നമ്മളുടെ ഓറൽ ട്രെഡിഷനെ പറ്റിയും പരമ്പരാഗതമായി നാം അഭ്യസിക്കുന്ന രീതിയെ പറ്റിയും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം കൂടുതൽ ബോധവാനാവുകയേ നിവൃത്തിയുള്ളൂ. മുഴുവൻ അവരുടെ നിയന്ത്രണങ്ങൾ തെറ്റ് എന്ന് പറയാനാകില്ല എങ്കിലും ചില എക്സപ്ഷൻസ് ആവശ്യമാണ്.
അറിയിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21 ഡിസംബർ 2019
YouTube Content ID explained
നമ്മളുടെ ഓറൽ ട്രെഡിഷനെ പറ്റിയും പരമ്പരാഗതമായി നാം അഭ്യസിക്കുന്ന രീതിയെ പറ്റിയും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം കൂടുതൽ ബോധവാനാവുകയേ നിവൃത്തിയുള്ളൂ. മുഴുവൻ അവരുടെ നിയന്ത്രണങ്ങൾ തെറ്റ് എന്ന് പറയാനാകില്ല എങ്കിലും ചില എക്സപ്ഷൻസ് ആവശ്യമാണ്.
17 ഒക്‌ടോബർ 2019
My youtube Kathakali Channel
എന്റെ മൂന്ന് പ്ലേലിസ്റ്റുകൾ
1) ചെമ്പൈ വൈദ്യനാഥഭാഗവതർ
https://youtu.be/m5-0i7xIyck
എകദേശം പതിമൂന്നു മണിക്കൂർ കേൾക്കാം.
2) കർണ്ണാട്ടിക്ക് മ്യൂസിക്ക് അൺലിമിറ്റഡ്
https://youtu.be/cQG0kLVESgo
ഇതിൽ ചെമ്പൈ കച്ചേരികളും പെടും. ഏകദേശം മുപ്പത്തിയഞ്ച് നാൽപ്പത് മണിക്കൂറിനുള്ളത് ഉണ്ട്.
3) കഥകളിപ്പദം അൺലിമിറ്റഡ്
https://youtu.be/Y3qdATAsXzE
ഇതും അതേ മുപ്പത്തിയഞ്ച് നാൽപ്പത് മണിക്കൂറിനുള്ളത് ഉണ്ട്.
ഇനിയും കൂടാം :) :)
https://www.youtube.com/user/mbsunilkumar
05 സെപ്റ്റംബർ 2019
സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവം

ഡോക്ടർ: എം .എം. ബഷീർ
H&C Book publishers
ഒരു കുഞ്ഞുപുസ്തകമാണിത്. ഇതിൽ ആദ്യഭാഗം മുഴുവൻ സിവി രാമൻ പിള്ളയുടെ ഒരു കഥാപാത്രത്തേയും പിന്നീട് ദസ്തെയെവ്സ്കിയുടെ സമാനകഥാപാത്രത്തേയും വിവരിച്ചിരിക്കുന്നു. അവസാനം ഒരു കുഞ്ഞു ഖണ്ഡികയിൽ അവർ തമ്മിലുള്ള സാമ്യത്തേയും പറഞ്ഞിരിക്കുന്നു. സിവിയുടെ കഥാപാത്രങ്ങളെ പറ്റി പ്രതിപാത്രം ഭാഷണഭേദം എന്ന പുസ്തകത്തിൽ നിന്നും അൽപ്പം ഉദ്ധരിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും ഇല്ലാ ഇതിൽ.
വാസ്തവത്തിൽ ഡോ:എം.എം.ബഷീർ എന്തിനാണിങ്ങനെ ഒരു കുഞ്ഞുപുസ്തകം എഴുതി എന്നെ പോലെയുള്ളവരുടെ കാശ് കളയുന്നത് എന്ന് തോന്നിപ്പോയീ. How Fiction Works (By James Wood, Vintage Books, London) എന്നപുസ്തകമോ, എന്തിനു പ്രതിപാത്രം ഭാഷണഭേദമോ മാതൃകയാക്കിയാൽ തന്നെ ഈ പുസ്തകം ഇതിലധികം നന്നാവുമായിരുന്നൂ എന്ന് തോന്നി. ഇത് സിവിയേയും ദസ്തെയെവ്സ്കിയേയും ഉദ്ധരിക്കാനൊരു പുസ്തകം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇല്ലാ.
ആയതിനാൽ നിങ്ങളുടെ ആയാലും ശരി എന്റെ ആയാലും ശരി, കാശ് വെറുതെ കളയാൻ താല്പര്യമില്ലാത്തതിനാൽ ഈ പുസ്തകത്തെ പറ്റി മറ്റൊന്നും പറയുന്നില്ല. സോറി.

03 ജൂൺ 2017
കളിയറിവുകളുടെ തിരമൊഴി
മറ്റ് ഭാഷകളിൽ കാണുന്നതിനേക്കാൾ കൂടുതൽ മലയാളത്തിൽ മാത്രം ഉള്ള ഒരു സാഹിത്യവിഭാഗം ആണ് തിരക്കഥ. പ്രസിദ്ധ ജനപ്രിയ സിനിമകളുടെ തിരക്കഥ മാത്രം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുക എന്നത് സർവ്വസാധാരണമാണ്. ഇംഗ്ലീഷിൽ അടക്കം മറ്റ് ഇന്ത്യൻ ഭാഷകളിൽ ഇത് മലയാളത്തിന്റെ നിലവാരത്തിൽ ഇല്ല.
മലയാളികൾക്ക് തിരക്കഥയോട് പ്രിയം കൂടാൻ കാരണം എന്ന് ആലോചിച്ചതിന്റെ ഫലമാണ് ഈ കുറിപ്പ്..
നമുക്ക് പണ്ട് തന്നെ ദൃശ്യകാവ്യങ്ങളോട്, ചൊൽക്കാഴ്ച്ചകളോട്, ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തെയ്യവും പടയണിയും മറ്റും അതാണല്ലൊ കാണിക്കുന്നത്. തോറ്റം പാട്ടുകളും പടേനിപ്പാട്ടുകളും ആണല്ലൊ ഇവയുടെ തിരക്കഥകൾ. പാടുന്നത് അക്ഷരം പ്രതി അരങ്ങത്ത് കാണിയ്ക്കുന്നില്ല. എന്നാൽ ഒരു മുഴുവൻ തിരക്കഥയിൽ പറഞ്ഞ എല്ലാ വിശദാംശങ്ങളുടേയും ചിത്രീകരണം ആയിരിക്കും ആ സിനിമ എന്നത് സംവിധായകൻ തീരുമാനിക്കുന്നു. അത് അപ്രകാരം ആയിരിക്കുകയും ചെയ്യാം.
പഴയ മലയാള നാടൻ ദൃശ്യകലകളിൽ അങ്ങനെ ആവണം എന്ന് നിർബന്ധമില്ല. അതിലെ തിരക്കഥ ആയ പാട്ടുകൾ വാമൊഴി ആയി വന്നതാണ്. അത് അപ്രകാരം തന്നെ ആയിരിക്കണം അരങ്ങത്ത് എന്നതിനു ഉറപ്പൊന്നും ഇല്ല. പ്രയോക്താവ് കാലികമായി അത് മാറ്റിയിരിക്കും. ആ വാമൊഴിപ്പാട്ടുകളായ തിരക്കഥകളും അത്തരം കലകളും ഇന്നും നിലനിൽക്കുന്നു.
മുൻ പറഞ്ഞ വാമൊഴി പാട്ടുകളിൽ നിന്നും അൽപ്പം വ്യത്യാസത്തിൽ, നമുക്ക് കിട്ടിയ ഒരു പ്രത്യേകസാഹിത്യവിഭാഗമാണ് കഥകളിയുടെ ആട്ടക്കഥകൾ. കൂടിയാട്ടരൂപത്തിൽ അവതരിപ്പിക്കുന്നത് പ്രസിദ്ധങ്ങൾ ആയ നാടകങ്ങൾ ആണ്. അവയാണ് കൂടിയാട്ടത്തിന്റെ തിരക്കഥകൾ. അവ സർവ്വതോലഭ്യമാണ്. ഉദാഹരണത്തിനു ഭാസനാടകങ്ങൾ. എന്നാൽ അവയുടെ കൂടിയാട്ട ആട്ടപ്രകാരം അത്ര അധികം പ്രസിദ്ധീകരിച്ച് കണ്ടിട്ടില്ല. ഉള്ളതും ഇപ്പോൾ ലഭ്യമാണോ എന്ന് അറിയില്ല. കൂടിയാട്ടത്തിലെ ആട്ടപ്രകാരങ്ങൾ പ്രസിദ്ധങ്ങളായ സംസ്കൃതനാടകങ്ങളെ എങ്ങനെ കൂടിയാട്ടരീതിയിൽ രംഗത്ത് അവതരിപ്പിക്കാം എന്നതിന്റെ സംവിധായക കുറിപ്പുകൾ ആണ്.
കഥകളിയുടെ ആട്ടക്കഥകൾ എന്നാൽ അങ്ങനെ അല്ല. അവ ആട്ടപ്രകാരങ്ങൾ അല്ല എങ്കിലും കഥകളിയുടെ തിരക്കഥ തന്നെ ആണ്. അതിനനുസരിച്ചേ അരങ്ങത്ത് ഉണ്ടാകൂ. ആട്ടക്കഥകൾ ഇന്ന് മിക്കതും ലഭ്യമാണ്. അവയുടെ ആട്ടപ്രകാരങ്ങൾ കാലത്തിനനുസരിച്ച് മാറുന്നുണ്ടെങ്കിലും അവകളും ലഭ്യമാണ്.
മലയാളസാഹിത്യത്തിന്റെ വളർച്ചയ്ക്കിടയിൽ ഏകദേശം പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ് ആട്ടക്കഥകൾ എന്ന വിഭാഗം വന്നത്. ഉണ്ണായിവാര്യർ എഴുതിയ പ്രസിദ്ധമായ ‘നളചരിതം’, ആട്ടക്കഥാസാഹിത്യത്തിലെ മാത്രമല്ല മലയാളസാഹിത്യത്തിലെ തന്നെ ഒരു ക്ലാസ്സിക്ക് രചന ആയി കണക്കാക്കപ്പെടുന്നു.
