"അച്ഛാ, ഇതാ എന്റെ മലയാളം ബുക്ക്"
അപ്പു കൊണ്ടുവന്നപ്പോള്‍ ഒന്ന് തുറന്നു നോക്കി
"അപ്പൂ, ഇതച്ഛന്‍ പഠിച്ചതാ."
"ദൈവമേ കൈതൊഴാം, കേള്‍ക്കുമാറാകണേ..."
ആദ്യത്തെ പാഠം തന്നെ നീട്ടി ചൊല്ലിക്കൊടുത്തു
ഉടന്‍ വന്നൂ ഒരു ചോദ്യം:
"അതിനച്ഛന്‍ മലയാളം പഠിച്ചിട്ടുണ്ടൊ?"
കുഴഞ്ഞ് പോയല്ലോ എന്തുപറയണം?
വാക്കുകള്‍ വിഴുങ്ങി. ഓര്‍ത്തുപോയി
"കല്ലിടുമ്പിലെ വെള്ളമ്പോലെ പാട്ടല്ലെ വരണ്, ഹയ് പാട്ടല്ലെ വരണ്.."
എന്നുപാടിയ കുഞ്ചീരയെ
"അന്റെ കണക്കനും കാളപൂട്ട്വാരന്‍
എന്റെ കണക്കനു, കാളപൂട്ട്വാരന്‍
പിന്നെന്താ കാളിക്കുട്ട്യേ
നമ്മളുതമ്മില് മിണ്ട്യാലേയ്"
എന്നു പാടിയ നീലിയെ
"വല്ല്യേ വല്ല്യേ തമ്പ്രാക്കന്മാര്‍
ചത്തുപോയാലേയ്
വല്ല്യേ വല്ല്യേ കുണ്ടംകയ്യില്
കഞ്ഞികുടിക്കാലോ"
എന്നു പാടിയ കറുപ്പനെ
നീലമേഘക്കുടനിവര്‍ത്തി..
താലവനത്താലി ചാര്‍ത്തി
മൈക്കാപ്പ് ചൂടി... നില്‍ക്കുന്ന
എന്റെ ഗ്രാമസുന്ദരിയെ
പിന്നെ നിര്‍ത്താതെ ബ്ലോഗ്ഗുന്ന, അരൂപികളായ
ഉമേഷിനെ
ക്ഷുരകനെ
സൂര്യയെ
എവൂരാനെ
പോളിനെ
പെരിങ്ങോടനെ
വിശ്വത്തിനെ
രാത്രിഞ്ചരനെ
'സുധാനില്‍'നെ
പിന്നെ..പിന്നെ
ജന്നത്തുല്‍ ഫിര്‍ദൌസിനെ
...അങ്ങിനെ പലരേയും.
"അച്ഛനോടാ ചോദിച്ചത്, അച്ഛനീ പോയം പഠിച്ചിട്ടുണ്ടോ?"
ഹാവൂ രക്ഷപ്പെട്ടു. ചോദ്യം മാറിയല്ലൊ
"ഉവ്വെടാ, അച്ഛനിത് പണ്ട് രാവിലെ ചെല്ലിയിരുന്നതാ"
അതെ,.. പണ്ട്, പണ്ടുപണ്ട് ദിനോസറിനും മുന്‍പ്.... രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങുതിനും മുന്‍പ്..
08 മേയ് 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
6 അഭിപ്രായങ്ങൾ:
ഞാനും മനസാ ശിരസാ നമിക്കുന്നു... അങ്ങയെ!
maashe,
enthinaa namikkunnathu? ennappinne peringodan paranja pole njjanum namichekkam.
Su.
Su, angine ezhuthaan thOnni, ezhuthi. ennuvichaaricch Su aarkkaanum vEnTi OkkaanikkEnTa kaaryamilla. (thamasaa)
OKKANIKKYA? OR OCHCHANIKKYA? MASHEE AKSHARAPPISHACHU KURACHU KOODUTHAL ANUTTO.
Su.
അല്ല സൂ, ഓക്കാനിക്കുക തന്നെയാണ്‍ ആ ശൈലിയിലെ ശരി.
Thanks Viswam. Okkanikkuka ennuvacchaal "vomiting". Ochchanikkuka ennuvacchaal bahumanatthOte rajavinte munpilokke nilkunnillE athinaaN paRayuka. aarkkaanum vEnTi Okkaanikkuka ennuvacchaal, vallavarkkum vEnTi nammal oru tharatthiluLLa aathmaarTHathayumillaathe paNiyeTukkuka ennarthhavarum. Su ne kaLiyaakkiyathallaaTTo. onnum vichaarikkaruth~
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