(4) ഒരുപാടു സംഗീതമിയലുന്ന മൌനമെന്‍
ഹൃദയത്തിലേറിത്തുളച്ചൂ
സുഷിരങ്ങളേഴെണ്ണ,
മതിനെയെന്നിട്ടൊരു
മുരളികയാക്കിച്ചമച്ചൂ
---മുകളിലുള്ളതെല്ലാം ശ്രീ ഉമേഷിന്റേത്‌

(1) മൂകത മീട്ടും ഗീതം
വന്നുതൊട്ടപ്പോളുള്ളം
അത്ഭുതം, സപ്തദ്വാര
മേളിതം കുഴലായി!
(2) മൌനമേന്തുന്ന സംഗീതം
ഉള്ളിലൂറിപ്പെരുക്കയാല്‍
കനംതാങ്ങാ;തേഴുദ്വാര
മിട്ടു, വേണുവതായി ഞാന്‍
---മുകളിലുള്ള രണ്ടെണ്ണവും ശ്രീ ബെന്നിയുടേത്‌

(1) നിശ്ശബ്ദത - ഒരു ഗാനമായ്‌
ഇന്നതെന്‍ ഹൃത്തില്‍ പൊഴിയുന്നു;
എന്നാത്മാവുപൊള്ളിച്ചേഴുദ്വാരങ്ങള്‍
തീര്‍ത്തൊരു, മുരളിയുണ്ടാക്കീടുന്നു.
(2) ഹാ! നിശ്ശബ്ദത ഇന്നൊരുഗാനമായെന്‍
ഹൃത്തില്‍ പൊഴിയുന്നുതെന്‍-
ആത്മാവുപോള്ളിച്ചേഴു സ്വരങ്ങളില്‍
പാടുമൊരു മുരളിതീര്‍ക്കുന്നിതാ...
---ഇവ ശ്രീ പെരിങ്ങോടന്റെ വക

(1) ഏഴുസ്വരങ്ങള്‍ കൊതിച്ച
നിശ്ശബ്ദതയാണ്‌
എന്റെ ഹൃദയത്തെ
ഏഴുസ്വരങ്ങളുള്ള
ഒരോടക്കുഴലാക്കിയത്‌
---ഇത്‌ ശ്രീ തുളസിയുടേത്‌

(1) മൌനത്തിന്‍ സംഗീതമെന്‍
ഹൃദയത്തില്‍ പ്രവേശിച്ച്‌
സപ്തസുഷിരങ്ങളിട്ടതിനെ
മുരളികയാക്കി മാറ്റിയോ
(2) മാമക ഹൃത്തില്‍ സ്വനം
മൂകമായ്‌ പ്രവേശിച്ച്‌
രന്ധ്രങ്ങളേഴും നല്‍കി
യമൃതാം വേണുവാക്കി
(3) മാമക ഹൃത്തില്‍ സ്വനം
മൂകമായ്‌ പുക്കാന്‍ പുന
രേകിനാന്‍ സപ്തം രന്ധ്ര
മാകിനാന്‍ സ്രേഷ്ഠം വേണു
---മുകളിലുള്ള മൂന്നെണ്ണവും ശ്രീ സിദ്ധാര്‍ത്ഥന്റെ

(1) മൂകമീ സംഗീതമെന്‍
ഹൃദയം തുരന്നു കൊ-
ണ്ടേഴു സുഷിരങ്ങളാലതിനെയൊരു
മുരളികയാക്കിയതും കണ്ടുവോ നീ
---ഇത്‌ ശ്രീ സൂഫിയുടെ വക

