19 മാർച്ച് 2008

പൂതപ്പാട്ട് വീഡിയോ

പൂതപ്പാട്ട് വീണ്ടും.

മുമ്പ് ഇവിടെ പൂതപ്പാട്ടിനെ പറ്റി പറഞ്ഞിരുന്നു.

കൊല്ലങ്ങള്‍‌‌ക്കു ശേഷം അല്‍പ്പമൊരദ്ധ്വാനത്തിന്റെ ഫലമായി ഇതാ ഇവിടെയുണ്ട്‌ വീഡിയോ



സമര്‍പ്പണം:: വനിതാലോകത്തിന്

16 അഭിപ്രായങ്ങൾ:

രാജ് പറഞ്ഞു...

മോഹിനിയാട്ടത്തിലും പൂതപ്പാട്ട് ചെയ്തിട്ടുണ്ടെന്ന് ഉമ ടീച്ചര്‍ പറഞ്ഞിരുന്നു. അത് കൂടെയൊന്നു കണ്ടു നോക്കണം.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

ഡാലി പറഞ്ഞു...

കഥകളീന്നു കേട്ടാ ഞാന്‍ ഓടും. ഇതിന്റെ മുന്നത്തെ കുറിപ്പ് വായിച്ചപ്പോ നല്ല രസം തോന്നീതോണ്ട് കണ്ടു നോക്കി. ഇതു കാണാനും നല്ല രസണ്ട്. പൂതപ്പാട്ട് അറിയണോണ്ടാവും കാര്യങ്ങളൊക്കെ മനസ്സീലായി. നങ്ങേലിടെ തൊണ്ട സങ്കടം കൊണ്ട് വിങ്ങണത്ഫീലിച്ചൂട്ടാ. ചില ഭാഗം കേട്ടപ്പോ ഭര്‍ത്തന്‍ പറയാണു കഥകളി അല്ല ഓട്ടന്‍ തുള്ളാല്ലാന്നു.
പൂതപ്പാട്ട് ഇങ്ങനെ കഥക്കളിയാക്കാന്‍ മിനക്കെട്ട എല്ലാവര്‍ക്കും സലാം.

SunilKumar Elamkulam Muthukurussi പറഞ്ഞു...

രാജ്,
മോഹിനിയാട്ടത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ...(പേരറിയാത്ത) ഒരു നെടുങ്ങാടി ആണെന്നാണ് ഓര്‍മ്മ. പിന്നെ അവരൊക്കെ ചെയ്തത് പ്രൊഫഷണല്‍ രീതിയിലാവും.
ഞങ്ങള്‍ താമസിക്കുന്ന രാജ്യവും അതിന്റെ രാഷ്ട്രീയവും പരിമിതികളും സ്മരിച്ചാല്‍ മാത്രമേ ഈ കഥകളി പൂതപ്പാട്ടിന്റെ “കേമത്തം” (മേനിയല്ല ട്ടോ, വെറുതെ പറഞ്ഞതാ) മനസ്സിലാകൂ. ഇത് നടത്തിയത് ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തിലാണേ. 2001ല്‍.
പിന്നെ ഒരു കൂട്ടം കഥകളി ആസ്വാദകര്‍ കഥകളി അഭ്യസിക്കാതെ നടനം നടത്തിയാല്‍ എങനെ ഇരിക്കും?? അത്രേ ഉള്ളൂ.

ഡാലീ, കഥകളി സ്റ്റൈല്‍ എന്നുമാത്രേ പറയാവൂ. കഥകളി എന്നു പറഞാല്‍ കഥകളിയോടുള്ള അനാദരവാവും. ഓട്ടന്‍ തുള്ളല്‍ എന്നു പറഞത് പാട്ടിന്റെ സ്റ്റൈല്‍ കേട്ടാവും, അല്ലെ? ആകെ ഒരു അവിയല്‍ രൂപം, അത്രേള്ളൂ.

നങ്ങേല്യോട് (എന്റെ ഭാര്യ ആണ്, ഇപ്പോ നാട്ടില്‍) പറയാട്ടോ. അന്ന് അമ്മേം പൂതത്തിനേം കെട്ടിപിടിച്ച് കരയാന്‍ തന്നെ എത്രപേരായിരുന്നെന്നോ! ഇവിടെ ഞങ്ങള്‍ അനുഭവിക്കുന്ന “ദാരിദ്ര്യം”" തന്നെ കാരണം. അല്ലാതെ നടനവൈദഗ്ധ്യം ആണോ എന്ന് ഞങ്ങള്‍‌‌ക്കുതന്നെ സംശയമാണ്.

