05 മേയ് 2005

ithu baakki paataamO?

ഇളംചുണ്ടുകള്‍
- ജി. ശങ്കരകുറുപ്പ്‌

വിത്തിന്നകത്തൊളിച്ചീ ഞാന്‍
വിരിമാറത്തുറങ്ങവേ
എല്ലാര്‍ക്കുമമ്മയാം ഭൂമി
എന്നെ രക്ഷിച്ചിതാദ്യമായ്‌

വെയിലാലന്നെനിക്കേകീ
വേണ്ട ചൂടു ദിവാകരന്‍
കാലക്കേടേതുമോരാതെ
കഴിഞ്ഞൂ പല നാളുകള്‍

വേനല്‍ക്കാലം കഴിഞ്ഞാര്‍ത്തു
വേഗമെത്തിയ കാര്‍മുകില്‍
വിട്ട നീര്‍ത്തുള്ളി വന്നെന്നെ
വിളിച്ചൂ മധുരസ്വരം:

"പൂഴിപ്പുതപ്പുടന്‍ മാറ്റി-
പ്പുറപ്പെടുക സോദരാ,
വെളിക്കു കാത്തു നില്‍ക്കുന്നൂ
വെളിച്ച, മെഴുനേല്‍ക്കുക.

നവരത്നങ്ങളാല്‍ തീര്‍ത്ത
നല്ല കാവടി പോലതാ
വാനില്‍ കാര്‍വില്ലു കാണുന്നു
വരൂ, വൈകരുതല്‍പവും."

തണുത്ത ചുണ്ടാല്‍ ചുംബിക്കെ-
ത്താണു നീര്‍ത്തുള്ളിയെന്റെ മേല്‍.
ഉണര്‍ന്നു തല പൊക്കി ഞാന്‍
ഉത്സാഹത്തോടു കൂടവേ.

തളിരാലമ്മ താന്‍ തുന്നി-
ത്തന്ന ചെമ്പട്ടുടുപ്പുമായ്‌(?)
പുറപ്പെട്ടോരെന്നെ നോക്കി-
പ്പുഞ്ചിരിക്കൊണ്ടു കുട്ടികള്‍.

തടവീ കൊച്ചുകാറ്റെന്നെ-
ത്താവും സ്നേഹമുദിക്കയാല്‍.
പാരിടം കണ്ടു ഞാന്‍ നാലു-
പാടുമെത്ര മനോഹരം!
(Thanks! to Umesh Nair and MadhuRaj PC. Umesh is saying that this is still not complete. OK I will update the again later after completing the poem. Really appreciate Umesh)

12 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

marannu
Su

അജ്ഞാതന്‍ പറഞ്ഞു...

Su,
njaanum maRannathukonTaan~ chOdicchath~

ഉമേഷ്::Umesh പറഞ്ഞു...

ഇതിപ്പോഴും പൂര്‍ത്തിയായിട്ടില്ല. എന്റെ ഓര്‍മ്മയില്‍ നിന്നു്‌:

വിത്തിന്നകത്തൊളിച്ചീ ഞാന്‍
വിരിമാറത്തുറങ്ങവേ
എല്ലാര്‍ക്കുമമ്മയാം ഭൂമി
എന്നെ രക്ഷിച്ചിതാദ്യമായ്‌

വെയിലാലന്നെനിക്കേകീ
വേണ്ട ചൂടു ദിവാകരന്‍
കാലക്കേടേതുമോരാതെ
കഴിഞ്ഞൂ പല നാളുകള്‍

വേനല്‍ക്കാലം കഴിഞ്ഞാശു(?)
വേഗമെത്തിയ മാരുതന്‍(?)
വിട്ട നീര്‍ത്തുള്ളി വന്നെന്നെ
വിളിച്ചൂ മധുരസ്വരം:

"പൂഴിപ്പുതപ്പുടന്‍ മാറ്റി-
പ്പുറപ്പെടുക സോദരാ,
വെളിക്കു കാത്തു നില്‍ക്കുന്നൂ
വെളിച്ച, മെഴുനേല്‍ക്കുക.

മഴവില്ലുകളാല്‍ തീര്‍ത്ത
നല്ല(?) കാവടി പോലതാ
വാനില്‍ കാര്‍വില്ലു കാണുന്നു
വരൂ, വൈകരുതല്‍പവും."

തണുത്ത ചുണ്ടാല്‍ ചുംബിക്കെ-
ത്താണു നീര്‍ത്തുള്ളിയെന്റെ മേല്‍.
ഉണര്‍ന്നു തല പൊക്കി ഞാന്‍
ഉത്സാഹത്തോടു കൂടവേ.

കതിരാലമ്മ താന്‍ തുന്നി-
ത്തന്ന ചെമ്പട്ടുടുപ്പുമായ്‌(?)
പുറപ്പെട്ടോരെന്നെ നോക്കി-
പ്പുഞ്ചിരിക്കൊണ്ടു കുട്ടികള്‍.

