ട്രാൻസ്‌ലിറ്ററേഷൻ - ചില ചോദ്യങ്ങൾ
ഞാൻ മലയാളം ധാരളം കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നുണ്ട്. എല്ലാം വരമൊഴി ഉപയോഗിച്ചുമാണ്.
ഇപ്പോ ഒരു പ്രശ്നം! എനിക്ക് മലയാളത്തിൽ "ക" എന്ന് എഴുതാൻ കഴിയുന്നില്ല, "ka" എന്നേ വരുന്നുള്ളൂ.
മലയാളത്തിനെ ഇംഗ്ലീഷിലൂടെ കാണുന്ന ഈ പരിപാടി കുറച്ചപകടം പിടിച്ചതല്ലേ സുഹൃത്തുക്കളേ?
അക്ഷരമില്ലാത്ത (എഴുതാനറിയാത്ത) ഭാഷ എന്ത് ഭാഷ? പേടി തോന്നുന്നു.
എല്ലാവരും ഓടിവരൂ....
Suggested reading:
Only if Malayalam language is handlled in such a way so as to wake th keyboard working easier, the language will be unconditionally spread even among the computer enthusiastics. In the existing DTP programmes in all, but for one the function is based an Malayalam typewriter Key bord. It is quite natured that the ordinary computer usess who are used to English Keyboard ashow hesitation to get accustomed to new Keyboard. Unless this fact is recognised, Malayalam word processing will be limited in the hands of those few people, who are trained in Malayalam typing. The so called Manglish, software which is avilable in Kerala gives hops. Manglish is that software which enables people who are used to English Key board to type in Malayalam using the same Keyboard. In addition to Englsih Keybord letters, the signs ^ , ~ , @ are theonly used for the working of Manglish. However thereis no unity or consenses between those different institutions using this type of Malayalam. The standards like ISII has not been widely recognised. The situation, where there is isolated efforts and the market is rather shrink, immediate charge cannot be expected . Perhaps the representation of Malayalam Script in unicode bringsforth its propularity through internet.
Read complete article of Dr. S Achuthsankar S Nair here
03 സെപ്റ്റംബർ 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
21 അഭിപ്രായങ്ങൾ:
Sunil edutholu :) comment njaan avide vechittundu
സുനിലേ,
കടലാസിലെഴുതുമ്പോഴുള്ള കാര്യമാണോ?
ഏഴുവർഷമായി കുറച്ചല്ലാത്ത രീതിയിൽ ഞാൻ മംഗ്ലീഷ് അടിക്കുന്നുണ്ട്. ഇങ്ങനെ ഒരു പ്രശ്നം എഴുതുമ്പോൾ തോന്നിയിട്ടുപോലുമില്ല.
അതോ എഴുതാത്തതാണോ കാരണം? >:(
ഫിലിപ്പിനി ഭാഷ ഇതുപോലെയാണെന്നു പറയുന്ന കേട്ടിട്ടുണ്ടു്. എഴുതാനായി ലിപിയില്ലാത്ത ഭാഷ. ഇംഗ്ലീഷു് അക്ഷരങ്ങളുപയോഗിച്ചെഴുതണം. സത്യമാണോന്നറിയില്ല.
“സത്യമാണോന്നറിയില്ല” എന്നു കെവിനെഴുതിയതെനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.
അവിടെ പീനികൾക്ക് വിലക്കൊന്നുമില്ലല്ലോ അല്ലേ?
ഇവിടാണെങ്കിൽ പിലിപ്പിനാസിനെ കാലിൽ തടയാണ്ട് നടക്കാൻ പറ്റില്ല.
അതേ, അവർക്ക് ലിപി ഇംഗ്ലീഷ് തന്നെയാ. സ്വപ്നരാജ്യം അമേരിക്കയും.
pilippinaas maathramalla, keniyakkaar_kkum TAGALOG enna avaruTe bhaasha angane thannEyaa. ezhuthumpOLumunT~, pakshe athhikam ezhuthaaRillaattha kaaraNam kuzhappamilla. pakshe ente thalayile chinthaamanDalatthil mangleeshuvarunnathaaN~ valiya kuzhappam, anil.
keniyayile "TAGALOG" ennarthham. enthaa bhaashayuTe pEr~ ennaRiyilla!
കെവിന് ഫിലിപ്പിനോസിന്റെ ഭാഷയെപ്പറ്റി അറിയില്ല എന്നു പറഞ്ഞു. അത് ടഗലോഗ് ആണ്. അപ്പോ കെനിയക്കാർക്കും അതുതന്നെ ഭാഷയെന്ന് എങ്ങിനെയാ സുനിൽ കണ്ടുപിടിച്ചത്?