ആട്ടക്കഥകൾ ഒരു പ്രത്യേകസാഹിത്യ വിഭാഗം ആയി കണക്കാക്കുന്നതിനു കാരണം അതിന്റെ ഘടന തന്നെ ആണ്. ആട്ടക്കഥയിൽ ശ്ലോകങ്ങൾ, പദങ്ങൾ, ദണ്ഡകങ്ങൾ, ചൂർണ്ണികകൾ, സാരി കുമ്മി തുടങ്ങിയ നൃത്തരൂപങ്ങൾക്ക് ഇണങ്ങുന്ന വരികൾ എന്നിവയെല്ലാം അടങ്ങിയിരിക്കും. ആട്ടക്കഥ ഗദ്യരൂപത്തിൽ ആയിരിക്കുകയില്ല. കൂടാതെ ഇവകളിൽ ഉപയോഗിക്കുന്ന പദങ്ങൾ, അരങ്ങത്ത് മുദ്രാരൂപത്തിൽ പ്രയോക്താവിനു കാണിക്കാനുതകുന്നവയാകണം എന്ന് അലിഖിതനിയമം ഉണ്ട്. കാരണം ഈ പദങ്ങൾ (പദ്യങ്ങൾ) ആണല്ലൊ അരങ്ങത്ത് അഭിനേതാവ് മുദ്രാരൂപത്തിൽ കാണിക്കുക. ഉദാഹരണത്തിനു, ആട്ടക്കഥയിൽ ‘പാഞ്ചാലരാജ തനയേ’ എന്ന് എഴുതിയിട്ടുണ്ട് എങ്കിൽ അത് അരങ്ങത്ത് അഭിനേതാവ്, ‘പാഞ്ചാലരാജാവിന്റെ മകളേ’ എന്ന് അഭിസംബോധനചെയ്ത് കാണിക്കുകതന്നെ വേണം. പാഞ്ചാലരാജാവ്, അവന്റെ, മകൾ എന്നിങ്ങനെ മൂന്ന് പദങ്ങൾക്കും കഥകളിയിൽ മുദ്ര വേണം എന്നർത്ഥം.
നാളിന്നേവരേയ്ക്ക് അനവധി ആട്ടക്കഥകൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, എല്ലാ ആട്ടക്കഥകളും അരങ്ങ് കണ്ടിരിക്കും എന്നതിനു ഉറപ്പില്ല. പലതും ഒന്നോ രണ്ടോ അരങ്ങ് കഴിഞ്ഞ് പുസ്തകത്താളിൽ ഒതുങ്ങിയിരിക്കും. എന്നാൽ ഇന്നും അരങ്ങ് കാണുന്ന ഒരു പറ്റം ആട്ടക്കഥകൾ ഉണ്ട്. അങ്ങനെ ഉള്ള 41 ആട്ടക്കഥകളുടെ സാഹിത്യം അറിയാനായി ഇന്ന് മലയാളത്തിൽ ഒരു മൊബൈൽ അപ്പ്ലിക്കേഷൻ ഉണ്ടായിരിക്കുന്നു.
Android platformൽ മാത്രം തൽക്കാലം ലഭ്യമായ ഈ മൊബൈൽ അപ്പ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്. അതിന്റെ ലിങ്ക് ഇതാ:
https://play.google.com/store/apps/details?id=com.vtm.kathakali&hl=en
അപ്പ്ലിക്കേഷനിൽ ലഭ്യമായ ആട്ടക്കഥകളുടെ ലിസ്റ്റിൽ നിന്നും വേണ്ടത് സെലക്റ്റ് ചെയ്താൽ അതിന്റെ കഥാസംഗ്രഹവും പദങ്ങളും കിട്ടും. അവയുടെ ശബ്ദരേഖകൾ ലഭ്യമെങ്കിൽ അവയും മൊബൈലിൽ നെറ്റ് സൗകര്യമുണ്ടെങ്കിൽ ലഭിയ്ക്കുന്നതാണ്. വെറുതെ സാഹിത്യം വായിക്കാനായി ഇന്റെർനെറ്റ് സൗകര്യം ആവശ്യമില്ല. അർത്ഥങ്ങളും ആട്ടക്രമങ്ങളും അറിയണമെങ്കിൽ ഇന്റെർനെറ്റ് സൗകര്യം ആവശ്യമാണ്.
Kathakalipadam.com & kathakali.info എന്നീ രണ്ട് സൈറ്റുകളിൽ ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നിങ്ങളുടെ മൊബൈലിൽ എത്തിയ്ക്കുകയാണ് ഈ അപ്പ്ലിക്കേഷൻ ചെയ്യുന്നത്. അപ്പ്ലിക്കേഷന്റെ ഫീഡ്ബാക്ക് ഫോമിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. അതുമല്ലെങ്കിൽ kathakalilokam@gmail.com എന്ന മെയിൽ ഐഡിയും ഉപയോഗിക്കാവുന്നതാണ്. അപ്പ്ലിക്കേഷനെ പറ്റി കൂടുതൽ അറിയാൻ അപ്പ്ലിക്കേഷന്റെ FaQ/Help page വായിക്കുക.
12 ജൂൺ 2014
ഓര്‍മകളുടെ സഞ്ചാരവഴികളില്‍ - വി.ടി. വാസുദേവന്‍
http://www.madhyamam.com/weekly/1946
ഈയിടെ രാത്രിയില്‍ അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നെ വിളിച്ച് വി.ടി മരിക്കുമ്പോള്‍ വാസുദേവന് എത്ര വയസ്സായിരുന്നു എന്നു ചോദിച്ചു. നാല്‍പത് കൊല്ലം ഒരാളുടെ കൂടെ ജീവിക്കുന്നത് പരമ ബോറല്ലേ എന്നായി പിന്നത്തെ പരിഹാസം. താങ്കളുമായി സംസാരിക്കുമ്പോഴാണ് ബോറായിതോന്നുന്നത് എന്ന് തികട്ടിവന്നെങ്കിലും അച്ഛനെ മുന്‍നിര്‍ത്തി അന്യരെ അനാദരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഞാന്‍ ഫോണ്‍ താഴെവെച്ചു.
താന്‍ പുലര്‍ത്തിപ്പോരുന്ന മാനുഷികമൂല്യങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍നിന്നുതന്നെ എടത്തടിച്ചുകാണുമ്പോള്‍ പ്രസവവും തീണ്ടാരിയുമില്ലാത്ത വല്ലേടത്തേക്കും നിഷ്ക്രമിക്കുമെന്ന് അച്ഛന്‍ ഞങ്ങളോടു പ്രതിഷേധിച്ചിട്ടുണ്ട്. ക്ഷോഭം ആറിയ ദുര്‍ഭരനിമിഷങ്ങളില്‍ പുത്രവാത്സല്യം വാരിത്തന്നിട്ടുമുണ്ട്. എന്നാല്‍, വീടിനകത്തല്ല, പുറത്ത് അച്ഛന്‍െറകൂടെ യാത്രചെയ്ത അവസരങ്ങളിലാണ് ആ വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിഞ്ഞത്. ഓര്‍മകളുടെ പിന്നാലെയുള്ള ആ യാത്രകളുടെ മാധുര്യം ജീവിതബാക്കിയിലും നുണയുകയാണ് ഞാന്‍.
അമ്പലത്തിലേക്കും അമ്മാത്തേക്കും തിരിച്ച് ഇല്ലത്തേക്കും മാത്രം യാത്ര ചെയ്തിരുന്ന ഇട്ട്യാസുനമ്പൂതിരിമാരുടെകാലത്ത് കോരപ്പുഴ കടന്നും കുലക്രമം ലംഘിച്ചും തനിക്കുവേണ്ടിയല്ലാത്ത ഒട്ടേറെ സഞ്ചാരവഴികളിലലഞ്ഞ ജീവിതമായിരുന്നുവല്ലോ അച്ഛന്‍േറത്. പതിനെട്ടാം വയസ്സില്‍ അരച്ചക്രം മടിയില്‍തിരുകി ഭൂമിമലയാളം തൃപ്പൂണിത്തുറയും കടന്ന് മുറജപയാത്ര ചെയ്തു. ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു ശാസ്താംകാവിലെ കൊല്ലത്തില്‍ 365 പറ നെല്ലും മാസാമാസം വേറെ പണവുമുള്ള ശാന്തിവൃത്തിയുപേക്ഷിച്ച് ചുറ്റിയ മുണ്ടിന് ഇണപോലുമില്ലാതെ ആരുമറിയാതെ മുങ്ങുകയായിരുന്നു വെള്ളിത്തിരുത്തിത്താഴത്ത് തുപ്പന്‍ രാമന്‍ ഭട്ടതിരിപ്പാട്. പിന്നെ പൊങ്ങിയത് തിരുവനന്തപുരത്ത് ശ്രീ പത്മനാഭദാസസന്നിധിയിലും. പഠിക്കാനുള്ള മോഹവും ഇനി കല്ലുമോറി കാലംകഴിക്കുക എന്ന ഗതികേടിലേക്ക് മടങ്ങില്ലെന്ന നിശ്ചയവുമാണ് അച്ഛനെ തിരുവനന്തപുരത്തെത്തിച്ചത്.

തിരുവനന്തപുരം പട്ടണം അച്ഛന് അപരിചിതമായിരുന്നില്ല. മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ മുമ്പും പട്ടത്താനത്തിനു വന്നിട്ടുണ്ട്. ചട്ടമ്പിക്കവലകളില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. എന്നാല്‍, അറിവിലും സ്വാശ്രയത്തിലും മറ്റ് പൗരന്മാരെക്കാള്‍ എത്രയോ താഴെയാണെന്ന് സ്വയം തിരിച്ചറിഞ്ഞത് ഒരു മാസത്തോളം നീണ്ട മുറജപവാസക്കാലത്താണ്. ബ്രാഹ്മണവൃത്തിയല്ലാതെ മറ്റൊന്നും താന്‍ ശീലിച്ചിട്ടില്ല എന്നും.
രാജാവ് എഴുന്നള്ളുമ്പോള്‍ മാത്രം ചമ്രംപടിഞ്ഞിരുന്ന് വേദമുരുവിടും. മറ്റു സമയങ്ങളിലെല്ലാം വൈദികമൊഴിച്ചുള്ള ആസക്തികളില്‍ മുഴുകും. മുറജപത്തിനെത്തുന്ന സമുദായത്തിന്‍െറ ഈ സാംസ്കാരിക ശൂന്യത നേരില്‍കണ്ടു. പൊതുഖജനാവില്‍നിന്നുള്ള ഈ ദാനോത്സവംകൊണ്ട് രാജ്യത്തിനോ പ്രജകള്‍ക്കോ എന്തെങ്കിലും നന്മയോ മേന്മയോ ഉണ്ടായില്ലെന്നും ബോധ്യപ്പെട്ടു. സമുദായപരിഷ്കാരത്തിന്‍െറ ചാലിലിറങ്ങാന്‍ പ്രേരിപ്പിച്ച ഈ ചരിത്രപരിസരം ഒന്നുകൂടി കാണാന്‍ പതിറ്റാണ്ടുകള്‍ക്കുശേഷം അച്ഛനാഗ്രഹിച്ചെങ്കിലും എഴുപതുകളില്‍ നെയ്യാറില്‍ നടന്ന ഒരു സാഹിത്യക്യാമ്പില്‍ (ഗാന്ധിസ്മാരകനിധി) പങ്കെടുത്ത് മടങ്ങുമ്പോഴാണ് സാധിച്ചതെന്നുമാത്രം.
