Malayalam Translation എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Malayalam Translation എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

05 ജൂലൈ 2019

കാലാന്തരങ്ങളിലൂടെ...


--- സോയ മുരിയമംഗലത്ത്

സൗദിയില്‍ നിന്നും സ്ഥിരവാസം നാട്ടിലേക്കാക്കിയശേഷം ഒരു വ്യാഴവട്ടം കഴിഞ്ഞു പോയി! സമയം അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ആ പ്രവാഹത്തിലും ചിലത് നാം അറിയാതെ തന്നെ മനസ്സില്‍ അടിഞ്ഞുകൂടും. കാലം ഖനീഭവിച്ച് അത് അങ്ങിനെ അവിടെ കിടക്കും. അങ്ങിനെ ഇരിക്കുമ്പോള്‍ ഇടയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത് രസകരമാകും.

2007ല്‍ അച്ഛന്റെ മരണം കഴിഞ്ഞാണ് ഞാനും കുട്ടികളും നാട്ടിലേക്ക് സ്ഥിരതാമസം മാറ്റുന്നത്. അതിനു മുന്‍പ് തിരുവനന്തപുരത്ത് ഒരു ആറുമാസം താമസിച്ച് തിരിച്ച് വന്ന ചരിത്രം ഉണ്ട്. ഒരു പ്രവാസിയുടെ കുടുംബത്തിനു നാട്ടിലേക്ക് പറിച്ച് നടപ്പെടാന്‍ പല കാരണങ്ങളും കാണുമെന്ന് ഏവര്‍ക്കും അറിയാമല്ലൊ. ഞങ്ങളും അങ്ങിനെ നാട്ടിലേക്ക് താമസം മാറ്റി. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് ആയി എന്ന് മാത്രം. തിരുവനന്തപുരത്ത് സുനിഏട്ടന്റെ ഓപ്പോളും കുടുംബവും ഉണ്ടായിരുന്നു എങ്കില്‍ തൃശൂരില്‍ എനിക്ക് ഞാന്‍ സ്വന്തം ആയി ഒന്നുമുതലില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു. കുട്ടികളുടെ വിദ്യഭ്യാസം ആയിരുന്നു ഒന്നാം കടമ്പ. അത് ശരിയാക്കിയപ്പോള്‍ താമസത്തിനുള്ള വസതി കൂടെ സംഘടിപ്പിക്കാനായി നെട്ടോട്ടം. അങ്ങനെ അയ്യന്തോളിൽ ഇപ്പോളുള്ള ഫ്ലാറ്റിലേക്ക് എത്തി. സുനി ഏട്ടന്‍ ഒപ്പമില്ലാതെ ഒറ്റക്ക് ഓരോ സ്കൂള്‍ അന്വേഷിച്ചതും അവസാനം അപ്പുവിനു ഐ ഇ എസ്സിലും ശ്രീകുട്ടിയ്ക്ക് ശ്രീശ്രീരവിശങ്കര്‍ വിദ്യാമന്ദിറിലും പ്രവേശനം കിട്ടിയതും അതിനു ശേഷം ഒരു വസതി തിരഞ്ഞെടുക്കാനുള്ള മണ്ടിപ്പാച്ചിലും എല്ലാം ഇന്ന് ആലോചിച്ചാല്‍, അന്ന് ഞാന്‍ എങ്ങനെ അതൊക്കെ ഒറ്റയ്ക്ക് ചെയ്തു എന്ന് അത്ഭുതം തോന്നും. ജീവിതം ആണ് നമ്മെ സുഖങ്ങളോടും സന്തോഷങ്ങളോടും മുഖാമുഖം നില്‍ക്കാന്‍ പഠിപ്പിക്കുന്നത് എന്ന ചെറിയ പാഠം ആണ് ഞാന്‍ പഠിച്ചത്.