അവർ ഇംഗ്ലീഷും സ്വാഹിലിയുമാണ് ഉപയോഗിക്കുക.
ഓ. തിരുththu kaNtu :)
ചിന്താമണ്ഡലത്തിൽ മംഗ്ലീഷു കയറുന്നതിനുള്ള ചികിത്സയൊക്കെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു സുനിൽ.
ആദ്യം ഇതൊക്കെ ഒന്നു ശരിയാവട്ടെ.
1. KUMUSTA KA.
2. MABUTI
3. MAHAL KITA
mukalil koduthirikkunnathu TAGALOG aanu..translation as follows
1. How are you?
2. Fine,good.
3. I love you.
Eppadi?..Iniyum aavasyamullavar chOdikkan madikkaruthu..
-ibru-
ഇബ്രുവേ,
ഫിലിപ്പിനോകൾക്ക് ഇന്ത്യൻ പൌരത്വം കിട്ടുമോന്നൊക്കെ ഒന്നു തെരക്കി വച്ചോ.:)
""ചിന്താമണ്ഡലത്തിൽ മംഗ്ലീഷു കയറുന്നതിനുള്ള ചികിത്സയൊക്കെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു സുനിൽ.
ആദ്യം ഇതൊക്കെ ഒന്നു ശരിയാവട്ടെ.
""
enthaa anil, thalachchOril cancer uLLavane chikil_sikkaNamenkil, vayaruvEdanakkaarante asukham bhEdamaakkiyiTTu vENO? -S-
വളരെ ശ്രദ്ധാപൂര്‍വം ആലോചിക്കേണ്ട ഒരു കാര്യമാണ് മാഷ് പറയുന്നത്. ഭാഷ എത്രമേല്‍ സചേതനവും ജൈവികവുമാണന്ന അനുഭവത്തിന്റെ സാക്ഷ്യം കൂടിയാണിത്. മണ്ണില്‍ നിന്ന് ഭാഷയെ പറിച്ചെടുത്ത് ചെടി ചട്ടിയില്‍ നട്ടുനനയ്ക്കാന്‍ ശ്രമിക്കുന്നവന്റെ(രുടെ) തിരിച്ചറിവ്. സൈബര്‍ തീര്‍ത്ഥാടനങ്ങളില്‍ ചോര്‍ന്നുപോയേക്കാവുന്ന പുണ്യത്തിന്റെ നനവ്.
ഭാഷയെന്നത് നീ തന്നെയല്ലാതെ മറ്റെന്താണ്? മൂക്കിലൂതിയപ്പോഴല്ലല്ലോ ഭാഷകൊണ്ട് മനസ്സിലൂതിയപ്പോഴല്ലേ മനുഷ്യന്‍ മനുഷ്യനായത്?
ഒരിറച്ചി വെട്ടുകാരന്റെ മേശപ്പുറം എന്നെ ഒര്‍മ്മിപ്പിച്ചതെന്തിന്?
ഉണര്‍ന്നിരിക്കുന്ന മനസിന് മനസാനമാമി.
‘ക’ എന്നെഴുതേണ്ടയിടത്ത് ka എന്നു കൈയിനു വരിക!
തീർച്ചയായും പ്രാധാന്യവും സാംഗത്യവുമുള്ള പ്രശ്നം തന്നെ.
പക്ഷേ മലയാളം മാത്രമല്ല എല്ലാ ഭാഷകളും കടന്നു പോകുന്ന ഒരു ദുരവസ്ഥയാണിത്.
കുറേശ്ശെക്കുറേശ്ശെയായി നമ്മുടെ കയ്യുകൾ അക്ഷരങ്ങളെ മറക്കുകയാണ്. കണ്ണുകൾക്കു മാത്രമേ ഇപ്പോൾ ആ കുറിമാനക്കുഞ്ഞുങ്ങളെപ്പറ്റി ഓർക്കേണ്ടതുള്ളൂ.
കണ്ണുകളും ഇപ്പോൾ ഓരോ അക്ഷരവും പെറുക്കിയെടുത്ത് വായിക്കുകയല്ല ചെയ്യുന്നത്, മൊത്തത്തിൽ വാക്കിനെ, വാക്കിന്റെ രൂപത്തെ കാണുകയാണ് ചെയ്യുന്നത്.
വെറുതെ ഞെക്കാൻ മാത്രം പഠിച്ചാൽ വിരൽത്തുമ്പുകൾക്കു പത്താംതരം പാസ്സാവാം. SMS ആയാലും ATM ആയാലും അതൊക്കെ മതി.
പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലെ തലമുതിർന്നവർക്കുള്ള എഴുത്തുകളിലാണ് ആകെ മലയാളം കുത്തിവരക്കേണ്ടി വരുന്നത്. അതും ചിലപ്പോൾ വരമൊഴിയിലൂടെ തപ്പിക്കൊട്ടുകയല്ലെന്നാരു കണ്ടു?
നാട്ടിലെ ഇടത്തരക്കാരും മേൽത്തട്ടുകാരും പലവ്യഞ്ജനക്കടയിലേക്കു പോവുമ്പോൾ തുണ്ടുകടലാസിൽ എഴുതുന്നത് തേയില എന്നോ അതോ tea എന്നോ? പഞ്ചാര എന്നോ Sugar എന്നോ?
mulaku എന്നും manjalpodi എന്നും.
pazham 1 patala എന്നു കൂടിയായാലോ?
കുറെശ്ശെക്കുറേശ്ശെയായി കൈയെഴുത്തുഭാഷയുടെ മലവെള്ളം ഇറങ്ങിപ്പോവുകയാണ്. ആദ്യം അതു നമ്മുടെ മലമടക്കുകളിലെ മാളങ്ങളിൽ നിന്നും വഴിയൊഴിയും. പിന്നെ ക്രമേണ ഇംഗ്ലീഷുപോലും കൈകൊണ്ടെഴുതേണ്ടാത്ത ഒരു കാലം വരും.
അഡ്രിയാറ്റിക്കിൽ നിന്നും മെഡിറ്ററേനിയനിൽ നിന്നും പോലും അവൾ വേലിയിറങ്ങിപ്പോവും അക്കാലത്ത്.
അന്ന് OCR, Voice Recognition, Bar Codes, RFID തുടങ്ങിയവയിലൂടെയായിരിക്കും മനുഷ്യയന്ത്രങളും യന്ത്രമനുഷ്യന്മാരും സംവേദിക്കുക.
എതിർത്തുനിൽക്കാനാവില്ല. നടക്കില്ല.
പക്ഷേ നമ്മുടെ കളിയോടങ്ങൾ മണ്ണിലുറച്ചുപോകുന്നതിനു മുൻപ് നമുക്കും അവളുടെ ഒഴുക്കുപാടുകളിലൂടെ തുഴയാം.
മലയാളത്തിലെഴുതാനറിയുക എന്നത് എന്റെ അവകാശമാണെന്ന് ഒന്നു രണ്ടു തലമുറകളെങ്കിലും നാം വിചാരിച്ചു പോരുക.
ഇടയ്ക്ക് കൈ മറക്കാതിരിക്കാനെങ്കിലും ഒരിത്തിരി മലയാളം കടലാസിൽ എഴുതിപ്പഠിക്കുക.
അതേ ഒരു വഴിയുള്ളൂ.
കൈയെഴുത്തും വരമൊഴിയും രണ്ടു വ്യത്യസ്ത തലങ്ങളിലെ കാര്യങ്ങളാണ്.വരമൊഴി (trasliteration) ഇല്ലെങ്കിൽ നാം പകരം ഏതെങ്കിലും ഒരു key-board പാറ്റേൺ പഠിക്കുമായിരിക്കും. പക്ഷേ എന്തുണ്ടു ഗുണം? അതുകൊണ്ട് കൈയിന്റെ എഴുത്തോർമ്മ തിരിച്ചു വരുമോ?
ഇല്ലെന്നാണെന്റെ പക്ഷം.
1993 മുതൽ ധാരാളമായി മലയാളം തപ്പടിച്ചു ശീലിച്ച ഒരു ജോഡി കൈകൾ ഇവിടെ എന്നോടു പറയുന്നതങ്ങിനെയാണ്.
പിന്നെ അവർ ലാത്തിയും മാധുരിയും മായയും വരമൊഴിയും അഭ്യസിച്ചു.
എങ്കിലും കടലാസുകാണുമ്പോൾ വിരലുകൾക്കിപ്പോഴും പീലി വിടർത്തി നൃത്തമാടാനറിയാം!
കീബോർഡു കാണുമ്പോൾ അവരെല്ലാവരും ഒരേ പോലെ ചേർന്നിരുന്ന് സങ്കീർത്തനവും പാടിക്കോളും.
വിശ്വം കയ്യെഴുത്തോർമ്മ വരില്ല പകെഷ് എനിക്ക് “ക” എന്ന അക്ഷരത്തിനെ “ക” എന്ന മലയാളരൂപ്പത്തിൽ കാണാമല്ലോ. മംഗ്ലീഷിലല്ലാതെ. മംഗ്ലീഷ് എന്റെ മനസ്സിന്റേയും ഭാഷയുടേയും നടുവിൽ ഒരു അകൽച്ച ഉണ്ടാക്കുന്നില്ലേ? “ക” എന്നല്ലാതെ മംഗ്ലീഷ് ka രൂപം മനസ്സിൽ തെളിയുന്നത് ചിലപ്പോൾ എന്റെ മാത്രം കുഴപ്പമായിരിക്കാം.