കോട്ടക്കകത്ത് ഞങ്ങള്‍ ചുറ്റിയടിച്ചു. ക്ഷേത്രത്തിന്‍െറ പടിഞ്ഞാറുള്ള മിത്രാനന്ദപുരം മഠം കണ്ടെത്തി. തിരുനാവായോഗക്കാരായ ബ്രാഹ്മണരുടെ ആസ്ഥാനമാണത്. കിടപ്പ് ഈ ബ്രഹ്മസ്വാമഠത്തില്‍. തേച്ചുകുളി തെക്കെ കോട്ടക്കടുത്തുള്ള സമചതുരന്‍ ശ്രീവരാഹം കുളത്തില്‍. ഭക്ഷണം ശീവേലിപ്പുരയിലും.
ഉണ്ണാനിരുന്നപ്പോഴുണ്ടായ ഒരു തീവ്രാനുഭവത്തിന്‍െറ ഓര്‍മ അയവിറത്തു. കാലത്ത് ലഘുഭക്ഷണം തരപ്പെടായ്കയാല്‍ കലശലായി വിശന്ന ഒരു ദിവസം. ഇലയില്‍ ചോറും കറിയും നിരന്നപ്പോള്‍ ആര്‍ത്തിയോടെ രണ്ടുരുള അകത്താക്കി. അപ്പോഴാണ് കല്‍ത്തൂണുകളില്‍കയറി കലപലകൂട്ടുന്ന കാക്കക്കൂട്ടത്തിലൊന്നിന്‍െറ പുരീഷം ഇലയിലെ ചോറിന്‍കൂമ്പാരത്തില്‍ വീണത്. തുടര്‍ന്ന് ഉണ്ണാന്‍ സാധിക്കാത്ത പാരവശ്യം, അറപ്പ്, ദേഷ്യം, വ്യസനം എന്നീ വികാരങ്ങളോടെ എഴുന്നേറ്റു. ഭക്ഷണസമൃദ്ധിയിലും പട്ടിണിയുടെ വേദന അനുഭവിക്കേണ്ടിവന്നു.
ചോറ്റുകച്ചവടം നടത്തുന്ന ബ്രാഹ്മണഗൃഹങ്ങള്‍ തെക്കെ തെരുവിലുണ്ടായിരുന്നു. പടച്ചോറിന് ഒരു ചക്രം. തൈര്, മുളകുവറുത്തത്, കൊണ്ടാട്ടന്‍ എന്നീ വിഭവങ്ങള്‍കൂടിയായാല്‍ രണ്ടു ചക്രം. പക്ഷേ, കൈയില്‍ കാശില്ലാത്ത അവസ്ഥ.
കോട്ടക്കകത്ത് ബ്രാഹ്മണകുട്ടികള്‍ക്കുമാത്രം പ്രവേശനമുള്ള നേറ്റീവ് സ്കൂള്‍ പരിസരവും ഞങ്ങള്‍ കണ്ടു. അവിടെ ചേര്‍ന്നു പഠിക്കാനുള്ള അച്ഛന്‍െറ ആഗ്രഹം സാധിച്ചില്ല. മുരിങ്ങത്തേരി വെങ്കടേശ്വരയ്യരുടെയടുത്ത് തെല്ലിട ട്യൂഷനുപോയ മള്ളിയൂര്‍ റോഡിലെ സ്ഥലം, പടിഞ്ഞാറെ കോട്ടവാതിലിനുസമീപം അന്ന് വായനശാലാ പ്രവര്‍ത്തകനായികൂടിയ ഇടം, മഹാരാജാവ് ഇന്നും സമയം തെറ്റാതെ തുടര്‍ന്നുവരുന്ന ക്ഷേത്രദര്‍ശനവരവ്- എല്ലാം കാട്ടിത്തന്നു. പത്മതീര്‍ഥക്കരയിലെ മത്തേന്‍മണിയൊഴികെ ക്ഷേത്രപരിസരത്തിന് കാലത്തിന്‍െറ ഭാവപ്പകര്‍ച്ച സംഭവിച്ചതായി അച്ഛന്‍ ഓര്‍മിച്ചു.

പൂണൂലിട്ടവര്‍ക്കെല്ലാം പൊതുഖജനാവില്‍നിന്ന് നാലു ചക്രം വീതം ദിവസംപ്രതി ദാനം കിട്ടും. ഈ മുറജപപ്രതിഫലം വാങ്ങാന്‍ രണ്ടുദിവസം നടന്നിട്ടും കണക്കപ്പിള്ള ഓരോ ഒഴിവ് പറഞ്ഞ് വട്ടം തിരിച്ചു. അയാള്‍ക്ക് രണ്ടുചക്രം കൈക്കൂലി കിട്ടണം. ഒടുവില്‍, അതു കൊടുത്തപ്പോള്‍ കാര്യം നടന്നു. ജീവിതത്തില്‍ ആദ്യമായും അവസാനമായും കൊടുത്ത കൈക്കൂലിയാണതെന്ന് അച്ഛന്‍ പറഞ്ഞു. അഴിമതിയുടെ ഈ പിന്തുടര്‍ച്ച ജനായത്ത ഭരണത്തിലും വമ്പിച്ചതോതില്‍ വളര്‍ന്നുവെന്ന് പരിഭവിക്കുകയും ചെയ്തു. സ്റ്റാച്യു ജങ്ഷനില്‍നിന്ന് സെക്രട്ടേറിയറ്റിനെ ചൂണ്ടി അച്ഛന്‍ ഞങ്ങളോട് ചോദിച്ചു: ‘‘പണമോ ശിപാര്‍ശയോ ഇല്ലാതെ അവിടെ കാര്യങ്ങള്‍ നീങ്ങുമോ?’’
താന്‍ ശാന്തി കുളിച്ച ശുചീന്ദ്രം ക്ഷേത്രം കാണാനായി പിന്നത്തെ താല്‍പര്യം. ശുചീന്ദ്രത്ത് ഇടക്കാലത്ത് ശാന്തി ചെയ്തിരുന്ന മുത്തപ്ഫന്‍ (അച്ഛന്‍െറ പിതൃസഹോദരന്‍) മുട്ടുശാന്തി വേണ്ടിവരുമ്പോള്‍ സഹായമാവുമല്ലോ എന്നുകരുതി രാമനെ ശുചീന്ദ്രത്ത് കൊണ്ടുപോയി ശാന്തി കുളിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്‍െറ അകത്തുള്ളത് പുറത്തോ പുറത്തുള്ളത് അകത്തോ പറയരുതെന്നാണത്രെ ശാന്തികുളികൊണ്ട് ഉദ്ദേശിക്കുന്നത്.

സത്യാസത്യവിവേചനത്തിന് കൈമുക്കലും ശുചീന്ദ്രം ക്ഷേത്ര നടപടിയായിരുന്നു. തിളച്ചുമറിയുന്ന നെയ്യില്‍നിന്ന് ഒരു സാധനം (ചെറിയ ഗണപതിവിഗ്രഹമാവാം) കൈക്കൊള്ളുന്നതിലൂടെയാണ് കള്ളന്മാര്‍ പരീക്ഷിക്കപ്പെടുന്നത്. എടുത്ത മാത്രയില്‍ കൈ ഭദ്രമായി കെട്ടും. മൂന്നാംദിവസമേ അഴിക്കുകയുള്ളൂ. സത്യമുണ്ടെങ്കില്‍ കൈക്ക് ലേശംപോലും പൊള്ളലേല്‍ക്കില്ല എന്നാണ് വിശ്വാസം. പൊലീസ്സ്റ്റേഷനിലും ക്ഷേത്രത്തിലും മാത്രമല്ല വീടുകളിലും ഇനി നുണപരിശോധനാ യന്ത്രങ്ങള്‍ സ്ഥാപിക്കേണ്ടിവരുമെന്ന് അന്നുതന്നെ അച്ഛന്‍ നസ്യം പറഞ്ഞിരുന്നു.
സത്യാസത്യങ്ങളെ ആര്‍ക്ക് തിരിച്ചറിയാം? ക്ഷേത്രഭാരവാഹിയും വൈദ്യനുമായ വട്ടപ്പള്ളി മൂസ് അന്ന് ഒരു ശ്ളോകം ചൊല്ലിക്കേള്‍പ്പിച്ചു:
‘‘ആദിത്യ ചന്ദ്രാവനിലാനലൌച
ദ്യോര്‍ഭൂമിരാപോ ഹൃദയം യമശ്ച
അഹശ്ച രാത്രിശ്ച ഉഭേചസന്ധ്യേ
ധര്‍മശ്ച ജാനാതി നരസ്യവൃത്തം.’’
ആദിത്യന്‍, ചന്ദ്രന്‍, വായു, അഗ്നി, ആകാശം, ഭൂമി, ജലം, ഹൃദയം, യമന്‍, പകല്‍, രാത്രി, രണ്ടു സന്ധ്യ, ധര്‍മം- ഈ ലോകസാക്ഷികളില്‍ കവിഞ്ഞ് മനുഷ്യരുടെ ശുഭാശുഭങ്ങള്‍ അറിയാനാരുണ്ട്? ഈ ശ്ളോകത്തിന്‍െറ അര്‍ഥതലങ്ങളെയാണ് അന്ന് സന്ധ്യക്ക് അച്ഛന്‍ വിവരിച്ചത്. ‘‘മാകുരു ധനജനയൗവന ഗര്‍വം എന്നു കേട്ടിട്ടില്ലേ? അത് പാലിച്ചാല്‍ സത്യാനുഷ്ഠാനം എളുപ്പമാവും.’’ മേലേ അനന്തമഹിമാവേന്തുമാകാശവും താഴെ ഇളകിമറിയുന്ന ജലരാശിയും കൂടെയുണ്ടായിരുന്ന അധ്യാപകസുഹൃത്തും ആ വാക്കുകള്‍ക്ക് സാക്ഷി.
