23 ഏപ്രിൽ 2006

ഇന്ന്‌ രാവിലെ തോന്നിയത്‌.....

ഇന്ന്‌ രാവിലെ ഓര്‍മ്മയില്‍ വന്നത്‌, ഗജവദന കരുണാസദനാ...എന്ന കീര്‍ത്തനമാണ്.
അതിങനേയും പാടാം:
കരിവദനാ, വക്കാരമിഷ്ടാ...

8 അഭിപ്രായങ്ങൾ:

myexperimentsandme പറഞ്ഞു...

ഉവ്വ ഉവ്വേ..... കരിവദനന്‍.... എന്റെ വദനം ഒന്ന് കണ്ടിരുന്നെങ്കില്‍ ഇങ്ങിനെയൊന്നും തോന്നുക വേണ്ടായിരുന്നു എന്ന് തോന്നും...

വേണ്ടായിരുന്നു ധരണീതലവാസമിന്ന്
വേണ്ടായിരുന്നു തരുണീമണിയോട് വാസം
വേണ്ടായിരുന്നു ഇതരചിന്ത ചെറുപ്പകാലേ
വേണ്ടായിരുന്നു മടി ശങ്കരപൂജചെയ്‌വാന്‍

എന്നൊന്നും തോന്നുകയേ ഇല്ല :)

ദേവന്‍ പറഞ്ഞു...

വക്കാരിയെ കരിവാരിത്തേച്ചോ?
(കരിക്കലം വിറ്റേ!)

ഉമേഷ്::Umesh പറഞ്ഞു...

ശിവ ശിവ! വക്കാരിയും ശ്ലോകം ചൊല്ലിത്തുടങ്ങി!

ഇതു കേട്ടിട്ടില്ലല്ലോ വക്കാരീ. ആരുടെ ശ്ലോകമാണു്?

കരിവദനനിലെ “കരി” ആനയാണു വക്കാരീ. (“കരി കലക്കിയ വെള്ളം” എന്നു കേട്ടിട്ടില്ലേ?) അതല്ലേ വക്കാരിയുടെ മുഖമുദ്ര?

myexperimentsandme പറഞ്ഞു...

ശ്ശേ... ക്ഷമിക്കണം സുനിലേ, ആനവദനന്‍ എന്നാണെന്ന് ഉമേഷ്‌ജി പറഞ്ഞപ്പോഴാ കത്തിയത്.കരി എന്നു കേട്ടാല്‍ പെട്ടെന്ന് ശ്രീനിവാസനേയും പിന്നെ എന്നെയും ഓര്‍മ്മ വരും, രാവിലെ (അല്ല ഉച്ച കഴിഞ്ഞ്) എഴുന്നേറ്റു വരുന്ന വഴിയുമായിരുന്നു. അപ്പോള്‍ കൊമ്പനാനയുടെ സൌന്ദര്യവും ഗാംഭീര്യവും തലയെടുപ്പും, അങ്ങിനെ ആകെമൊത്തം ഒരു ആനച്ചന്തം എന്ന് അല്ലേ... അതിലും കൂടുമെങ്കിലും തല്‍‌ക്കാലം ഒപ്പിക്കാം :)

ഉമേഷ്‌ജീ, എന്താ വിചാരിച്ചത്.. ഇനി എന്തൊക്കെ കിടക്കുന്നു!

അജ്ഞാതന്‍ പറഞ്ഞു...

വാക്കാരേ, കരിവദനന്‍ എന്നു പറഞപ്പോ അലോഗ്യായോ? സോറീ ട്ടോ.
“വക്കാരിമഷ്ടാ” എന്ന വാക്ക്‌ ശരിക്ക്‌ തോന്നില്ല്യ്യാച്ചാല്‍ ന്താ ചെയ്യാ? ശ്ലോകം കലക്കി. എന്നാലും വേണ്ടായിരുന്നു.....
-സു-

അജ്ഞാതന്‍ പറഞ്ഞു...

അദാ, അപ്പ്ല്‌ളും തെറ്റി. വാക്കാരേ എന്ന എഴുതിയത്‌. വാക്കിന്റെ ‘അരി’ (ശത്രു) എന്നര്‍ഥം വരില്ലേ? സോറി ഒന്നു കൂടെ...-സു-

ദേവന്‍ പറഞ്ഞു...

ന്നാ പിന്നെ ഉണ്ണാത്ത വാര്യരു പറഞ്ഞപോലെ കളഭവദനാ എന്നാക്കാം?

myexperimentsandme പറഞ്ഞു...

അലോഗ്യോ....എനിക്കോ.... നല്ല കളിയായി..

ആനയുടെ തലയെടുപ്പും, ഗാംഭീര്യവും, സൊന്ദ്യര്യവും. ആ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും, ആ ശബ്ദസൌകുമാര്യവും (തന്നെ?).....

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...