ഉത്തരാധുനീകതയെ പറ്റി ഒരു ഉത്തരധുനീക വിചിന്തനം ആയി മാത്രം ഇതു സങ്കല്‍പ്പിക്കുക. അതിന്റേതായ എല്ല സൌകര്യങ്ങളും ഞാന്‍ മുതലെടുത്തിരിക്കുന്നു.
1980കളൊടെയാണ് ഉത്തരാധുനീകത എന്ന ആശയം ശക്തിപ്രാപിച്ചു തുടങ്ങിയത് എന്നണ് അതിന്റെ വക്താക്കളായവരുടെ അഭിപ്രായം. ഈ ആശയം എഴുത്തില്‍ മാത്രം തുങ്ങിനില്‍ക്കുന്ന ഒന്നല്ല അത്. ഉത്തരാധുനീകത ഇന്നത്തെ ലോകത്തിന്റെ മൊത്തം സ്ഥിതിയെ ആശയവല്ക്കരിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഉത്താരധുനീകത എന്നു തുടങ്ങി എന്ന് ചോദ്യം ,ലോകം ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതെന്ന് എന്ന ചോദ്യത്തിനു തുല്യമാകും. ഇതുവരെയുള്ള വിശ്വാസങ്ങളുടെ നേര് വിപരീതമായത് എന്നാവും അതിനെ വിശദീകരിക്കുന്നവര്‍ക്ക് കിട്ടുന്ന ഒരു ഉത്തരം.
ആധുനീകതയുടെ വക്താക്കള്‍, കാഴ്ച്ചപ്പാട് എങ്ങനെ ഉണ്ടാകുന്നു എന്നതാണ് രചനയിലൂടെ വിശദീകരിച്ചിരുന്നത്. എന്തുകാണുന്നു എന്നതിനേക്കാള്‍ എങ്ങനെ കാണുന്നു എന്നതായിരുന്നു പ്രധാനം. ജേംസ് ജോയ്സിന്റെ ബോധധാരാപ്രവാഹം എന്ന സങ്കേതം ഇതിനൊരു ഉദാഹരണമായി കാണിക്കാം. ഒരു വ്യക്തമായ കാഴ്ച്ചപ്പാടിലൂടെ കിട്ടുന്ന മൂല്യബോധം
ഉത്തരാധുനീകതയുടെ വക്താക്കള്‍ക്കില്ല. പദ്യവും ഗദ്യവും തമ്മിലുള്ള അന്തരം കുറഞ്ഞുപോയിട്ടുണ്ട്
ഉത്തരാധുനീകതയില്‍. ഒരു ആശയത്തെ വിപുലീകരിച്ച് അതിന്റെ കേന്ദ്രബിന്ദുവില്‍ എത്തുക എന്ന ഇതുവരെയുള്ള സങ്കല്‍പ്പം മാറ്റി പലപല ആഖ്യാനങ്ങളുമായി ഒരു കേന്ദ്രബിന്ദുവും ഇല്ലാതെ ശകലീകരിച്ചു കാണിക്കുന്നതാണ് ഉത്തരധുനീകതയുടെ മറ്റൊരു
പ്രത്യേകത. ഒരു പ്രത്യേക ഉദ്ദേശത്തോടെ ബോധപൂര്‍വ്വമായ രചനിയില്‍ ഏര്‍പ്പെട്ട് ഓരോ ശകലങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം
പ്രാധാന്യം കൊടുക്കുന്ന ഈ സൌകര്യത്തില് രചനയും അതിനോടനുബന്ധിച്ച മിത്തുകളും ഇല്ലാതെയായി. അവ്യക്തതയും ദുരൂഹതയും കൂടി.
ഈ പറഞ്ഞ ബോധപൂര്‍വ്വമായ പ്രകൃിയയാണ് രചന എന്നത് മാര്‍ക്സിസ്റ്റുകാര്‍ പണ്ടേ പറഞ്ഞിരുന്നതാണ്. സോദ്ദേശസാഹിത്യം
എന്നത് നമ്മുടെ ഇടയില്‍ പണ്ടേ ചര്‍ച്ചാവിഷയം ആയിരുന്നു.
