(ഡോക്ടര്‍ ടി. പി. നാസര്‍ "അക്ഷരം"മാസികയ്ക്ക് വേണ്ടി എഴുതിയത്. പകര്‍പ്പവകാശവും മറ്റും അദ്ദേഹത്തിനു തന്നെ. പുതിയ നോവലുകളെപ്പറ്റി കുറിച്ചറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി ഇവിടെ പ്രസിദ്ധീകരിക്കുന്നു)
'കഥാ വസ്തുവായ പഞ്ഞിയെ നൂലുപോലെ വലിച്ചു നീട്ടിക്കൊണ്ടു പോകുന്ന ഒരു തക്ലിയല്ല നോവലെഴുത്തുകാരന്റെ ബുദ്ധി.പ്രത്യുത,ക്ലിപ്തമായ ആകൃതിയും അളവും നിറവുമുള്ള വസ്ത്രം ഉണ്ടാക്കുന്ന ഒരു നെയ്തു ശാലയാണ്.'
വര്‍ഷങ്ങള്‍ക്കു മുമ്പ് എം.പി.പോള്‍ തന്റെ 'നോവല്‍സാഹിത്യ'ത്തിലിങ്ങിനെ അഭിപ്രായപ്പെടുമ്പോള്‍ അത് അന്നത്തെ തലമുറയെ മാത്രമുദ്ദേശിച്ചു കൊണ്ടായിരുന്നില്ല.ഭാവിയില്‍ ഇനിയും വളര്‍ന്നു വരാനിടയുള്ള നോവലെഴുത്തുകാരെക്കൂടി മുന്‍ കൂട്ടി കണ്ടുകൊണ്ടാവണം.കാരണം മറ്റൊന്നും കൊണ്ടല്ല.ചെറുകഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു രചയിതാവിന്റെ വൈഭവവും വൈദഗ്ദ്ധ്യവും ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്നത് നോവലെഴുത്തിലാണെന്നതുതന്നെണോവലെന്നത് ഒരു സാഹിത്യ രൂപം എന്നതിലുപരി നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ തന്നെ ഒരു രൂപരേഖയാണ്.വൈവിധ്യമാര്‍ന്ന ജീവിതത്തിന്റെ ജൈവ സാന്നിദ്ധ്യം ഭാഷാവ്യവഹാരങ്ങളാല്‍ ആവഷ്ക്കരിക്കപ്പെടുന്നത് എന്നു സാരം. അത് കാലത്തോടും ദേശത്തോടും ചേര്‍ന്നുനില്‍ക്കുന്നു. വ്യക്തിയുടെ കാഴ്ചകളും അനുഭവങ്ങളും ഒരു സമൂഹത്തിന്റെ കൂടെ ക്രിയാത്മക ഇടപെടലുകളായി അതില്‍ മാറുന്നു.ഇങ്ങിനെ നോവലെന്നത് കാലത്തിന്റെയും ദേശത്തിന്റെയും സംസ്ക്കാരത്തിന്റെയും ഒരു പ്രത്യയശാസ്ത്ര നിര്‍മ്മിതിയായി അനുഭവപ്പെടുന്നു.
മലയാള നോവല്‍സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഭാവുകത്വ പരിണാമം വളരെ പതുക്കെയാണെന്നു കാണാം. ദുര്‍ബ്ബലമായ കാല്‍പനികതയില്‍ നിന്നും അതിനേക്കാള്‍ ദുര്‍ബ്ബലമായ ആധുനികതയിലേക്കു കടന്നപ്പോള്‍ കുതിപ്പിനു പകരം കിതപ്പാണനുഭവപ്പെട്ടത്.പുതിയ രീതി ശാസ്ത്രങ്ങളും പ്രത്യയശാസ്ത്ര സ്പര്‍ശവും അസ്തിത്വ വാദത്തിന്റെ മേമ്പൊടിയും ചേര്‍ത്ത് അവതരിച്ചപ്പോള്‍ അതതിനേക്കാള്‍ അരോചകമായി.കാലത്തെ അതിജീവിക്കാന്‍ അതിനു കഴിയാതെയും പോയി.
എന്നാല്‍ മനുഷ്യാവസ്ഥ കടന്നു പോകുന്നത് അതീന്ദൃയമായ അസ്തിത്വ പ്രകൃതിയില്‍ നിന്നും ചരിത്രപരമായ അസ്തിത്വ പ്രകൃതിയിലേക്കാണെന്ന വസ്തുത ആധുനികാന്തര കാലത്താണ് തിരിച്ചറിഞ്ഞത്. നോവല്‍സാഹിത്യം കൂടുതല്‍ സജീവമായത് അതോടെയാണ്.അതൊരു പുതിയ സംസ്ക്കാരത്തിനു പിറവി നല്‍കി.ജ്ഞാന സിദ്ധാന്തപരമായ (ഋുശെലോീഹീഴശരമഹ) ആധുനിക നോവലുകളില്‍ നിന്നും സത്താവിജ്ഞാനപരമായ (ഛി്ഹീഴശരമഹ) ആധുനികാന്തര നോവലുകള്‍ വേറിട്ടു നില്‍ക്കുന്നതതുകൊണ്ടാണ്.
ആധുനിക നോവലുകള്‍ പ്രതിനിധാനം ചെയ്തിരുന്ന അപമാനവീകരണത്തില്‍ നിന്നും മാനുഷികതയിലേക്കും സ്വത്വനിരാസത്തില്‍ നിന്നും സ്വത്വ ബോധത്തിലേക്കും പുതിയ നോവലുകള്‍ സഞ്ചരിക്കുന്നതു കാണാം.അതോടൊപ്പം തന്നെ നോവല്‍ രചനയുടെ പരമ്പരാഗത ശീലങ്ങളെയും സങ്കേതങ്ങളെയും കലാത്മകമായി നിഷേധിച്ചുകൊണ്ടുള്ള പുതിയ നിരീക്ഷണങ്ങളും അവ പുലര്‍ത്തുന്നതു കാണാം. നിയതമായ സാമ്പ്രദായിക നോവല്‍ സങ്കല്‍പത്തെത്തന്നെ ധിക്കരിക്കാനുള്ള പ്രവണതയാണത്.ഈ വിധം സാധ്യമാകുന്ന നൂതന രചനാ തന്ത്രങ്ങളും ഭാവുകത്വപരമായ നവീന സമീപനങ്ങളും നോവത്സാഹിത്യത്തിന് പ്രതീക്ഷാ നിര്‍ഭരമായ ഒരു ഭാവപ്പകര്‍ച്ച നല്‍കുന്നുണ്ട്.
എന്നാല്‍ പുസ്തക പ്രസാധകരെല്ലാം ഇപ്പോഴും മുതിര്‍ന്ന തലമുറക്കാരുടെ പഴയ നോവലുകളുടെ പുനഃപ്രസിദ്ധീകരണത്തില്‍ അഭിരമിക്കുകയാണ്.അവരുടെ അഭിപ്രായത്തില്‍ നോവല്‍സാഹിത്യം ഇപ്പോഴും സജീവമാകുന്നത് മുതിര്‍ന്ന എഴുത്തുകാരടെ പുതു രചനകളിലാണെന്നാണ്.അതുകൊണ്ടുതന്നെ സമകാലിക നോവല്‍സാഹിത്യം എന്നു വിശേഷിപ്പിക്കുന്നതില്‍ അനൌചിത്യമുണ്ട്.ഇതൊരു ആരോഗ്യപരമായ അവസ്ഥയല്ല.പരീക്ഷണങ്ങളെന്നോണം പുറത്തു വരുന്ന പഴയ എഴുത്തുകാരുടെ പല രചനകളും അരോചകമാവുകയാണ്.പുതിയ കാലത്തോടും ജീവിതത്തോടും വിനിമയം ചെയ്യാനാവുന്നില്ലെന്ന നിസ്സഹായതയും മാറുന്ന ലോകത്തോടു മുഖം തിരിച്ചിരിക്കുന്ന അവസ്ഥയും സംവേദനപരമായ ശൈഥില്യവും നിരീക്ഷണപാടവം താരതമ്യേന കുറവായതു കൂടി കൊണ്ടാവാം.പ്രമേയ പരവും ആഖ്യാനപരവും സൌന്ദര്യാത്മകവുമായ ഒരു നവസംവേദന തലം അവരില്‍ അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.
