02 ഒക്‌ടോബർ 2011

കണ്ണനുമൊത്തൊരു വൈകുന്നേരം

കഥകളി വെബ്‍സൈറ്റില്‍ അടുത്ത അഭിമുഖ പരമ്പര ആരംഭിക്കുന്നു. ഏറ്റുമാനൂര്‍ പി. കണ്ണനുമായി ഒരു വൈകുന്നേരം ഭാഗം ഒന്ന് ഇവിടെ കാണാം. പതിവ് പോലെ ശ്രീചിത്രന്‍ തന്നെ അഭിമുഖം നടത്തിയിരിക്കുന്നു. ഇവിടെ ഈ ഭാഗത്ത്, കണ്ണന്‍, പ്രമേയവും പ്രതിപാദ്യവും തമ്മിലുള്ള ബന്ധത്തെ കഥകളിയുടെ പശ്ചാത്തലത്തില്‍ നോക്കി കാണുന്നു. സ്വാഭാവികമായും നളചരിതം അവിടെ ചര്‍ച്ചാവിഷയം ആവാതിരിക്കില്ല.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും കമന്‍റുകളും അവിടെ രേഖപ്പെടുത്തുക.
http://www.kathakali.info/special/kannan_interview_part1

അഭിമുഖങ്ങളുടെ പിന്നാമ്പുറ കഥകളും ആവാലോ അല്ലേ?

കഥകളി ഡോട്ട് ഇന്ഫോ വെബ്‍സൈറ്റിന്‍റെ മുദ്ര പ്രൊജക്റ്റ്, കണ്ണനുമായി ചര്‍ച്ച ചെയ്യാനാണ്‌ ഞങ്ങള്‍ (ഞാനും ചിത്രനും) തിരുവനന്തപുരത്തേക്ക് രണ്ട് ദിവസം മുന്പേ പോകുന്നത്. കൂടാതെ എനിക്ക് അവിടെ ട്രെയിനിങ്ങും ഉണ്ടായിരുന്നു. പോകുന്ന വഴിക്ക് ട്രെയിനില്‍ വെച്ച് തന്നെ സേതുവിനെ വിളിച്ചിരുന്നു. സേതു അപ്പോ ആലപ്പുഴയില് (ജന്മനാട്ടില്‍)‍. എന്നാലും പറ്റുമെങ്കില്‍ കാണാം എന്ന് പറഞ്ഞു.

എന്തായാലും എന്‍റെ ഓപ്പോളുടെ അവിടെ എത്തി. വൈകുന്നേരം കണ്ണനെ വിളിച്ചു; അപ്പോ ബലേ, ന്ന് പറയാനാ തോന്നീത്. :):)  വളരെ അടുത്ത് തന്നെ കണ്ണന്‍റെ ഗൃഹവും! എല്ലാം സൌകര്യമായി. ഞങ്ങള്‍ അവിടെ ചെന്നു. പിന്നെ പറയണ്ടലോ ചര്‍ച്ചകളും വര്‍ത്തമാനവും ഒക്കെ ആയി സമയം പോയീത് അറിഞ്ഞതേ ഇല്ല. വൈകുന്നേരം തൊട്ടറ്റുത്ത ഒരു കടയില്‍ പോയി ഭക്ഷണം. പിറ്റേദിവസം, അതായത് 2011 മേയ് 19 വൈകുന്നേരം ആണ്‌ ഈ അഭിമുഖം നടന്നത്. അഭിമുഖത്തിനിടയില്‍ സേതു വിളിച്ച് വഴി ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ സേതു സകുടുംബം എത്തി. അങ്ങനേം കുറച്ച് നേരം രസമായി സംസാരിച്ചിരുന്നു. അതിനിടക്ക് തന്നെ കണ്ണനില്‍ മൂഡ് മാറ്റങ്ങള്‍ കണ്ടിരുന്നു ഞങ്ങള്‍. :):) പിറ്റേദിവസം എടപ്പള്ളി പാര്‍ക്കില്‍ കാലകേയവധം അര്‍ജ്ജുനനാണ്‌. കമ്പ്യൂട്ടറില്‍ പലതും നടക്കുന്നുണ്ട്. ഞാന്‍ അവിടെ ശ്രദ്ധിച്ചിരുന്നു. കൂടാതെ ക്യാമറയും ശരിയാക്കണം. കണ്ണന്‍റെ അഭിമുഖം കഴിഞ്ഞ് അത് കോപ്പി ചെയ്ത്, പിറ്റേദിവസം മടവൂരിനെ ഇന്‍റെര്‍വ്യൂ ചെയ്യണം. അപ്പോ കമ്പ്യൂട്ടര്‍/ക്യാമറ തയ്യാറെടുപ്പുകള്‍ തീരാതെ പോരാനും പറ്റില്ല :):) രാത്രി എട്ട് മണിയോടെ സേതു പോയി (സമയമൊന്നും കൃത്യമാവണം എന്നില്ലാ ട്ടോ). ഞങ്ങളും "അര്‍ജ്ജുനനെ" ഫ്രീ ആക്കി വിട്ടു. പിറ്റേ ദിവസം, ഹര്‍ത്താല്‍. മടവൂരുമായുള്ള അഭിമുഖത്തിന്‌ കൊല്ലത്ത് എത്തണം ഞങ്ങള്‍ക്ക്!

അഭിമുഖം തുടങ്ങിയത്  പുറത്ത് ഗേറ്റിനടുത്ത് ഇരുന്നായിരുന്നു. പക്ഷെ അന്നാ ആ വഴിക്ക് ഒരുപാട് വണ്ടികള്‍ക്ക് ഓടാന്‍ തോന്നിയ ദിവസം. കശ്മലന്മാര്‍. പിന്നെ എല്ലാം കെട്ടിപ്പൊക്കി മുകളിലേക്ക് പോയി, അവിടെ ഇരുന്നായി.  :) :)   എന്തായാലും ഒരുവിധം എല്ലാം ഭംഗിയായി കഴിഞ്ഞു.  ഞാനും ചിത്രനും എന്‍റെ ഓപ്പോളുടെ അടുത്തേക്ക് പോന്നു. പിറ്റേദിവസം അതിരാവിലെ കൊല്ലത്തേക്ക് പോകാന്‍. (ചിത്രന്‍ മടവൂരിന്‍റെ അഭിമുഖം കഴിഞ്ഞ് നേരെ എടപ്പള്ളി പാര്‍ക്കിലേക്കും, ഞാന്‍ തിരിച്ച് തിരുവനന്തപുരത്തേക്കും പോന്നു)

എല്ലാം ഓര്‍ക്കുമ്പോള്‍ ഒരു രസം. കൊല്ലത്തില്‍ ഒരു മാസത്തെ ലീവ്, പകുതിയിലധികം കഥകളിക്ക് കളഞ്ഞതിനുള്ള പരിഭവങ്ങള്‍ ഉണ്ട് എങ്കിലും, ചാരിതാര്‍ഥ്യം തോന്നുന്നു. (ഇരുന്നൂറാമത്തെ വട്ടം തിരുവനന്തപുരത്തെക്ക് പോയിട്ടും, എനിക്ക് ഓപ്പോളുടെ അവിടേക്കുള്ള വഴി തെറ്റിയത് ആരോടും പറയല്ലേ, ചിത്രാ :) എന്‍റെ കുറ്റമല്ല അത്. ഓട്ടോ വട്ടം കറക്കിയതാ :( :(   )

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...