പിന്നീടൊരവസരത്തില്‍ തിരുവനന്തപുരത്തുതന്നെ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് വാര്‍ഷികം. ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അച്ഛനെയും ക്ഷണിച്ചു. ഉച്ചക്ക് മൂന്നുമണിക്കാണ് യോഗം. ഇന്നത്തെപ്പോലെ തെക്ക്-വടക്ക് തീവണ്ടിസര്‍വിസുകള്‍ അന്ന് സുലഭമല്ല. രാത്രി തൃശൂരില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറിപ്പറ്റാനേ കഴിഞ്ഞുള്ളൂ. പിന്നില്‍ പത്രക്കെട്ടുകള്‍ക്കിടയിലാണ് ഇരിപ്പിടം കിട്ടിയത്. പുലര്‍ച്ചക്ക് ആലപ്പുഴയില്‍ പ്രഭാതകൃത്യങ്ങള്‍ക്ക് പത്തു മിനിറ്റ് നിര്‍ത്തി. തട്ടുകടയില്‍നിന്ന് പ്രാതല്‍, പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത് ശൗചം- ഇങ്ങനെ ക്ളേശകരമായ യാത്രക്കുശേഷം വിശ്രമംപോലുമില്ലാതെ പരിഷത്ത്വേദിയിലെ പ്രസംഗപീഠത്തില്‍. പത്രപ്രവര്‍ത്തകസമ്മേളനത്തിലെ അധ്യക്ഷതയാണ് അച്ഛന്‍ ചെയ്യേണ്ടത്. പത്രം എല്ലാവര്‍ക്കും വേണം, പത്രധര്‍മം ആര്‍ക്കുംവേണ്ട എന്ന പത്രമുതലാളിത്തത്തിന്‍െറ നേര്‍ക്കുള്ള അച്ഛന്‍െറ വിമര്‍ശം അന്ന് ഒച്ചപ്പാടുണ്ടാക്കി. എന്നാല്‍, യാത്രാക്ളേശമോ യാത്രാ പ്രതിഫലമോ അല്ല വിചാരിച്ച കാര്യങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിഞ്ഞുവോ എന്ന ഉത്കണ്ഠ മാത്രമേ മടങ്ങുമ്പോള്‍ അച്ഛന്‍െറ മനസ്സിലുണ്ടായിരുന്നുള്ളൂ.

വടകരക്കടുത്തുള്ള ഒരു കലാസമിതി വാര്‍ഷികത്തിനെത്തിയത് അല്‍പം നേരത്തേയായി. സ്റ്റേജിന്‍െറ നിര്‍മാണംപോലും മുഴുമിക്കുന്നതേയുള്ളൂ. അച്ഛനെ തിരിച്ചറിയാവുന്നവര്‍ ഇല്ല. മൈതാനത്തിനടുത്തുള്ള ചായക്കടയിലെ ബെഞ്ചില്‍ കയറിയിരുന്നു. നാട്ടിന്‍പുറത്തെ കലാപ്രവര്‍ത്തകരുടെ പരാധീനതകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അച്ഛന്‍ എന്നെ സാന്ത്വനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും അച്ഛന്‍ കണ്ടുപിടിക്കപ്പെട്ടു. നിറഞ്ഞ സദസ്സില്‍ അന്ന് ചെയ്ത പ്രസംഗവും ഉള്ളില്‍തട്ടുന്നതായിരുന്നു. പ്രസംഗം കഴിഞ്ഞ് താഴത്തിറങ്ങിയാല്‍ ചൂടുപിടിച്ച തല തലോടി പതിവുസ്വകാര്യമുണ്ട്: ‘‘പ്രസംഗത്തില്‍ അബദ്ധമൊന്നും പറഞ്ഞില്ലല്ലോ?’’ ആ ചോദ്യനിഷ്കപടതക്ക് ഒരു ബഹുമതിപോലെ ഞാന്‍ കാത്തിരിക്കാറുണ്ട് എന്നതാണ് വാസ്തവം.
അച്ഛന്‍െറ നര്‍മസംഭാഷണത്തിലും ബാല്യസ്മൃതിയിലും അലിഞ്ഞ മറ്റൊരു പകലും എന്‍െറ ഓര്‍മസ്വത്താണ്. നോക്കിയാല്‍ കണ്ണെത്താത്ത കുന്നിന്‍പുറങ്ങളിലൂടെ താഴെ തൂതപ്പുഴയുടെ മര്‍മരവും കേട്ട് അച്ഛന്‍െറ കൂടെ ഒരു കാല്‍നട. മുതുകുറുശ്ശി കുഞ്ചുണ്ണി നമ്പൂതിരിപ്പാട് ശിഷ്യനെ ഓത്തുചൊല്ലിക്കാന്‍ പണ്ട് കൊണ്ടുപോയ ചിത്രം പിന്നീട് അച്ഛന്‍ എഴുതിയിട്ടുണ്ട്. വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാര്‍ക്ക് വനാന്തരത്തില്‍ മാര്‍ഗദര്‍ശനം ചെയ്തതുപോലെ എന്നാണ് അന്നത്തെ യാത്രയെ അച്ഛന്‍ വിശേഷിപ്പിച്ചത്. ആ സ്മരണ അറുപത് കൊല്ലത്തിനുശേഷം ആവര്‍ത്തിച്ചപ്പോള്‍ അകമ്പടിക്കാരന്‍ മകനായി എന്നുമാത്രം.

കുടുംബപുരോഹിതന്‍ വടക്കേടത്തിന്‍െറ കീഴില്‍ അതിബാല്യത്തില്‍തന്നെ അക്ഷരവും അര്‍ഥവുമറിയാതെ മൂന്നുകൊല്ലം പടിഞ്ഞിരുന്ന് വേദം പയറ്റി. വീണ്ടും വേദാഭ്യാസത്തിന് ഒമ്പതുവയസ്സുള്ള അച്ഛനെ പെരിന്തല്‍മണ്ണ പാതാക്കരമനയില്‍ കൊണ്ടുചെന്നാക്കി. പഴമയും പുതുമയും മേളിച്ച പാതാക്കരയില്‍ മേലേടത്തിന്‍െറ കീഴില്‍ പിന്നെയും രണ്ടുകൊല്ലത്തോളം വേദാധ്യയനം. മേലേടത്തിന് വയ്യാതായപ്പോള്‍ മുതുകുറുശ്ശി കുഞ്ചുണ്ണി നമ്പൂതിരിപ്പാടായി ഗുരു. പുതിയ ഗുരുനാഥന്‍ ശിഷ്യനെ മുതുകുറുശ്ശി മനയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മറഞ്ഞുപോയ ആ വിദൂര കൗമാരാനുഭവത്തെ പുന$സ്മരിക്കാന്‍ വീണ്ടുമൊരു യാത്ര.
അച്ഛനെ വാഹനത്തില്‍ മുതുകുറുശ്ശിയിലെത്തിക്കാന്‍ പാതാക്കര നമ്പൂതിരിപ്പാട് തയാറായിരുന്നു. ‘‘കാറിലല്ല, നടന്നുതന്നെ എനിക്ക് എല്ലാം ഓര്‍മിക്കണം’’ എന്നുപറഞ്ഞ് കാല്‍മുട്ടിന്‍െറ വേദന കൂട്ടാക്കാതെ അഞ്ചു നാഴികയിലധികം നടക്കാന്‍ അച്ഛന്‍ സോത്സാഹം സന്നദ്ധനായി. പിറ്റേന്ന് മുതുകുറുശ്ശിയിലെ ഉണ്ണിനമ്പൂതിരിമാരുടെ ഉത്സാഹത്തില്‍ നടത്തുന്ന കലാസമിതി വാര്‍ഷികത്തിലും പങ്കെടുക്കേണ്ടതുണ്ട്. നടത്തത്തിന് ഊന്നുവടിയായി ഉപയോഗിക്കാവുന്ന നീളന്‍ ശീലക്കുട അച്ഛന്‍െറ കൈയില്‍. തലയും ചെവിയും മൂടി തോര്‍ത്തുമുണ്ടുകൊണ്ടുള്ള മുറുക്കിക്കെട്ടും. അച്ഛന്‍െറ തോല്‍ബാഗ് എന്‍െറ തോളത്തും.
കിഴക്കോട്ട് നോക്കിയാല്‍ നീലിച്ച പശ്ചിമപര്‍വതനിര. പടിഞ്ഞാറ് വെള്ളിനൂലുപോലെ കടല്‍. മേട്ടിന്‍പുറങ്ങളിലൂടെയുള്ള ഈ നടത്തം എന്‍െറ ആദ്യാനുഭവമായിരുന്നു. തലയുയര്‍ത്തിയ പാറക്കൂട്ടനിരകള്‍, അവക്കിടയില്‍ പടുമരങ്ങള്‍, ചിലേടത്ത് നെല്‍പാടങ്ങളായി പച്ചച്ച പള്ളിയാന്‍ നിലങ്ങള്‍, പാറയില്‍ തട്ടിയൊഴുകുന്ന നീരൊലി മര്‍മരം താഴെയും. പല പറമ്പുകളും വളച്ചുകെട്ടിയപ്പോള്‍ പഴയ ഒറ്റയടിപ്പാതപോലും വളഞ്ഞുപുളഞ്ഞ് വികൃതമായെന്ന് അച്ഛന് പരാതി.

അകലെ കുന്നിന്‍ചരിവില്‍ കാണപ്പെട്ട വഴി ചൂണ്ടിക്കാണിച്ചു: ‘‘അത് മലപ്പുറത്തേക്ക് പോകുന്ന നിരത്താണ്.’’ കുട മറ്റൊരിടത്തേക്ക് ചൂണ്ടി: ‘‘കൊളത്തൂര്‍ കുന്നാണത്. വള്ളി ഇഴഞ്ഞുകിടക്കുന്നതുപോലുള്ള ആ വഴി പുലാമന്തോള്‍നിന്ന് കൊളത്തൂര്‍ക്ക് പോകുന്ന പുതിയ റോഡാണ്. കാളവണ്ടികളല്ല, മോട്ടോര്‍വാഹനങ്ങളാണ് ഇപ്പോള്‍ എന്നുമാത്രം.’’
കെട്ടിടങ്ങള്‍ നിറഞ്ഞുകാണുന്ന ഭാഗം അങ്ങാടിപ്പുറമാണെന്നും അവക്കിടയില്‍ തിളങ്ങുന്നത് തിരുമാന്ധാംകുന്നമ്പലത്തിലെ താഴികക്കുടമാണെന്നും വിവരിച്ചു. ദേവന്മാരുടെ തട്ടകമാണെന്നാണ് അവിടത്തുകാരുടെ വിശ്വാസം. പൂരം പുറപ്പാട് കഴിഞ്ഞാല്‍ അന്യദേശങ്ങളിലേക്ക് പോവുകയോ കുളിച്ചുതൊഴാതെ വീട്ടിലിരിക്കുകയോ തട്ടകത്തില്‍ പതിവില്ലെന്ന് പാതാക്കര താമസിക്കുമ്പോള്‍ കേട്ട കഥകളും പറഞ്ഞു.