പുതിയ എഴുത്തുകാര്‍ ഇത്തരമൊരു സന്ദിഗ്ദ്ധാവസ്ഥയെ മറി കടക്കേണ്ടതുണ്ട്.കൂടുതല്‍ സര്‍ഗ്ഗാത്മകതയും പക്വതയും നോവലെഴുത്തില്‍ അത്യാവശ്യമായതു കൊണ്ടാണോ ഈ പിന്‍വാങ്ങല്‍ അലസ രചനകള്‍ക്കിടയില്‍ തന്റേതായ ശബ്ദം വേറിട്ടു കേള്‍പ്പിക്കണമെന്ന ആഗ്രഹം കൈവിട്ടു പോകുമ്പോള്‍ ശൂന്യത പ്രകടമാവുന്നു.ആഖ്യാനം ദുര്‍ഗ്രഹമാവുന്നതു മൂലം വായനക്കാര്‍ നഷ്ടപ്പെടുമെന്ന മറ്റൊരവസ്തയും നിലവിലുണ്ട്. കാലത്തേക്കാള്‍ വേഗത്തില്‍ ചലിക്കുന്ന മനുഷ്യ ജീവിതത്തിന് എല്ലാം എളുപ്പത്തില്‍ സാധിക്കണമെന്നുള്ളതു കൊണ്ട്കഥായണ് സുഖം ഒരു വലിയ അളവില്‍ത്തന്നെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.മറ്റൊന്ന് നിരൂപകന്മാരുടെ കണ്ണടച്ചിരുട്ടാക്കലാണ്.പഴയ നോവലുകളുടെ പുനര്‍വായനയില്‍ മുഴുകുന്ന നമ്മുടെ പഴയതും പുതിയതുമായ നിരൂപകര്‍ പുതിയ നോവലുകള്‍ കണ്ടില്ലെന്നു നടിക്കുന്നു.
പഴയ മനുഷ്യാവസ്ഥയല്ല ഇന്ന് എഴുത്തുകാരന്‍ നേരിടുന്നത്.ജീവിതത്തിന്റെ ആധിയും ആശ ങ്കകളും കാമനകളും അവനറിയാതെ പോകുന്നു.അതിനാലാകാം പഴയ നോവലിസ്റ്റുകള്‍ പോലും കളം മാറ്റി ചവിട്ടുന്നു.പെരുമ്പടവം ശ്രീധരന്‍ ശ്രീനാരായണ ഗുരുവിനെയും (നാരായണം)ജോര്‍ജ്ജ് ഓണക്കൂര്‍ യേശുക്രിസ്തുവിനെയും(ഹൃദയത്തില്‍ ഒരു വാള്‍) സി. രാധാകൃഷ്ണന്‍ എഴുത്തച്ഛനെയും(തീക്കടല്‍ കടഞ്ഞ് തിരുമധുരം) പുനഃപ്രതിഷ്ഠിക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നു.സമകാലിക ജീവിതത്തിന്റെ ആന്തരിക ചോദനകളെ സ്പര്‍ശിക്കാന്‍ ആരും തന്നെ കൂട്ടാക്കുന്നില്ല.കഥയില്‍ കാലത്തിന്റെ തുടിപ്പ് കാണാനേയില്ല.
നോവല്‍സാഹിത്യത്തിന്റെ വര്‍ത്തമാന കാലത്തെ പൊതു പ്രവണതയെ രൂപപരമായ പരീക്ഷണങ്ങള്‍ എന്നു വിശേഷിപ്പിക്കാമൃൂപമെന്നുദ്ദേശിക്കുന്നത് ബാഹ്യവും ആന്തരികവുമായ അര്‍ത്ഥത്തിലാണ്.ആഖ്യാനവും പ്രമേയവും ഒരുപോലെ ഈ പരീക്ഷണങ്ങള്‍ക്കു വഴങ്ങുന്നതായി കാണാം. നോവലിന്റെ ആകെ സ്വത്വം ക്രാഫ്റ്റിനാല്‍ത്തന്നെ നിര്‍ണ്ണയിക്കപ്പെടുന്നു. നോവല്‍ ഘടനയില്‍ ഒരു വലിയ അഴിച്ചു പണി നടത്തിയവര്‍ മുകുന്ദനും(ആദിത്യനും രാധയും മറ്റു ചിലരും,കേശവന്റെ വിലാപങ്ങള്‍,നൃത്തം) ആനന്ദുമാണ്(ഗോവര്‍ദ്ധന്റെ യാത്രകള്‍,വ്യാസനും വിഘ്നേശ്വരനും,അപഹരിക്കപ്പെട്ട ദൈവങ്ങള്‍).അതി കഥയുടെ ഭിന്ന സങ്കേതങ്ങള്‍ സ്വീകരിച്ചു കൊണ്ട് രചിക്കപ്പെട്ട അവരുടെ കൃതികളില്‍ ശില്‍പം പ്രമേയത്തിന്മേല്‍ ആധികാരികമായി അധിനിവേശം നടത്തുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്.അതേ സമയം കൊച്ചുബാവയുടെ പെരുങ്കളിയാട്ടത്തിലും പ്രഭാകരന്റെ തീയൂര്‍ രേഖകളിലുമാകട്ടെ പ്രമേയവും ആഖ്യാനവും രണ്ടല്ലാത്ത ഒരവസ്ഥയായാണ് കാണുന്നത്‌ഠുടര്‍ന്നും ക്രാഫ്റ്റിന്റെമൌലികത കൊണ്ട് ശ്രദ്ധേയമായ ചില നോവലുകള്‍ രണ്ടായിരത്തിനു ശേഷം പിറവിയെടുക്കുകയുണ്ടായി.ആഖ്യാനത്തിലെ തെളിമയും പരീക്ഷണങ്ങളുടെ വ്യഗ്രതയും ശക്തമായ ബിംബങ്ങളുടെ സാന്നിദ്ധ്യവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ജീവിത സമീപനങ്ങളും കൊണ്ട് അവ വേറിട്ടുനില്‍ക്കുന്നു.