പക്ഷേ, ഫിലിപ്പിനികളുടെ ഭാഷയ്ക്കു ലിപിയില്ലെന്നു പറയുന്നതു ശുദ്ധമണ്ടത്തരമാണു്. മലയാളത്തിന്റെ ഭാവി നമ്മുക്കിപ്പോൾ ഫിലിപ്പിനിയിൽ കാണാം എന്നു ഞാൻ ഭയക്കുന്നു. ഫിലിപ്പിനി ഭാഷയ്ക്കു് ലിപിയുണ്ടു്, അതു യൂണീക്കോഡിൽ കോഡു ചെയ്യപ്പെട്ടിട്ടുമുണ്ടു്, ഫോണ്ടുകളുമുണ്ടു്, പക്ഷേ ഫിലിപ്പിനികൾക്കു് എഴുതാനും വായിയ്ക്കാനും ഇംഗ്ലീഷല്ലാതെ അവരുടെ മാതൃഭാഷ അറിയില്ലെങ്കിൽ അതുകൊണ്ടെല്ലാം എന്തു ഗുണം? മലയാളം എഴുതാനും വായിയ്ക്കാനും അറിയാത്ത പുത്തൻ മലയാളിക്കുഞ്ഞുങ്ങളും സൃഷ്ടിയ്ക്കാൻ പോകുന്നതിതേ അവസ്ഥ തന്നെയാണു്. ആർക്കെങ്കിലും സംശയമുണ്ടോ?
കെവിനേ അതൊരു ശുദ്ധമണ്ടത്തരമെന്നു പറഞ്ഞാൽ പോര;ആനയെന്നു പറയണം. വിവരത്തിനു നന്ദി:)
പക്ഷേ അതിലും മണ്ടനായിപ്പോകുന്നത് http://www.unicode.org/charts/PDF/U1700.pdf എടുത്ത് എല്ലാ കബയാൻസിനെയും കാണിക്കുമ്പോഴാണ്.
“ശു ഹാദ? ഞങ്ങൾക്കിങ്ങനെ സ്ക്രിപ്റ്റൊന്നുമില്ല. കുറഞ്ഞപക്ഷം ഇക്കാലത്തില്ല. ചെലപ്പോ പണ്ട് പണ്ട് ഉണ്ടായിരുന്നിരിക്കും.“
യൂണിക്കോഡുകാർ വെറുതേയാ കബയാന്മാർക്കു വേണ്ടി വെള്ളം കോരുന്നതെന്നു തോന്നുന്നു.
കെവിൻ പേടിക്കുന്നമാതിരി ഉണ്ടായില്ലെങ്കിലും മലയാളം ലിപി ഉപയോഗശൂന്യമാവുമെന്ന് എനിക്ക് തോന്നുന്നില്ല. അതൊരാശ. കെവിന്റെ അഞ്ജലി എനിക്കു തന്നത് ഞാൻ പഠിച്ച അക്ഷരങ്ങളാണ്. അവ പുനർജ്ജനിച്ചു എന്നു കരുതി ഇരിക്കുമ്പോ ഇങ്ങനെയൊക്കെ പറയല്ലേ...
പേടി തോന്നിയപ്പോൾ വന്ന് കൂട്ടിരുന്ന എല്ലാവർക്കും നന്ദിയുണ്ട്. മലയാള ലിപികൾക്കും ഭാഷയ്ക്കും ഒരു പിലിപ്പനി ഭാഷയുടെ ഗതി,(നമ്മുടെ കാലത്തെങ്കിലും) വരുത്തരുതേ എന്ന പ്രാർഥനയോടെ!!!
-സു-
ജനിച്ച ഉടനെ അമ്മയുടെ കയ്യിൽ നിന്നും പിടി വിട്ടു പാറയിൽ വീണു പാറ പിളർന്നു കൊണ്ടുണ്ടായവൻ എന്നു അന്തപ്പുര സ്ത്രീകൾ വാഴ്ത്തിയ ഭീമനെ പോലെ, ഇതാ മലയാളം ബ്ലൊഗ് ലോകത്തെക്കു ഒരു പുതിയ ജന്മം ( ;-) ) കാലെടുത്തു വെക്കുന്നു.
പടനായകന്മാരെ, വീരവനിതകളെ, അനുഗ്രഹിച്ചാലും.
തെയ്തോം തെയ്യത്തോം, തെയ്തോം തെയ്യത്തോം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