(1) ഹൃദയത്തിലേഴുസുഷിരമി-
ട്ടുള്ളില്‍കടന്നുപോയ്‌ മൂകതതന്‍ സംഗീത
മതിനെയൊരു മുരളിയാക്കുവാന്‍
(2) മൃത്യുവിന്‍ നിശ്ശബ്ദസംഗീതമെന്‍
ഹൃത്തിലേഴുവൃത്തങ്ങള്‍ തുളച്ചതിനെ
നിത്യവേണുവാക്കി സ്വസ്ഥം
(3) വിരാമസംഗീതമൊഴുകിയെത്തിയെന്‍
നിരാമയഹൃത്തിലേഴായ്‌
തുളഞ്ഞതിനെയും
തന്‍പ്രിയ വേണുവാക്കി രസിച്ചിടുന്നു
(4) അത്രമേല്‍ മുഗ്‌ധമാം മൂകസംഗീതമെന്‍
ഹൃത്തിലേക്കാഴ്ന്നേഴുരന്ധ്രങ്ങളിട്ടതിനെ
യൊരുപുല്ലാംകുഴലാക്കി മീട്ടി
---ഇവയെല്ലാം ശ്രീ സു.കൃഷ്ണന്റെ വക

(1) ഹാ, നിശ്ശബ്ദത ഇന്നൊരു ഗാനമാ-
യെന്നുള്ളില്‍ വന്നു തൊട്ടപ്പോഴോ
ഹൃത്തിലേഴു വൃത്തങ്ങള്‍ തുള-
ച്ചതിനെയൊരു മുരളികയാക്കിയോ..
---മുകളില്‍ കൊടുത്തത്‌ നമ്മുടെ എഴുത്തശ്ശന്റെ ഒരു ഓപണ്‍ സോഴ്സ്‌ എന്റ്രി!

(1) അകതാരിലുറയുന്ന മൌനത്തിന്‍
വീചിയാല്‍
തുളവീണ എന്മനം വേണുവായി
---ഇത്‌ സീയെസ്സിന്റെ (വകഭേദത്തോടെയുള്ള) പരിഭാഷ

(അദ്ദേഹത്തിന്റെ തന്നെ വേറൊരു കവിത വായിച്ചോളൂ. ഇതുമായി ബന്ധമില്ല എങ്കിലും..

അകതാരിലുറയുന്ന സന്താപസൂചിയില്‍
തുളയുന്നു എന്‍മനം വേണുവായി
നിറയുന്നു ലോലമായ്‌ വഴിയുന്നു
ഭൂമിയില്‍
മമജീവ സംഗീതം വ്യര്‍ഥമൂകം
)

ഇതൊന്നും കൂടാതെ ശ്രീ "ഋ"ന്റെ വക ഒരു "സാധനം" കൂടിയുണ്ട്‌. അദ്ദേഹം ചില ആധുനീകകവികളുടെ ഏറ്റവും പുതിയ അനുയായി ആണെന്നു തോന്നുന്നു. ക്ഷമിക്കുക ശ്രീ "ഋ". എനിക്ക്‌ ഇതൊന്നും അത്ര ദഹിക്കാത്തതിനാല്‍ വിട്ടുകളയുന്നു. പറ്റുമെങ്കില്‍ ഒരു പഴഞ്ചന്‍ സാധനം തന്നാല്‍ ദഹിക്കുമോ എന്നു നോക്കാം.

നാല്‍പ്പത്‌ ദിവസം തീരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഇടയ്ക്കൊന്ന്‌ ഇങ്ങനെ എഴുതിയാല്‍ മനസ്സിലാകാന്‍ എളുപ്പമാണ്‌ എന്നു തോന്നിയതിന്റെ അനന്തരഫലമാണിത്‌. ഇപ്പോളാണ്‌ അക്ഷരശ്ലോകം ബ്ലോഗ്‌ പോസ്റ്റ്‌ ആക്കാന്‍ ശ്രീ ഉമേഷ്‌ എത്രബുദ്ധിമുട്ടുന്നുണ്ടാകും എന്ന്‌ മനസ്സിലായത്‌. എടുത്തെഴുതിയതില്‍ തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചുതരൂ.

തീര്‍ച്ചയായും ഇനിയും നല്ല നല്ല പരിഭാഷകള്‍ വരും എന്നുതന്നെയാണ്‌ എന്റെ പ്രതീക്ഷ. (ഈശ്വരാ, എനിക്കെന്നാ ഇങ്ങനെ ഒന്ന്‌ പരിഭാഷപ്പെടുത്താനെങ്കിലും കഴിയുക..!?)