സ്വത്വ സന്ദിഗ്ദ്ധതകള്‍
വിമര്‍ശനാത്മകമായ യഥാതഥ രീതിയുടെ സാദ്ധ്യതകള്‍ മലയാളത്തില്‍ ഏറ്റവും ശക്തമായി പരീക്ഷിക്കപ്പെട്ടിട്ടുള്ള ആലാഹയുടെ പെണ്‍മക്കളുടെ തുടര്‍ച്ചയായാണ് സാറാ ജോസഫ് മാറ്റാത്തിയും ഒതപ്പും അവതരിപ്പിക്കുന്നത്‌ഠന്റേടിയായ ലൂസിയുടെ വളര്‍ച്ചയും കാഴ്ചകളും പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്ക്കരിക്കപ്പെടുന്ന മാറ്റാത്തിയ്ക്ക് അസ്പൃശ്യമായ ഒരു ലോകവും തുടച്ചു നീക്കപ്പെട്ട കുറേ ജീവിതങ്ങളും പുതുമ നല്‍കുന്നു.പ്രാദേശിക ഭാഷയുടെ പ്രാമാണികതയാണ് നോവലിലുടനീളം.എന്നാലതേ നാട്ടു ഭാഷ ഒതപ്പിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ എഴുത്തു കാരിയ്ക്ക് അതൊരു വല്ലാത്ത ബാദ്ധ്യതയായി മാറുകയാണോ എന്നു സംശയിച്ചു പോകും.ആലാഹയുടെ പെണ്‍മക്കളില്‍ ഒരു നഗര പ്രാന്ത പ്രദേശമായ കോക്കാഞ്ചിറയുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും മുന്‍നിര്‍ത്തി ആനി എന്ന കീഴാള പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള സത്യാനേഷണമാണെങ്കില്‍ ,സംഘടിത മതബോധം വ്യക്തിയില്‍ അടിച്ചേല്‍പിക്കുന്ന നിയമങ്ങള്‍ ശരീരത്തിന്റെയും പ്രണയത്തിന്റെയും ആത്മീയ സംഘര്‍ഷങ്ങളുമായി ഏറ്റു മുട്ടുന്നതാണ് ഒതപ്പിന്റെ പ്രമേയം.ശരീരത്തിന്റെ ആസക്തികളെ അതിജീവിക്കാനാവാതെ മഠം ഉപേക്ഷിച്ചിറങ്ങുന്ന മാര്‍ഗലീത്ത സമൂഹമുയര്‍ത്തിയ വെല്ലുവിളികളെ നേരിടാനൊരുങ്ങുന്നു.അതേ സമയം മറ്റു കഥാപാത്രങ്ങളിലൂടെയും നിഷേധത്തിന്റെ ദൈവശാസ്ത്രം ഈ കൃതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.ഈ നോവലുകളിലെല്ലാംതന്നെ സ്ത്രീവാദ കേന്ദ്രീകൃതമായ ആശയങ്ങളുടെ മറവില്‍ സ്വന്തം ലൈംഗിക സ്വത്വത്തെ തിരിച്ചറിയാനുള്ള ശ്രമം നോവലിസ്റ്റ് നടത്തുന്നതായി കാണാം.കൂടെ അധിനിവേശത്തിന്റെ,പ്രതിരോധത്തിന്റെ രാഷ്ട്രീയം ഈ നോവലുകളില്‍ വായിച്ചെടുക്കാം.
എന്‍.എസ്.മാധവന്റെ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ വേറിട്ട ആഖ്യാനശെയിലി കൊണ്ടാണ്‌ൃതിയെക്കുറിച്ചുള്ള പാപബോധത്തിലൂന്നിയുള്ള ഈ നോവല്‍ പ്രമേയ പരമായി നിലവാരം കുറഞ്ഞതും എന്നാല്‍ ഭാഷാപരമായി കൌതുകം നിറഞ്ഞതുമായകൃതിയാണ്.എടുത്തു പറയത്തക്ക ഒരു ജീവിത ദര്‍ശനം കാഴ്ച വെക്കാന്‍ കഴിയാതെ പോയതാണ് ഈ നോവലിന്റെ പോരായ്മ.കൊച്ചിക്കായലിലെ തുരുത്തില്‍ 1951ല്‍ ജനിച്ച ജസീക്കയുടെ സംഭവബഹുലമായ ജിവിത കഥ പറഞ്ഞു പോകുന്ന നോവലിന്റെ ഒന്നാം ഭാഗം കാനേഷുമാരിക്കാരും അച്ചുകുത്തുകാരും അരങ്ങു തകര്‍ക്കുന്ന ഭൂത വര്‍ത്തമാന കാലമാണ്.എന്നാല്‍ രണ്ടാം ഭാഗത്തിലാകട്ടെ ജസീക്കയുടെ ലുത്തീനിയകളിലൂടെ പ്രാര്‍ത്ഥനകളിലൂടെ മറ്റൊരു ലോകത്തിലേക്ക് വായനക്കാരെകൊണ്ടു പോകുകയാണ് നോവലിസ്റ്റ്.അധികാര വ്യവസ്ഥകള്‍ക്കെതിരെ അവളുടെ നിഷേധത്തിന്റെ സ്വരമുയര്‍ന്നപ്പോള്‍ അതിനെ ഒരു ഭ്രമാത്മക കഥയുടെ തലത്തിലേക്കു മാറ്റി -കറന്റടിപ്പിക്കുന്നതിനൊടുവില്‍ അന്ത്യത്തിലും വചനമുണ്ടായിരുന്നു.വചനം വിക്കലിനോടു കൂടിയായിരുന്നു-എന്നു പറഞ്ഞുകൊണ്ട് നോവല്‍ അവസാനിക്കുന്നു.ബൈബ്ലിക്കല്‍ സംജ്ഞകളുടെ ഒരു പാട് സൂചകങ്ങളിലൂടെ കടന്നു പോകുന്ന നോവല്‍ സാമ്പ്രദായിക ചരിത്രത്തില്‍ പെണ്ണിന്റെ സ്വത്വം സങ്കീര്‍ണ്ണതകളും ഊഹാപോഹങ്ങളും നിറഞ്ഞ അവ്യക്തതകളാണെന്ന് വെളിപ്പെടുത്തുന്നു.
എന്‍.പ്രഭാകരന്റെ ജീവന്റെ തെളിവുകള്‍ കുറച്ചു കൂടി കടന്നു ചിന്തിക്കുന്നുണ്ട്. നമ്മുടെ സ്വത്വസന്ദിഗ്ദ്ധതകള്‍ തന്നെയാണ് ഇതിലെയും പ്രമേയം ണാം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളെഅതിന്റെ മനുഷ്യാവസ്ഥയുടെ തലത്തില്‍ സ്വത്വപരമായി സംവദിക്കാനുള്ള ഒരു ശ്രമം ഈ നോവലിലുണ്ട്.വര്‍ത്തമാന കാല രാഷ്ട്രീയാവസ്ഥയുടെ ഒരു പരിഛേദം എന്നു പറയാം.
അംബികാസുതന്‍ മാങ്ങാടിന്റെ മരക്കാപ്പിലെ തെയ്യങ്ങള്‍ ഒരു ദേശത്തിന്റെ സാംസ്കാരിക ചിഹ്നമായ തെയ്യത്തെ മുന്‍ നിര്‍ത്തി ഒരു ജനതയുടെയും ദേശത്തിന്റെയും വര്‍ത്തമാന സന്ദിഗ്ദ്ധതകളിലൂടെ കടന്നു പോകുകയാണ്‌ണാട്ടു ഭാഷയുടെ തനിമയും ചാരുതയും സംഭാഷണത്തില്‍ മാത്രമല്ലകഥാഖ്യാനത്തിലും നിറഞ്ഞു നില്‍ക്കുന്നു.ആചാരാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കുന്ന സവിശേഷമായഭാഷാവ്യവഹാരം ഈനോവലിനെ വ്യത്യസ്തമാക്കുന്നു.
പി.കണ്ണന്‍ കുട്ടിയുടെ ഒടിയനും ഭാഷാപരമായ ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.പരുത്തിപ്പുള്ളി ഗ്രാമത്തിലെ ഒരു പറത്തറയെയും അവിടത്തെ പറയ കുടുംബങ്ങളെയും ചുറ്റിപ്പറ്റി നിലവിലിരിക്കുന്ന ദൈവീകവും മാന്ത്രികവും നിഗൂഢവുമായ ഒരുപാടു കഥകളെ അടിസ്ഥാനമാക്കിയുള്ള നോവലാണിത്.എന്നാലവയെ വളരെ വിശ്വസനീയമായ രീതിയില്‍ മാനുഷികമായ തലത്തിലേക്ക്സമന്വയിപ്പിക്കുകയാണ് നോവലിസ്റ്റ്‌ണമുക്ക് തികച്ചും അപരിചിതമായ ഒരു കുല ഭാഷയും അതിനനുയോജ്യമായ കഥാപാത്ര നാമങ്ങളും നോവലിനെ വേര്‍ത്തിരിച്ചു നിര്‍ത്തുന്നുഡാരിദ്ര്യത്തിലും അന്ധവിശ്വാസത്തിലും ആഭിചാരത്തിലും ഒടുങ്ങാന്‍ വിധിക്കപ്പെട്ട ഒരുസമുദുയത്തിന്റെ ആത്മസംഘര്‍ഷങ്ങള്‍വരച്ചു കാണിക്കാന്‍ നവീനമായ രചനാ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് ഈ നോവലില്‍.