അത് കഴിഞ്ഞ് തൃശൂരില്‍ ഫ്ലാറ്റ് ജീവിതം പത്ത് കൊല്ലത്തോളം ഉണ്ടായി. പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നഗരജീവിതത്തിന്റേതായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല മുതുകുറുശ്ശിയിലും പാലൂരും ഉള്ളവരെ സഹായിക്കാനും പരിചരിക്കാനും സൗദിയിലേക്കാള്‍ എളുപ്പത്തില്‍ പറ്റുമായിരുന്നു. സ്വന്തമായി ഒരു കാര്‍ വാങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കി. ഡ്രൈവിങ്ങ് സ്വയം ചെയ്യാറായി എന്നത് എനിക്ക് അല്പമല്ലാത്ത ആത്മവിശ്വാസം ആണ് തന്നത് എന്ന് പറയാതെ വയ്യ. ആരേയും ആശ്രയിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പോകാനും വരാനും പറ്റുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ഡ്രൈവിങ്ങ് പഠിക്കാനും കാറെടുത്ത് ഡ്രൈവ് ചെയ്ത് പോകാനും സുനിഏട്ടനും നല്ലതായി സപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികള്‍ക്കും സന്തോഷമായിരുന്നു. സ്വന്തമായി കാറ് ഡ്രൈവിങ്ങ് ചെയ്യാന്‍ തുടങ്ങിയതോടെ പാലൂര്‍ക്കും മുതുകുറുശ്ശിയ്ക്കും സൗകര്യം പോലെ എത്താം എന്നുമായി. മാസത്തില്‍ പലപ്രാവശ്യം അവിടെ ഒക്കെ പോയി വരിക പതിവായി. അതില്‍ സുനിഏട്ടനും സന്തോഷമായിരുന്നു.

തൃശൂരിലെ ഫ്ലാറ്റ് ജീവിതം ഒരു പിടി നല്ല സൗഹൃദങ്ങള്‍ സമ്മാനിച്ചു. നഗരജീവിതസൗകര്യങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. എപ്പോള്‍ തോന്നിയാലും എങ്ങോട്ടും പോയി വരാനും സൗകര്യമായിരുന്നു. കുട്ടികള്‍ക്ക് റ്റ്യൂഷന്‍ സൗകര്യങ്ങളും ലഭ്യമായിരുന്നു. ഹോട്ടല്‍ ഭക്ഷണം വേണമെന്നു തോന്നിയാല്‍ അതിനുള്ള സൗകര്യം, സിനിമ കാണാന്‍ സൗകര്യം, കച്ചേരി/കഥകളിതുടങ്ങിയവയ്ക്ക്സൗകര്യം. പാര്‍ക്കില്‍ പോകാം, വടക്കുംനാഥന്‍, ഗുരുവായൂര്‍ അങ്ങനെ അമ്പലസൗകര്യം തുടങ്ങി പല ഗുണങ്ങളും അനുഭവിച്ചു. കൂടാതെ അപ്പുവിന്റെ ഡിഗ്രി പഠനം കോട്ടയത്ത് ആയതോടെ അവന്റെ കോട്ടയം പോക്കുവരവിനും എളുപ്പമായി. ബന്ധുജനങ്ങളിക്കിടയിലെ മിക്ക വിവാഹാദികളും തൃശൂര്‍ വെച്ച് തന്നെ ആണ് പലപ്പോഴും ഉണ്ടാവുക എന്നതും സൗകര്യമായി. മുതുകുറുശ്ശി നിന്നും അച്ഛനമ്മമാര്‍ വല്ലപ്പോഴും തൃശൂര്‍ വന്ന് നില്‍ക്കും. പാലൂരില്‍ നിന്നും അമ്മയും. റയില്‍‌വേ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റും അടുത്തായതിനാല്‍ ആ സൗകര്യവും അനുഭവിച്ചു. അസമയങ്ങളില്‍ യാത്രചെയ്യേണ്ടി വന്നിരുന്ന ബന്ധുമിത്രാദികള്‍ക്കും ആശ്രയിക്കാന്‍ ഒരിടമായി ഞങ്ങളുടെ അയ്യന്തോള്‍ ഫ്ലാറ്റ്. ഞാന്‍ സ്വയം കാറോടിക്കുന്നത് കൂടുതല്‍ അവര്‍ക്ക് പ്രയോജനകരവുമായി.

