Monday, February 06, 2006

എസ്. ഗുപ്തന്‍ നായര്‍

പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ അന്തരിച്ചു.

14 comments:

Anonymous said...

ആചാര്യനെ ശിരസാ നമാമി. രടുകൊല്ലം മുന്‍പ്‌ നാട്ടില്‍ പോയപ്പോള്‍ സാറിനെ കാണാ‍ാനും കേള്‍ക്കാനും ഭാഗ്യമുണ്ടായി! -സു-

പെരിങ്ങോടന്‍ said...

ഗുപ്തന്‍ നായരുടെ സാഹിത്യ സംഭാവന അദ്ദേഹത്തിന്റെ നിരൂപണങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നില്ല. മലയാളത്തിലെ മികച്ച രമ്യോപന്യാസകാരനും, വിവര്‍ത്തകനും, നാടകപ്രവര്‍ത്തകനും, നിഘണ്ടുകാരനും, പ്രഭാഷകനും കൂടിയാണ്‌ അദ്ദേഹം. സമാലോചന, ക്രാന്തദര്‍ശികള്‍, ആധുനിക സാഹിത്യം, കാവ്യസ്വരൂപം, ഇസങ്ങള്‍ക്കപ്പുറം, സൃഷ്ടിയുംസ്രഷ്ടാവും എന്നീ പ്രബന്ധസമാഹാരങ്ങള്‍ കൂടാതെ കേസരിയുടെ വിമര്‍ശനത്തെക്കുറിച്ചുള്ള ഒരു സമഗ്ര പഠനവും ചങ്ങമ്പുഴയെക്കുറിച്ചുള്ള ഒരു മോണോഗ്രാഫും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളത്തിലെ ശബ്ദകോശങ്ങളെക്കുറിച്ചുള്ള പഠനമാണ്‌ 'വാഗര്‍ത്ഥവിചാരം'. അനേകദശകങ്ങളിലെ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന്റെ സൂക്ഷ്മമായ പ്രതിഫലനമാണ്‌ 'മനസാസ്മരാമി' എന്ന പേരിലെഴുതിയ ആത്മകഥയെ ശ്രദ്ധേയമാക്കുന്നത്‌.

ഈ ലക്കം തര്‍ജ്ജനിയില്‍ നിന്ന്.

നല്ല മലയാളത്തിന്റെ അമരക്കാര്‍ക്ക് അറുതി വരുന്നയീകാലത്തില്‍ മറ്റൊരു നികത്താനാവാത്ത നഷ്ടംകൂടി. ഗുപ്തന്‍‌നായരുടെ ആത്മാവിനു നിത്യശാന്തി കൈവരട്ടെയെന്നു പ്രാര്‍ഥിച്ചുകൊണ്ട്...

Anonymous said...

കൂടാതെ ഈ ലിങ്കും സന്ദര്‍ശിക്കൂ.
http://www.chintha.com/node/402
ഡോ.ബഞ്ചമിന്‍ എഴുത്തശ്ശന്‍ പുരസ്കാരകമ്മറ്റിയിലെ അംഗമാണ്. അദ്ദേഹം ക്ര്ഷ്ണന്‍ നായരുടെ വിമര്‍ശനങളെപ്പറ്റിയും എഴുതാമെന്ന ഒരു ധ്വനി മുകളിലെ ലിങ്കിലുള്ള ലേഖനത്തിലുണ്ട്‌. നമുക്കതെന്താണെന്നുകൂടി നോക്കാം. അടുത്തലക്കത്തില്‍ കാണുമായിരിക്കും.പുതിയ മലയാളം വാരികയില്‍ കൃഷ്ണന്‍ നായരും, ഗുപ്തന്‍ നായരെക്കുറിച്ച്‌ നല്ലത്‌ പറഞിട്ടുണ്ട്‌ എന്ന്‌ കേട്ടു (ഞാന്‍ വായിച്ചില്ല)

അതുല്യ said...

With due respects to him, മലയാള സാഹിത്യത്തിലേ അവസാന വാക്കാണോ ഈ ശ്രീ കൃഷ്ണൻ നായർ? വായിക്കുക, ഒരുപാടു വായിക്കുക, അപ്പോ ഈ കൃഷ്ണൻ നായർ എന്ന "സ്പോക്‌ പേഴ്സൺ" ന്റെ ആവശ്യകതയില്ലാതാവും.
ശ്രീ. ഗുപ്തന്‍ നായർക്ക് ഈ ബ്ലോഗ് ചെറുമക്കളുടെ ആദരാഞ്ചലികൾ. നികത്താനാവാത്ത ഒരു നഷ്ടംകൂടി.

ഡ്രിസില്‍ said...

ആദരാഞ്ചലികൾ.

സു | Su said...

ആദരാഞ്ജലികള്‍....

പെരിങ്ങോടന്‍ said...