യാത്ര ഒരു വളവിലെത്തിയപ്പോള്‍ പുഴയിലിറങ്ങി കാലും മുഖവും കഴുകി തെല്ലിട വിശ്രമിച്ചു. പുഴയുടെ തീരത്തെ വാഴക്കൂട്ടങ്ങളും കൃഷിനിലങ്ങളും കണ്ടപ്പോള്‍ മാവിണ്ടിരിക്കടവിലും മുതുകുറുശ്ശിമനയിലും എത്താറായെന്ന് അറിയിച്ചു. ഇന്ന് ആ കടവുതന്നെയില്ല. പാലവും പുതിയ റോഡുകളും കെട്ടിടങ്ങളും വാഹനങ്ങളും കൈയേറിയപ്പോള്‍ സസ്യനിബിഡയതയാര്‍ന്ന ആ ഭൂപ്രകൃതി വഴിമാറിക്കൊടുത്തു എന്ന് ഈയിടെ മുതുകുറുശ്ശിമന വീണ്ടും സന്ദര്‍ശിച്ചപ്പോള്‍ എനിക്കുതോന്നി. ആ നദീതീരത്തിന്‍െറ ഭംഗിയും ഗ്രാമീണതയും മാറ്റിമറിക്കപ്പെട്ടു.

(കോപ്പീറൈറ്റ് ലംഘനം ഒന്നും ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടില്യാ. അങ്ങനെ ചൂണ്ടിക്കാണിച്ചാല്‍ ഡിലീറ്റ് ചെയ്യാം)
08 ഏപ്രിൽ 2012
മാടമ്പിയാശാനുമായുള്ള അഭിമുഖം.. പാർട്ട്-1
ഞങ്ങൾ
(ഞാനും അപ്പു ഏട്ടനും) കാറിലാണ് ദുബായിലേക്ക് യാത്ര തിരിച്ചത്.. പോകുമ്പോൾ
തന്നെ കളി കാണുക എന്ന് മാത്രല്ല, സൈറ്റിനു വേണ്ടി എന്തെങ്കിലും ചെയ്യണം
എന്ന് മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെ അപ്പു ഏട്ടനോട് സംസാരിച്ച്
മാടമ്പിയുമായി അഭിമുഖം എന്ന് ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ട്
കാര്യമില്ലല്ലൊ. സമയം എന്നത് ഒരു പ്രശ്നമാണ്. എത്തി കഴിഞ്ഞാൽ ഇടതടവില്ലാതെ
കളിയും കൂടിയാട്ടവും മേളവും ഒക്കെ ആയി ഇടക്ക് എവിടെ സമയം കിട്ടും?
ഇനി കിട്ട്യാൽ തന്നെ അൽപ്പം വിശ്രമം ഒക്കെ വേണ്ടേ? എന്നതൊക്കെ വിചാരിച്ച്
ചെറിയൊരു വൈക്ലബ്യം തോന്നി. സാരല്യ വഴിയുണ്ടാകും എന്ന് ഒരു വിശ്വാസവും
ഉണ്ടായിരുന്നു. അങ്ങനെ അവിടെ എത്തി. കളി കണ്ടു. കളിക്കാരെ കണ്ടു.. ഇടക്ക്
ഞാൻ രാജാനന്ദനോടും അന്യേട്ടനോറ്റും മാടമ്പി ആശാനുമായി ഇങ്ങനെ ഒരു
അഭിമുഖത്തിനുള്ള സൌകര്യം ചെയ്ത് തരണം എന്ന് പറഞ്ഞു. അന്യെട്ടൻ ആദ്യം
ചോദിച്ചതും സമയത്തെ പറ്റി തന്നെ. എനിക്ക് സ്വന്തമായി ഒരു അഭിമുഖം
നടത്താനുള്ള ധൈര്യമില്ല. അപ്പോ രാജാനന്ദനോട് ചോദിച്ചു. ഉടൻ രാജാനന്ദ് ആണ്
രാമന്റെ പേരു നിർദ്ദേശിച്ചത്. രാമനെ വെറും പാട്ടിനുമാത്രമല്ല കൊള്ളൂള്ളൂ..
എന്നാണ് എന്നോട് പറഞ്ഞത്. :):) രാമനോടും സംസാരിച്ചു. അഭിമുഖത്തിനു വേണ്ട
ചോദ്യങ്ങൾ ഒക്കെ മുൻകൂട്ടി തയ്യാറാക്കാൻ ഉള്ള സമയം ഇല്ല. അതിനെ പറ്റി
ആലോചിക്കാൻ കൂടെ ആർക്കും സമയമില്ല. എന്നാലും ഞാൻ വിടാൻ ഭാവമില്ലായിരുന്നു.
രമേശൻ നമ്പീശൻ തുടങ്ങിയ തിരനോട്ടം സുഹൃത്തുകളുമായും ഇതിനെ പറ്റി
സംസാരിച്ചു. എല്ലാവർക്കും ഉത്സാഹമാണ്.. പക്ഷെ സമയം....
അങ്ങനെ ഉത്സവം
2011 പരിപാടികൾ എല്ലാം അവസാനിച്ചു. എല്ലാരും കൂടെ സസന്തോഷം വർത്തമാനങ്ങളും
ചർച്ചകളും ആയി കഴിയുന്നു. ഹരീഷിനു ജലദോഷം പനി. രാജനാനന്ദനും പനി. മാടമ്പി
ആശാനു കാലിൽ നീർ. എന്നാലും രാവിലെ ഞങ്ങൾ കൂടി. രാജാനന്ദനു ഒട്ടും
വെയ്യായിരുന്നു. എന്നിട്ടും ഞങ്ങളുടെ ഒപ്പം കൂടി. ഇടക്ക് രമേശൻ, നാരായണൻ
എന്നിവരൊക്കെ വന്ന് കേട്ട് പോവും. പിറ്റേന്ന് രാവിലെ ഞങ്ങൾക്ക് തിരിച്ച്
പോരണം. ആർട്ടിസ്റ്റുകൾക്കും മടങ്ങണം. അതിനിടക്ക് ഷോപ്പിങ്ങ് വേണം.
ഉച്ചഭക്ഷണം എല്ലാവരും കൂടെ ഇരുന്ന് കഴിച്ചു. ഭക്ഷണത്തിനിടയിലും മുൻപും
ഒക്കെ ആയി എല്ലാവരും അവരവരുടെ ഉത്സവം 2012 അനുഭവങ്ങൾ പങ്ക് വെച്ചു.
രസകരമായി ചിലവഴിച്ച ചില ദിനങ്ങൾ...
പോരുന്നതിനു മുൻപ് അഭിമുഖവും മറ്റ്
റിക്കോർഡിങ്ങുകളും എല്ലാം നാരായണന്റെ ലാപ്‌ടോപ്പിലേക്ക് പകർത്തി കൊടുത്തു. ഈ
അഭിമുഖം ഇപ്പോൾ ഒന്നുകൂടെ കണ്ടപ്പോൾ ആ നല്ലദിവസങ്ങളെ കുറിച്ച് ഒന്ന് കൂടെ
ഓർത്തു...
അഭിമുഖത്തിനെ പറ്റി നിങ്ങളുടെ കമന്റുകൾ അറിയാൻ ധൃതി... :)
http://kathakali.info/ml/ special/madambi_interview
02 ഒക്‌ടോബർ 2011
കണ്ണനുമൊത്തൊരു വൈകുന്നേരം
കഥകളി
വെബ്‍സൈറ്റില്‍ അടുത്ത അഭിമുഖ പരമ്പര ആരംഭിക്കുന്നു. ഏറ്റുമാനൂര്‍ പി.
കണ്ണനുമായി ഒരു വൈകുന്നേരം ഭാഗം ഒന്ന് ഇവിടെ കാണാം. പതിവ് പോലെ
ശ്രീചിത്രന്‍ തന്നെ അഭിമുഖം നടത്തിയിരിക്കുന്നു. ഇവിടെ ഈ ഭാഗത്ത്, കണ്ണന്‍,
പ്രമേയവും പ്രതിപാദ്യവും തമ്മിലുള്ള ബന്ധത്തെ കഥകളിയുടെ പശ്ചാത്തലത്തില്‍
നോക്കി കാണുന്നു. സ്വാഭാവികമായും നളചരിതം അവിടെ ചര്‍ച്ചാവിഷയം
ആവാതിരിക്കില്ല.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും കമന്‍റുകളും അവിടെ രേഖപ്പെടുത്തുക.
http://www.kathakali.info/spec ial/kannan_interview_part1
അഭിമുഖങ്ങളുടെ പിന്നാമ്പുറ കഥകളും ആവാലോ അല്ലേ?
കഥകളി ഡോട്ട് ഇന്ഫോ വെബ്‍സൈറ്റിന്‍റെ മുദ്ര പ്രൊജക്റ്റ്, കണ്ണനുമായി ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ (ഞാനും ചിത്രനും) തിരുവനന്തപുരത്തേക്ക് രണ്ട് ദിവസം മുന്പേ പോകുന്നത്. കൂടാതെ എനിക്ക് അവിടെ ട്രെയിനിങ്ങും ഉണ്ടായിരുന്നു. പോകുന്ന വഴിക്ക് ട്രെയിനില്‍ വെച്ച് തന്നെ സേതുവിനെ വിളിച്ചിരുന്നു. സേതു അപ്പോ ആലപ്പുഴയില് (ജന്മനാട്ടില്‍). എന്നാലും പറ്റുമെങ്കില്‍ കാണാം എന്ന് പറഞ്ഞു.
