26 മാർച്ച് 2006

കുഞുണ്ണി മാഷ്

കുഞ്ഞുണ്ണി മാഷും പോയി.............

13 അഭിപ്രായങ്ങൾ:

കണ്ണൂസ്‌ പറഞ്ഞു...

തത്വജ്നാനത്തിന്റെ കല്‍ക്കണ്ട മധുരിമക്ക്‌ ആദരാഞ്ജലികള്‍

ഇന്ദു | Preethy പറഞ്ഞു...

കുഞ്ഞുണ്ണി മാഷ്‌ക്ക് ആദരാഞ്ജലികള്‍! നെറുകയില്‍ കൈ വെച്ച് ‘നന്നായ് വരും’ എന്ന് പണ്ടൊരിക്കല്‍ എന്നെ അനുഗ്രഹിച്ചതിന്റെ ധന്യമായ ഓര്‍മകള്‍ മനസ്സില്‍!

അഭയാര്‍ത്ഥി പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അഭയാര്‍ത്ഥി പറഞ്ഞു...

പുഴുപോലിഴയും ഞാനും, പുഴപോല്‍ ഒഴുകും കണ്ണീരും എന്തൊരു ദുഖമയ്മീ ജീവിതം.
ആചാര്യ ദേവൊ ഭവ

സു | Su പറഞ്ഞു...

ആദരാഞ്ജലികള്‍...

Unknown പറഞ്ഞു...

കു കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ?


പതിരില്ലാത്ത പഴഞ്ചൊല്ലിന്‍ ശൈലിയില്‍
ആത്മപരിഹാസത്തിന്റെ മുനകൂര്‍ത്ത വാക്കുകള്‍ കൊണ്ട് പുതിയ ലോകത്തിന്റെ ഊതി വീര്‍പ്പിച്ച അഹന്തയെ കുത്തിപ്പൊട്ടിച്ചിരുന്ന ഒരുപിടി കുട്ടിക്കവിതകള്‍ നല്‍കി കടന്നുപോയ മാഷ്ക്ക്
ആദരാഞ്ജലികള്‍..

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

8:-(:::

സൂഫി പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
സൂഫി പറഞ്ഞു...


വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളഞ്ഞു വളരും
വായിച്ചില്ലെങ്കില്‍ വളഞ്ഞു വളരും


എന്നെ ആഴത്തില്‍ സ്വാധീനിച്ച കുഞ്ഞുണ്ണിമാഷിന്റെ വരികള്‍!

മലയാളത്തില്‍ നിന്നു ആറ്റിക്കുറുക്കിയ ചിന്തയും കുട്ടിത്തവും പടിയിറങ്ങുകയാണ്‌.

സ്നേഹാര്‍ദ്രമായ ആദരാഞ്ജലികള്‍!

രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

വായിച്ചാലും വളരും
വായിചില്ലെങ്കിലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും

ഇങ്ങനെയല്ലേ സൂഫി ആ കവിത

സൂഫി പറഞ്ഞു...

നാലു വരിക്കവിതയിലെ മറവിക്കു മാപ്പ്‌
പണ്ടെങ്ങോ മലര്‍വാടി എന്ന കഥാപുസ്തകത്തില്‍ വായിച്ചതാണ്‌.
എങ്കിലും ആശയം മറന്നില്ലൊരിക്കലും :)

രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

സൂഫി,
മാപ്പെന്ന വാക്കിന് ബ്ലോഗര്‍ക്കിടയില്‍ സ്ഥാനമില്ല.
ആരും പൂര്‍ണ്ണരല്ലല്ലോ. പരസ്പരം വഴിചോദിച്ചും വഴികാട്ടിയുമല്ലേ നമ്മുടെ യാത്ര. ഒരു സംശയം തീര്‍ക്കാനെഴുതിയതാണു ഞാനും. മാര്‍ക്കിടാന്‍ മൂന്നാമന്‍ വേണ്ടിവരും. :)

അജ്ഞാതന്‍ പറഞ്ഞു...

കാച്ചിക്കുറുക്കിയ

കവിതകള്‍ തന്നൊ-

രക്ഷയ പാത്രമിതാ

നിശ്ചലമായി കിടപ്പൂ

കുഞ്ഞിളം ചുണ്ടുകളില്‍

കല്‍ക്കണ്ടമേകി

കുഞ്ഞുണ്ണി മാഷും

കടന്നു പോയി.



പ്രേം നിസാര്‍ ഹമീദ്‌

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...