21 ഫെബ്രുവരി 2014

കാളിദാസന്‍ - നോവല്‍ വായന

കാളിദാസനെ കുറിച്ച് പറയുമ്പോ 'ഉപമാകാളിദാസസ്യ..' എന്ന ചൊല്ലിനേക്കാള്‍ മുന്പ് എനിക്ക് ഓര്‍മ്മ വരുക, തപസ്വിനീ.. ഉണരൂ എന്ന സിനിമാപ്പാട്ടിനു മുന്പുള്ള ആ ശ്ലോകമാണ്‌.

സ്ഥിതാഃ ക്ഷണം പക്ഷ്മസു താഡിതാധരാഃ
പയോധരോത്സേധ നിപാത ചൂര്‍ണ്ണിതാഃ
വലീഷു തസ്യാഃ സ്ഖലിതോഃ പ്രപേദിരേ
ചിരേണനാഭിം പ്രഥമോദബിന്ദവഃ

ഇത് കുമാരസംഭവം എന്ന കാളിദാസകാവ്യത്തിലെ ആണ്‌ (അഞ്ചാം സര്‍ഗ്ഗം). ആദ്യമായി പെയ്യുന്ന നീര്‍ത്തുള്ളി കണ്‍പീലികളില്‍ അല്‍പ്പനേരം തങ്ങിനിന്ന് താഴെ വീണ്‌ അധരങ്ങളില്‍ തട്ടി,

മുലയിടകളില്ലൂടെ വീണ്‌ ചിതറി നഭീപ്രദേശത്തെ ചെറു രോമങ്ങളിലൂടെ നാഭിയിലേക്ക് ഒഴുകി ഇറങ്ങി എന്ന് ഏകദേശ അര്‍ത്ഥം പറയാം. കുമാരംസഭവം ആദ്യമായി വായിക്കുന്നതും പഠിക്കുന്നതും

ഹൈസ്കൂളിലായിരുന്നു. അന്ന് അധികമൊന്നും സംസ്കൃതത്തില്‍ പഠിക്കാനുണ്ടായിരുന്നില്ല. എന്നാല്‍ ഇത് ടെക്സ്റ്റ് ബുക്കില്‍ ഉള്ളത് വായിച്ചിട്ടുമുണ്ട്. പിന്നീറ്റ് പ്രീ ഡിഗ്രിയ്ക്കായിരുന്നു

കുമാഅരസംഭവം മുഴുവന്‍ പഠിക്കാനുണ്ടായിരുന്നത്. അത് പഠിപ്പിച്ചിരുന്ന ആയിഷ ടീച്ചര്‍ ആകട്ടെ ഈ ഭാഗമൊന്നും പഠിപ്പിക്കുകയുണ്ടായിട്ടുമില്ല. ടീച്ചര്‍ക്ക് ഉച്ചാരണശുദ്ധി കുറവായിരുന്നു

എന്നതിനാല്‍ എനിക്ക് ടീച്ചര്‍ടെ ക്ലാസ് അത്ര പഥ്യവുമായിരുന്നില്ല.

കാളിദാസന്‍ എന്ന മഹാകവിയെ സംബന്ധിച്ച് പല ഐതിഹ്യങ്ങളും വായിച്ചറിവും കേട്ടറിവും ഉണ്ട്. ശ്രീലങ്കയില്‍ വെച്ച് ഒരു ഏതോ ഒരു ഗണികാഗൃഹത്തില്‍ വെച്ചായിരുന്നു അന്ത്യം എന്ന് പണ്ട്

എവിടേയോ വായിച്ച ഓര്‍മ്മയുണ്ട്. മഹാ ശിവഭക്തനായ കാളിദാസനെ എന്തോ ശിവന്‍റെ സ്പെഷ്യല്‍ ദിവസത്തില്‍, മഹാകവിയുടെ ശിവപൂജ സൂത്രത്തില്‍ മുടക്കാന്‍ നോക്കി എന്നും, ഓര്‍മ്മവന്ന

ഉടന്‍ മുന്നില്‍ നിന്ന ഗണികയുടെ സ്തനങ്ങള്‍ ശിവരൂപമായി കണ്ട്, ..' തസ്മൈ നമസ്തേ സ്തന ശങ്കരായഃ' എന്ന് പറഞ്ഞ് തൊഴുതു എന്നുമൊക്കെ അന്ന് വായിച്ച ഓര്‍മ്മയുണ്ട്.