രാഷ്ട്രീയം,ദേശം,ചരിത്രം
ഭാഷയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കുക ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്നതതാണ്.ഭാഷയുടെ അധികാര സ്വഭാവത്തെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ ആഖ്യാനത്തിലെ ബൃഹദ് രൂപങ്ങളെയും വരേണ്യ മാതൃകകളെയും നിഷേധിക്കുക എന്നൊരു കര്‍മ്മം കൂടി അയാള്‍ക്‌ക്‍ഏറ്റെടുക്കേണ്ടതുണ്ട്.ആഖ്യാനത്തിന്റെ നിലവിലുള്ള മാതൃകകളെ തിരസ്ക്കരിച്ച് പുതിയൊരു രൂപംനോവലിന് വാര്‍ത്തെടുക്കുക എന്നതൊരു വെല്ലുവിളി തന്നെ.അങ്ങിനെ നോവലിന്റെ ഏകശിലാമയമായ ഘടനയെ ധിക്കരിക്കുകയും പകരം മറ്റൊന്ന് കണ്ടുപിടിക്കുകയെന്നതും വലിയൊരു ഉദ്യമമായി മാറുകയും ചെയ്യുന്നു.ഭാഷയും സമൂഹവും പ്രത്യയശാസ്ത്രങ്ങളും ജീവിതവും എല്ലാം തന്നെ ഈ ആഖ്യാന വിശേഷത്തിന്റെ ഭാഗങ്ങളാണെന്നു സാരം.
ജി.ആര്‍ .ഇന്ദുഗോപന്‍ തന്റെ നോവലുകള്‍ക്ക് തികച്ചും അപരിചിതമായ ചില ജീവിത പരിസരങ്ങളാണ് പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.എന്നാല്‍ ആഖ്യാനമാകട്ടെ പഴയതലമുറയിലെ എഴുത്തുകാരുടെ തുടര്‍ച്ചയും. ധാതു മണല്‍ തീരങ്ങളുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍കൈകാര്യം ചെയ്യുന്ന മണല്‍ ജീവികള്‍ നമ്മുടെ ജീവിതം നേരിടാനിരിക്കുന്ന അപായ സൂചനകള്‍ നിരത്തി-മണല്‍ രാഷ്ട്രീയവും ആഗോളവല്‍ക്കരണത്തിന്റെ ദുരന്തങ്ങളും ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ അനാവരണം ചെയ്യുന്ന ഒരു നോവലാണ്.ചരിത്രം-പ്രകൃതി-സ്മൃതി-വെളിപാട്-പ്രതിരോധം എന്നിങ്ങനെ പല തലങ്ങളിലൂടെ കടന്നു പോകുന്ന നോവല്‍ പ്രമേയപരമായി ഒരു വ്യത്യസ്ത രചനയാണ്.അതുപോലെത്തന്നെ ഐസ്-196ഇ ടെക്നോളജിയുടെ കുതിപ്പുകള്‍ പഞ്ചേന്ദൃയങ്ങളുടെ സ്പര്‍ശിനികളുപയോഗിച്ച ഭാവനാശാലികളായ എഴുത്തുകാര്‍ സ്വാംശീകരിച്ചു തുടങ്ങിയതിന്റെ മറ്റൊരുദാഹരണമാണ്.ഭാവിയില്‍ മനുഷ്യ ജീവിതത്തില്‍ വിപ്ലവകരമായ ചില പരിവര്‍ത്തനങ്ങള്‍സൃഷ്ടിക്കാന്‍ പോകുന്ന ക്രയോജനിക് സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിലാണ് ഈ നോവല്‍എഴുതപ്പെട്ടിട്ടുള്ളത്.സാങ്കേതിക വിദ്യകള്‍ക്കു പോലും തിരുത്താനാവാത്ത മനുഷ്യര്‍ക്കിടയിലെ പകയും പ്രതികാരവും മറ്റൊരു സാമൂഹ്യ പശ്ചാത്തലത്തില്‍ ഏതാനും ബന്ധങ്ങളിലൂടെ ഈ നോവല്‍വരച്ചു കാണിക്കുന്നു.
നമ്മുടെ വായനാ സങ്കല്‍പങ്ങളെ അതിഭൌതികതയുടെ ഒരു തലത്തിലേക്കുയര്‍ത്തുന്നതാണ് പി.മോഹനന്റെ കൃതികള്‍-കാലസ്ഥിതി,വിഷയവിവരം,അമ്മകന്യ തുടങ്ങിയവൃണ്ടായിരത്തിനുശേഷം എഴുതപ്പെട്ട വിഷയവിവരം തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നോവലാണ്.സെ്പഷല്‍ ആംഡ് പോലീസിലെ കമാന്ററായ ജോണ്‍ കോണോട്ടിന്റെ തിരോധാനത്തിലൂടെ നീങ്ങുന്ന നോവല്‍ സ്വാതന്ത്യ സമര ചരിത്രവും സത്യവേദ പുസ്തകങ്ങളും മനുഷ്യ മനസ്സിന്റെഉപബോധ തലത്തിന്റെ വ്യത്യസ്ത ഭാവങ്ങളും ചേര്‍ത്തിണക്കി ആധുനികാന്തര ജീവിത കാലത്തെ ചരിത്രവുമായി ബന്ധപ്പെടുത്തി കാണുന്നു.എഴുത്തുകാരന്റെയുള്ളിലെ ഒരഹങ്കാരിയുടെ ധാര്‍ഷ്ട്യംഎന്നു കൃതികളെ വായിച്ചെടുക്കാം.
സി.അഷ്‌റഫിന്റെ ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍ പ്രണയം-പ്രകൃതി-മിത്ത്-ജീവിതം-ദര്‍ശനം-സംസ്ക്കാരം തുടങ്ങിയവയുടെ സങ്കലനമാണ്.കെട്ടുകഥകളുടെ നിഷ്ക്കളങ്കത ഈ നോവലിന്റെ ഭാവമുദ്രയായി മാറുന്നു.ജീവിതത്തിന്റെ നിസ്സാരതയെ എടുത്തു കാണിക്കുകയും അതിനെപ്രകൃതിയുമായി ഇഴ ചേര്‍ത്ത് ദാര്‍ശനികമായി വിലയിരുത്തുകയും ചെയ്യുക വഴി നോവലിസ്റ്റ് കടമ നിറവേറ്റുന്നുമുണ്ട്. നാട്ടുവേശ്യകളുടെ പച്ചയായ ജീവിതവും ഉന്മാദവും പൊന്നാനി തുറമുഖത്തു വന്നു പോയ ബ്രിട്ടീഷുകാരുടെ ചരിത്രവും എല്ലാം കൂടെ നമുക്കപരിചിതമായ നദീതട സംസ്ക്കാരങ്ങളുടെഒരു സങ്കലനം ഈ നോവലില്‍ വായിച്ചെടുക്കാം.
സുറാബിന്റെ പുതുമനയാകട്ടെ ഓര്‍മ്മകളിലൂടെ തിരുത്തിയെഴുതപ്പെട്ട പുതുമന ഗ്രാമത്തിന്റെ കഥയാണ്‌ണോവലിസ്റ്റിന്റെ തന്നെ ഭാഷയില്‍ ഇവിടെ ഓരോ വീടും ഓരോ കഥകളാണ്.വീടുകളെത്തുമ്പോള്‍ വീണ വായിക്കുന്ന ജന്മങ്ങള്‍ണാട്ടു ഭാഷയുടെ ഒരു പുതിയ ആഖ്യാന ശെയിലി കൊണ്ട് വ്യത്യസ്തമാണീ നോവല്‍.