അപ്പുവിന്റെ ഡിഗ്രി കഴിഞ്ഞതും ശ്രീകുട്ടിയുടെ പത്താം ക്ലാസ്സ് കഴിഞ്ഞതും കൂടാതെ നാട്ടില്‍ അച്ഛനമ്മമാര്‍ക്ക് വയസ്സായി വരുന്നു എന്നുള്ള തിരിച്ചറിവും കൂടെ ആയപ്പോള്‍ ഞാന്‍ ഒന്നുകൂടെ പറിച്ച് നടപ്പെടാന്‍ തയ്യാറെടുത്തു. അങ്ങിനെ കഴിഞ്ഞ കൊല്ലം മുതുകുറുശ്ശി വന്ന് സ്ഥിരതാമസമാക്കി. കുട്ടികള്‍ക്ക് ഫ്ലാറ്റ് ജീവിതം അല്ലാതെ ഞങ്ങള്‍ വളര്‍ന്ന നാടന്‍ ജീവിതരീതി പരിചയപ്പെടുത്താനുള്ള അവസരവും ആയി അത്. ഒറ്റയ്ക്കുള്ള നഗരജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നാടന്‍ ഗ്രാമജീവിതം. ശ്രീകുട്ടി പെരിന്തല്‍മണ്ണയിലേക്ക് ഒറ്റയ്ക്ക് ബസ്സില്‍ പോയി വരാന്‍ തുടങ്ങി. കുട്ടികളേയും എന്നേയും നാട്ടിലുള്ള പൊതുജനങ്ങള്‍ കൂടുതല്‍ അറിയാന്‍ തുടങ്ങി. പലര്‍ക്കും ഞങ്ങളെ അറിയാമായിരുന്നെങ്കിലും ഞങ്ങള്‍ നാട്ടില്‍ ഇല്ലാ എന്ന വിചാരം ആയിരുന്നു. അത് മാറി. പുതിയ ആശയവിനിമയസൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഞാനൊക്കെ എവിടെ പോയാലും എന്ത് ചെയ്താലും അപ്പോഴപ്പോഴേക്ക് സൗദിയില്‍ ഇരിക്കുന്ന സുനി ഏട്ടന്‍ അറിയും എന്ന അവസ്ഥ ആയി. ഞങ്ങള്‍ അറിയാത്ത, എന്നാല്‍ ഞങ്ങളെ അറിയുന്ന ഒരുപാട് ആളുകള്‍ നാട്ടിലുണ്ട് എന്ന് അങ്ങിനെ മനസ്സിലാക്കി.

തൃശൂര്‍ ആണെങ്കില്‍ ഞാനൊറ്റയ്ക്ക് ചെയ്യേണ്ടി വരുന്ന പലതും ഞാന്‍ അറിയാതെ, എന്റെ പരിശ്രമം ഇല്ലാതെ തന്നെ ചെയ്ത് തരാന്‍ ആളുകള്‍ ഉണ്ട് എന്നത് ഒരു പുതിയ അനുഭവമായി. അപ്പു കാര്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ സമയം. അപ്പു ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ഒരു സമയത്ത് എതിരെ വന്ന ഒരു ലൈന്‍ ബസ്സ് കാറില്‍ ഇടിച്ച് പോയി. ബസ്സുകാരുടെ തെമ്മാടിത്തരം ആയിരുന്നു അത്. അപ്പു ബസ്സ് വരുന്നത് കണ്ടപ്പോഴേക്കും കാര്‍ സൈഡില്‍ ഒതുക്കി നിര്‍ത്തി ഇട്ടിരുന്നു എങ്കിലും ബസ്സ് സ്പീഡില്‍ വന്ന് ഇടിച്ച് പോയി. മിനിട്ടുകള്‍ക്കകം വാര്‍ത്ത റിയാദില്‍ ഇരിക്കുന്ന സുനിഏട്ടനറിഞ്ഞു! സുനിഏട്ടന്റെ അനിയന്മാരും സുഹൃത്തുക്കളും അടക്കം വേണ്ടപ്പെട്ടവര്‍ അവിടെ ഒത്തു കൂടി, ബസ്സ് ജീവനക്കാരുമായി പ്രശ്നം തീര്‍ത്തു, മുന്‍‌ഭാഗം അല്പം കേടുവന്ന ഞങ്ങളുടെ കാര്‍ പെരിന്തല്‍മണ്ണയില്‍ കൊണ്ട് പോയി ശരിയാക്കി കൊണ്ട് വന്ന് മുറ്റത്ത് ഇട്ട് തന്നു. ഒന്നും ഞാനറിഞ്ഞില്ല, എനിക്ക് ഒന്നിനും ഓടി നടക്കേണ്ടി വന്നതും ഇല്ല.

ഇങ്ങനെ പലതും പറയാനുണ്ട് വിസ്തരിക്കാതെ ചിലത് മാത്രം പറയാം. അതില്‍ ഒന്ന് ഉള്ളത്, ഫ്ലാറ്റ് ജീവിതത്തില്‍ വിചാരിക്കുക കൂടെ ചെയ്യാത്ത ഒന്നാണ്. ശ്രീകുട്ടിയ്ക്ക് ഒരു പെറ്റ് നായയെ വേണം. ഒരു ഗോള്‍ഡന്‍ റിട്രീവര്‍ തന്നെ വേണം. നാട്ടില്‍ ആയതിനാല്‍ അതും സാധിച്ചു. ഡ്യൂഡ് എന്ന പേരുള്ള, എന്നാല്‍ മലയാളത്തില്‍ ഡൂഡ് എന്ന് വിളിക്കുന്ന അതിനെ പറ്റി ശ്രീകുട്ടി തന്നെ എഴുതിയിട്ടുണ്ടല്ലൊ.  അതിന്റെ വികൃതിയും കുസൃതിയും കണ്ടിരിക്കാൻ നല്ല രസമാണ്. സമയം പോകുന്നതറിയില്ല. ഇങ്ങനെ ഒന്നിനേയും വളര്‍ത്തി പരിചയമില്ലാത്ത ഞങ്ങള്‍ക്ക് ഡ്യൂഡും ഇപ്പോള്‍ കുടുംബാംഗമായി. ഡ്യൂഡിനു ലൈസന്‍സ് എടുക്കാനും വാക്സിനെടുക്കാനും പഞ്ചായത്ത് ഓഫീസില്‍ പോയപ്പോള്‍ സഹായിക്കാന്‍ ആളുകള്‍ വന്നു. ബാങ്കിലും റേഷന്‍ ഷോപ്പിലും പലചരക്ക് കടയിലും പച്ചക്കറിക്കടയിലും എല്ലാം അറിയുന്ന ആളുകള്‍ ആയി.