എന്തായാലും എന്‍റെ ഓപ്പോളുടെ അവിടെ എത്തി. വൈകുന്നേരം കണ്ണനെ വിളിച്ചു; അപ്പോ ബലേ, ന്ന് പറയാനാ തോന്നീത്. :):) വളരെ അടുത്ത് തന്നെ കണ്ണന്‍റെ ഗൃഹവും! എല്ലാം സൌകര്യമായി. ഞങ്ങള്‍ അവിടെ ചെന്നു. പിന്നെ പറയണ്ടലോ ചര്‍ച്ചകളും വര്‍ത്തമാനവും ഒക്കെ ആയി സമയം പോയീത് അറിഞ്ഞതേ ഇല്ല. വൈകുന്നേരം തൊട്ടറ്റുത്ത ഒരു കടയില്‍ പോയി ഭക്ഷണം. പിറ്റേദിവസം, അതായത് 2011 മേയ് 19 വൈകുന്നേരം ആണ് ഈ അഭിമുഖം നടന്നത്. അഭിമുഖത്തിനിടയില്‍ സേതു വിളിച്ച് വഴി ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ സേതു സകുടുംബം എത്തി. അങ്ങനേം കുറച്ച് നേരം രസമായി സംസാരിച്ചിരുന്നു. അതിനിടക്ക് തന്നെ കണ്ണനില്‍ മൂഡ് മാറ്റങ്ങള്‍ കണ്ടിരുന്നു ഞങ്ങള്‍. :):) പിറ്റേദിവസം എടപ്പള്ളി പാര്‍ക്കില്‍ കാലകേയവധം അര്‍ജ്ജുനനാണ്. കമ്പ്യൂട്ടറില്‍ പലതും നടക്കുന്നുണ്ട്. ഞാന്‍ അവിടെ ശ്രദ്ധിച്ചിരുന്നു. കൂടാതെ ക്യാമറയും ശരിയാക്കണം. കണ്ണന്‍റെ അഭിമുഖം കഴിഞ്ഞ് അത് കോപ്പി ചെയ്ത്, പിറ്റേദിവസം മടവൂരിനെ ഇന്‍റെര്‍വ്യൂ ചെയ്യണം. അപ്പോ കമ്പ്യൂട്ടര്‍/ക്യാമറ തയ്യാറെടുപ്പുകള്‍ തീരാതെ പോരാനും പറ്റില്ല :):) രാത്രി എട്ട് മണിയോടെ സേതു പോയി (സമയമൊന്നും കൃത്യമാവണം എന്നില്ലാ ട്ടോ). ഞങ്ങളും "അര്‍ജ്ജുനനെ" ഫ്രീ ആക്കി വിട്ടു. പിറ്റേ ദിവസം, ഹര്‍ത്താല്‍. മടവൂരുമായുള്ള അഭിമുഖത്തിന് കൊല്ലത്ത് എത്തണം ഞങ്ങള്‍ക്ക്!
അഭിമുഖം തുടങ്ങിയത് പുറത്ത് ഗേറ്റിനടുത്ത് ഇരുന്നായിരുന്നു. പക്ഷെ അന്നാ ആ വഴിക്ക് ഒരുപാട് വണ്ടികള്‍ക്ക് ഓടാന്‍ തോന്നിയ ദിവസം. കശ്മലന്മാര്‍. പിന്നെ എല്ലാം കെട്ടിപ്പൊക്കി മുകളിലേക്ക് പോയി, അവിടെ ഇരുന്നായി. :) :) എന്തായാലും ഒരുവിധം എല്ലാം ഭംഗിയായി കഴിഞ്ഞു. ഞാനും ചിത്രനും എന്‍റെ ഓപ്പോളുടെ അടുത്തേക്ക് പോന്നു. പിറ്റേദിവസം അതിരാവിലെ കൊല്ലത്തേക്ക് പോകാന്‍. (ചിത്രന്‍ മടവൂരിന്‍റെ അഭിമുഖം കഴിഞ്ഞ് നേരെ എടപ്പള്ളി പാര്‍ക്കിലേക്കും, ഞാന്‍ തിരിച്ച് തിരുവനന്തപുരത്തേക്കും പോന്നു)
എല്ലാം ഓര്‍ക്കുമ്പോള്‍ ഒരു രസം. കൊല്ലത്തില്‍ ഒരു മാസത്തെ ലീവ്, പകുതിയിലധികം കഥകളിക്ക് കളഞ്ഞതിനുള്ള പരിഭവങ്ങള്‍ ഉണ്ട് എങ്കിലും, ചാരിതാര്‍ഥ്യം തോന്നുന്നു. (ഇരുന്നൂറാമത്തെ വട്ടം തിരുവനന്തപുരത്തെക്ക് പോയിട്ടും, എനിക്ക് ഓപ്പോളുടെ അവിടേക്കുള്ള വഴി തെറ്റിയത് ആരോടും പറയല്ലേ, ചിത്രാ :) എന്‍റെ കുറ്റമല്ല അത്. ഓട്ടോ വട്ടം കറക്കിയതാ :( :( )
13 സെപ്റ്റംബർ 2011
പദ്മഭൂഷൺ മടവൂർ വാസുദേവൻ നായരുമായി ഉള്ള അഭിമുഖം
നാട്യകുലോത്തമൻ, പദ്മഭൂഷൺ മടവൂർ വാസുദേവൻ നായരുമായി ചിലവഴിച്ച ധന്യമുഹൂർത്തങ്ങളുടെ അവസാന ഭാഗങ്ങൾ കഥകളി ലോകത്തിനു മുന്നിൽ സാദരം സമർപ്പിക്കുന്നു. അഞ്ചും ആറും ഭാഗങ്ങൾ ഒന്നിച്ച് ചേർത്ത് അവതരിപ്പിക്കുകയാണ് ഇവിടെ. അവസാന ഭാഗത്ത് (ആറാം ഭാഗം) അദ്ദേഹത്തിന്റെ ധർമ്മപത്നിയുമായി കൂടിചേർന്ന് അൽപ്പം കുടുംബകാര്യങ്ങളും അദ്ദേഹം പങ്ക് വെക്കുന്നുണ്ട്.http://www.kathakali.info/node /510
തെക്കൻ കേരളത്തിലെ കളരിയെ പറ്റിയും അതിന്റെ ഭാവിയെ പറ്റിയുമൊക്കെ ആണ് അദ്ദേഹം ഇതിൽ നമ്മളോട് സംസാരിക്കുന്നത്. ആറാം ഭാഗത്തിൽ, അതായത് ഭാര്യയോടെ ഇരിക്കുന്ന ഭാഗത്ത് പദ്മഭൂഷൺ വാർത്തയെ പറ്റിയും വിവാഹം, കുട്ടികൾ എന്ന് തുടങ്ങിയ കാര്യങ്ങളും അദ്ദേഹം നമ്മളോട് പറയുന്നു.
ഈ അഭിമുഖങ്ങൾ ഒന്നിച്ച് ഇവിടെ കാണാം. http://kathakali.info/articles /282
കൂട്ടത്തിൽ ചില കാര്യങ്ങൾ കൂടെ പറയട്ടെ:
ഇതിലെ ഓരോ ഭാഗവും ഇതുവരെ ഏകദേശം നൂറ്റിയൻപത് പേർ വായിച്ചിട്ടുണ്ടെന്നാണ് ആ പേജുകളിൽ തന്നെ കാണിക്കുന്ന കണക്കുകൾ പറയുന്നത്. ദിവസം കഴിയുന്തോറും അത് കൂടി വരും. എന്നിരുന്നാലും ഈ അഭിമുഖപാഠം ഇംഗ്ലീഷിലേക്ക് ഭാഷാന്തരീകരണം നടത്തി തരുവാൻ സന്നദ്ധതയുള്ളവർ അത് ചെയ്ത് തരണം എന്ന് തന്നെ താൽപ്പര്യപ്പെടുന്നു. ഭാഷാന്തരീകരണം കഥകളിയേയും മടവൂർ ആശാനേയും സൈബർ ലോകത്ത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉതകും എന്ന് ആണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.
കഥകളി ഡോട്ട് ഇൻഫോ ഉള്ളടക്ക നിർമ്മാണം എന്നത് കഥകളി ലോകത്തിന്റെ മുഴുവൻ പങ്കാളിത്തത്തോടെ നടത്തേണ്ട ഒന്നാണെന്ന് ഒന്നുകൂടെ ഏവരേയും ഓർമ്മപ്പെടുത്തട്ടെ.
പദ്മഭൂഷൺ ബഹുമതി ലഭിച്ചതിനുശേഷം ആദ്യമായി ഉണ്ടായ അഭിമുഖം ആണ് ഇതെന്ന് ആശാൻ ഞങ്ങളോട് പറയുകയുണ്ടായി. ഈ അഭിമുഖങ്ങൾ എല്ലാം തന്നെ ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ ഞങ്ങൾ കഥകളി ലോകത്തിനു സമർപ്പിക്കുന്നു. അതായത് ആർക്ക് വേണമെങ്കിലും ഈ അഭിമുഖം സൌജന്യമായി പകർത്താം, ഉപയോഗിക്കാം, റീപ്രോഡ്യൂസ് ചെയ്യാം. കഥകളി ഡോട്ട് ഇൻഫോക്ക് ക്രെഡിറ്റ് മാത്രം നൽകിയാൽ മതി. സൂക്ഷിക്കുക, ചില ചിത്രങ്ങളുടെ കോപ്പീറൈറ്റ് ഞങ്ങൾക്കല്ലാത്തതിനാൽ അവ ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കൂടെ ഓർമ്മപ്പെടുത്തട്ടെ. അത്തരം ചിത്രങ്ങൾ, ചിത്രങ്ങളുടെ യഥാർത്ഥ കോപ്പീറൈറ്റ് ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ, പകർത്തുകയോ ഏതെങ്കിലും തരത്തിൽ പുനരുപയോഗം ചെയ്യുകയോ അരുത്.
ഭാവിയിലും കഥകളി ഡോട്ട് ഇൻഫോ എന്ന സൈറ്റിൽ വരുന്ന വിജ്ഞ്ജാനപ്രദമായ ആർട്ടിക്കിളുകൾ, അഭിമുഖങ്ങൾ തുടങ്ങി പരമാവധി ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ തന്നെ പങ്കുവെക്കാനാണ് കുഞ്ചുനായർ ട്രസ്റ്റിന്റെ പ്ലാൻ. ഇത് കഥകളിക്ക് ഗുണം ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നു.
ഈ അഭിമുഖ പരമ്പര കണ്ടും വായിച്ചും നിങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തണമെന്ന് താൽപ്പര്യപ്പെടുന്നു. നിങ്ങൾക്ക് ശ്രീ മടവൂർ ആശാനെ ബന്ധപ്പെട്ട് അഭിമുഖ പരമ്പരയെ പറ്റിയുള്ള അഭിപ്രായങ്ങൾ അദ്ദേഹത്തിനോട് നേരിട്ടു തന്നെ പറയാം, അല്ല പറയണം എന്നും താൽപ്പര്യപ്പെടുന്നു.
അടുത്തതായി വരുന്നൂ.. അഭിമുഖ പരമ്പര.. ശ്രീ ഏറ്റുമാനൂർ പി. കണ്ണനുമായി. കാത്തിരിക്കുക.
തെക്കൻ കേരളത്തിലെ കളരിയെ പറ്റിയും അതിന്റെ ഭാവിയെ പറ്റിയുമൊക്കെ ആണ് അദ്ദേഹം ഇതിൽ നമ്മളോട് സംസാരിക്കുന്നത്. ആറാം ഭാഗത്തിൽ, അതായത് ഭാര്യയോടെ ഇരിക്കുന്ന ഭാഗത്ത് പദ്മഭൂഷൺ വാർത്തയെ പറ്റിയും വിവാഹം, കുട്ടികൾ എന്ന് തുടങ്ങിയ കാര്യങ്ങളും അദ്ദേഹം നമ്മളോട് പറയുന്നു.
