19 മാർച്ച് 2011

വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് വാർഷികം, മേയ് 06, 07 & 08, 2011

വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിന്റെ (കാറൽമണ്ണ, പാലക്കാട് ജില്ല)വാർഷിക പരിപാടി ഇക്കൊല്ലം 3 ദിവസം ആയി ആഘോഷിക്കുകയാണ്. മേയ് 06, 2011ന് രാജശേഖർ പി. വൈക്കം രചിച്ച് അർജ്ജുനവിഷാദവൃത്തം ആട്ടക്കഥയുടെ പ്രസിദ്ധീകരണവും തുടർന്ന്, കോട്ടക്കൽ സെറ്റിന്റെ അർജ്ജുനവിഷാദവൃത്തം, സുഭദ്രാഹരണം (ബലഭദ്രനും കൃഷ്ണനും മാത്രം) പ്രഹ്ലാദചരിതം എന്നീ കളികളും ഉണ്ടായിരിക്കും. പുലരും വരെ കളി തന്നെ. പദ്മശ്രീ കലാമണ്ഡലം ഗോപി ആശാൻ അന്ന് അർജ്ജുനവിഷാദവൃത്തത്തിലെ അർജ്ജുനൻ ആയിരിക്കും.

മേയ് 07, 2011ന് ട്രസ്റ്റിനെ വെബ്‌സൈറ്റ് http://www.kathakali.info/ ന്റെ ഉദ്ഘാടനം പദ്മഭൂഷൺ കലാമണ്ഡലം രാമൻ കുട്ടി നായർ ചെയ്യുന്നതായിരിക്കും. ചടങ്ങിൽ വെളക്ക് കൊളുത്തൽ കർമ്മം പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ നടത്തുന്നതായിരിക്കും. തുടർന്ന് 2 പവർ പോയന്റ് പ്രസന്റേഷനുകളും ഉണ്ടായിരിക്കും. ഒന്ന് സൈറ്റിനെ പറ്റിയും മറ്റൊന്ന് ശ്രീ മനോജ് കുറൂർ നടത്തുന്ന “ശാസ്ത്രീയകലാരൂപങ്ങളുടെ സൈബർ സാദ്ധ്യതകൾ“ എന്നതുമായിരിക്കും.

തുടർന്ന് പുലരും വരെ കഥകളി ഉണ്ടായിരിക്കും. നളചരിതം ഒന്നാം ദിവസം, നരകാസുരവധം നിണത്തോടുകൂടെ, എന്നതാണ് പ്രത്യേകത. നിണം എന്താണ് എന്നറിയാൻ http://chengila.blogspot.com/2009/01/blog-post_22.html നോക്കുക.

മേയ് 08, 2011 പദ്മശ്രീ ലഭിച്ച കലാമണ്ഡലം ക്ഷേമാവതി ടീച്ചറെ ആദരിക്കലും തുടർന്ന് ഡാൻസ് പരിപാടികളും ആണ്. ഇതിന്റെ ഡീറ്റൈത്സ് എനിക്കറിയില്ല.

നിണം എന്നത് ഫോട്ടോഗ്രാഫേഴ്സിന്റെ ചാകര ആയിരിക്കും. ഫോട്ടോഗ്രാഫിക്ക് ധാരാളം സാധ്യതകൾ ഉള്ളത്. വീഡിയോഗ്രാഫിക്കും. വല്ലപ്പോഴും നടത്തപ്പെടുന്ന ഒരു സംഭവം ആണ് നിണം. ഞാൻ ഒരു വട്ടമേ കണ്ടിട്ടുള്ളൂ :):)

എല്ലാവരും പങ്കെടുക്കാൻ താൽ‌പ്പര്യപ്പെടുന്നു.

1 അഭിപ്രായം:

Najim Kochukalunk പറഞ്ഞു...

ഇവിടെ വന്നു. വായിച്ചു. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...