മുതുകുറുശ്ശിയില്‍ തന്നെ ഞങ്ങള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ എല്ലാം കിട്ടും എന്നത് പെരിന്തല്‍മണ്ണനഗരസന്ദര്‍ശനം ഒഴിവാക്കി. എനിക്ക് നിത്യേന ധാരാളം ഡ്രൈവ് ചെയ്യണ്ട ആവശ്യം ഇല്ലാതെ ആയി. സ്വയം നഗരത്തിലേക്ക് പോകാതെ തന്നെ, പോകുന്നവര്‍ നമ്മളെ സഹായിക്കാന്‍ ഉണ്ട് എന്നതും അതിനു കാരണമായി. വീടുക്ലീന്‍ ചെയ്യല്‍ മാത്രമല്ല ഗൃഹഭരണം എന്നായി. അത്യാവശ്യം തൊടി നോക്കുക, നാളികേരം ഇടുക, വളം ചെയ്യുക, നനയ്ക്കുക തുടങ്ങി കൃഷിരീതികളും വേണ്ടി വന്നു. അത് മാത്രമല്ല, നഗരത്തില്‍ ചെയ്തിരുന്ന പോലെ വിചാരിച്ചാല്‍ പെട്ടെന്ന് ഇറങ്ങി പോകാന്‍ പറ്റാത്ത അവസ്ഥ ആയി. സുനി എട്ടന്റെ അച്ഛന്റേയും അമ്മയുടേയും കാര്യം മാത്രം നോക്കിയാല്‍ പോര എന്നായി. പാലൂര്‍ എന്റെ അമ്മ അടുത്താണ്, മറ്റ് അഫന്മാരും വല്യച്ഛന്മാരും ഒക്കെ അടുത്ത് തന്നെ ആണ്. അവരുമൊക്കെ ആയി ഒരു പുതിയ ലോകം ഞാന്‍ ഉണ്ടാക്കി. കുട്ടികള്‍ക്കും കൂട്ടായി അവരുടെ കുട്ടികള്‍ ഉണ്ട്. ഒരു ചെറിയ പിറന്നാള്‍ ആണെങ്കില്‍ കൂടെ അഫന്മാരുടേയും വല്യച്ഛന്മാരുടേയും അടുത്ത് നിന്നും അവരുടെ മക്കളും ആത്തേമ്മാരുകളും കുട്ടികളും വന്ന് ആഘോഷമാക്കി മാറ്റും. തിരിച്ചും അത് തന്നെ.

സാമൂഹികജീവിതം അങ്ങനെ കൂടുതല്‍ ഉണ്ടായി എന്ന് തന്നെ പറയാം. അത് കൂടാതെ നാട്ടില്‍ വിവാഹം മറ്റ് വിശേഷങ്ങള്‍ ധാരാളം ഉണ്ടല്ലൊ. വിവാഹത്തിനു മുന്‍പ് എനിക്ക് നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നത്, ശേഷം ഇപ്പോഴാണ് തുടരാന്‍ സംഗതി വന്നത് എന്നതും സത്യമാണ്. അതിനിടയ്ക്ക് മുതുകുറുശ്ശിയില്‍ ഞങ്ങള്‍ മാത്രമായ കൈക്കൊട്ടിക്കളി ഗ്രൂപ്പും ആയി എന്നത് ഞങ്ങളുടെ കൂട്ടായ്മയുടെ വിജയം തന്നെ ആണ്. മുതുകുറുശ്ശിയില്‍ എല്ലാ വിശേഷങ്ങള്‍ക്കും ഞങ്ങളുടെ കൈകൊട്ടിക്കളിയും പാട്ടും ഡാന്‍സും ഒക്കെ പതിവായി.

