19 ജനുവരി 2015

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. - നോവൽ

രാജപക്സെ ശ്രീലങ്കന്‍ എലക്ഷനില്‍ തോറ്റു. തോല്‍ക്കുന്നതറിഞ്ഞപ്പോ പട്ടാളത്തിനെ ഇറക്കാന്‍ നോക്കി എന്നും അതിനു പട്ടാളമേധാവി അനൂകൂലമാവാത്തതിനാല്‍ നടന്നില്ലാ എന്നുമൊക്കെ വാര്‍ത്ത വായിച്ചു. പുതിയ ഗവണ്‍മെന്റ് അന്വേഷണത്തിനും ഉത്തരവിട്ടു. പുതിയ ഗവണ്മെന്റ് മേധാവി പഴയ രാജപക്സെ ഗവണ്മ്ന്റില്‍ മന്ത്രിയായിരുന്നു എന്നതും വാര്‍ത്ത.

2013ലാണ്‌ കോമണ്വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ പത്തൊന്‍പതാമത് മീറ്റിങ്ങ് ശ്രീലങ്കയില്‍ വെച്ച് നടന്നത്. 2011ല്‍ നടത്തേണ്ടതായിരുന്നു അത്. അന്ന്‌ ശ്രീലങ്കന്‍ സിവില്‍ യുദ്ധത്തില്‍ നടന്ന മനുഷ്യാവകാശധ്വംസനങ്ങളുടെ പേരില്‍ ശ്രീലങ്കയില്‍ നിന്നും മാറ്റിയതാണ്‌ ഈ മീറ്റിങ്ങ്.

എന്തായാലും ശ്രീലങ്കയിലെ തമിഴ് പുലികളെ നിര്‍മ്മാര്‍ജ്ജനം ചെയ്ത രീതി അത്ര പ്രശംസാര്‍ഹമൊന്നും അല്ലാ.

പ്രസിദ്ധമായ അര്‍ജ്ജുനവിഷാദയോഗഥില്, അര്‍ജ്ജുനന്‍ മഹാഭാരതയുദ്ധം കഴിഞ്ഞ് കൌരവരുടെയും പാണ്ദവരുടേയും ഒരേയൊരു പെണ്ഗ്ഗളായ ദുശ്ശളയെ കാണുന്ന രംഗം ആണ്‌. അര്‍ജ്ജുനന്‍ വരുന്നുണ്ട് എന്നറിഞ്ഞ ദുശ്ശളയുടെ മകന്‍ പേടിച്ച് മരിക്കുന്നു. അര്‍ജ്ജുനന്‍ ദുശ്ശളയുടെ പൌത്രനെ രാജാവാക്കി വാഴിക്കുന്നു. രാജാവാക്കി വാഴിച്ച് സമാധാനം പുലരട്ടെ എന്ന് ആശമ്സിക്കുന്നു. രാജാവാക്കി വാഴിക്കുമ്പോഴും സമാധാനം പുലരാനും ഒക്കെ ഉടവാള്‍ വേണമ്. ഈ വാളുകൊണ്ടുതന്നെ ആണ്‌ അനവധി പേരുടെ തല വെട്ടിയത് എന്നും ഓര്‍ക്കണമ്. വൈരുദ്ധ്യാത്മികം അല്ലേ?

ലോകചരിത്രത്തില്‍ പലയുദ്ധങ്ങളും കഴിഞ്ഞ് പലതവണ സമാധാനം പുലര്‍ന്നിട്ടും ഈ വൈരുദ്ധ്യം ഒരു പരിഹാസരൂപത്തില്‍ ഉടച്ചാല്‍ പൊട്ടാത്ത തേങ്ങയായി ഇന്നും അവശേഷിക്കുന്നു!

ശര്യല്ലേ?

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന പേരില്‍ ശ്രീ ടി. ഡി. രാമക്റ്ഷ്ണന്‍ എഴുതിയ നോവല്, അദ്ദേഹത്തിന്റെ മുൻപത്തെ നോവലായ ഫ്രാന്സിസ് ഇട്ടിക്കോര പോലെ തന്നെ ഒരു ഗൂഢനോവലാണ്‌ എന്ന് പറയാം‌. ഗൂഢനോവല്‍ എന്താന്ന് എന്നോട് ചോദിക്കരുത്. :) ഫ്രാന്സിസ് ഇട്ടിക്കോര എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടില്ലാ. വാങ്ങി വെച്ചിട്ടുണ്ട്. അതിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ ആണ്‌ എന്നെ അത് വായിക്കാതിരിപ്പിച്ചത്. കയ്യിലുണ്ടല്ലൊ, ഇനീം സമയമുണ്ടല്ലൊ എന്നൊരു അലസതയും കൈ മുതലായുണ്ട്.