ഇവിടെ വേറൊരു പ്രത്യേകത ജനകീയ സാഹിത്യവും വരേണ്യവര്‍ഗ്ഗത്തിന്റെ സാഹിത്യവും തമ്മില്‍, വേറൊരു തരത്തില്‍ പറഞ്ഞാല്‍
പൈങ്കിളിസാഹിത്യവും ശരിക്കുള്ള സാഹിത്യവും എന്ന രണ്ടു വകഭേദങ്ങള്‍ക്ക് അര്‍ത്ഥമില്ലാതായി. എല്ലാം താല്‍ക്കാലിക
സൃഷ്ടികള്‍, കാലാകാലങ്ങളിലുമായി ചര്‍ച്ചചെയ്യപ്പെടേണ്ട സൃഷ്ടികള്‍ എന്നൊന്നില്ല. അഥവാ കാലത്തെ അതിജീവിക്കുന്ന
കര്‍മ്മം എന്നൊന്നില്ല. എല്ലാം Recycling process-നു വിധേയമാണ്. വളരെ ശരിതന്നെ.
രചനയിലുള്ള കര്‍ത്താവിന്റെ ബോധം, ശകലീകരണം, ആശയത്തിലോ
കാഴ്ച്ചപ്പാടിലോ ഉള്ള തുടര്‍ച്ചയില്ലായ്മ
അതോടൊപ്പം തന്നെ കേന്ദ്രബിന്ദുവിന്റെ അഭാവം, മാനുഷികമൂല്യങ്ങളുടെ അപചയം, ഇതുവരെ
പടുത്തുയര്‍ത്തിയ ചട്ടക്കൂടുകളുടെ (ദെരീദ)അപനിര്‍മിതി തുടങ്ങിയവയാണ് ഉത്തരാധുനീകതയുടെ പ്രത്യേകതകള്‍.
ആധുനീകതയുടെ കാലത്ത് ശകലീകരണത്തെ പ്രതിപാദിച്ചിരുന്നത് ഒരു നഷ്ടബോധത്തോടേയായിരുന്നു.
ഉത്തരാധുനീകതയില്‍ അത് യാഥാര്‍ഥ്യമായി. അഥവാ "അതാണ് സത്യം അതിനെ ആഘോഷിക്കുക" എന്ന രീതിയില്‍ ആണ്
പ്രതിപാദിക്കുന്നത്. കലയ്ക്കോ കര്മ്മത്തിനോ (രചന) സമൂഹത്തിന്റെ ഉദ്ധാനം, പുരോഗമനം, സംവാദനം, ആസ്വാദനം,
പ്രതിബദ്ധത തുടങ്ങിയ ഗുണങ്ങള്‍ ഒന്നു തന്നെ ഉത്തരാധുനീകതയില്‍ ഇല്ല.
അതുകൊണ്ടുതന്നെ ഉത്തരാധുനീകതയില്‍ ശൂന്യതയുടെ ചിത്രീകരണം ആണ് നടക്കുന്നത് എന്ന് എനിക്കു തോന്നുന്നു.
ശൂന്യതയില്‍ "ഈഥര്‍" ഉണ്ട് എന്നാണ് ഊര്‍ജ്ജതന്ത്രത്തിലെ ഫിലോസഫി. അപ്പോള്‍ ഈഥറില്നിന്നും നമുക്കവല്ലതും
പ്രതീക്ഷിക്കാം. ഒരു ആശയം കാരണങ്ങളുടേയും ലോജിക്കിന്റേയും അടിസ്ഥാനത്തില്‍ ആണ് തെറ്റോ ശരിയോ എന്ന് ഇതുവരെ നാം
മനസ്സിലാക്കിയിരുന്നത്. ആശയം തന്നെ ഇവിടെ കാണിച്ചു തരാനില്ലാത്തതിനാല്‍ തെറ്റും ശരിയും കണ്ടുപിടിക്കേണ്ട
ആവശ്യവും ഇല്ല. അറിവിന്റെ കണ്‍സെപ്റ്റ് തന്നെ മാറി, അതുപോലെ വായനയുടേയും.