അതിഭൌതികമായ ഒരു ലോക വീക്ഷണവും രേഖീയമല്ലാത്ത ഒരാഖ്യാനക്രമവും ചരിത്രബോധത്തിന്റെ നിരാസവും പ്രമേയ പരമായ പ്രതിരോധാത്മകത്വവും ഘടനാപരമായ വിധ്വംസകത്വവും നോവല്‍ രചനയില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.മലയാള നോവല്‍സാഹിത്യത്തില്‍ നിലനിന്നു പോന്ന ചില ആത്മീയപരമായ നാട്യങ്ങളെ നിരാകരിക്കുന്ന ചില കൃതികളും ഈയിടയ്ക്ക് പുറത്തുവരികയുണ്ടായി. ഹരിദാസ് കരിവള്ളൂരിന്റെ പ്രകാശനം ആ നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ട ഒരു നോവലാണ്.ഒരു ആത്മകഥാ മത്സരത്തെ മുന്‍ നിര്‍ത്തിയുള്ള വിധി നിര്‍ണ്ണയമാണ് അതിലെ പ്രമേയം.ആഗോളീകരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സാംസ്ക്കാരിക പ്രത്യാഘാതങ്ങള്‍ എത്രമാത്രം ഭീകരമാണെന്ന് ഈ നോവല്‍ വരച്ചു കാണിക്കുന്നുഠത്വ ചിന്തകളും പ്രത്യയ ശാസ്ത്രങ്ങളും കണ്ണടയ്ക്കാന്‍നിര്‍ബ്ബന്ധിതമാവുകയും പ്രായോഗിക ജീവിതത്തില്‍ നിന്ന് അവ അകന്നു പോകുകയും ചെയ്യുന്ന അവസ്ഥ നോവല്‍ ശില്‍പത്തില്‍ തന്നെ മാറ്റം വരുത്തി പരീക്ഷിക്കുകയാണിവിടെ.
ടി.പി.വേണുഗോപാലന്റെ തെമ്മാടിക്കവലയാകട്ടെ സാഹിത്യ പ്രസിദ്ധീകരണത്തെ പ്രശ്ന രൂപമാക്കുന്ന പ്രമേയാഖ്യാനങ്ങള്‍ വഴി വ്യത്യസ്തമാകുന്ന ഒരു നോവലാണ്.പാരമ്പര്യവും വര്‍ത്തമാന കാലവും ഏറ്റുമുട്ടലിലൂടെ ഒരു പാഠം അപനിര്‍മ്മിച്ചെടുക്കുകയാണിവിടെ. നമ്മുടെ വായനാസംസ്ക്കാരത്തെ തന്നെ പല്ലിളിച്ചു പരിഹസിക്കുന്ന ഒരു കൃതിയാണിത്.
ഭൂമിക്കുമേല്‍,ജീവിതത്തിനുമേല്‍ കാലത്തിന്റെ മുന്നറിയിപ്പു നല്‍കുന്ന ഒരു നോവലാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ ഡി .എഴുത്തില്‍ ഒരു രാഷ്ട്രീയം കൂടിയുണ്ട് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഈ നോവല്‍.സമയസ്ഥല എന്ന രാഷ്ട്രത്തിന്റെ രാഷ്ട്രീയ-സാമൂഹിക-മതപരമായ സങ്കല്‍പങ്ങള്‍ തികച്ചും വേറിട്ട രീതിയില്‍ അവതരിപ്പിക്കുന്നതിലൂടെ എഴുത്തുകാരുടെ സാഹസം ഈ കൃതിയില്‍ വായിച്ചെടുക്കാംഢീരമായ ഇടപെടലുകളും ഒതുക്കവും ഈ കൃതിയുടെ പ്രത്യേകതയാണ്.
സാന്തിയോ എന്ന മൂന്നാം ലോകരാജ്യത്തെ മുന്‍ നിര്‍ത്തി ആത്മഹത്യയുടെ കാരണമന്വേഷിച്ചിറങ്ങുന്ന ഒരു ടി.വി.ചാനല്‍ ടീമിന്റെ നിരീക്ഷണങ്ങളാണ് നസീം റാവുത്തരുടെ ആത്മഹത്യയുടെ ഭൂമി ശാസ്ത്രം.ജീവിതത്തിലെ ഒറ്റപ്പെട ലിനെയും ഏകാന്തതയെയും മറി കടക്കാന്‍ മനുഷ്യന്‍ ആത്മഹത്യയെ ശരണം പ്രാപിക്കുന്നു.എന്തു പറയുന്നു എന്നതിലേക്കാളേറെ എങ്ങിനെ പറയുന്നു എന്നതാണ് ഈ നോവലിന്റെ പ്രസക്തി.
നഷ്ടപ്പെട്ട ഒരു ചരിത്രത്തിന്റെ ഭൂമികയില്‍ നിന്നു കൊണ്ട് സ്വത്വ സന്ദേഹം അവതരിപ്പിക്കുന്ന ഒരു കൃതിയാണ് ബി.മുരളിയുടെ ആളകമ്പടി. നോവല്‍സാഹിത്യത്തിലെ പാരമ്പര്യ രീതികളെ ധിക്കരിക്കാതെ തന്നെ തന്റേതായ തികച്ചും മൌലികമായ ഒരു രചനാ രീതി അവലംബിക്കുന്നതിലൂടെ ഒരുവ്യത്യസ്ത രൂപം ഈ നോവല്‍ കൈവരിക്കുന്നുണ്ട്.
ഭാഷ,പ്രമേയം,കൊളാഷ്
പി.ജെ.ജെയിംസിന്റെ ചോരശാസ്ത്രം മോഷണത്തിന്റെ നിഗൂഢ ശാസ്ത്രത്തെനിഷേധാത്മകമായ ആത്മീയതയുടെ തലത്തില്‍ സമീപിക്കുന്ന ഒരു കൃതിയാണ്.പ്രൊഫസര്‍,കള്ളന്‍,താളിയോല,ചോരശാസ്ത്രം,നോട്ടം- തുടങ്ങി ഒട്ടേറെ വസ്തുതകളിലൂടെ തികച്ചും അപരിചിതമായ ഒരു ലോകം വെളിപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്.
എം.ജി.ബാബുവിന്റെ ആമത്താഴും പാസ്‌വേഡും ഒരു പടികൂടി മുന്നോട്ടു കടന്ന് കള്ളന്റെ മന:ശാസ്ത്രം വരച്ചു കാണിക്കുന്നു.പാരായണ സുഖമുള്ള ഭാഷാശെയിലിയും അധികമാരും കൈവെച്ചിട്ടില്ലാത്ത പ്രമേയവും നോവലിനെ വ്യത്യസ്തമാക്കുന്നു.ഒരു കള്ളന്റെ ആത്മകഥയായ ഈ നോവല്‍ ആധുനികോത്തര കാലത്തെ ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള കടന്നുചെല്ലലും വെളിപാടുമാണ്.ഉപഭോഗ സംസ്ക്കാരം വളര്‍ത്തിയെടുത്തിട്ടുള്ള കൊള്ള സംഘങ്ങളും ധ്യാനകേന്ദ്രങ്ങളും അതില്‍പ്പെടുന്ന ആധുനിക മനുഷ്യന്റെ വിഹ്വലതകളും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.
ഇ.സന്തോഷ് കുമാറിന്റെ അമ്യൂസ്മെന്റ് പാര്‍ക്ക് ജീവിതത്തിന്റെ അന്തസ്സാര ശൂന്യതയെക്കുറിച്ചുള്ള വെളിപാടാണ്.ഇന്ദ്രജാലപുരം അമ്യൂസ്മെന്റ് വേള്‍ഡ് പരിസരമാക്കി ഭൂതകാലവും വര്‍ത്തമാന കാലവും തമ്മില്‍ നൈതികമായി ഏറ്റുമുട്ടുന്ന അവസ്ഥാ വിശേഷമാണ് ഈ നോവലില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്.