ഏതായാലും ഇപ്പോള്‍ വായിച്ച് തീര്‍ത്ത 'കാളിദാസന്‍' എന്ന ശ്രീ കെ.സി.അജയകുമാറിന്‍റെ നോവല്‍ (ഡി.സി ബുക്സ് പ്രസിദ്ധീകരണം. വില 160.00 രൂപ തേര്‍ഡ് ഇമ്പ്രഷന്‍ 2013) ഇത്തരം 'ചീത്ത'

ഐതിഹ്യങ്ങളെ ഒക്കെ വെള്ളപൂശി നല്ലൊരു മോഡല്‍ എഴുത്തുകാരനാക്കി കാളിദാസനെ അവതരിപ്പിച്ചിരിക്കുന്നു. അതിന്‍റെ ആവശ്യം എന്തായിരുന്നു എന്ന് ഞാന്‍ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലൊ.
ഐതിഹ്യങ്ങള്‍ക്കാകട്ടെ തെളിവുകളും ലഭ്യമല്ല. എന്നിരുന്നാലും വെള്ളപൂശലിന്‍റെ ഭാഗമായോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ ശൈലിയുടെ തന്നെ ഭാഗമായോ ഉള്ള പരന്നവിവരങ്ങളുടെ അതിപ്രസരം

അല്‍പ്പം ബോറടി തന്നെ എനിക്ക് ഉളവാക്കി. ഇത് ആദ്യപലഭാഗങ്ങളിലും പ്രകടമാണ്‌ എങ്കിലും അവസാനഭാഗങ്ങളിലേക്ക് എത്തുമ്പോഴേക്കും കഥാതന്തുവിന്‍റെ ചടുലത കാരണം വായന

സുഖകരമായിരുന്നു എന്ന് പറയാതെ വയ്യ.

കാളിദാസകൃതികളുടെ രചനാകാലവും വിക്രാമാദിത്യന്‍റേയും കാളിദാസന്‍റേയും ജീവിതവും എല്ലാം നേര്‍രേഖയില്‍ ആക്കി ബന്ധിപ്പിച്ചിട്ടുണ്ട് എഴുത്തുകാരന്‍. അതില്‍ വിജയിച്ചിട്ടുമുണ്ട് എന്ന് തോന്നി

എനിക്ക്. വിക്രമാദിത്യന്‌ മല്ലിക എന്ന പേരില്‍ ഒരു സഹോദരി ഉള്ളതായും മല്ലികയും കാളിദാസനുമായും തമ്മില്‍ സ്നേഹബന്ധം ഉണ്ടായിരുന്നതായും -വിപ്രലഭശൃമ്‍ഗാരം?- അതിനോടനുബന്ധിച്ചാണ്‌

മേഘസന്ദേശത്തിന്‍റെ പിറവി എന്നുമൊക്കെ പറഞ്ഞത് രസകരമായിട്ടുണ്ട്. ഇങ്ങനെ അവരുടെ ജീവിതവുമായി തന്നെ വിക്രമോര്‍വശീയത്തിനേയും രഘുവംശത്തിനേയും ശാകുന്തളത്തിനേയും

കുമാരസംഭവത്തിനേയും ഒക്കെ യുക്തിസഹമായി ബന്ധിപ്പിച്ചിരിക്കുന്നു.

രാജവംശത്തിന്‍റെ കീര്‍ത്തി ആയിരിയ്കണം കവിയുടെ രചനാധര്‍മ്മം (പേജ് 186)എന്ന് പറഞ്ഞ് എതിരാളികള്‍ കാളിദാസന്‌ എതിരെ ആവുന്നതും അവസാനം അദ്ദേഹത്തിന്‍റേയും അച്ഛന്‍റേയും

അന്ത്യവും അമ്മയുടെ ഉജ്ജയിനിക്കുമേലുള്ള ശാപവും എല്ലാം വളരെ രസകരമായാണ്‌ ഞാന്‍ വായിച്ച് തീര്‍ത്തത്. ആദ്യം തോന്നിയ മടുപ്പ് അവസാനം ഇല്ലാതായി എന്ന് പ്രത്യേകം പറയട്ടെ.