മാത്രമല്ല അറിവുസമ്പാദിക്കുക എന്ന ultimate aim ഇല്ലാതായി. ആവശ്യത്തിനുള്ള അറിവ് മതി. ഇതുപോലൊരു സൌകര്യം വേറെ എവിടെകിട്ടും? ചെളിയില്‍നിന്നും താമര ഉണ്ടാകുന്നതുപോലെ, പുതിയ ഒരു
ലോകത്തെ നമുക്കു പ്രതീക്ഷിക്കാം.
ഉത്തരാധുനീകത എന്നത് യൂറോപ്പ്യന്‍ ആശയങ്ങള്ക്കധിഷ്ടിതമായ അവരുടെ ഒരു സൌകര്യം മാത്രമാണ്.ഇന്നത്തെ
അവസ്ഥയില്‍ നമ്മുക്കത് സൌകര്യപൂര്‍വ്വം ഉപയോഗിക്കാം. അവരാണല്ലൊ സര്‍വ്വാധിപതികള്‍. യൂറോപ്യന്‍ ആശയങ്ങളുടെ ഒരു
തുടര്‍ച്ചയാണല്ലൊ അമേരിക്കന്‍ ആശയങ്ങളും.
ഇതെല്ലാം ഇപ്പോഴത്തെ ലോകത്തിന്റെ സൌകര്യമല്ലേ എന്ന ചിന്തയില്‍നിന്നും കാറല്‍മാര്‍ക്സിന്റെ ആശയങ്ങള്‍ മരിച്ചിട്ടില്ല എന്ന ഒരു
വിചാരം എനിക്കു ഉണ്ടാകുന്നു. ആദ്യമായി മാര്‍ക്സ് പറയുന്നത് കമ്പോള വല്കൃത മുതലാളിത്തത്തെ കുറിച്ചാണ്. മാര്‍ക്സിന്റെ
കാലത്ത് പുതിയ ശാസ്ത്രശാഖകളും കണ്ടുപിടുത്തങ്ങളും ഉണ്ടായി. തദ്ഫലമായി കമ്പോളവും കമ്പോളവല്‍കൃത
മുതലാളിത്തവുമുണ്ടായി. ഇതിന്റെ ആധിപത്യം കാരണം പുതിയ ഒരു കുത്തക മുതലാളിത്തമുണ്ടായി. കുത്തകകള്‍
കേന്ദ്രീകൃതമയിരുന്നതിനാല്, അതിന്റെ ആശയമാകുന്ന കേന്ദ്രബിന്ദു പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങളും കാരണം
വിപുലീകരിക്കേണ്ടിവന്നു. തന്റെ താല്പാര്യങ്ങള് സംരക്ഷിക്കുക എന്ന ചിന്ത അവര്‍ക്കെപ്പോഴും ഉണ്ടായിരുന്നു. അവിടെ
ഉല്പാദകനായ മുതലാളിമാരോടൊപ്പം തന്നെ ഉപഭോക്താവിനും പ്രാധാന്യം വന്നു. ഉപഭോക്ത്താവില്ലെങ്കില് ഉത്പാദനം
എന്തിന്? കണ്ണില്‍ പൊടിയിടുകതന്നെ. ഉപഭോക്താവിന് പ്രാധാന്യം കൊടുക്കുക വഴി consumerism എന്ന പുതിയ ആശയവും
consumer capitalism എന്ന പുതിയ അപ്രായോഗികമായ ആശയവും വന്നു. consumer capitalism ഉണ്ടാകാന്‍ മുതലാളിമാര്‍
സമ്മതിക്കില്ല. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ അവന്റെ കണ്ണില്‍ പൊടിയിടുന്നതാണ്. small and medium business, outsourcing, consumer protection തുടങ്ങിയവയും കുത്തകമുതലാളിയുടെ വളര്‍ച്ചയിലേക്കുള്ള ശകലീകരിച്ച അടവുകള്‍ ആണ്. ഇവിടെ
മുതലാളി തന്നെ ഉപഭോക്താവിന്റെ തല്പര്യസംരക്ഷണം
ഏറ്റെടുത്തിരിക്കുന്നു. ഈ ദ്വന്ദമുഖം തന്നേയാണ് വൈരുദ്ധ്യവും.