മുതുകുറുശ്ശി ഗ്രാമവാസി ആയിരിക്കുന്ന സമയത്ത് ആണ് കേരളം നടുക്കിയ പ്രളയം (2018) വന്നത്. മുതുകുറുശ്ശിയിലും പുഴവെള്ളം കയറി എന്നിരുന്നാലും ഞങ്ങളുടെ സ്ഥലം ഉയരത്തിലായതിനാല്‍ പ്രശ്നമുണ്ടായില്ല. ഏലംകുളം പഞ്ചായത്തില്‍ താരതമ്യേനപ്രശ്നം കുറവായിരുന്നു. വൈദ്യുതി ബന്ധം നാലഞ്ച് ദിവസം കഴിഞ്ഞേ വന്നുള്ളൂ എന്ന് മാത്രം. എന്നാല്‍ പാലൂര്‍ക്ക് യാത്ര ബുദ്ധിമുട്ടായിരുന്നു. അവിടെ റോഡില്‍ തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ബോട്ട് സര്‍വീസ് നടത്തിയിരുന്നു എന്നറിഞ്ഞു. ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ കടന്നിരുന്ന തോടായിരുന്നു അത്. തൃശൂരില്‍ ആയിരുന്നെങ്കില്‍ അച്ഛനമ്മമാര്‍ക്ക് പരിഭ്രമം ആയിരുന്നേനേ എന്ന് ഓര്‍ത്തു.  

പ്രളയം മാറി. ജീവിതം പഴയപോലെ ആയി. ഞങ്ങളും ഗ്രാമജീവിതം ആസ്വദിക്കാന്‍ തുടങ്ങി. പഴയപോലെ എയർപ്പോര്‍ട്ട് കോഴിക്കോട് തന്നെ ആക്കി. അത്യാവശ്യം പച്ചക്കറികളും മറ്റും കൃഷി ചെയ്യാന്‍ പ്ലാന്‍ ഉണ്ട്. അത് പോലെ മഴവെള്ളസംഭരണിയും. നഗരത്തില്‍ ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നെങ്കില്‍ ഗ്രാമത്തില്‍ അതല്ലല്ലൊ. ഞാനും കുട്ടികളും സന്ദര്‍ഭത്തിനനുസരിച്ച് മാറി വരുന്നു. കാലമിനിയും വരും വിഷു വരും തിരുവോണം വരും. ഫ്ലാറ്റിലെ പോലെ അല്ല, വിഷുവിനു പടക്കം പൊട്ടിക്കാനും ഓണത്തിനു മാതേവരെ വെക്കാനും ഒക്കെ സാധിക്കുമല്ലൊ. കൂടാതെ ഞങ്ങടെ ഡ്യൂഡുമുണ്ട്.

സമയം എന്നതിനു പലമാനങ്ങളും ഉണ്ട്. അത് ചലിച്ച്കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ മറ്റൊരു കോണില്‍ എത്തിയാല്‍ സമയം എന്ന സങ്കല്പമേ അര്‍ത്ഥശൂന്യമാകും. ചലനം, മാറ്റം അത് മാത്രമാണ് വാസ്തവം. എവിടേക്ക് എന്തിന് എന്നിത്യാദി ചോദ്യങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ല, എങ്ങിനെ എന്നൊരു ചോദ്യത്തിനേ അര്‍ത്ഥമുള്ളൂ. നഗരത്തിലും ഗ്രാമത്തിലും ഉള്ള എന്റെ ജീവിതം എങ്ങിനെ എന്ന് എഴുതിയിടാനാണ് ഞാന്‍ ശ്രമിച്ചത്.

27 ജൂലൈ 2018

Ajitha harE! jaya maadhava... meaning

മുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം.
ഭക്തിപ്രധാനമായ ഈ ആട്ടക്കഥയിലെ പ്രസിദ്ധമായ ഒരു പദം ആണ് അജിതാ ഹരേ.. എന്നു തുടങ്ങുന്ന പദം.
ഈ കഥയെ പറ്റി കൂടുതൽ ഇവിടെ വായിക്കാം. കഥമുഴുവനും വായിക്കാം
http://www.kathakali.info/ml/stories/kuchelavrutham
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
ajithaharE! jaya maadhava! vishNO! ajamukhadEvanatha!
vijaya saarathhE ! saadhu dvijanonnu parrayunnu
sujana sam_gamamEtam sukRthanivaha sulabhamathanu niyatham
paladinamaayi njaanum balabhadraanujaa ! ninne
nalamoTu kaaNmathinnu kaLiyallE ruchikkunnu
kaalavishamam koNTu kaamam saadhichchathillE
neelaneeradavarNNa! mRdula (laLitha -enn~ paaThabhEdam) kamalaruchiranayana! nRharE!
adyaapi bhaval_kRpaa vidyOthamaanamaakum
paadyaadi Elppathinnu bhaagyamuNTaaka moolam
chaidyaarE ! janmaphalamidvijanenthu vENToo
hRdyam thaavaka vRththam mozhikilulayumuragapathiyumadhunaa
mEdura bhakthiyuLLa maadRSaam sukhamenyE
vaadamillahO duHkham baadhikkayilla noonam
yaadavaadhipaa ! ninne hRdichinthaa nidaanEna
mOdam mE vaLarunnu karuNa varaNamaruNasahajakEthana !


അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരരേ, ഹരി=വിഷ്ണു സംബോധനയാണിത്
ജയ=ജയിക്കുക
മാധവ! വിഷ്ണോ!=ഇതും സംബോധന ആണ്
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ
നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ.
വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ
സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ.
സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ
സുകൃതനിവഹം=സുകൃതം നൽകുന്നതാണ്
സുലഭമതനു നിയതം=ധാരാളം കിട്ടുന്നത ല്ല തീർച്ച
പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രരുറ്റെ അനിയാ നിന്നെ
നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ
കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം, നീലം=കറുപ്പ് എന്നും അർത്ഥമുണ്ട്)
മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ=സിംഹരൂപം ധരിച്ചവനെ, പണ്ട് നരസിംഹരൂപം അവതാരം ഓർത്തുകൊണ്ട്.
അദ്യാപി=ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട്
വിദ്യോതമാനമാകും=പ്രകാശപൂരിതമായ
പാദ്യാദി=പദരേണുക്കൾ,കൃഷ്ണന്റെ കാല്പാദങ്ങൾ പതിഞ്ഞ മൺപൊടികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായ കാരണം
ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രുവേ.. ശിശുപാലന്റെ ശത്രു
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക!
ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്.
മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള
മാദൃശാം=എന്നെ പോലെ ഉള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം)
വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ.
ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല
യാദവാധിപ=യാദവന്മാരുടെ നേതാവേ
നിന്ന് ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ
മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.

കുചേലവൃത്തം മുഴുവൻ അർത്ഥം എഴുതണം എന്നുണ്ട്. പക്ഷെ…

01 ജൂലൈ 2017

Deepak Unnikrishnan - Temporary People

Deepak Unnikrishnan
Temporary People

Chabter Three
Pravasis

Expat. Worker.
Guest. Worker.
Guest Worker. Worker.
Foreigner. Worker.
Non-resident. Worker.
Non-citizens. Workers.
Workers. Visa.
People. Visa.
Workers. Worker.
A million. More.
Homeless. Visiting.
Residing. Born.
Brought. Arrived.
Acclimatizing. Homesick.
Lovelorn. Giddy.
Worker. Workers.
Tailor. Solderer.
Chauffeur. Maid.
Oil Man. Nurse.
Typist. Historian.
Shopekeeper. Truck driver.
Watchman.Gardener.
Secretary. Pilot.
Smuggler. Hooker.
Tea boy. Mistress.
Temporary. People.
Illegal. People.
Ephemeral. People.
Gone. People.
Deported. Left.
More. Arriving.

ദീപക്ക് ഉണ്ണികൃഷ്ണന്റെ ഈ കവിത മലയാളത്തിൽ ആണ്. അക്ഷരം നോക്കരുത്.. ഇതിൽ പരം ഇത് മലയാളത്തിൽ ആകില്ല. പലതും ഗൾഫ് പ്രൊഫഷൻസ് അതൊക്കെ നമുക്ക് ഇങ്ങനെ അറിയൂ. അത് തന്നെ മലയാളം. ഇനി.. more..arriving... അതന്നെ മലയാളം... ഇതിൽ പരം എങ്ങനെ പറയും അവസ്ഥയെ?

15 ഏപ്രിൽ 2016

ഭജരേ രേ മാനസ... - മൈസൂർ വാസുദേവാചാര്യകൃതി

മൈസൂർ വാസുദേവാചാര്യരുടെ ആഭേരി രാഗത്തിലുള്ള കൃതി

ഭജരേ രേ മാനസ, ശ്രീ രഘുവീരം ഭുക്തിമുക്തിപ്രദം വാസുദേവം ഹരീം
വ്രിജിന വിദൂരം വിശ്വാധാരം സുജനമന്ദാരം സുന്ദരാകാരം

രാവണ മർദനം രക്ഷിതഭുവനം രവിശശി നയനം രവിജാതി മദനം
രവിജാതി വാനര പരിവൃതം നരവരം രത്നഹാര പരിഭോഷിത കന്ദരം

