ഞാന്‍ കാലം എന്താണ് എന്നാലോചിച്ചു തുടങ്ങിയത് ഞാനാരാണ് എന്താണ് എന്നാലോചിച്ചു കൊണ്ടാണ്. ഈ ആലോചന തുടങ്ങിയത് എന്നാണ് എന്നെനിക്കോര്‍മ്മയില്ല. (ജനിച്ചതു തന്നെ ഓര്‍മ്മയില്ല എന്നാണ് ഞാന്‍ പറയുക, ആത്രണ്ട് ഓര്‍മ്മയുടെ കഴിവ്!) എങ്കിലും പണ്ടു വായിച്ച രണ്ടു കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്.
ഒന്ന് ഖസാക്കിന്റെ ഇതിഹാസത്തിലെ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങിയതിനെ കുറിച്ചാണ്. പിന്നെ ഒന്ന് യുദ്ധവും സമാധാനവും എന്ന നോവലില്‍ ഒരു കഥാപാത്രം (കൌണ്ട് പിയറി?)ആണെന്നു തോന്നുന്നു. Who am I? എന്നൊക്കെ അല്ലോചിക്കുന്നുണ്ട്. അതില്‍ ഒരു നിരീക്ഷണം ആണ്. എപ്പൊഴൊ എങ്ങനേയോ വന്ന് വലുതായി പൊട്ടുന്ന ഒരു bubble ആണ് ഞാന്‍ എന്ന്. കൃത്യമായി ഓര്‍മ്മിച്ചു വക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഓര്‍മ്മയില്ല. ഏകദേശം ആണ് ഞാന്‍ ഇപ്പോള്‍ എഴുതിയത്.
പറഞ്ഞുവന്നത് കാലത്തിനെ കുറിച്ചാണ്. കാലത്തിനെ പറ്റി വേദങ്ങളിലും മറ്റും ധാരാളമുണ്ടെന്ന് പലരും എഴുതിയത് വായിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഞാന്‍ വിചാരിച്ചത് വല്ലതുമായി സമാനതയുണ്ടെങ്കില്‍, വെറും സമാനതയായി കാണുക. കോപ്പി അടിച്ചതല്ല. (അങ്ങനെ കരുതിയാലും എനിക്കൊരു ചുക്കുമില്ല്യേനീം) വേറെ ഒരു "ചാപ്പ"യും കുത്തരുതേ. (വര്‍ഗീയ വാദി, ആര്യന് എന്നിങ്ങനെ)
ശേഷശായീ
(ഇങ്ങനെയാണോ പറയുക?) സങ്കല്‍പ്പമാണ് എന്നെ കുറച്ചു ചിന്തിപ്പിച്ചത്. ശേഷന് എന്ന പേരുതന്നെ കഴിഞ്ഞ കാലത്തിനെ സൂചിപ്പിക്കുന്നു, അല്ലേ? കാലം ഒരു പാമ്പായാണ് ഇവിടെ സൂചിപ്പിക്കുന്നത്. ശേഷനാഗത്തിന്റെ വാലറ്റം മടങ്ങിമടങ്ങി പലാഴിയുടെ അടിത്തട്ട് വരെ ഉണ്ടാകും അല്ലെ? എങ്കിലും ഇവിടെ അടിത്തട്ട് എന്ന ഒരു അറ്റം നമുക്ക് സങ്കല്പ്പിക്കാം. പാമ്പിന്റെ വാലറ്റം കൂര്ത്തതല്ലേ? അതായത് കാലപ്രവാഹത്തില്‍ പിന്നോട്ടുപോയി അല്ലെങ്കില്‍, മണിക്കൂറില്‍നിന്നും, മിനുട്ടുകളിലേക്കുപോയി,സെക്കന്റുകളിലേക്കുപോയി അങ്ങനെ ഒരു സൂക്ഷ്മകാലത്തില്‍ നാം എത്തുന്നു. പ്ലാങ്ക് സമയം എന്ന് ഇപ്പൊ ഒരു കലാകൌമുദിയില് ഈ ആശയത്തിന് പേരുകൊടുത്തിരിക്കുന്നു. (ഒരു ശാസ്ത്രലേഖനത്തില്‍) വളരെ നല്ലത്. പക്ഷെ മുന്നോട്ടുപോയാലോ, അതാണ് രസം. ഒരറ്റമല്ല ഒന്നിലധികം (അഞ്ച് പത്തികള്‍?) പത്തികളാണ് ശേഷനാഗത്തിന്. അതുമാത്രമോ? നാഗമെത്തയില് കിടക്കുന്ന ശേഷശായിക്ക് കുടപിടിച്ചു കൊടുക്കന്ന പോലെ പത്തികള്‍ വിരിച്ച് നില്ക്കുന്നു! പണ്ട് കംസന്റെ തടവറയില്‍നിന്നും വസുദേവന് കൊണ്ടുപോകുമ്പോഴുമുണ്ടായിരുന്നു ഇവന്റെ ഈ കുട ചൂടല്‍.
അപ്പോ ആരാ ഈ ശേഷശായി? പറയാം. ..
എഴുതിവന്നപോള് വലുതായി. അതിനാല്‍
തുടര്‍ന്നുള്ള വധം ചിന്തയിലെ സംവാദത്തിലാകാം എന്നു വിചാരിച്ചപ്പോള്‍ അവിടെ ഇതിനു പറ്റിയ ഒരിടം കണ്ടില്ല. പോളേ, ഒരു തത്വചിന്ത(?) അല്ലെങ്കില്‍ വിഡ്ഡിത്തം എന്നൊ മറ്റോ പേരുള്ള ഒരു സെക്ഷന്‍ ഉണ്ടാക്കിക്കൂടേ ഇതൊന്നു സംവദിക്കാന്‍?
13 ജൂലൈ 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
2 അഭിപ്രായങ്ങൾ:
കഴുമരത്തിന് കനി തിന്ന കന്യകയിത്
കടലിന്നടിയിലെ വെങ്കലക്കാളയിത്
ഇതു നിദ്രയില്‍ നീന്തും കരിനീരാളിയല്ലോ
പ്രാവുകള്‍ പൊരിഞ്ഞു കായ്ക്കുന്ന വെദ്യുത വൃക്ഷ-
ക്കീഴിലെ ധ്യാനസ്ഥനാണിത്
ഒടുവില്‍ ഭ്രമണാര്‍ത്തയായ്, വികര്ഷിതയായ്
ബധിരാന്ധകാരഗര്ത്തത്തിലേക്കുരുണ്ടുപോം
ധരയെവിഴുങ്ങുന്നകാല സര്‍പ്പമാണിത്
(ഗസല്‍,ബാലചന്ദ്രന് ചുള്ളിക്കാട്)
സുനിലേ,
സംവാദത്തില്‍ ജാലകം എന്നൊരു ഫോറം ഉണ്ട്. അതിങ്ങനെ ഒന്നിലും ഒതുങ്ങാത്ത വിഷയങ്ങള്ക്കായുള്ളതാണ്. ഒന്നു പരീക്ഷിച്ചു നോക്കൂ..
ലിങ്ക്: http://www.chintha.com/forum/viewforum.php?f=3
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