Santhosh പറഞ്ഞു...

നന്ദി, സുനില്‍!

എതിരന്‍ കതിരവന്‍ പറഞ്ഞു...

Radha Carmen from California has dome Poothappaatt in pure Mohiniyaattam, blending a variety of rare thaalams. She (along with her guru) has choreographed this with lot of 'mnOdharmmam' as in Kathakali.

Poothappaatt has been the subject of improvization in many dance styles, mostly as 'fusion',adapting kathakali, Mohiniyaattam, and other dance styles. The subject matter allows for bountless imagination.

എതിരന്‍ കതിരവന്‍ പറഞ്ഞു...

ഇതിനെ ‘കഥകളി’ എന്നു വിളി‍ച്ചത് ശരിയായോ സുനില്‍?

പുറം നാട്ടില്‍ വച്ച് ഇങ്ങനെയൊരെണ്ണം ചെയ്യാനുള്ള ബുദ്ധിമുട്ട് നല്ലോണം മനസ്സിലാക്കിയിട്ടുണ്ട് ഞാന്‍.

ഇടശ്ശേരി ഭാവനയില്‍ കണ്ട പൂതത്തിന് കഥകളിയിലെ കരിവേഷത്തേക്കായിലും ഭംഗി ഉണ്ടാവാനാണ് സാദ്ധ്യത. ‘കരിമ്പൂതം’ എന്ന് ആദ്യം തന്നെ പാടുന്നുണ്ടെങ്കിലും.

അജ്ഞാതന്‍ പറഞ്ഞു...

കതിരോനേ,
ഞങ്ങള്‍ ചിലരുടെ മനസ്സില്‍ കഥകളി പോലെ ചെയ്യണം എന്ന് ഉണ്ടായിരുന്നു. ഞങ്ങളില്‍ ഒരാളെങ്കിലും കഥകളി നടനല്ല. വെറും ആസ്വാദകര്‍ മാത്രം. അപ്പോ അറിയാലോ മനസ്സിലുള്ളത് പുറത്ത് വരുത്താന്‍ ഉള്ള ബുദ്ധിമുട്ടുകള്‍.
നേര്‍ത്തെ പറഞ്ഞപോലെ ഒരു "അവിയല്‍” ആണിത്.
പിന്നെ, ചാരിതാര്‍ത്ഥ്യം തോന്നിയത്, ഇവിടെ സൌദിയില്‍ ((അമേരിക്കയിലെ ബുദ്ധിമുട്ട് കതിരോനറിയാം..അപ്പോ ഇതൊന്ന് വിഭാവനം ചെയ്ത് നോക്കൂ))ഇങ്ങനെ ഒന്ന് ചെയ്തു എന്നതും കാണികളില്‍ അതിന്റെ ഇഫക്റ്റ് ഉണ്ടാവുകയും ചെയ്തു എന്നതില്‍ മാത്രമാണ്. സദസ്യരുമായി നല്ലപോലെ സംവേദനം നടന്നാല്‍ തന്നെ ഇത്തരം ഒരു “ദൃശ്യകല”" വിജയിച്ചു എന്നു പറയാലോ.
തീര്‍ച്ചയായിട്ടും ഒരുതരത്തിലുമുള്ള അവകാശവാദങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തുന്നില്ല.
-സു- (സുനില്‍)

എതിരന്‍ കതിരവന്‍ പറഞ്ഞു...

തെറ്റ് എന്റേതാണ്. ഡലിയാണ് ഇതിനെ കഥകളിയാക്കിയത്. ഞാന്‍ അത് ഏറ്റുപിടിയ്ക്കരുതായിരുന്നു.

രാധ കാര്‍മന്റെ പൂതപ്പാട്ട് വീഡിയൊയും ഓഡിയോ സി. ഡിയും എന്റെ പക്കലുണ്ട്. എന്റ് ഉത്സാഹത്തില്‍ ഞങ്ങള്‍ ഒരുക്കിയ പ്രോഗ്രാം.

രാജ് പറഞ്ഞു...

കതിരവാ അപ്പോള്‍ ഇനി ഡീലുറപ്പിക്കൂ.

നാനി വേണോ മാനി വേണോ?

