അടുത്തകാലത്തായി ചില പുസ്തകങ്ങള്‍ വായിച്ചു.
നൃത്തശാല-സിതാര എസ്.
നല്ലൊരു ഭാഷയുണ്ട് സിതാരക്ക്. വികാരങ്ങളെ അരിച്ചുപെറുക്കി, കോര്‍ണര്‍ ചെയ്ത് കൊണ്ടുവന്ന്, കളിക്കാരന്‍ ഗോളടിക്കുന്നതുപോലെ..അവസാനം ഒരു ഗോളടിയാണ്. നല്ലശൈലി.
ഐസ് 196 - ജി.ആര്‍ ഇന്ദുഗോപന്‍
കോട്ടയം പുഷ്പനാഥിന്റെ അല്ലെങ്കില്‍ 'ശാസ്ത്ര നോവലുകള്‍'എന്ന് പറയപ്പെടുന്നതിന്റെ ഒരു തരം കോപ്പി. മുഴുവന്‍ വായിക്കാന്‍ മിനക്കെട്ടില്ല.
സംഘപരിവാര്‍-ഇന്ദു മേനോന്‍
തരക്കേടില്ല. പക്ഷേ സിതാരയുടെയത്ര കൂര്‍മത ഇല്ല എന്ന് ഒറ്റവായനയില്‍ തോന്നി.
ആധികളുടെ പുസ്തകം-മനോഹരന്‍ പേരകം
ഇത് ശരിക്ക് വായിച്ചിരിക്കേണ്ട ഒരു നോവലാണ്. മനോഹരന്റെ ഭാഷയും ശൈലിയും ഒന്ന്പ്രത്യേകം തന്നെ. വാക്കുകള്‍ക്ക് പുതിയ അര്‍ഥം കണ്ടെത്തുക/പുതിയ ഭാവുകത്വം എന്നൊക്കെ പറയുന്നണ്ടല്ലൊ, ഇതു വായിച്ചാല്‍ അനുഭവപ്പെടും. അദ്ധ്യായങ്ങള്‍ക്ക് മുകളിലെഴുതിയ ചെറിയ നാലുവരികള്‍ പലപ്പോഴും അധുനിക കവിതയ്ക്കടുത്തുനില്‍ക്കുന്നു. ഒന്ന് വരി മാറ്റിയെഴുതിയാല്‍ മതി! ഇദ്ദേഹം ഒരു ബഹ്‌റൈന്‍ വാസിയാണെന്നു കണ്ടപ്പോള്‍ വളരെ മതിപ്പുതോന്നി. ഗള്‍ഫ് പ്രവാസികള്‍ ഇങ്ങനേയും എഴുതാന്‍ കഴിവുള്ളവരാണല്ലോ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
1 അഭിപ്രായം:
ഇവയൊന്നും വയിക്കാന്‍ ഈ ജന്മത്ത് സാധിക്കുമെന്ന് തൊന്നുന്നില്ല. ഇത്രയെങ്കിലും അറിയാന്‍ കഴിയുന്നത് മഹാഭാഗ്യം. നന്ദി സുനില്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