രവിശശി കുജ ബുദ്ധ ഗുരുശുക്ര ശനീശ്ചര രാഹുകേതു നേതാരം
രാജകുമാരം രാമം പവനാജാപ്തം അവനിജ മനോഹരം

ഭജരേ രേ..  ഓ, ഭജിയ്ക്ക്
മാനസ = മനസ്സേ

ആരെ ഭജിയ്ക്കണം ന്നാ വാസുദേവാചാര്യർ പറയുന്നത് എങ്കിൽ... കേട്ടോളൂ

ശ്രീ രഘുവീരം ഭജരേ.. ശ്രീ രഘുരാമനേ ഭജിയ്ക്കൂ എന്ന്. ഇനി ആ രഘുരാമന്റെ കേമത്തങ്ങൾ എന്തൊക്കെയാ? അല്ല ഭജിയ്ക്കാൻ എന്തെങ്കിലും കേമത്തം വേണലൊ.
ആ രഘുരാമൻ ഭുക്തിമുക്തിപ്രദം ആണ്. അതായത് ഐശ്വര്യവും മോക്ഷവും നൽകുന്നവനാണ്. മാത്രമോ? പോരാ.. അവൻ വാസുദേവൻ ആണ്. അവൻ ഹരിയാണ്.
അതും പോരാ..
വ്രിജിനവിധൂരം എന്നാണോ വിദൂരം എന്നാണോ എന്നറിയില്ല എനിയ്ക്ക്. എന്നാലും ഏകദേശം അർത്ഥം അവൻ മുനികളാൽ ധ്യാനിയ്ക്കപ്പെട്ടവൻ ആണ് എന്നോ മറ്റോ പറയാം.
അതുകൊണ്ടും കഴിഞ്ഞില്ല വിശേഷണങ്ങൾ..
വിശ്വാധാരം = അവൻ വിശ്വത്തിനു തന്നെ ആധാരം ആണ്.
സുജനമന്ദാരം = സജ്ജനങ്ങളെ രക്ഷിക്കുന്നവനും പരിപാലിയ്ക്കുന്നവനും ആണ്. അതിനാൽ ദുഷ്ടജനങ്ങൾ സൂക്ഷിക്കുക. ഇതളക്കാനുള്ള മീറ്റർ എന്റെ കയ്യിൽ ഇല്ലാ.
അതും കൂടാതെ സുന്ദരാകാരം ആണ്. അതായത് നല്ല അസ്സൽ സുന്ദരൻ എന്ന്. നല്ല ഭംഗിയുണ്ടത്രെ കാണാൻ.

അതുകൊണ്ടും കഴിഞ്ഞില്ല വിശേഷണങ്ങൾ
രാവണമർദനം രക്ഷിത ഭുവനം ആണവൻ. രാവണനെ കൊന്ന് ഭൂമിയെ രക്ഷിച്ചവൻ ആണ് ആ രഘുരാമൻ എന്നർത്ഥം
രവിശശി നയനം ആണവന്. സൂര്യനേ പോലേയും ചന്ദ്രനേപോലേയും ഒക്കെ കണ്ണുകൾ ഉള്ളവൻ ആണെന്ന്
രവിജാതി മദനം, സൂര്യനേക്കാൾ ഭംഗിയുള്ളവൻ, തേജസ്സുള്ളവൻ എന്ന് എന്റെ വക അർത്ഥം

കൂടാതെ, അവൻ,

രവിജാതിവാനര പരിവൃതം ആണ്.  കൊരങ്ങന്മാരേയും മനുഷ്യമ്മാരേയും ഒക്കെ രക്ഷിച്ചവൻ എന്ന് അർത്ഥം കാണുന്നു.
രത്നഹാരപരിഭോഷിത കന്ദരം = നല്ല അസ്സൽ രത്നമാല മാറിലണിഞ്ഞവൻ ആണെന്ന്.

അതുകൊണ്ടും കഴിഞ്ഞില്ല...
രവിശശി കുജ ബുദ്ധ ഗുരുശുക്ര.... തുടങ്ങിയ നവഗ്രഹങ്ങൾക്കും നേതാവാണ്. അല്ലെങ്കിൽ മുകളിൽ ആണ് അവന്റെ സ്ഥാനം.

ഒക്കെ കഴിഞ്ഞ് അവൻ രാജകുമാരൻ ആണ്. പോരാ, താമരൈതളുപോലെ ഉള്ള കണ്ണുകൾ ഉള്ളവനും ഭൂമിപുത്രിയായ സീതയുടെ മനോഹരനും ആയ രാമൻ
ആ രഘുവീരനേ ഭജരേ രേ മാനസ... മനസ്സേ ഇപ്രകാരമെല്ലാമുള്ള രാമനെ ഭജിയ്ക്കൂ...
എന്ന് മൈസൂർ വാസുദേവാചാര്യർ.