SunilKumar Elamkulam Muthukurussi പറഞ്ഞു...

കതിരോനെ, എന്നാ അത് നെറ്റില്‍ ഇട്ടാല്‍ മതി.
നാനി മാനികളോക്കെ ഒഴിവാക്കി കിട്ടും, ല്ലേ രാജേ?
-സു-

ഡാലി പറഞ്ഞു...

ശേഡാ ഇപ്പോ കുറ്റം എന്റെ ആയീലേ. കഥകളീം ഓട്ടന്‍ തുള്ളലും തിരിച്ചറിയാത്ത എന്റെ കമന്റ് വായിച്ച കൂട്ടത്തില്‍ താഴെ കിടക്കണ സുനിലേട്ടന്റെ കമന്റും വായിക്കാര്‍ന്നില്ലേ എതിരന്‍‌ജീ? :)

എന്തായാലും മോഹിനിയാട്ടം പോരട്ടെ, എന്നട്ട് വേണം അത് ഭരതനാട്യം അല്ലേന്ന് ചോയ്ക്കാന്‍.;)

ശ്രീരാഗ് പറഞ്ഞു...

മോഹിനിയാട്ടത്തില്‍ പൂതപ്പാട്ട് ചെയ്തത് വിനീത നെടുങ്ങാടി ആണ്.. അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരന്‍ പി.നരേന്ദ്രനാഥിന്റെ മകള്‍.

പാഞ്ചാലി പറഞ്ഞു...

സുനില്‍, പൂതപ്പാട്ട്‌ കാണിച്ചതിനു നന്ദി. ഇതിനു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ (പ്രത്യേകിച്ചും ആ രാജ്യത്തുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കുമ്പോള്‍). മുഴുവന്‍ കാണാന്‍ പറ്റാത്തതില്‍ സങ്കടവും ഉണ്ട്.
ആറ്റിലൊലിചെ്ചത്തും ആമ്പലപ്പൂ പോലെ
ആടിക്കുഴഞ്ഞെത്തും അമ്പിളിക്കല പോലെ
പൊന്നിന്‍ കുടം പോലെ പൂവന്‍പഴം പോലെ
പോന്നു വരുന്നോനെ കണ്ടൂ പൂതം .....
എന്നുള്ള, പൂതം ആദ്യമായി ഉണ്ണിയുടെ വരവ് കാണുന്ന, ആ വരികളും മറ്റുമൊക്കെ.
കേട്ടിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കവിത ഇപ്പോഴും നന്നായി ഓര്‍ക്കുന്നു.
ആദ്യമായി ഞാന്‍ വാങ്ങിയ കവിത (ഓഡിയോ) കസ്സേറ്റ് ശശിധരന്‍ സര്‍ പാടിയ പൂതപ്പാട്ടായിരുന്നു എന്നാണോര്‍മ. ശശിധരന്‍ സര്‍ ( അദ്ദേഹം കൊല്ലത്തുള്ള ഒരു പോളി ടെക്നികിലെ അദ്ധ്യാപകനായിരുന്നു എന്ന് തോന്നുന്നു) ഞങ്ങളുടെ കോളേജ് ഓഡിറ്റോറിയത്തില്‍ വികരഭരിതനായി പാടിയത് ഇന്നലെയെന്നപോലെ ഇപ്പോഴും ഓര്‍ക്കുന്നു. വനിതാ ലോകത്തിലെ പാട്ടുകാര്‍ കൂടി അദ്ദേഹം പാടിയ പൂതപ്പാട്ട്‌ കേട്ടിരുന്നെങ്കില്‍ എന്നും ആശിച്ചു പോയി.

അജ്ഞാതന്‍ പറഞ്ഞു...

vaLare nannayittundu. kaNan Kazhingathil santhosham.

വികടശിരോമണി പറഞ്ഞു...

ഇങ്ങനെ വഴിതിരിഞ്ഞ് ഇവിടെയെത്തി,വീഡിയോ കണ്ടു.
എത്രയോ ദൂരെയെങ്കിലും നിങ്ങളുടെയെല്ലാം മനസ്സിലുള്ള കേരളീയകലാസ്നേഹമാണ് ഞാനാകെ കണ്ടത്.
ഇത്തരം മനുഷ്യരുള്ളിടത്തോളം,ഇവയൊന്നും മരിയ്ക്കുകയില്ല.
ആയിരം ആശംസകൾ!

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...