ബ്ലോഗുചെയ്ത് ബ്ലോഗുചെയ്ത് സൈറ്റ് നിർമ്മാണത്തിൽ എത്തിയവർ ബൂലോകത്തു തന്നെ ധാരാളം. ഞാനും അങ്ങനെ ഒന്നിന് ഒരുമ്പെട്ടു.അത് ഇവിടെ കാണാം.
അനവധി ഹിറ്റുകൾ പ്രസ്തുതസൈറ്റിന് ഉണ്ടാകും എന്നൊന്നും വിചാരിക്കുന്നില്ല. കാരണം അതിന്റെ വിഷയം തന്നെ. എന്നാലും ഒരു വിഷയത്തിനുപ്രത്യേകമായി ഒരു അഗ്രിഗേറ്റർ ഉണ്ടാക്കി എന്നതാണ് പ്രത്യേകത. (അഗ്രിഗേറ്റർ നിർമ്മിക്കുന്നതിന്റെ സാങ്കേതികത്വമോ മറ്റ് പ്രശ്നങ്ങളോ അല്ല പ്രതിപാദ്യം). ബൂലോകത്ത് പോസ്റ്റുകളുടെ പെരുമഴ തന്നെ ഉണ്ട്. അപ്പോൾ ഇമ്മാതിരി വിഷയാടിസ്ഥാനമായ അഗ്രിഗേറ്ററുകൾക്ക് പ്രാധാന്യമുണ്ട്.
കൂടാതെ ഇത്തരമൊരു വിഷയാടിസ്ഥാനമായ സൈറ്റ് ഒരാളൊറ്റക്ക് പരിപാലനം ചെയ്യാം എന്ന വ്യാമോഹവും ഇല്ല. അതിന് താങ്കളുടെ സഹായം അഭ്യർത്ഥിക്കുക എന്നൊരു ഉദ്ദേശവും ഈ പോസ്റ്റിനുണ്ട്.
കഥകളി എന്ന കലയെ അടിസ്ഥാനമാക്കി ധാരാളം സൈറ്റുകൾ ഇന്ന് നിലവിലുണ്ട്. സൈറ്റുകൾ എന്ന് പറയുന്നതിനേക്കാൾ ഭേദം സൈറ്റ്/ബ്ലോഗ് പേജുകൾ എന്ന് പറയുകയാവും ഉത്തമം. എങ്കിലും അവയിലെല്ലാം ഒരു സാധാരണക്കാരന് കഥകളി മനസ്സിലാക്കാനുള്ള ഉള്ളടക്കം ആണോ എന്ന് സംശയമാണ്. കൂടാതെ ഒരു കഥയുടെ സാഹിത്യം അറിയാനോ മുദ്രകൾ അറിയാനോ ഇന്ന് നിവൃത്തിയില്ല. അതിന് മണിയുടെ ബ്ലോഗ് മാത്രമാണ് ഒരു അപവാദം. ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താലേ മുകളിൽ പറഞ്ഞ അഭിപ്രായത്തിന്റെ സാംഗത്യം മനസ്സിലാകൂ. അപ്പോൾ പ്രസ്തുത കുറവ് നികത്താൻ ഒരു എളിയ ശ്രമം എന്ന് മാത്രം നിരീച്ചാൽ മതി.
സഹായസഹകരണങ്ങൾ ചെയ്യാൻ തയ്യാറുള്ളവർ അറിയിക്കുക.
സ്നേഹപൂർവ്വം,
-സു-
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...