മൈസൂർക്കാരൻ വാസുദേവാചാര്യരുടെ ജീവിതകാലം May 28, 1865 – May 17, 1961 ആണ്. ത്യാഗരാജന്റെ നേർശിഷ്യമ്മാരിൽ ഒരാൾ. തെലുങ്കിലും സംസ്കൃതത്തിലുമായി ഏകദേശം
ഇരുനൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. ബ്രോച്ചേവാ രവരുരേ... എന്ന പാട്ടില്ലേ ശങ്കരാഭരണം സിനിമയിലെ? അതിന്റെ കർത്താവാണ്. പട്ട്ണം സുബ്രഹ്മണ്യ അയ്യരായിരുന്നു ഗുരു/
പദ്മഭൂഷൺ കിട്ടിയിട്ടുണ്ട് ട്ടൊ. ഏത് കൊല്ലം എന്ന് അറിയില്ല. "നാ കണ്ട കലവിദരു" എന്ന പേരിൽ കന്നടയിൽ അനവധി സംഗീതകാരന്മാരുടെ ജീവചരിത്രപരമായ കുറിപ്പുകൾ എഴുതി പുസ്തകമാക്കിയിട്ടുണ്ട്.


കേട്ടെഴുതുമ്പോൾ വരികൾ ഒന്നും കൃത്യമാവണം എന്നില്ല. പിന്നെ ഞാൻ പറഞ്ഞ അർത്ഥങ്ങൾ ഒട്ടും കൃത്യമേ അല്ലാ


13 ഏപ്രിൽ 2009

BARCAMP KERALA 5

This time there will be a session "Introduction to Drupal" by Muneef to explain creating website with Drupal.

Barcampkerala



DATE : MAY 3RD


VENUE : Technopark, Trivandrum,Kerala, India.



SESSION DETAILS : http://www.barcampkerala.org/blog/sessions/


REGISTER AT : http://www.barcampkerala.org/blog/register/



Be there...



എനിക്കുള്ള ഇന്ററസ്റ്റ് ഡ്രൂപൽ ആണ്. ഞാനാകട്ടെ ബാർക്യാമ്പിൽ പങ്കെടുക്കുകയുമില്ല!

08 ഒക്‌ടോബർ 2008

ഡ്ര്യൂപൽ ഭാഷാന്തരീകരണം അഥവാ Translating Drupal

ആവശ്യമാണ് പഠനത്തിന്റെ മാതാവ് എന്ന് കൃത്യമായി വല്ലവരും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എന്നാൽ എന്റെ
അനുഭവം അതാണ്.

അങ്ങനെ ഡ്ര്യൂപൽ മലയാളത്തിലെക്കാക്കേണ്ടതിന്റെ ഒരു ആവശ്യം വന്നു. അപ്പോൾ എങ്ങനെ എന്തുകൊണ്ട്‌ എന്നെല്ലാം നെറ്റിൽ തപ്പി. പലതും പഠിച്ചു. അത് പറയാം എന്ന് വിചാരിച്ചു.

I used an opensource program called poEdit to translate Drupal
into our language Malayalam. Good that Drupal uses custom markup for identifying text to translate.

First, I downloaded the Drupal 6.x .pot files from here. It contains required .pot files in different folders. I took one for example (includes.pot) and renamed to .po (includes.po). After that opened it using poEdit program and added required informations in File>Preferences of poEdit menu. Then under Catelog>Settings menu Project info tab, gave the details. At the end of this tab there is an option called "Plural Forms:". Gave there the values "nplurals=1; plural=0;" instead of default "nplural=INTEGER; plural=EXPRESSION". This applies to all Asian languages as per this page. In this same tab used UTF-8 as encoding for both Charset and source code charset options.

After that saved the options and using mozhi keyboard typed the corresponding malayalam content of each strings on space provided at the bottom of the page (second column). It is good to change the font to Anjaliold lipi or Rachana in "Use custom font for translations list" and "Use custom font for text fields".

This options are available in File>Preferences>Editor tab of poEdit program.

poEdit program gives the status of translation at the bottom of the screen. Save the .po file and import into Drupal for viewing your Drupal site in Malayalam.

To know more about .po files, please visit

Links:
One
Two
Three
poEdit tutorial


A incomplete translation zipped file can be downloaded from here.

UPDATE:-
The translation is updated. Please download drupal-pot_23_10_2008.zip file from my above named goole site. You may have to import each .po files into your drupal installation.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...