19 comments:

Sunil Krishnan said...

വായനശാലയുടെ മേശപ്പുറത്ത്‌ ഒരു തുണ്ടു കടലാസുകൂടി വച്ചു പോകുന്നു.....

മഹാമൌനമുണര്‍ന്നമരസംഗീതമായ്‌
തുളഞ്ഞേറിയെന്‍ ക്ഷീണഹൃത്തില്‍
പിടഞ്ഞു തീര്‍ത്തേഴുരെന്ധ്രങ്ങളതി-
ലതിരമ്യമായി പാടുവാനീറക്കുഴലാക്കി.

viswaprabha വിശ്വപ്രഭ said...

തർജ്ജമയിലും കടന്ന സ്വാതന്ത്ര്യമെടുത്തിട്ടുണ്ടോ എന്നറിയില്ല.

എല്ലാരും പങ്കെടുക്കണമെന്നു നിയമമുള്ളതുകൊണ്ട് ഒരു ചെറിയ വികൃതി, വലിയ കുറുമ്പ്:

“സാന്ദ്രമായ്‌ സംഗീതമായ്‌ പെയ്തുപോയ്‌ മൌനമെന്റെ
താന്തമായ്‌ നീറും ഹൃത്തിന്‍ ലോലമാരാമഭൂവില്‍
ഗ്രീഷ്മതാപാതപത്തിന്‍ പുറ്റുകള്‍ കുതിര്‍ത്തിട്ടാ
ബാഷ്പരേണുക്കള്‍ തീര്‍ത്തൂ സുസ്വനസുഷിരങ്ങള്‍!

വേണുവായ്‌ തീര്‍ന്നൂ മനം പ്രാണനിലിനിയെത്ര
മേളനമാത്രം ശിഷ്ടം ശ്വാസനിശ്വാസാസ്വാദ്യം
ഗീതമായ്‌ സ്ഫുരിക്കുന്നീ ഹ്രീദമാം നിമിഷങ്ങള്‍
വീതമായൊഴിഞ്ഞെന്റെ ഭൂതിയായ്‌ മറയുന്നൂ.“

-ഈ അപരാധം ക്ഷമിക്കണേ സുജാതേ!

viswaprabha വിശ്വപ്രഭ said...

ഇരട്ടിപ്പണി ഒഴിവാക്കാൻ കുറച്ചു ടിപ്പണികൂടി ആവാമെന്നു തോന്നി:

താന്തം = തളർന്ന, ആരാമഭൂ = പൂന്തോട്ടം, ഗ്രീഷ്മം = വേനൽ, താപം = ചൂട്, ആതപം = വെയിൽ
മേളനം = കൂടിച്ചേരൽ, കണ്ടുമുട്ടൽ, മാത്രം = മാത്ര = സമയം,ഹ്രീദം = പേടിപ്പിക്കുന്ന; അന്തർമുഖമാക്കുന്ന,
വീതം = നഷ്ടപ്പെട്ടുപോകുന്ന,
ഭൂതി = ഭൂതകാലം, സുകൃതം, ഐശ്വര്യം
സ്ഫുരിക്കുക = മിന്നിമായുക, തിളങ്ങുക, മനസ്സിലുദിക്കുക.
[സ്ഫുരിതം = സോപാനസംഗീതത്തിലും മറ്റും ധാരാളമായി ഉപയോഗിക്കുന്ന ഒരു ഗമകരീതി. ആദ്യസ്വരത്തേക്കാളും രണ്ടാമത്തേതിനു പ്രാധാന്യം കൊടുത്തു പാടുന്ന ഒരു സങ്കേതം - ഇനിയുള്ള ഓരോ നിമിഷങ്ങൾക്കും മുന്നത്തേക്കാളും വിലയുണ്ടെന്നു ഞാനറിയുന്നു...].

chackochen said...

(in matweb font)
Eïm}hêJñù oùLðYöhu
“aio÷jêljöŒ
odíaôêjŸqêv
HêT¼ñrkê¼ï hêšïi÷këê

chackochen said...