ഏഴാം നൂറ്റാണ്ടിലോ മറ്റോ നടന്ന ഒരു ചരിത്രപരമായ സംഗതിയാണ്‌ കാന്തളൂര്‍ ശാലയും കലമറുപ്പും. ദക്ഷിണ നളന്ദ എന്നായിരുന്നു കാന്തളൂര്‍ ശാല അറിയപ്പെട്ടിരുന്നത്. എന്തായാലും ആ സംഭവം മുതല്, ദാ ഇപ്പോ സ്ഥാനം പോയ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ നടത്തിയ ശ്രീലങ്കന്‍ തമിഴ് പുലികളുടെ വംശഹത്യ വരെ ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.  ഇപ്പോള്‍ നടക്കുന്ന സംഭവങ്ങൾക്ക് ഒരു മിത്തിന്റെ പരിവേഷം ചാര്ത്തിയാണ്‌ പണ്ട് നടന്നവുമായി ബന്ധിപ്പിക്കുന്നത്.

രാമക്റിഷ്ണന്റെ ഭാഷയെ പറ്റി പറയുകയാണെങ്കില്‍ വായിക്കബിള്‍ ആണ്‌ എന്നുതന്നെ പറയാം. ഘടനയും ആദ്യമൊക്കെ ഒരു ആധുനിക ശൈലി ആക്കാനായി ശ്രമിക്കുന്നുണ്ട്. നെറ്റില്‍ ബ്ലോഗ് വായിക്കുന്ന പോലെ കമന്റുകളൊക്കെ കൊടുത്ത് ഒരു ഘടന ആണ്‌ ആദ്യമൊക്കെ. പിന്നെ അത് പതുക്കെ കഥ പറയുക എന്നതലത്തിലേക്ക് മാറുന്നു. അവസാനം സ്കൈപ്പ് മീറ്റിങ്ങിലൊക്കെ എത്തിച്ചേര്‍ന്ന് അന്ത്യമാവുമ്പോള്‍ അത് വീണ്ടും ഒരു മിത്തായിത്തന്നെ പരിണമിക്കുന്നു. മിത്തിനുള്ള പ്രശ്നം എന്താച്ചാല്‍ ലോജിക്ക് അതിനുവല്യതായി വേണ്ടാ എന്നതാണ്‌. രണ്ട് കയ്യും ഇല്യാതെ ബെന്സ് കാര്‍ ഓടിയ്ക്കുന്ന സുഗന്ധി, ദേവനായകി ആകുന്നതും അങ്ങനെ ഒരു മിത്തോളജികല്‍ ട്രീറ്റ്‌മെന്റിലൂടെ ആണ്‌.

അത് വായിച്ചപ്പോ, ഇന്ന് ജീവിച്ചിരുന്നവരെ ആണ്‌ നാളേ ദൈവമായി ആളുകള്‍ ആരാധിക്കാന്‍ തുടങ്ങുക എന്ന സിമി നസ്രേത്തിന്റെ തീയറി ആണെനിക്ക് ഓര്മ്മ വന്നത്. :) തിയറിയുടെ കര്‍ത്റ്ത്വം സിമിയ്ക്ക് ചാര്‍ത്തിക്കൊടുക്കണോ എന്നതൊക്കെ വേറെ കാര്യം ട്ടൊ. ഒരു തമാശ എന്നു നിരീച്ചാല്‍ മതി.

എന്തായാലും ഇനി അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോളജിയും വായിക്കാം  എന്ന് തീരുമാനിച്ചാണ്‌ പുസ്തകം എടുത്ത് വെച്ചത്.

ചുരുക്കം: വായിക്കബിൾ, ഇനി വായിച്ചില്ലാ ന്ന് വെച്ച് ഒരു ചുക്കും സംഭവിക്കാനില്യാ.

1 അഭിപ്രായം:

സുധി അറയ്ക്കൽ പറഞ്ഞു...

ശ്രീലങ്കൻ തമിഴരോട്‌ കേരളീയർക്ക്‌ നല്ല അനുഭാവം ഉണ്ടായിരുന്നു.
അത്‌ ഇന്ത്യൻ തമിഴർ ഇല്ലാതാക്കി.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...