
കേരളത്തിലെ ഏറ്റവും സുന്ദരമായ സാധനം ഏന്തെന്ന് ചോദിച്ചാല്‍ ഗോപിയുടെ പച്ച വേഷം എന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി പറയുന്നു. 71 വയസ്സായ ഈ ചെക്കന്റെ നളനെ കണ്ടു ഇന്നലെ. കുണ്ഡിനത്തിലിരുന്ന് ദമയന്തിയുടെ രൂപസൌന്ദര്യം കേട്ട് മോഹവിവശനാവുന്ന ഗോപിയുടെ നളന്‍, മണ്ണ് മാന്തി ഒരു മുട്ട കൊണ്ട് വന്ന് പ്രേമതാമര വിടര്‍ത്തുന്നത് കാണാന്‍ മാത്രം ഒരു സുഖമില്ലായ്ക.
കൃഷ്ണന്‍ നായര്‍ മരിച്ചപ്പോള്‍ "പച്ച ഗോപ്യായി" എന്ന കൃഷ്ണന്‍ കുട്ടി പൊതുവാളുടെ കമന്റ് പ്രസിദ്ധിയാര്‍ജ്ജിച്ചത്.

ചിത്രങ്ങള്‍ പയ്യന്നൂര്‍ കഥകളി ക്ലബ് പ്രസിദ്ധീകരിച്ച കലാമണ്ഡലം ഗോപി എന്ന പുസ്തകത്തില്‍ നിന്നും.
രാമന്‍കുട്ടി നായര്‍ക്കു കിട്ടിയപൊലെ പദ്മഭൂഷണ്‍ തന്നെയാണ് ഗോപിക്കും കിട്ടേണ്ടിയിരുന്നത്.
(ഓ.ടോ: ഇത് പ്രസിദ്ധീകരിച്ചത് 2009 ജനുവരി 31നോ ഫെബ് ആദ്യദിവസങ്ങളിലോ ആണ്. പക്ഷെ ഇതിന്റെ തീയ്യതി എങ്ങനേയാ പഴയത് ആയത്? ഒരു പിടിയുമില്ല. ഒരു പഴയ ഡ്രാഫ്റ്റ് പോസ്റ്റ് മാറ്റി ഇതെഴുതിയതിനാലാണോ? ആ... അറിയില്ല.)
3 അഭിപ്രായങ്ങൾ:
ഗോപി ഇപ്പോഴും നളപാകം തന്നെ എന്നതുകേട്ടിട്ട് അതിശയം!
20 കൊല്ലം മുൻപ് ആടുമ്പോഴും അതിനിടയ്ക്ക് കുഴയുമ്പോഴും പച്ച ഇപ്പോ ഗോപ്യാവുംന്ന് ഇഷ്ടമില്ലെങ്കിലും സംശയം!
ഇന്നിപ്പോൾ ഈ ഗോപിപ്പച്ച കാണുമ്പോൾ ആനന്ദം!
Gopi asande premataamara pande vulgar anu. Asande chitta veshangal thanneyanu nallathu.
Vasu pisharody asan arangathu varathatu oru nashtam thanne.
നന്നാവുന്നുണ്ടുട്ടോ .. ഇനിയും പോരട്ടെ .. വായിക്കാന്‍ ഞാന്‍ ഏതായാലും ഇവിടുണ്ട് .. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