18 ഏപ്രിൽ 2005

ithupOle varikaL vEREyunTo malayaaLathil?

പണ്ടുപണ്ട്‌ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ്‌ ഒരു സായഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടി നിന്ന ഒരു തഴ്വരയിലെത്തി.
"ഇതിന്റെ അപ്പുറം കണേണ്ടേ?"
ചെറിയ ബിന്ദു വലുതിനോടു ചോദിച്ചു. പച്ചപിടിച്ച താഴ്വര. ഏട്ടത്തി പറഞ്ഞു.
"ഞാനിവിടെ ത്തന്നെ നില്‍ക്കട്ടെ."
"എനിയ്ക്കു പോകണം" അനിയത്തി പറഞ്ഞു. അവളുടെ മുന്‍പില്‍ കിടന്ന അനന്തപഥങ്ങളിലേയ്ക്ക്‌ അനുജത്തി നോക്കി. "നീ ചേച്ചിയെ മറക്കുമോ?" ഏട്ടത്തി ചോദിച്ചു. "മറക്കില്ല" അനുജത്തി പറഞ്ഞു. "മറക്കും" ഏട്ടത്തി പറഞ്ഞു. ഇത്‌ കര്‍മബന്ധങ്ങളുടെ സ്നേഹരഹിതമായ കഥയാണ്‌. ഇവിടെ അകല്‍ച്ചയും ദു:ഖവും മാത്രമേയുള്ളൂ. അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍ക്കുരുപ്പുകളില്‍നിന്നു വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേയ്ക്കിറങ്ങി. മൃതിയുടെ മുലപ്പാല്‍ കുടിച്ച്‌ ചില്ലകള്‍ പടര്‍ന്നു്‌ തിടം വച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വാരത്തില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചുനിന്നിരുന്ന ചെമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചെമ്പകം പറഞ്ഞു:"അനുജത്തീ, നീയെന്നെ മറന്നുവല്ലോ...."
Khazzakinte Ithihaasam -By O.V Vijayan

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

It is really nice

രാജ് പറഞ്ഞു...

വന്ദനം സുഹൃത്തേ,

വായനശാലയിലേക്ക് വരുവാന്‍ അല്പം താമസിച്ചുപോയി... വായന നല്ലൊരു അനുഭവമാണ്‌, പ്രത്യേകിച്ചും മറ്റൊരാളുടെ കാഴ്‍ചപ്പാടിലൂടെ ഒരു പുനര്‍വായന. തുടര്‍ന്നും എഴുതുക, അല്പം വൈകിപ്പോയ വിഷുആശംസകളും!

സു | Su പറഞ്ഞു...

ohhhhhh namaskaaram!!!!!!!!
orupole katha ezhuthaan anenki oraal angu ezhuthiyappore mashe?

അജ്ഞാതന്‍ പറഞ്ഞു...

hmm. njan paranjathu thettayippoyi.
Su.

Liju Kuriakose പറഞ്ഞു...

Ithu Ettamtharathile malayala padappustakathil koduthittundu

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...