ഈ അഭിമുഖങ്ങൾ ഒന്നിച്ച് ഇവിടെ കാണാം. http://kathakali.info/articles
കൂട്ടത്തിൽ ചില കാര്യങ്ങൾ കൂടെ പറയട്ടെ:
ഇതിലെ ഓരോ ഭാഗവും ഇതുവരെ ഏകദേശം നൂറ്റിയൻപത് പേർ വായിച്ചിട്ടുണ്ടെന്നാണ് ആ പേജുകളിൽ തന്നെ കാണിക്കുന്ന കണക്കുകൾ പറയുന്നത്. ദിവസം കഴിയുന്തോറും അത് കൂടി വരും. എന്നിരുന്നാലും ഈ അഭിമുഖപാഠം ഇംഗ്ലീഷിലേക്ക് ഭാഷാന്തരീകരണം നടത്തി തരുവാൻ സന്നദ്ധതയുള്ളവർ അത് ചെയ്ത് തരണം എന്ന് തന്നെ താൽപ്പര്യപ്പെടുന്നു. ഭാഷാന്തരീകരണം കഥകളിയേയും മടവൂർ ആശാനേയും സൈബർ ലോകത്ത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉതകും എന്ന് ആണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.
കഥകളി ഡോട്ട് ഇൻഫോ ഉള്ളടക്ക നിർമ്മാണം എന്നത് കഥകളി ലോകത്തിന്റെ മുഴുവൻ പങ്കാളിത്തത്തോടെ നടത്തേണ്ട ഒന്നാണെന്ന് ഒന്നുകൂടെ ഏവരേയും ഓർമ്മപ്പെടുത്തട്ടെ.
പദ്മഭൂഷൺ ബഹുമതി ലഭിച്ചതിനുശേഷം ആദ്യമായി ഉണ്ടായ അഭിമുഖം ആണ് ഇതെന്ന് ആശാൻ ഞങ്ങളോട് പറയുകയുണ്ടായി. ഈ അഭിമുഖങ്ങൾ എല്ലാം തന്നെ ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ ഞങ്ങൾ കഥകളി ലോകത്തിനു സമർപ്പിക്കുന്നു. അതായത് ആർക്ക് വേണമെങ്കിലും ഈ അഭിമുഖം സൌജന്യമായി പകർത്താം, ഉപയോഗിക്കാം, റീപ്രോഡ്യൂസ് ചെയ്യാം. കഥകളി ഡോട്ട് ഇൻഫോക്ക് ക്രെഡിറ്റ് മാത്രം നൽകിയാൽ മതി. സൂക്ഷിക്കുക, ചില ചിത്രങ്ങളുടെ കോപ്പീറൈറ്റ് ഞങ്ങൾക്കല്ലാത്തതിനാൽ അവ ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കൂടെ ഓർമ്മപ്പെടുത്തട്ടെ. അത്തരം ചിത്രങ്ങൾ, ചിത്രങ്ങളുടെ യഥാർത്ഥ കോപ്പീറൈറ്റ് ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ, പകർത്തുകയോ ഏതെങ്കിലും തരത്തിൽ പുനരുപയോഗം ചെയ്യുകയോ അരുത്.
ഭാവിയിലും കഥകളി ഡോട്ട് ഇൻഫോ എന്ന സൈറ്റിൽ വരുന്ന വിജ്ഞ്ജാനപ്രദമായ ആർട്ടിക്കിളുകൾ, അഭിമുഖങ്ങൾ തുടങ്ങി പരമാവധി ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ തന്നെ പങ്കുവെക്കാനാണ് കുഞ്ചുനായർ ട്രസ്റ്റിന്റെ പ്ലാൻ. ഇത് കഥകളിക്ക് ഗുണം ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നു.
ഈ അഭിമുഖ പരമ്പര കണ്ടും വായിച്ചും നിങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തണമെന്ന് താൽപ്പര്യപ്പെടുന്നു. നിങ്ങൾക്ക് ശ്രീ മടവൂർ ആശാനെ ബന്ധപ്പെട്ട് അഭിമുഖ പരമ്പരയെ പറ്റിയുള്ള അഭിപ്രായങ്ങൾ അദ്ദേഹത്തിനോട് നേരിട്ടു തന്നെ പറയാം, അല്ല പറയണം എന്നും താൽപ്പര്യപ്പെടുന്നു.
അടുത്തതായി വരുന്നൂ.. അഭിമുഖ പരമ്പര.. ശ്രീ ഏറ്റുമാനൂർ പി. കണ്ണനുമായി. കാത്തിരിക്കുക.
09 ഓഗസ്റ്റ് 2011
പദ്മ്ഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുമായുള്ള അഭിമുഖം
മടവൂരാശാനുമായി ഇന്‍റര്വ്യൂ ഡേറ്റ് തീരുമാനിച്ചത് മേയ് 20, 2011 രാവിലെ പത്തുമണിക്ക് എന്നായിരുന്നു. കുറച്ച് ദിവസം മുന്പ് വിളിച്ച് ഒന്നുകൂടെ റീ കണ്ഫേം ചെയ്തു. പക്ഷെ പിന്നെയല്ലെ ഹര്‍ത്താല്‍ വരുന്നത്. ആകെ കുടുങ്ങി. എന്ത് ചെയ്യണം എന്ന് ഒരു രൂപവുമില്ല. ലീവ് പകുതിയിലധികം കഴിഞ്ഞു. കുടുംബത്തിനൊന്നും ഒരു ദിവസം കൂടെ മാറ്റിവെച്ചിട്ടില്ല ഇതിനിടയില്‍. മകന്‍റെ വക പരിഭവങ്ങള്‍ ഏറെ. അവനാണെങ്കില്‍ ക്ലാസ് തുടങ്ങിയിരിക്കുന്നു. :) എന്തായാലും ഞങ്ങള്‍ രണ്ട് ദിവസം മുന്പ് തന്നെ തിരുവനന്തപുരത്ത് എത്തി. സേതുവിനെ വിളിച്ചു. ആദ്യരണ്ട് ദിവസം വേറെ പ്രൊജക്റ്റുകള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ചയാണ് ഇരുപതാം തീയ്യതി. അന്ന് വൈകുന്നേരം എടപ്പള്ളിയില്‍ കണ്ണന്‍റെ കാലകേയവധം. അതിനുപോകാന്‍ എനിക്ക് പറ്റില്ല. ചിത്രന് പോകുകയും വേണം. തലേ ദിവസം തന്നെ കണ്ണനോട് യാത്ര പറഞ്ഞ് പിരിഞ്ഞു. ഹര്‍ത്താല്‍ കാരണം കണ്ടെത്തിയ വഴിയായിരുന്നു, അതിരാവിലെ ഹര്‍ത്താല്‍ തുടങ്ങുന്നതിനും മുന്പെ കൊല്ലത്ത് എത്തുക എന്നത്. അങ്ങനെ ഞാനും ചിത്രനും കൂടെ അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് കുളിച്ച് ക്യമറയാദികള്‍ എല്ലാം എടുത്ത് കൊല്ലത്തേക്ക് പുറപ്പെട്ടു. രാവിലെ ആയതിനാല്‍ നല്ല ഉന്മേഷവുമായിരുന്നു. ഇടക്ക് കഴക്കൂട്ടത്ത് വെച്ചാണെന്ന് തോന്നുന്നു നിര്‍ത്തി ചായയും കടിയും കഴിച്ചു. പിന്നെ കഥകളിപുരാണം പറഞ്ഞ് പറഞ്ഞ് യാത്ര തുടങ്ങി. പള്ളിപ്പുറത്തെത്തിയപ്പോള്‍ പള്ളിപ്പുറം ഗോപാലന്‍ നായരെ സ്മരിച്ചു. അങ്ങനെ അങ്ങനെ സ്ഥലങ്ങളും കാലങ്ങളും ചര്‍ച്ചയ്ക്കായി എത്തി. കൊല്ലത്ത് എത്തിയത് അറിഞ്ഞതേയില്ല. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍റിന്‍റെ ഓപ്പോസിറ്റ് ഉള്ള ഒരു ചെറിയ കടയില്‍ നിന്നും പ്രാതല്‍ കഴിച്ചു. ഇനിയും സമയം ബാക്കി. മടവൂര്‍ ആശാന്‍ പറഞ്ഞ് തന്ന അമ്പലവും സ്ഥലവുമൊക്കെ നോക്കി കണ്ട് പിടിച്ചു. എന്നിട്ടും പത്ത് മണിയാവാന്‍ നാലുമണിക്കൂര്‍. എന്ത് ചെയ്യും? കൊല്ലത്ത് അങ്ങാടിക്കുള്ളില്‍ ഒരു ഹോട്ടല്‍ റൂം എടുത്ത് അവിടെ കൂടി. ഞാന്‍ കിടന്നുറങ്ങി. ചിത്രന്‍ തലേദിവസം സ്കൂട്ടറില്‍ നിന്നും വീണ ഭാര്യയെ സമാധാനിപ്പിച്ച് ഇരുന്നു.
കൃത്യം പത്ത് മണിക്കുമുന്പ് ഞങ്ങള്‍ ആശാന്‍റെ വീട് കണ്ട് പിടിച്ച് എത്തി. ഗംഭീരസ്വീകരണമായിരുന്നു. ഞാന്‍ പരിഭ്രമിച്ച് പരുങ്ങി പരുങ്ങി നില്‍ക്കുകയായിരുന്നു. കുഞ്ചുനായര്‍ ട്രസ്റ്റില്‍ നിന്ന് വരുന്നവര്‍ ആണ് എന്ന് തീരുമാനമായപ്പോള്‍ അകത്തേക്കിരുത്തി വര്‍ത്തമാനം തുടങ്ങി. കുഞ്ചുനായര്‍ ട്രസ്റ്റിന്‍റെ ശക്തി അറിഞ്ഞ ചില നിമിഷങ്ങള്‍. പറഞ്ഞ് പറഞ്ഞ് ബാണന്‍റെ ആട്ടം വരെ ആയി. അപ്പോ ഞാന്‍ ഇടക്ക് കേറി പറഞ്ഞു, ഞങ്ങളൊന്ന് ക്യാമറയും മറ്റും ശരിയാക്കട്ടെ. ബാക്കി ക്യാമറ ശരിയാക്കിയതിനുശേഷം പറഞ്ഞാല്‍ മതി എന്ന്. ആശാന് ബഹുസന്തോഷമായി. ആ ആതിഥേയത്വം ഒരിക്കലും മറക്കില്ല. ആശാന്‍റെ ഭാര്യയുമതെ. എന്തിന് പറയണൂ ഉച്ചക്ക് ഒന്നര ഒന്നേമുക്കാലായപ്പോഴും ഞങ്ങള്‍ അഭിമുഖം തുടരുകയായിരുന്നു. ആശാനും നല്ല ഉത്സാഹം. പിന്നെ ചിത്രന് തിരിക്കണം എന്നതിനാലും എനിക്ക് തിരുവനന്തപുരത്ത് എത്തണം എന്നതിനാലും ഞങ്ങള്‍ മനസ്സിലാമനസ്സോടേ അഭിമുഖം മതിയാക്കി.