മനോഹരന്‍ പേരകത്തിന്റെ ആധികളുടെ പുസ്തകം ജീവിതത്തില്‍ തോറ്റു പോയപ്പോള്‍ ജീവിതം തന്നെ എഴുതിക്കൂട്ടാനാരംഭിച്ചിരിക്കുന്ന ഒരാളുടെ കഥയാണ്.എഴുതപ്പെട്ടിരിക്കുന്ന വഴികളിലൂടെ ജീവിതത്തിലേക്കു കടന്നു പോകുന്ന കഥാരീതി പുതുമയുള്ളതാണ്. ഉത്താനശായിയായ എഴുത്തുകാരന്റെ ശിരസ്സില്‍ ഒരു നാള്‍ വാക്കുകള്‍ ഇടിഞ്ഞു വീണു. തല തകര്‍ന്ന വേദനയിലും എഴുത്തുകാരന്‍ വാക്കുകളുടെ ഭാരം ഉള്‍ക്കൊണ്ടു.വാക്കുകളന്നേരം ചിരിച്ച് എഴുത്തുകാരന് വിധേയരായി.വാക്കുകള്‍ ജീവിതമായി അനുഭവങ്ങളുടെ ലോകം പണിതു.കഥയായി രൂപാന്തരം പ്രാപിച്ചു. നോവലിസ്റ്റിന്റെ തന്നെ വാക്കുകളാണിവ.
ഇന്നു നിലവിലിരിക്കുന്ന ഭാവുകത്വത്തെ നിരാകരിക്കുന്ന ഒരു കൃതിയാണ് അശോകന്റെ ഞങ്ങളുടെ മഞ്ഞപ്പുസ്തകം.ചിന്താപരമായും ഭാഷാപരമായും ഒരു വൈവിധ്യം ഈ കൃതിയിലുണ്ട്.കേരളത്തിലെ കമ്യൂണിസ്റ്റു രാഷ്ട്രീയത്തിന്റെ സന്ദേഹങ്ങള്‍ വര്‍ത്തമാന കാലത്തിന്റെ ആകുലതകളിലൂടെ,നടുക്കങ്ങളിലൂടെ വായനക്കാരുമായി പങ്കു വെക്കുന്നു ഈ കൃതി.
മധ്യ വര്‍ഗ്ഗാനുഭവങ്ങളിലെ ചില ചിത്രങ്ങള്‍ ഓര്‍മ്മ,പരസ്യം തുടങ്ങി ജീവിതത്തോടു കൂടി ബന്ധപ്പെട്ടു കിടക്കുന്ന ചില തലങ്ങളിലൂടെ അവതരിപ്പിക്കുകയാണ് കരുണാകരന്‍ പരസ്യ ജീവിതം എന്നനോവലില്‍ തികച്ചും വ്യത്യസ്തമായ ഒരു രചനാ രീതി ഈ കൃതിയ്ക്ക് അവകാശപ്പെടാം. ജീവിതത്തിന്റെ ആഴങ്ങള്‍ക്കു പകരം ഉപരിപ്ലവത മോണ്‍ടാഷ് രചനാ തന്ത്രത്തിലൂടെ അവതരിപ്പിക്കുകയാണ് രവി തന്റെ ശീതോപചാരത്തില്‍. ശരീര കാമനകളൂടെ ആസക്തികള്‍ പലപ്പോഴും അപഭ്രംശതയോളം ചെന്നെത്തുന്ന രോഗാതുരമായ ഒരു സാമൂഹിക പശ്ചാത്തലവും അതിനനുയേജ്യമായ കഥാപാത്രങ്ങളും രവിയുടെ നോവലുകളില്‍ കാണാം.സദാചാരത്തിന്റെ വ്യവസ്ഥാപിത തത്വങ്ങളെ ധിക്കരിക്കുക വഴി ഒരു നിഷേധിയുടെ സ്വരം രവിയുടെ നോവലില്‍ കാണാമെങ്കിലും ധിഷണാപരമായ കല്‍പനകളോ പാഠമോ അവയില്‍ കാണാനില്ല.
ഫാന്റസിയിലധിഷ്ഠിതമായ ആഖ്യാന രീതി കൊണ്ട് വേറിട്ടു നില്‍ക്കുന്ന ഒരു നോവല്‍ാണ് രാജ് നായരുടെ നിശ്ശബ്ദതയിലെ തീര്‍ത്ഥാടകര്‍.ഒരു ബാലന്റെ ഓര്‍മ്മകളായി പത്തു പാഠങ്ങളിലൂടെ കടന്നു പോകുന്ന കഥ പത്താം അദ്ധ്യായത്തിലെത്തുമ്പോള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു.വിഭ്രാന്തിയുടെ വിവിധ തലങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ അവതരിപ്പിക്കുകയാണിവിടെ.
ഇ.പി.ശ്രീകുമാറിന്റെ മാറാമുദ്രയാകട്ടെ സയന്റിഫിക് ഫിക്ഷ്യനെന്നു പറയാവുന്ന അസാധാരണമായ ഇതിവൃത്തവും അതിനനുയോജ്യമായ ഭാഷാശെയിലിയും കൊണ്ട് അപൂര്‍വ്വമായി മാത്രംകാണുന്ന ഒരു ആഖ്യാന രീതിയിലൂടെ ആധുനികാന്തര ജീവിതത്തിന്റെ നെടുവീര്‍പ്പുകളിലൂടെ കടന്നു പോകുകയാണ് നോവലിസ്റ്റിവിടെ.
കെ.പി.ഉണ്ണിയുടെ ഫോസിലുകളില്‍ ഉണ്ടായിരുന്നത് പ്രപഞ്ചത്തിന്റെയും ഭൂമിയുടെയുംമനുഷ്യരുടെയും ആരും പറയാത്ത ചരിത്രമാണ് ആഖ്യാനം ചെയ്യുന്നത്.സമകാലിക ദുരന്താവസ്ഥയുടെ പ്രതീകാത്മകമായ ചിത്രീകരണം എന്നും പറയാം.
വിജയന്‍ കോടഞ്ചേരിയുടെ സോദോം പാപത്തിന്റെ ശേഷപത്രം ഒരു ബൈബിള്‍ കഥയെ ആസ്പദമാക്കിയുള്ളതാണ്.പരപുരുഷന്മാരെ ലഭിക്കാഞ്ഞ് അപ്പനാല്‍ ഗര്‍ഭം ധരിക്കപ്പെട്ട ലോത്തിന്റെപുത്രിമാരുടെ കഥ നോവലാക്കാന്‍ കാണിച്ച സാഹസികത അഭിനന്ദനീയം തന്നെ.
മാങ്ങാനം കുട്ടപ്പന്റെ പെരുമാള്‍പ്പാറ ഗോത്ര വര്‍ഗ്ഗക്കാരുടെ കഥയിലൂടെ വംശ സ്മൃതികളുടെഅപൂര്‍വ്വതയുള്ള ഒരവതരണമാണ്.കുഞ്ഞിര ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ കിനാവുകള്‍, ജീവിത രീതികള്‍,വിധി-എല്ലാം തന്നെ പ്രാചീന സംസ്കൃതിയുടെ വെളിച്ചത്തില്‍ വലയിരുത്തുകയാണീ നോവല്‍.
നന്ദന്റെ കുറിയേടത്തു താത്രിയാകട്ടെ ചരിത്ര പാഠത്തിന്റെ പുനര്‍ വായനയ ലിംഗ പരമായ പുരുഷാധിപത്യത്തിനു മേല്‍ സ്ത്രീ നടത്തുന്ന യുദ്ധത്തിന്റെ കഥയായ കുറിയേടത്തു താത്രിയുടെ സ്മാര്‍ത്ത വിചാരത്തിന് ഒരു രാഷ്ട്രീയ മാനം നല്‍കുകയാണ് നോവലിസ്റ്റ്.അതേ സമയം കഥാഖ്യാനത്തിന് പുതുമയെന്നോണം ചരിത്രപരമായ റഫറന്‍സുകളും വസ്തുതാ വിശകലനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.വിഷയം-ഘടന-ആഖ്യാനം എന്നിവയിലെല്ലാം ഒരു പ്രത്യേകത കാത്തു സൂക്ഷിക്കുന്നുണ്ട് ഈ കൃതി.