ഓര്‍ക്കുക ഇതൊരു നോവലാണ്‌.

കവിയുടെ രചനാധര്‍മ്മത്തെ പറ്റി ധാരാളം പരമാര്‍ശങ്ങളും വിചാരങ്ങളും അടങ്ങിയ ഈ നോവല്‍, എനിക്ക് മറ്റൊരു തരത്തില്‍ ചിന്തിപ്പിക്കാനാണ്‌ തോന്നിപ്പിച്ചത്. എഴുത്തുകാര്‍ന്‍റെ സ്വാതന്ത്രത്തെ

പറ്റി ഇത്ര ബോധമുള്ള ശ്രീ അജയകുമാര്‍ എന്തിനാണ്‌ കാളിദാസന്‍ ഒരു വിഷയലമ്പടനാണ്‌ എന്ന് പറയുന്നതിനെ പേടിയ്ക്കുന്നത്? പ്രത്യേകിച്ചും അന്നത്തെ ഭാരതത്തില്‍ സെക്സ് എന്നത്

പാപമായിര്‍ന്നില്ല എന്ന് ധാരാളം തെളിവുകള്‍ ഉള്ളപ്പോള്‍. ഇന്നത്തെ മൊറാലിറ്റി ഒന്നുമായിരുന്നില്ലല്ലൊ അന്ന്. സഭ്യാസഭ്യങ്ങള്‍ ഇന്നുള്ള പോലേയുമായിരുന്നില്ല അന്ന്. എനിക്ക് തോന്നിയത് ഇന്നതെ സദാചാരബോധം ഇന്നത്തെ കേരളത്തിന്‍റെ അവസ്ഥ അതിലിരുന്നാണ്‌ നൂറ്റാണ്ടുകള്‍ക്ക് മുന്പുള്ള ഈ കഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത് എന്നാണ്‌. അത് ഒരു കുറവായിട്ടല്ല ഞാന്‍ പറയുന്നത്. നോവല്‍ ആണല്ലൊ. പക്ഷെ നോവലിലെ പ്രതിപാദ്യരീതിയും ഇന്നത്തെ സന്മാര്‍ഗ്ഗചിന്തകളും തമ്മിലുള്ള ബന്ധം.. എങ്ങിനെയാണ്‌ എനിക്ക് കൂടുതല്‍ പറയണ്ടത് എന്നറിയില്ല!

നിങ്ങള്‍ തന്നെ നോവല്‍ വായിച്ച് നോക്കൂ.

(കാളിദാസന്‍, നോവല്‍ -  ശ്രീ കെ.സി. അജയകുമാര്‍, വില 160/- രൂപ, ഡി.സി ബുക്സ് പ്രസിദ്ധീകരണം 2013 E-book available)

2 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അജയകുമാറിന്റെ കുമാരസംഭവത്തെ നന്നായി പരിചയപ്പെടുത്തിയിരിക്കുന്നൂ...

DKM പറഞ്ഞു...

I read the following sentences in your blog: ടീച്ചര്‍ക്ക് ഉച്ചാരണശുദ്ധി കുറവായിരുന്നു

എന്നതിനാല്‍ എനിക്ക് ടീച്ചര്‍ടെ ക്ലാസ് അത്ര പഥ്യവുമായിരുന്നില്ല.

I wonder why you wrote that. In the modern way of thinking, meaning is the most important element -- not the sound. In the two categories of sound and sense, the ancient VEdic culture gave equal importance to the two. In fact, in the works of samskR^tam grammarians such as BhaRtR^hari, the two are considered inseparable. At the level of sphOTam, both Sabdam and aRttham are united like Siva and PARvatee.

Now my question is: Do you think you believe in the inseparability of sound and sense, and that is why you did not like your teacher's KALidAsa class?

Let me confess that I do not like north Indian pronunciation of samskR^tam in general because they do not differentiate certain sounds that the nampootiri-s have taught to MalayALi's with the samskR^tavalkkaraNam of MalayALam. For example, they say GyAnam instead of Jn^Anam. My son and I can recite many KaaLidAsa SlOkam-s and we sometimes watch Odishans and Bengali-s recite them compare our phonology with theirs and become amazed at the divergence. I thank the nampootiri-s for teaching the "correct" way.

I enjoy reading your views and comments although I do not agree with all of them.

DKM Kartha

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...