പൈങ്കിളിയേ പൈങ്കിളിയേ
കളിയാടാന്‍ വരുമോ നീ
പാടില്ലാ ചുള്ളികളാല്‍
കൂടുചമയ്ക്കാന്‍പോകുന്നൂ
വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാന്‍ നീ വരുമോ
പാടില്ല പൂക്കളിലെ
തേന്‍ നുകരാന്‍ പോകുന്നൂ
ചെറുനായേ ചെറുനായേ
കളിയാടീടാന്‍ വരുമോ നീ
പാടില്ല യജമാന്റെ
വാതിലുകാക്കാന്‍ പോകുന്നൂ
കളിയാതെ വേലക്കായ്
എല്ലാരും പോയപ്പോള്‍
നാണിച്ചാ ചെറുപയ്യന്‍
പോയല്ലോ കളരിയിലും
-"കളിക്കാന്‍ ആരുമില്ല"! by പന്തളം കേരളവര്‍മ്മ
******
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിയ്ക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ടസംസര്‍ഗ്ഗം വരാതെയാക്കീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ലകാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ഭഗ്യമുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
-"ദൈവമേ കൈതൊഴാം" by പന്തളം കേരളവര്‍മ്മ
റെയിന്‍ബോ ബുക്ക് പബ്ലിഷേഴ്സ്, ചെങ്ങന്നൂര്‍, പ്രസിദ്ധീകരിച്ച "ദൈവമേ കൈതൊഴാം" എന്ന പുസ്തകത്തില്‍നിന്നും
******
1 അഭിപ്രായം:
ഇതിനുള്ള അഭിപ്രായം ഒരു ബ്ലോഗ്ഗാക്കാനുള്ള സാഹസം ഞാന്‍ കാണിച്ചു:
http://ente-malayalam.blogspot.com/2005/05/blog-post_08.html
ആദരങ്ങളോടെ,
--ഏവൂരാന്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