റിസിയോ രാജിന്റെ അവിനാശം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള തത്വ ചിന്തകള്‍ രചനയുടെ പ്രമേയമാക്കി വ്യത്യസ്തമാകുന്നു.സുഹൃത്തിന്റെ മരണം സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അന്വേഷണത്തിലേക്കുംഅതു വഴി സ്വന്തം ഉണ്‍മയെക്കുറിച്ചുള്ള വേവലാതികളിലേക്കും നയിക്കുന്ന ഒരു മനോഹര സൃഷ്ടിയാണത്.പഞ്ചഭൂതങ്ങളുടെ നാമങ്ങളുള്ള അഞ്ച് കാണ്ഡങ്ങളാണ് ഈ നോവലിന്റെ ഘടന നിയന്ത്രിക്കുന്നത്. ടി.പി.കിഷോറിന്റെ ആത്മഹത്യാക്കുറിപ്പാണ് തനിക്കിതിനുപ്രേരകമായിട്ടുള്ളത് എന്നു നോവലിസ്റ്റ് എടുത്തു പറയുന്നുണ്ട്.
റഹിം കടവത്തിന്റെ പ്രണയത്തിനും ഉന്മാദത്തിനും മദ്ധ്യേ എന്ന നോവല്‍ ഉന്മാദത്തിന്റെ കാണാക്കയങ്ങളില്‍ ഇടയ്ക്കിടെ മുങ്ങിത്താഴുന്ന ഹരിവര്‍മ്മ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മനോവ്യാപാരങ്ങളാണ്.അബോധ മനസ്സിന്റെ വെളിപാടുകള്‍ ,സഞ്ചാര പഥങ്ങള്‍ ഉന്മാദത്തിന്റെ ഭാഷയില്‍ സര്‍ഗ്ഗാത്മകമായി ആവിഷ്ക്കരിക്കുകയാണിവിടെ.
കണ്ണന്‍ കരിങ്ങാടിന്റെ പൂര്‍വ്വാപരം പരിചിതമായ നോവല്‍ സങ്കല്‍പത്തില്‍ നിന്നു വഴിമാറി നടക്കുന്ന ഒരു രചനയാണ്.സയന്‍സ് ഫിക്ഷ്യന്റെ ഘടനയാണ് നോവലിനുള്ളതെങ്കിലും ഇതിവൃത്തവും ഭാഷാ വൃവഹാരവും ഒരു പ്രത്യേക വിതാനത്തിലാണ് ഈ നോവലില്‍ കൂടിച്ചേരുന്നത്.സ്ഥലകാല പശ്ചാത്തലവും കഥാപാത്ര കല്‍പനകളും കഥ പറയുന്ന രീതിയും അതുല്‍പാദിപ്പിക്കുന്നഉത്കണ്ഠകളും സേ്നഹ ദര്‍ശനവും എടുത്തു പറയേണ്ടതാണ്.
ഷാജി ഷണ്‍മുഖത്തിന്റെ ഹായ് ചാപ്ലിന്‍ (അറുമുഖനെക്കുറിച്ചൊരു വിവരണം) എന്ന നോവല്‍-നോവലെഴുത്തിലെ സാമ്പ്രദായിക ധാരണകളെ തിരുത്തുന്ന ഒരു കൃതിയാണ്‌ണിയതമായ ഒരു കഥയോ,ഇതിവൃത്തമോ, പശ്ചാത്തലമോ,കഥാപാത്രമോ,സംഭാഷണമോ,കഥാ സന്ദര്‍ഭങ്ങളോ ഇതിലില്ല.വ്യതിരിക്തതയുടെ എഴുത്താണ് പരമമായ യാഥാര്‍ത്ഥ്യം എന്നു പ്രഖ്യാപിക്കുന്ന ഈനോവല്‍ എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങള്‍ക്കെല്ലാമറിയാവുന്നതു പോലെഎഴുത്ത് ഇന്ന് അതിന്റേതായ സാഹചര്യം വെടിഞ്ഞ് പലതായി കഴിഞ്ഞിരിക്കുന്നു...എന്നു തുടങ്ങുന്ന നോവല്‍ അവസാനിക്കുന്നതിങ്ങിനെ- പ്രിയമുള്ളവരെ ,ഈ കഥയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ കാണിച്ച ശുഷ്കാന്തിയ്‌ക്കും സേ്നഹത്തിനും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് എന്റെ വാക്കുകള്‍ ഉപസംഹരിക്കട്ടെ നിങ്ങള്‍ക്കു നമസ്ക്കാരം--ടേയ്,എന്നെടാ ഇത്? പേശടാ പേശ് നീയേ പേശ് നിര്‍ത്താതെ പേശ്. വാക്കുകളുടെ സൌന്ദര്യാത്മകമായ വീണ്ടെടുപ്പിലൂടെ രചനകള്‍ക്ക് അതിന്റേതായ വ്യക്തിത്വംകൈവരിക്കാനാവുമെന്ന് ഈ കൃതികള്‍ വെളിപ്പെടുത്തുന്നു.മാത്രമല്ല,ഭാഷാ വ്യവഹാരം കഥാകഥനത്തിന് എത്രത്തോളം ഉപയുക്തമാകുമെന്നും അതിന്റെ പരായണപരത നിര്‍ണ്ണയിക്കുന്നതില്‍ അതിന്റെ പങ്കെന്തെന്നും വ്യക്തമാക്കുന്നു.
നോവലെഴുത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാവശ്യമായ സര്‍ഗ്ഗാത്മക സൈ്ഥര്യം നമ്മുടെപുതിയ കഥാകൃത്തുക്കള്‍ക്കുണ്ടോ എന്നൊരു സംശയം പല നിരൂപകരും പ്രകടിപ്പിച്ചിരുന്നു.ഘടനാപരവും ആഖ്യാന പരവുമായ ഒരുപാട് കടമ്പകള്‍ അവര്‍ മറി കടക്കേണ്ടതുണ്ട്.പഴയ കഥകള്‍ തന്നെപുതിയ രൂപത്തില്‍ എങ്ങിനെ അവതരിപ്പിക്കാനാവും എന്നതും ഒരു വെല്ലുവിളി തന്നെ. സാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ നിയമ ലംഘനങ്ങള്‍ വേണം.സാഹിത്യ ചരിത്രംപരിശോധിച്ചു നോക്കിയാല്‍ അതു മനസ്സിലാകും. തുടക്കത്തില്‍ പലര്‍ക്കുമത് രുചിച്ചില്ലെങ്കിലും പിന്നെകാലം അതിനെ സ്വീകാര്യമാക്കും നോവല്‍ രചനയില്‍ ചില മാനദണ്ഡങ്ങള്‍ വെയ്‌ക്കുന്നതിനോട് വിയോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് നോവല്‍ ഇങ്ങിനെയുമെഴുതാം എന്നു വിളിച്ചു പറയുകയാണ് ഈ കൃതികള്‍.
തികച്ചും വ്യത്യസ്തമായ,പുതുമയുള്ള ഒരു ഭാഷാ നിര്‍മ്മിതിയാവണം തന്റേതെന്ന് നോവലിസ്റ്റ് ശഠിക്കേണ്ടതുണ്ട്.കൃതിയുടെ കല്‍പിത നിയമങ്ങളില്‍ നിന്നുള്ള കുതറിയോടല്‍-സാഹസികമാണെന്നറിയാമെങ്കിലും-നോവലിന്റെ സാഹിത്യ ലക്ഷണങ്ങളെ തിരസ്ക്കരിക്കുന്നതാവണം.എഴുത്തുകാരന്‍-കൃതി-വായനക്കാരന്‍ എന്ന തലത്തില്‍ നിന്നും വായനക്കാരന്‍-കൃതി-എഴുത്തുകാരന്‍എന്ന വിപരീത തലത്തിലേക്കു വേണം നോവല്‍ വളരാന്‍.വായനയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന പാഠങ്ങളിലൂടെ കൃതി എഴുത്തുകാരനിലേക്കെത്തണം.
---ഡോക്ടര്‍ ടി. പി. നാസര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
11 അഭിപ്രായങ്ങൾ:
സുനിലേട്ടാ, ഇതിലെ അക്ഷരതെറ്റുകള്‍ തിരുത്തി ഒന്നൂടെ പോസ്റ്റ് ചെയ്യാമോ?
