07 മേയ് 2005

anwEshaNaparvam

ഗുരുജി പറഞ്ഞു:
എഴുത്തുകാരന്‍ അവന്റെ കൃതി എഴുതി അവസാനിപ്പിച്ചു കഴിഞ്ഞാല്‍ കൃതിയേ സംബന്ധിച്ചിടത്തോളം എഴുത്തുകാരന്‍ മരിച്ചു.
വായനക്കാരനിഷ്ടമുള്ളപോലെ ആ കൃതി വായിക്കാം. വായനക്കാരന്റെ ഹിതം പോലെ കൃതിക്കു പാഠഭേദങ്ങള്‍ ഉണ്ടാകാം. പദങ്ങള്‍ വെറും സൂചികകളാണ്‌. ഈ സൂചികകള്‍ അതിന്റെ പെന്‍ഡുലപഥം വിട്ടുപോകരുത്‌. എന്നാല്‍ കൃതി മോശമാകും.
ഒരുത്തന്‍ ചോദിച്ചു. ഗുരോ, work and readers text എന്നതും വായനക്കാരന്റെ ഹിതം പോലെ പാഠഭേദങ്ങള്‍ എന്നൊക്കെ പറയുന്നത്‌ പഴയകുപ്പിയിലെ വീഞ്ഞ്‌ പുതിയകുപ്പിയിലേക്കാക്കുകയല്ലേ? manufacturer, consumer, then consumerism, consumer protection എവിടേയോ ഒരു സമാനത ഇല്ലേ? അതിന്നിടയില്‍ പ്രസാധകന്‍ എന്ന ഒരു ഒറ്റവരിപ്പാലം ഇല്ലേ?
അത്രമാത്രവുമല്ല ഗുരോ, എന്താണ്‌ സര്‍ഗാത്മകത എന്നാല്‍? നല്ല കൃതി ഏതാണ്‌? സൃഷ്ടിയുടെ ഭംഗി സ്രഷ്ടാവിന്റെ കരകൌശലമാണോ അതോ സ്രഷ്ടാവിന്റെ ഭാവനാവിലാസമോ?
ഗുരുജി ഉവാച: ശിഷ്യാ, ജീവിതം അന്വേഷണമാണ്‌. അന്വേഷിക്കുക നിനക്കും കിട്ടും ഒരു ശ്രീരാമകൃഷ്ണ പരമഹംസനെ.
ശിഷ്യന്‍ യാത്ര തുടങ്ങി. അവസാനം ഒരു കടവത്തെത്തി. വിശപ്പടക്കാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ കടത്തുകാരനായി. അപ്പോള്‍ അവന്‍ ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ത്ഥനെ ഓര്‍ത്തു.
-ഇതി അന്വേഷണപര്‍വം അവസാനാധ്യായം സമാപ്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...