കലാമണ്ഡലം പത്മനാഭന് ആശാന് അന്തരിച്ചു.
കൂടുതല്‍ എന്തുപറയാന്‍? ഞെട്ടല്‍, ദുഃഖം എന്നൊക്കെ പറഞാല്‍ അത് ക്ലീഷെ ആവും. ഒരു കഥകളി സ്നേഹി എന്ന നിലക്ക് ആശാന്മാരുടെ വിയോഗം ഉണ്ടാക്കുന്ന നഷ്ടബോധം ഇപ്പോള്‍ ശരിക്കുമനുഭവിക്കുന്നു.
ആശാന്റെ ഹംസമാണ് പ്രചുരപ്രചാരം സിദ്ധിച്ച ഒരു വേഷം. അദ്ദേഹം ഒരു പിടി കഥകളി ഗ്രന്ധങ്ങളുടെ കര്‍ത്താവുകൂടിയാണ്. അദ്ദേഹത്തിന്റെ അച്ഛനും വളരെ പ്രസിദ്ധിനേടിയ ഒരു നടന് ആയിരുന്നു.
കലാമണ്ഡലം പ്രിന്‍സിപ്പളായിരുന്നു.
വിരമിച്ചതിനുശേഷവും കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ ശേഖരത്തിലുള്ള പഴയ അനവധി ഫോട്ടോകളും രേഖകളും മറ്റും ശുദ്ധീകരിച്ച് പൊതുജനങള്‍ക്ക് ലഭ്യമാക്കനുതകുന്ന പ്രവര്‍ത്തിയില്‍ വ്യാപൃതനായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നുകൂടെ.
3 അഭിപ്രായങ്ങൾ:
ഒരു കഥകളി സ്നേഹി എന്ന നിലക്ക് ആശാന്മാരുടെ വിയോഗം ഉണ്ടാക്കുന്ന നഷ്ടബോധം ഇപ്പോള്‍ ശരിക്കുമനുഭവിക്കുന്നു.
പ്രിയപ്പെട്ട സുനില്‍ താങ്കള്‍ എഴുതിയത് വളരെ ശരിയാണ്
Thanks Malayalam.
Just saw (I neve vist my own blog!) Sunil
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