ഇതുപോലെയല്ലേ എഴുത്തുകാരന് മരിക്കുന്നു വായനക്കാരനാണ് പ്രാധാന്യം എന്നൊക്കെ പറയുന്നത്? വായനയുടെ പാഠഭേദം
എന്നൊക്കെ നമ്മുട ആള്ക്കാര് കൊട്ടിഘോഷിക്കുന്നത് കഥയറിയാതെ ആട്ടം കാണലാണ്. ഇവിടെ ഉത്തരാധുനീകതയെ ചെറുക്കേണ്ട
ആവശ്യം വരുന്നു.
വായനക്കരന്റെ സ്വാതന്ത്ര്യത്തെ പറ്റി കൂടുതല്‍ hypertext എന്ന web അടിസ്ഥാനത്തിലുള്ള സാങ്കേദികവിദ്യയുടെ സഹായത്തോടെ മനസ്സിലാക്കാം. എഴുത്തുകാരന് അവന്റെ ആശയം നേരിട്ട് ഒരു വായനക്കാരനുമായി സംവേദനം
നടത്തുകയാണ് ഒരു പുസ്തകം വായിക്കുമ്പോള്‍ ഉണ്ടാകുന്നത്. web surfing വഴി വായനക്കാരന് പലപ്പോഴും വളരെ ഉപരിപ്ലവമായി വായിച്ച് കിട്ടിയ ലിങ്കുകളിലൂടെ പോകുന്നു. വായനയുടെ ഗതി തന്നെ മാറി ഇവിടെ. ആദ്യത്തെ പേജുമുതല്‍ അവസാനത്തെ പേജുവരെ വായിക്കുന്ന രീതിയല്ലാതെ ഒരു "പരന്ന" വായനയാണിവിടെ സംഭവിക്കുന്നത്. ആഴത്തിലുള്ളതല്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
6 അഭിപ്രായങ്ങൾ:
എന്റെ കമന്റ്:
എന്നെങ്കിലുമൊരുനാളെനിക്കുമിതെല്ലാം തലയില്‍ക്കയറും
അന്നുഞാനിവിടെവന്നൊരുകമന്റ് നിശ്ചയമായും എഴുതും.
പി.എസ്: സുനിലിന്റെ വരമൊഴി പ്രവര്ത്തിച്ചുകാണുന്നതില് സന്തോഷം.
സുനിലിന്റെ ആ ഫോട്ടോ എവിടെ? ഞാനങ്ങനെ പറഞ്ഞത് തിരിച്ചെടുക്കാം. വേണോ?
എന്നെങ്കിലുമൊരുനാളെനിക്കുമിതെല്ലാം തലയില്‍ക്കയറും
അന്നുഞാനിവിടെവന്നൊരുകമന്റ് നിശ്ചയമായും എഴുതും.(കടപ്പാട് അനില്‍ )
Ethu phoTo? pazhayathu thanne ippOzhum kaaNunnunTallO. nischayamaayum puthiya pOssukaL iniyum kaaNaam.
Anil, thiriccheTukkukayonnum vEnTa. Take it easy man. vERoru vazhiyilooTe chinthikkunnavanalla njaan.
sahaboolOgare, ee paTatthil kaaNunnath late Sri Kalamandalam Krishnan Nair enna anugraheethanaaya kathakali artist aaN~. bhaavam:Saantham - navarasangaLile oru bhaavam. iniyum Ezhu rasangaLum kaaNaNO? vaLare pazhaya - more than 20 years- phoTO aaN~. panTu maathrubhumi weeklyil vannathum ippOL http://www.cyberkerala.com il ninnum copy aTicchathum aakunnu. iniyum explanation vENO?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