തടവീ കൊച്ചുകാറ്റെന്നെ-
ത്താവും സ്നേഹമുദിക്കയാല്‍.
പാരിടം കണ്ടു ഞാന്‍ നാലു-
പാടുമെത്ര മനോഹരം!

(ശേഷം ഓര്‍മ്മയില്ല. മൂന്നിലോ നാലിലോ അല്ലേ ഇതു പഠിച്ചതു്‌? മുപ്പത്തിരണ്ടു കൊല്ലമായി...)


കൂടുതല്‍ ഓര്‍ത്താല്‍ ഇനിയും എഴുതാം. മരവിച്ചുപോയി എന്നു ഞാന്‍ ഭയന്നിരുന്ന എന്റെ ബ്രെയിന്‍ സെല്ലുകളെ തൊട്ടുണര്‍ത്തിയതിനു നന്ദി.

- ഉമേഷ്‌

അജ്ഞാതന്‍ പറഞ്ഞു...

khsha! santhOshaayi TTo. thaan kEmaan thanne, samSallyaa.

അജ്ഞാതന്‍ പറഞ്ഞു...

Valarey Nalla Samrambham. Nallakaaryam. Marannu Pooya palathum oormikkan oru avasaram. Keep going Sunil.
Sasneham.. RK- Noma Ryd

അജ്ഞാതന്‍ പറഞ്ഞു...

Thank you Radha

viswaprabha വിശ്വപ്രഭ പറഞ്ഞു...

I think you can confidently remove the question marks now...
Though almost forgotten, reading it once again, it seems all right!

So may be it is now time to work on the other ones?

Some examples:
1. ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ നീ തലതല്ലിക്കരയുന്നതെന്തുകൊണ്ടോ?
2. കാട്ടുമരത്തിന്‍ കൊന്പുകള്‍ തോരും കയറാം മറിയാം ചാടാം - വാലാ‍ല്‍ ചില്ലത്തുന്പുകള്‍ തന്നില്‍ വരിഞ്ഞുകിടന്നൊന്നാടാം ....
3. മുറ്റത്തു ഞാനൊരു മുല്ല നട്ടു..
4. ----മാമരം കോച്ചും തണുപ്പത്ത്- മൂടിപ്പുതച്ചുകിടക്കും കാറ്റേ -മൂളിക്കുതിച്ചു പറന്നാട്ടേ
5. സത്വരം ലോകമനോഹരമായുള്ള ചിത്തിരമാസമണഞ്ഞിതു ഭംഗിയില്‍- ആഞ്ഞു തൈമാവിന്റെ കൊന്പുകുലകളാല്‍ ചാഞ്ഞു പഴങ്ങള്‍ ചുമന്നു തുടുത്തിതു...
6. നാട്ടിന്പുറം നന്മകളാല്‍ സമൃദ്ധം
7. തൂമ തൂകുന്ന തൂമരങ്ങള്‍
8. ചിത്രപതംഗമേ നിന്നെ ക്കണ്ടെന്‍ ചിത്തം തുടിച്ചുയരുന്നൂ..വാര്മഴവില്ലിന്റെ സത്താല്‍ തന്നെ നാന്മുഖന്‍ നിന്മെയ് ചമച്ചൂ?
9. പൂമ്പാറ്റയാകുവാന്‍ മേഘമാകുവാന്‍ ... മോഹം ..

etc. etc.
(Firefox MalayaLam!)

അജ്ഞാതന്‍ പറഞ്ഞു...

Viswam, Sarikkum ippOL prabha paratthi. Yes we will start. pinne, ee chOdyachihnangaL njaaniTTathalla, Umesh thanne iTTathaaN~. enikkava verify cheyyaanuLLa "aayudhangaL" illEneem! So, thanks for your help.

Science Uncle - സയന്‍സ് അങ്കിള്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Science Uncle - സയന്‍സ് അങ്കിള്‍ പറഞ്ഞു...

1. വേനല്‍ക്കാലം കഴിഞ്ഞാര്‍ത്തു വേഗമെത്തിയ കാര്‍മുകില്‍..വിട്ട നീര്‍ത്തുള്ളി...

2. നവരത്നങ്ങളാല്‍ തീര്‍ത്ത നല്ലകാവടി പോലതാ..

എന്നല്ലേ?

-സയന്‍സ് അങ്കിള്‍

SunilKumar Elamkulam Muthukurussi പറഞ്ഞു...

സയൻസ് അങ്കിളേ, ശരിയാണെന്നു തോന്നുന്നു. നന്ദി, പഴയതെല്ലാം തപ്പിയതിന്‌.

ScienceUncle പറഞ്ഞു...

തളിരാലമ്മ താന്‍ തുന്നിത്തന്ന

കതിരാലമ്മ താന്‍ തുന്നി-
ത്തന്ന ചെമ്പട്ടുടുപ്പുമായ്‌(?)

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...