ഉണ്ണായി വാരിയരുണ്ടായിരുന്നു
ഉണ്ടായതേതൊരു വാരിയത്തോ
അകത്തൂട്ടു വാരിയത്താകാം
പുറത്തൂട്ടു വാരിയകത്താകാം
അയാള്‍ വാരിവലിച്ചകത്തൂട്ടിയേറെ
--ശ്രീ കുഞ്ഞുണ്ണി മാഷ്ടെ ഈ കവിതയാണ് ഓര്‍മ്മവരുന്നത്.
***********************
കുണ്ഡീന നായക നന്ദിനിക്കൊത്തോരു
പെണ്ണില്ല മന്നിലെന്നു കേട്ടു മുന്നേ
വിണ്ണിലുമില്ലാ നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനക്കുമ്പോള്‍
അവരവര്‍ ചൊല്ലിക്കെട്ടേന്‍ അവള്‍ തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാസാധാരണങ്ങള്‍
അനുദിനമവള്‍ തന്നില്‍ അനുരാഗം വളരുന്നൂ
അനുചിതമല്ലെന്നിന്നു മുനിവചനേന മന്യേ
എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നില്‍
അന്തരംഗത്തില്‍ പ്രേമം വന്നീടുവാന്‍
പെണ്ണിനൊരാണിലൊരു പ്രേമതാമരക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും
വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരതവന്നു കൃത്യ ചതുരത പോയി
മുദിരതതീകബരീ പരിചയപദവിയോ
വിജനേ വസതിയോ മേ ഗതിയിനി രണ്ടിലൊന്നേ
****************************
അംഗനമാര്‍ മൌലേ! ബാലേ!
സാശയെന്തയിതേ
എങ്ങിനേ പിടിക്കുന്നു നീ
ഗഗനചാരിയാമെന്നെ?
യൌവ്വനം വന്നുദിച്ചിട്ടും ചെരുതയില്ലാ ചെറുപ്പം
അവിവേകമിതു കണ്ടാലറിവുള്ളവര്‍
പരിഹസൈക്കും, ചിലര്‍ പഴിക്കും,
വഴിപിഴയ്ക്കും, തവ നിനക്കുമ്പോള്‍
*****************************
കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്തൊഴും മൊഴി നിശമ്യവിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വന്തര്‍മുദാ പുരവനേ സഹതേന രേമേ
******************************
സാമ്യമകന്നോരുദ്യാനം; എത്രയുമാഭി-
രാമ്യമിതെനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം
ചൈത്രരഥവും
കാമ്യം നിനക്കുന്നാകില്‍ സാമ്യമല്ലിതു രണ്ടും
കങ്കേളി ചമ്പകാദികള്‍ പൂത്തുനില്‍ക്കുന്നു
സങ്കേ വസന്തമായാതം
ഭൃംഗാളി നിറയുന്നു പാടലപടലിയില്‍
കിംകേതങ്ങളില്‍ മൃഗാങ്കനുദിക്കയല്ലീ
പൂത്തും തളിര്‍ത്തുമല്ലാതെ ഭൂരുഹങ്ങളില്‍
പേര്‍ത്തുമൊന്നില്ലിവിടെ കാണ്മാന്‍
ആര്‍ത്തു നടക്കും വണ്ടിന്‍ ചാര്‍ത്തും കുയില്‍ കുലവും
വാഴ്ത്തുന്നൂ മദനന്റെ കീര്‍ത്തിയെ മറ്റൊന്നില്ല
സര്‍വ്വത്തുരമണീയമേതല്‍, പൊന്മയക്രീഡാ
പര്‍വ്വതമെത്രയും വിചിത്രം
ഗര്‍വ്വിതഹംസകോക ക്രീഡാതടാകമിതു
നിര്‍വൃതീകരങ്ങളിലീവണ്ണം മറ്റൊന്നില്ല
******************************
പഥസാം നിചയം വാര്‍നൊഴിഞ്ഞീലളവു
സേതുബന്ധനോദ്യോഗമെന്തെടോ?
******************************
പഴുതേ ഞാനെന്തിനു പലവക പറഞ്ഞുകേള്‍പ്പിക്കുന്നൂ
നളനു വേറെ കര്‍മ്മം നമുക്കു കര്‍മ്മം വേറെ
******************************
സ്വരത്തിനുടെ മാധുര്യം കേട്ടാ
ലൊരുത്തിയെന്നതു നിശ്ച്ചേയം
ആകൃതികണ്ടാല്‍ അതിരംഭേയം
ആരാലിവള്‍തന്നധരം പേയം?
ആരിവളവനിതലാമരിവര-
നാരീ വപുഷി ധൃതമാധുരീ
*
*
*
വാതിച്ചോര്‍ ക്കും പ്രാണാപായേ
ജാതിച്ചോദ്യം വേണ്ട തൊടുവാന്‍
*
*
*
താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടൂ
ചോര്‍ച്ചകൂടാതെ കെട്ടി ചുമരുംവച്ചോരു വീട്
വാഴ്ക നമുക്കവിടെ വനസുഖമാരറിഞ്ഞു?
വേഴ്ചയില്‍ ഈശ്വരനാശ്രിതവത്സലനല്ലേ
23 ഏപ്രിൽ 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
-
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