21 ഫെബ്രുവരി 2014

 
കരഞ്ഞുപോയി..
ഞാനും മനുഷ്യനും തമ്മില്‍ എത്ര ദൂരം ഉണ്ടോ ന്ന് ആവോ!

നായാടികള്‍ എന്ന വര്‍ഗ്ഗം പണ്ട് കുട്ടിക്കാലത്ത്, പടിപ്പുറത്ത് നിന്ന്, 'ബ്രാനേ...' ന്ന് വിളിക്കുമായിരുന്നു. ചോറ് അവിടെ കൊണ്ട് കൊടുക്കണം. അവര്‍ പടി കടന്ന് ഉള്ളിലേക്കൊന്നും വരില്ല. ചോറ് കൊടുക്കുമ്പോള്‍ തന്നെ ആളെ കാണാതാവും. മിക്കവാറും വര്‍ പുഴ കടന്നാണ്‌ വരുക എന്ന് പറഞ്ഞ് കേട്ട വിവരം. അവിടെ മലകളുടെ മുകളില്‍ പണ്ട് 'ആളന്മാര്‍' എന്ന വര്‍ഗ്ഗവും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.

ഒരു നായാടിയേയും ഞാനിതുവരെ കണ്ടിട്ടില്ലാ. എന്നാ 'ബ്രാനേ...' വിളി അശരീരി പോലെ.. ഇപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നു..
'അവള്‍' എന്ന് സ്ഥാനത്തും അസ്ഥാനത്തും ജയമോഹന്‍ ഉപയോഗിക്കുന്നത് മാത്രേ എനിക്ക് പറ്റായ്കയായി തോന്നിയുള്ളൂ.
https://docs.google.com/file/d/0B6SjUUFwvrg0U2gyVUZvaXBGLTA/edit

 
ഇന്ന് ഇത് വായിച്ച് തീര്‍ന്നപ്പോള്‍  ആദ്യതന്നെ തോന്നിയതാണ്‌, ഞാനും മനുഷ്യനും തമ്മില്‍ എത്ര ദൂരമുണ്ട് എന്നത്. അത് തന്നെ കാറുവും പറഞ്ഞിരിക്കുന്നു.
ഹാങ്ങ് ഓവര്‍ വിട്ട് മാറാതെ, ഞാന്‍ പലതും ആലോചിച്ച് കൂട്ടി. കൂട്ടത്തില്‍ ബെന്യാമിന്‍റെ ആടുജീവിതം ആയി ഒരു കമ്പാരിസണും.
കമ്പാരിസണ്‍ ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. എന്നാലും ആടുജീവിതം നടന്ന രാജ്യത്തെ പ്രാകൃതമായ ഒരു ബോധമാണ്‌ അടിമത്തം എന്നതും. ആട്ടിപിടിക്കുന്നവനെ അടിമയാക്കാം എന്ന അവന്‍റെ ആ സുപ്പീരിയര്‍ കോമ്പ്ലക്സ് (?) തന്നെ ഇത് പോലെ ജാതി വ്യവസ്ഥയിലും ഇല്ലേ?
ഇവിടത്തെ സ്പോണ്സര്‍ഷിപ് സിസ്റ്റം തന്നെ ആ അടിമയാക്കാം എന്നുള്ള ബോധത്തിന്‍റെ ബാക്കിപത്രം ആണ്‌ എന്ന് ഞാന്‍ ചിലപ്പോള്‍ നിരീക്കാറുണ്ട്.

വെറുതെ ഒരു കമ്പാരിസണ്‍ എന്ന് നിരീച്ചാല്‍ മതി. 

 
അന്ന് ഞങ്ങള്‍ കുട്ടികള്‍ വാശി പിടിച്ചാല്‍ 'നായാടിയ്ക്ക് കൊടുക്കും' എന്ന് പറഞ്ഞ ഭീഷണിപ്പെടുത്തിയിരുന്നു ഷാജീ..
നേരാം‍വണ്ണം ഒരു നായാടിയെ കണ്ടിട്ടില്ലാ. കാരണം അവര്‍ കാണാന്‍ നിന്ന് തരില്ലായിരുന്നു.  നോവലില്‍ പറഞ്ഞ പോലെ തന്നെ, അവര്‍ക്ക് അവരുടേതായ സഞ്ചാരവഴികള്‍ ഉണ്ടായിരുന്നിരിക്കണം.

'ശങ്കരനായാടി ഹയ്യയ്യ..
എവിടുന്നു വരുണൂ നായാടി
കാട്ടുന്നു വരുന്നു നായാടി.. '

ഇങ്ങനെ ഒരു പാട്ടുണ്ടായിരുന്നു.. ഈ ശങ്കരന്‍ എന്നത് നായാടികള്‍ക്ക് ഉള്ള കോമണ്‍ പേരാണോ? ഈ പാട്ട് ചാത്തന്‍റെ പോസ്റ്റില്‍ പറഞ്ഞ പോലെ വേലയ്ക്കും പൂരത്തിനും ഒക്കെ കേള്‍ക്കുന്നതാണ്‌ എന്ന് തോന്നുണൂ.

https://plus.google.com/u/0/110765576066191970712/posts/6UJxkGJqXC2

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നേരാം‍വണ്ണം ഒരു നായാടിയെ കണ്ടിട്ടില്ലാ. കാരണം അവര്‍ കാണാന്‍ നിന്ന് തരില്ലായിരുന്നു. നോവലില്‍ പറഞ്ഞ പോലെ തന്നെ, അവര്‍ക്ക് അവരുടേതായ സഞ്ചാരവഴികള്‍ ഉണ്ടായിരുന്നിരിക്കണം

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...