അതുല്യ,
കൃഷ്ണന്‍നായര്‍ അവസാനവാക്കല്ല (ആവുകയുമരുത്) എങ്കിലും കൃഷ്ണന്‍‌നായരെ പോലുള്ള ഒരു വാച്ച്‌ഡോഗ് ഇല്ലായിരുന്നെങ്കില്‍ മലയാളത്തിന്റെ കാര്യം ഇന്നുള്ളതിലും മോശമായേന്നെ എന്നു തോന്നാറുണ്ട്. പിന്നെ നിരൂപകന്റെ വരികളെ തള്ളണോ കൊള്ളണോ എന്നറിയുവാനുള്ള വിവേകവും, മനക്കരുത്തില്ലാത്തവന്മാരാണ് കൃഷ്ണന്‍‌നായര്‍ ചന്ദ്രഹാസമിളക്കുമ്പോള്‍ അസ്വസ്ഥരാകുന്നത്.

Anonymous said...

പെരിങോടാ, കൃഷ്ണന്‍ നായരുടേത് “ചന്ദ്രഹാസം”എന്നൊക്കെ പറയാനുണ്ടോ? ഇല്ലെന്നുതോന്നുന്നു. അവസാനവാക്ക്‌ ഇന്നാരുടേതാണ് എന്ന്‌ എങനെ തീരുമാനിക്കാം അതുല്യേ? അങനെ ആരും കണക്കക്കിയിട്ടുമില്ല്യ. പക്ഷെ, ഒരേ നാവുകൊണ്ട്‌ പരിഹസിക്കുകയും പുകഴ്ത്തുകയും ചെയ്യുമ്പോള്‍ എന്തുപറയും? വട്ടന്‍ എന്നുപറയാനുള്ള വട്ടുമനസ്സെനിക്കില്ല്യ. നിസ്സാരവത്ക്കരിക്കാന്‍ മാത്രം ചെറുതുമല്ല അദ്ദേഹത്തിന്റെ കോളം.-സു-

അതുല്യ said...

സുനിൽ, പിന്നേയും ഒരു സാഹിത്യ സമരമുഖമാക്കാൻ ഞാനില്ല, (അലെങ്കിൽ എനിക്കതിനുള്ള അക്ഷരഞ്ജാനമില്ലാ എന്നാവും കൂടുതൽ ശരി). ഒരു കാലത്ത്‌ (10ആം ക്ലാസ്സ്‌ മുതൽ ഡിഗ്രി വരെയൊക്കെ), സാഹിത്യ വാരഫലം വായിയ്കാനായിട്ടു മാത്രം, കലാകൌമുദി നിവർത്തിയിരുന്നു. പിന്നെ പിന്നെ വായന അൽപം പരന്നപ്പോൾ, എനിക്കു തോന്നിയതു, ശ്രീ. കൃഷ്ണൻ നായർ സാഹിത്യ വിമർശനത്തിനപ്പുറം, അൽപം കൂടുതൽ അതു ഒരു വിഴുപ്പലക്കലാക്കി മാറ്റിയില്ലേന്ന്. പുതിയതായി എഴുതി തുടങ്ങിയവരെയെല്ലാം, ഇന്ത്യയുടെ മഹാ സാഹിത്യകാരന്മാർക്കും, പിന്നെ അങ്ങട്‌ ലോകമൊട്ടുക്കുമുള്ള, (കൂടുതൽ, ഫ്രാൻസ്‌ തുടങ്ങിയ..) എഴുത്തുകാരുമായി താരതമ്യം ചെയ്യാൻ മുതിർന്നതു കൊണ്ട്‌, ഒരുപാട്‌ നല്ല എഴുത്തുകാർ, നമ്മുക്ക്‌ നഷ്ടമായില്ലേന്ന് എനിക്ക്‌ തോന്നിയിരുന്നു. സംഗീത ഉപാസന പോലെ, ഒരു തട്ടെത്തിയാൽ മാത്രമേ, "ഭാവയാമി രഘു രാമാ... അലെങ്കിൽ, യെന്തൊരു മഹാനുഭാവലു...ഒക്കെ സഭയിലു പാടാൻ കഴിവുള്ളവരാവൂ, എന്ന ഒരു അച്ചടി നിയമം ഇല്ലാതിരിയ്കേ, എഴുതുന്നവർ, ഇനി മേലാൽ, പേനയും മഷിയും കണ്ടാൽ പനി പിടിയ്കണം എന്ന രീതിയിൽ, ശ്രീ. കൃഷ്ണൻ നായർ വിമർശിയ്കുന്നതിനോട്‌ എനിക്കു യോജിപ്പില്ലാ എന്നേ ഞാൻ ഉദ്ധേശിച്ചുള്ളു. വിമർശനം ഒരു പരിധി വരെ അനുയോജ്യമായ രീതിയിൽ,, സ്തുതിപാടുന്നതിനേക്കാൽ നല്ലതാണു. പക്ഷെ, പിച്ച വയ്കുന്ന പൈതൽ വീഴുമ്പോൾ, ഇനി ഈ കാലുകൾ കൊണ്ടെന്തു കാര്യമ്ന്ന് കരുതി, വെട്ടി വീഴുത്തുന്ന ബുദ്ധിയ്കു പിന്നിൽ, ഒരു പക്ഷെ ഞാനറിയാത്ത എന്തോ ചിന്താശ്രേണി ഉണ്ടായിരിയ്കണം. പിന്നെ ദോഷം പറയരുതല്ലോ, സാഹിത്യ മോഷണം ഒരു പരിധിയ്കുള്ളിൽ നിന്നതും, സാഹിത്യത്തിൽ അങ്ങനെ നീണാൾവാഴുമായിരുന്ന കുറെ മണ്ണുമാന്തികൾ ഇല്ലാതായതും, ഈ മഹാനുഭാവന്റെ വളരെ ആഴത്തിലുള്ള വായനയുടെ ഫലം തന്നെ.