നിശബ്ദമാകും സംഗീതമെന്‍
ഹൃദയസരോവരത്തെ
സപ്തദ്വാരങ്ങളാല്‍
ഓടക്കുഴലാക്കി മാറ്റിയല്ലോ
ippol kaanamo

കലേഷ്‌ കുമാര്‍ said...

ക്രിസ്തുമസ് ആശംസകള്‍ !!!

കലേഷ്‌ കുമാര്‍ said...

ക്രിസ്തുമസ് ആശംസകള്‍ !!!

-സു‍-|Sunil said...

Blog ID: Seeyes is selected for the award.
seeyes - Please send me your address back in Keralam.

viswaprabha വിശ്വപ്രഭ said...

seeyes,
abhinandanangaL!

seeyes said...

പുതുവർഷ സമ്മാനത്തിനു നന്ദി. സുജാതയെ നമിച്ചുകൊണ്ടു സന്തോഷപൂർവ്വം സ്വീകരിക്കുന്നു. പ്ലാസ്മാ ടീവി ആണെങ്കിൽ അധികം അമർത്താതെ പൊതിയണേ.

ദേവന്‍ said...

സീയെസ്സ്, അഭിനന്ദനങൾ!
സീയെസ്സ് “പാട്ടും കളിയുമൊക്കെ എഴുതുമെന്ന് ഇപ്ലാറിഞ്ഞെ” (“പാട്ടും കളി“ക്ക് ക്രെഡിറ്റ് വീക്കെയെന്നിൻ)

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

സീയെസ്,

അറിയാൻ വൈകി. അഭിനന്ദനങ്ങൾ! നല്ല പരിഭാഷ. നല്ല വിധിനിർ‍ണ്ണയം.

വായനശാലമാസ്റ്ററേ, പങ്കെടുത്ത മറ്റു കുട്ട്യോൾക്കു പ്രോത്സാഹനസമ്മാനമൊന്നുമില്ലേ? വല്ല ചീപ്പോ, സോപ്പുപെട്ടിയോ, ബിസ്‍കോത്തോ, സർ‍ട്ടിഫിക്കറ്റോ മറ്റോ? :-)

- ഉമേഷ്

സിദ്ധാര്‍ത്ഥന്‍ said...

ഫലം പ്രഖ്യാപിച്ചോ?

ആഭിനന്ദനങ്ങള്‍ സീയെസ്‌.

ഇതില്‍ നമ്മുടെ വരിയില്‍ മൂകം എന്നതിനെ മൊക്കമാക്കിയിരിക്കുന്നല്ലോ :-( വെറുതെയല്ല എനിക്കു സമ്മാനം കിട്ടാതെ പോയതു്‌ ;-)

-സു‍-|Sunil said...

ഓണപ്പോട തരാട്ടോ, ഉമേഷ്.

Anonymous said...

മൂകത എന്റെ ഉള്ളിലേയ്ക്കു വന്നു,
ഏഴു സുഷിരങ്ങള്‍ രചിച്ചു...
ഹൃദയത്തെ ഒരോടക്കുഴലാക്കാന്‍

Anonymous said...

അനോണീ, നന്ദിയുണ്ട്‌. ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കൂ. -സുനില്‍-

Anonymous said...

അവാര്‍ഡിതനായ സീയെസ്സിന് പ്രസ്തുത അവാര്‍ഡ് പോസ്റ്റല്‍ ആയി അയച്ചുകൊടുത്തിട്ടുണ്ട്‌. “എ.രാമചന്ദ്രന്റെ വരമൊഴികള്‍” എന്ന പുസ്തകമാണ് അത്‌. -സുനില്‍-

Sunil Muthukurussi Mana said...

ദിലീപേട്ടൻ വഹ:
മൌനം ഹൃദന്തേ പ്രവഹിച്ചു മന്ദം
നാനാവിധത്തിൽ കളിയാടിനിന്നും
നൂനം പതിച്ചാൻ സുഷിരങ്ങളേഴും
താനേ ഹൃദം വേണുവുമായിമാറി
--ഇന്ദ്രവ്രജ