അക്ഷരത്തെറ്റു മാത്രമല്ല, കുറച്ചു കൂടി readable ആയി ഫോര്‍മാറ്റ് ചെയ്തിട്ട് ഒന്നൂടെ പോസ്റ്റ് ചെയ്യുവോ? വായിക്കാന്‍ കുറച്ച് ബുദ്ധിമുട്ട്! (ബുദ്ധിമുട്ടാന്‍ മനസ്സില്ലാത്തത് കൊണ്ടാണേ!)
തിരുത്തപ്പെട്ടു എന്നുവിശ്വസിക്കുന്നു. സമയക്കുറവുകാരണമാണേ...ഇംഗ്ലീഷ് വാക്കുകള്‍ ഇപ്പോഴും ബുദ്ധിമുട്ടുതന്നെ. വരമൊഴിയില്‍ നിന്നും യൂണിക്കോടിലേക്ക് എക്സ്പോറ്ട് ചെയ്യുമ്പോള്‍ മങ്ലീഷില്‍ ബ്രാക്കറ്റിലിട്ട ഇംഗ്ലീഷ് വാക്കുകളും മലയാളത്തിലേക്കാവുന്നു.-സു-
സ്‌ക്രോള്‍ ചെയ്തിട്ടും ചെയ്തിട്ടും തീരുന്നില്ല...
ഇത്രേം വെല്ലി പോസ്റ്റ് കോപ്പി അടിച്ചതുകൊണ്ടാണോ ഇപ്പൊ ഇങ്ങോട്ടു കാണാത്തെ? :)
വന്ന് എന്തേലും എഴുതിയാല്‍ കൊള്ളാരിന്നു :) (തല്ലല്ലേ,സ്മൈലി ഒണ്ടേയ് )
Nalla chinthagathikal.
Please visit my blog at
നേരിന്‍റെ നിറവുള്ള നാരായം.
http://naarayam.blogspot.com/
‘ഭാവുകത്വത്തിന്റെ പുതിയ അടയാളങ്ങള്‍’ എന്ന ലേഖനം സമകാലീന മലയാളസാഹിത്യയരങ്ങിലെ നോവലുകള്‍ എന്ന സാഹിത്യശാഖയിലേയ്ക്കുള്ള മികച്ച ഒരു വഴികാട്ടിയാണു്. ഈ ലേഖനം എഴുതിയ ഡോ: ടി.പി.നാസറിനും പ്രസിദ്ധീകരിച്ച അക്ഷരം മാഗസിനും അകമഴിഞ്ഞ നന്ദി.
ഓഫ്: സുനിലേട്ടാ, ബ്ലോഗിന്റെ ലേഔട്ടും തീമും ഒന്നു പുതുക്കിയെടുത്തുകൂടെ, കുറച്ചുകൂടി റീഡബിളിറ്റി വായനക്കാരനു കൊടുക്കുവാന്‍ സാധിക്കുമെന്നു തോന്നുന്നു.
ഈ ലേഖനം വളരെ നന്നായി സുനില്‍.
ഈതേതരം ഐറ്റങ്ങള്‍ തട്ടും തടവുമില്ലാതെ ആഴ്ചയില്‍ ഒന്നോ, പറ്റിയില്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ രണ്ടോ എന്ന കണക്കില്‍ പോസ്റ്റില്ലേ...?
ഗൗരവമുള്ള എഴുത്തുകളൊക്കെ വന്‍ തുകയ്ക്കല്ലേ മാധ്യമഭീമന്മാര്‍ കച്ചോടം ചെയ്യുന്നെ!
ഇങ്ങനെ ചുളുവില്‍ കിട്ടുന്നത് വെട്ടിവിഴുങ്ങാന്‍ വല്ലാത്ത പൂതിയായിട്ടാ, കേട്ടോ!
സുനില്‍ജി,
ലേഖനം വായിച്ചു.ഒത്തിരി അറിവുകള്‍.ഡോ: ടി.പി.നാസറിനു നന്ദി. ശ്രദ്ധയൊടെ ഞാന്‍ ഒരു മയില്പീലിവച്ചു് അടച്ചുവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.
അപ്പോള്‍ കണ്ടു. ചൂണ്ടുപലകകള്‍.
പ്രയോജനപ്രദം.ഗൂഗ്‍ല്‍ നോട് ബൂക്കിലാക്കി.അതില്‍ ഒരു സയിറ്റില്‍ ഞെക്കിയപ്പോള്‍ വിഷമം തോന്നി.അതു് സുനില്‍ജി അറിഞ്ഞു കാണില്ലായിരിക്കാം.
അതു പോകട്ടെ.
ഇങ്ങനെ എഴുതിയിരിക്കുന്നതു്....
ഈ ബൂലോഗത്തെത്തി ജീവിച്ചുമതിയായെങ്കില്‍ എനിക്കുമാപ്പുതന്നുകൊണ്ട് ഈ വഴിപോകുക:
ഈ ബൂലോകത്തില്‍ ജീവിച്ചുമതിയാകാത്തവര്‍ എന്നു്
മാറ്റുന്നതിനോടെന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടോ.
മാറാലപിടിച്ച് കിടക്കണ വായനശാലയിലേക്ക് ഇപ്പോഴും വായനക്കാര്‍ എത്തുന്നുണ്ട് എന്നറിഞതില്‍ സന്തോഷം. വേണു പറഞത് ആദ്യം മനസ്സിലായില്ല. മനസ്സിലാക്കിയപ്പോള്‍ ചൂണ്ടുപലകകള്‍ തിരുത്താനൊരു വിഷമം. കാരണം ബൂലോകത്തിന്റെ ആദ്യകാലങ്ങളിലെ ചിലരായിരുന്നു ചൂണ്ടുപലകയില്‍ സ്ഥാനം പിടിച്ചത്. ദ് പ്പോ എന്താ ചെയ്യാ? സാരല്ല്യ ടെമ്പ്ലേറ്റ് മാറ്റാം. ആദിത്യന്‍ കുറച്ചുണ്ടാക്കി വെച്ചിട്ടുണ്ടല്ലോ.
“ജീവിച്ചുമതിയാകാത്തവര്‍“ -ജീവിച്ചോട്ടെ എന്നുവച്ചാണ് അങ്ങനെ ഇട്ടത്. ബൂലോകത്തെ ഇന്നത്തെ നാളുകളില്‍ ഇതിനൊന്നും പ്രസക്തിയില്ല. ധാരാളം നല്ല ബ്ലോഗുകള്‍ ഉണ്ട് ഇപ്പോള്‍. അതിനാല്‍ ഈ ടെമ്പ്ലേറ്റ് ഒരു പുരാവസ്തു ആക്കി മാറ്റാം അല്ലേ? താമസിയാതെ ചെയ്യുന്നതാണ്.
നന്ദി..നന്ദി.
-സു-
സുനില്‍ജീ,
ഞാന്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല,മനോഹരമായ വായാനശാലയിലൊരു മാറ്റവും വേണ്ട.എത്ര മനോഹരവും ചിന്തോദ്ദീപകവുമായ കുറച്ചു സമയമാണു്,ഇന്നലെ ഞാന്‍ വായനശാലയില്‍ ചെലവഴിച്ചതു്.
ഞാന്‍ തമാശയായി പറ്ഞ്ഞു പോയതാണു്.
ഈ ബൂലോഗത്തെത്തി ജീവിച്ചുമതിയായെങ്കില്‍ എനിക്കുമാപ്പുതന്നുകൊണ്ട് ഈ വഴിപോകുക:
എന്നുള്ളതിനെ...
ഈ ബൂലോഗത്തെത്തി ജീവിച്ചുമതിയാകാത്തവര്‍,എന്നാക്കിയാല്‍,
വെറുതേ.
നന്മകള്‍ നേരുന്നു.
ഇപ്പോ ടെമ്പ്ലേറ്റ് മാറ്റി. ഇനി റീദിങ് പ്രോബ്ലമുണ്ടെങ്കില്‍ അറിയിക്കൂ. (എന്നാല്‍ ആദിത്യനെ ഞാന്‍....)-സു-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