അഭിമുഖം മതിയാക്കിയതും ആശാന്‍ പുറത്തേക്കോടി ഒരു സിഗററ്റ് വലിക്കാന്‍. :):) ഇത്ര വയസ്സായിട്ടും ഇത് നിര്‍ത്തിയിട്ടില്ലേ എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. പിന്നെ വിഭവസമൃദ്ധമായ സദ്യ ആയിരുന്നു. ഞങ്ങള്‍ അത് ഒട്ടും വിചാരിച്ചിട്ടുമില്ലായിരുന്നു; പ്രതീക്ഷിച്ചിട്ടുമില്ലായിരുന്നു. വീണ്ടും ആശാന്‍റെ കൂടെ വര്‍ത്തമാനം പറഞ്ഞ് ഒരു രണ്ട് മണിക്കൂര്‍. മുഴുവന്‍ റിക്കോര്‍ഡ് ചെയ്യാന്‍ പറ്റില്ലല്ലൊ. :):) എന്തായാലും ആ സന്ദര്‍ശനം ഞാന്‍ മറക്കില്ല.
ഊണുകഴിഞ്ഞ് നിറഞ്ഞ വയറോടേയും അതിലേറെ നിറഞ്ഞ മനസ്സോടേയും ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു. ഹര്‍ത്താല്‍ കഴിഞ്ഞിട്ടില്ല. മനസ്സില്‍ ഒരു പേടിയൊക്കെ ഉണ്ട്. രണ്ടും കല്‍പ്പിച്ച് ഇറങ്ങി. അങ്ങിങ്ങ് ബസ്സുകളടക്കം വാഹനങ്ങള്‍ ഉണ്ട്. പോലീസും. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ചിത്രനെ ഇറക്കി വിട്ടു. ഞാന്‍ നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. ഒറ്റക്ക് ഒരു ഡ്രൈവ്. പാട്ട് വെച്ച് എയര്‍കണ്ടീഷനുമൊക്കെ ഇട്ട്. റോഡ് നീണ്ട് നിവര്‍ന്ന് കിടക്കുന്നു. ഉറക്കം വരാന്‍ തുടങ്ങി. വൈകുന്നേരം സമയം വെയില്‍ താഴുന്ന സമയം. ഒരിടത്തെത്തിയപ്പോള്‍ വണ്ടി എവിടേക്കോ പോകുന്നു. ഞെട്ടി എഴുന്നേറ്റു, ഭാഗ്യം!!!! ഹര്‍ത്താല്‍ ആയതുകൊണ്ട് രക്ഷപ്പെട്ടു. താമസിയാതെ വണ്ടി അടുത്തുകണ്ട ഒരു മരത്തിനുചുവട്ടില്‍ നിര്‍ത്തി ഒന്നരമണിക്കൂര്‍ സുഖമായി ഉറങ്ങി. ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഒന്ന് മുറുക്കണമെന്നൊക്കെ തോന്നി. :) പിന്നെ കടകള്‍ ഒന്നും തുറക്കാതിരുന്നതുകൊണ്ട് വീണ്ടും യാത്ര തുടര്‍ന്നു. കഴക്കൂട്ടത്ത് വീണ്ടും വണ്ടി നിര്‍ത്തി. അപ്പോഴേക്കും കടകള്‍ ഒക്കെ തുറന്നിരുന്നു. ഹര്‍ത്താല്‍ അവസാനിച്ചിരുന്നു. കുറെ ആട്ടക്കഥകളുടെ ഫോട്ടോ കോപ്പി ഏടുക്കാനുണ്ടായിരുന്നു. എല്ലാം എടുത്തു. പിറ്റേദിവസം പുസ്തകങ്ങള്‍ കണ്ണനുതിരിച്ചുകൊടുക്കണം.
അങ്ങനെ തിരിച്ച് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയപ്പോള്‍ സമയം ആറ് മണി. ഓപ്പോളോടൊക്കെ അന്നാണ് ശരിക്ക് വര്‍ത്തമാനം പറയാന്‍ സമയം കിട്ടിയത്. മനസ്സ് നിറയെ സന്തോഷമായിരുന്നു അന്ന്.
ഹര്‍ത്താല്‍ പേടിച്ച് രാവിലെ പോകാതിരുന്നാല്‍ പ്ലാന്‍ ചെയ്ത പോലെ നടക്കില്ല. അപ്പോ സ്റ്റിക്ക് റ്റു ദ പ്ലാന്‍ എന്ന് നിരീച്ചോണ്ട് ദാ ഇങ്ങനെയൊക്കെ സംഭവിച്ചു. സന്തോഷം ലഭിച്ചു. മറക്കാന്‍ പറ്റാത്ത ചില നിമിഷങ്ങളും.
http://www.kathakali.info/node/365

09 മാർച്ച് 2009
വിഷയാധിഷ്ഠിത അഗ്രിഗേറ്റർ
ബ്ലോഗുചെയ്ത് ബ്ലോഗുചെയ്ത് സൈറ്റ് നിർമ്മാണത്തിൽ എത്തിയവർ ബൂലോകത്തു തന്നെ ധാരാളം. ഞാനും അങ്ങനെ ഒന്നിന് ഒരുമ്പെട്ടു.അത് ഇവിടെ കാണാം.
അനവധി ഹിറ്റുകൾ പ്രസ്തുതസൈറ്റിന് ഉണ്ടാകും എന്നൊന്നും വിചാരിക്കുന്നില്ല. കാരണം അതിന്റെ വിഷയം തന്നെ. എന്നാലും ഒരു വിഷയത്തിനുപ്രത്യേകമായി ഒരു അഗ്രിഗേറ്റർ ഉണ്ടാക്കി എന്നതാണ് പ്രത്യേകത. (അഗ്രിഗേറ്റർ നിർമ്മിക്കുന്നതിന്റെ സാങ്കേതികത്വമോ മറ്റ് പ്രശ്നങ്ങളോ അല്ല പ്രതിപാദ്യം). ബൂലോകത്ത് പോസ്റ്റുകളുടെ പെരുമഴ തന്നെ ഉണ്ട്. അപ്പോൾ ഇമ്മാതിരി വിഷയാടിസ്ഥാനമായ അഗ്രിഗേറ്ററുകൾക്ക് പ്രാധാന്യമുണ്ട്.
കൂടാതെ ഇത്തരമൊരു വിഷയാടിസ്ഥാനമായ സൈറ്റ് ഒരാളൊറ്റക്ക് പരിപാലനം ചെയ്യാം എന്ന വ്യാമോഹവും ഇല്ല. അതിന് താങ്കളുടെ സഹായം അഭ്യർത്ഥിക്കുക എന്നൊരു ഉദ്ദേശവും ഈ പോസ്റ്റിനുണ്ട്.
കഥകളി എന്ന കലയെ അടിസ്ഥാനമാക്കി ധാരാളം സൈറ്റുകൾ ഇന്ന് നിലവിലുണ്ട്. സൈറ്റുകൾ എന്ന് പറയുന്നതിനേക്കാൾ ഭേദം സൈറ്റ്/ബ്ലോഗ് പേജുകൾ എന്ന് പറയുകയാവും ഉത്തമം. എങ്കിലും അവയിലെല്ലാം ഒരു സാധാരണക്കാരന് കഥകളി മനസ്സിലാക്കാനുള്ള ഉള്ളടക്കം ആണോ എന്ന് സംശയമാണ്. കൂടാതെ ഒരു കഥയുടെ സാഹിത്യം അറിയാനോ മുദ്രകൾ അറിയാനോ ഇന്ന് നിവൃത്തിയില്ല. അതിന് മണിയുടെ ബ്ലോഗ് മാത്രമാണ് ഒരു അപവാദം. ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താലേ മുകളിൽ പറഞ്ഞ അഭിപ്രായത്തിന്റെ സാംഗത്യം മനസ്സിലാകൂ. അപ്പോൾ പ്രസ്തുത കുറവ് നികത്താൻ ഒരു എളിയ ശ്രമം എന്ന് മാത്രം നിരീച്ചാൽ മതി.
സഹായസഹകരണങ്ങൾ ചെയ്യാൻ തയ്യാറുള്ളവർ അറിയിക്കുക.
സ്നേഹപൂർവ്വം,
-സു-

25 ഓഗസ്റ്റ് 2007
വിവേകാനന്ദ ട്രസ്റ്റ്, അരുണാചല്‍ പ്രദേശ്
VIVEKANANDA TRUST, ARUNACHAL PRADESH
(HQ: BR Hills – 571 441, Karnataka)
Lohit Off: Bamboosa House, Tezu- 792 001,
Lohit District, Arunachal Pradesh
Ph: 094362- 28-613
August 20, 2007
Esteemed Patrons, Friends and All Dear ones,
I am very glad to share with you a very happy news – about a great honour that has been bestowed on the Vivekananda Trust on this Independence Day, 2007: Your Coordinator, Arunachal Pradesh has been selected by the Arunachal Govt. for a Governor’s Silver Medal, in recognition of the service activities that we had been conducting in our region. The formal presentation of the Medal will be made on Republic Day, 2008.
The award of Medals is an annual event, but it is mostly awarded to the State & central Govt. officials for their meritorious services.
Though the medal is conferred on a personal level, I am fully aware that this honour has come, only because of the selfless and committed support that you have been extending to us to continue the work of Vivekananda Trust in the Lohit & Dibang valley region of Eastern Arunachal Pradesh. I must also place on record the kind and wholehearted support received from several Govt. officials, friends, local leaders, teachers and students that enabled us to organize programmes successfully. Our special regards and thanks are due to our esteemed patrons Sri. Prashant Lokhande, IAS, former Deputy Commissioner, Lohit and Anjaw and Sri. Chowna Mein, Hon’ble Minister, Rural development.
As you are already aware, I have been invited to New Delhi to receive the AWIC 2007 Roll of Honour of the Association of Writers & Illustrators for Children, on Sept 17, 2007 morning. The Hon’ble Minister has also kindly provided me to and fro air-ticket to attend the same.
On this occasion, while I seek your continued support and patronage, I also assure you that we shall always strive to contribute our best for the all-round development of the youth and children of the State.
With warm regards,
Yours sincerely
Sathyanarayanan Mundayoor
Coordinator & Trustee
ശിശു തുടങ്ങിയ അരുണാചലില്‍ ഉള്ള ബ്ലോഗന്മാര്‍ ശ്രദ്ധിക്കുക.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
-
ഈ കവിത ഉമേഷ് മുന്പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...