അനോണിമസ് എഴുതിയ , കൃഷ്ണന്‍ നായരും, ഗുപ്തന്‍ നായരെക്കുറിച്ച്‌ നല്ലത്‌ പറഞിട്ടുണ്ട്‌ എന്ന്‌ കേട്ടു എന്നതു വായിച്ചപ്പോൾ, ഗുപ്തന്‍ നായരു അവർകൾക്കിനി, വൈകുണ്ടം താണ്ടി, വൈതരണി താണ്ടി മോക്ഷം തന്നെന്ന് അങട് ഉറപ്പിയ്ക്യാ ല്ലേ? ഈ വരികൾ കണ്ട് മാത്രമാണ്, ശ്രീ. കൃഷ്ണന്‍ നായരാണോ മലയാളത്തിലേ അവസാന വാക്ക് എന്നെനിക്ക് ചോദിക്കാൻ തോന്നിയത്.

സൂഫി said...

ഗുപ്തന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍....

കൃഷ്ണന്നാ‍യരുടെ ശൈലി എനിക്കിഷ്ടമാണ്!!
പംക്തി വളരെ വിജ്ഞാനപ്രദവുമാ‍ണെന്നത്തിൽ തർക്കമില്ല്ല. പക്ഷെ, പറയുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാൻ എനിക്കു അശേഷം താല്പര്യമില്ല.

അദ്ദേഹത്തിന്റെ വിമർശനങ്ങൾ ആളുകൽശരിക്കും മുഖവിലക്കെടുക്കുന്നുണ്ടായിരുന്നെങ്കിൽ ഇന്നാട്ടിൽ എത്ര എഴുത്തുകാ‍രിതിനു മുമ്പു തന്നെ എഴുത്തു നിർത്തിയേനെ.
അദ്ദേഹം തന്റെ സ്ക്കെയിലിൽ അടയാളപ്പെടൂത്തിയിരിക്കുന്ന മാ‍നദണ്ഡങ്ങൾ ലാറ്റിനമേരിക്കൻ ക്, റഷ്യൻ സാഹിത്യവും മറ്റുമാണ്.
സാഹിത്യത്തിന്റെ ശക്തീയാണ് ആതിന്റെ പ്രാദേശികത എന്നത് താ‍രതമ്യങ്ങളിലദ്ദേഹം മറക്കുന്നു.

kumar © said...

ഗുപ്തന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍.
കൃഷ്ണന്‍ നായര്‍ക്ക് ഒന്നുമില്ല.
ഒരു നായരുടെ അനുശോചനത്തിനിടയില്‍ മറ്റൊരു നായരെ വലിചു കയറ്റി കീറിമുറിക്കുന്നതിനോട് യോജിപ്പില്ല. വേദികള്‍ വേറെ സൃഷ്ടിക്കുന്നതല്ലെ പ്രിയമുള്ളവരെ ഉചിതം?

ചില നേരത്ത്.. said...

ഗുപ്തന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍.
കുമാര്‍ പറഞ്ഞതല്ലേ ശരി.
കൃഷ്ണന്‍ നായര്‍ക്ക് മറ്റൊരു വിസ്താരക്കൂട് ഒരുക്കുകയല്ലെ ഭംഗി?
-ഇബ്രു-

കലേഷ്‌ കുമാര്‍ said...

പരേതാത്മാവിന് നിത്യശാന്തി നേരുന്നു...

സന്തോഷ് said...

ഗുപ്തന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍.


കൃഷ്ണന്‍ നായരുടെ ശൈലിയോട് യോജിക്കാനും വിയോജിക്കാനും ഓരോകുത്തര്‍ക്കും അവരവരുടേതായ കാരണങ്ങളുണ്ട്. ചില കാരണങ്ങള്‍ക്ക് വിശദീകരണമില്ല: 'എനിക്കെന്തോ, ഇഷ്ടാണ് (അല്ലെങ്കില്‍ അനിഷ്ടമാണ്)'. അദ്ദേഹം സമുക്ക് നല്ലതേത് ചീത്തയേത് എന്നു പറഞ്ഞു തരുന്നു എന്ന് കരുതുമ്പോള്‍ ചിലപ്പോഴെങ്കിലും വിയാജിപ്പ് തോന്നിയേക്കാം. അദ്ദേഹം അദ്ദേഹത്തിന് നല്ലതേത് ചീത്തയേത് എന്നു തോന്നുന്നത് പറയുന്നു എന്ന് കരുതിയാല്‍ മതി.