ഇന്നലെ ബോറടിച്ചിരിക്കുമ്പോ അവിചാരിതമായി ആണ് ഒരു പുസ്തകം കയ്യിലെടുത്തത്. ഒരു വല്ലാത്ത പുസ്തകം !!
ബേക്കൽ കോട്ടയിലെ അടുക്കി വെച്ച കല്ലുകൾ എങ്ങന്യാ ഒട്ടിപ്പിടിച്ച് ഇരിക്കണത്? പശ ഉണ്ടോ? ചുമരിന്റെ ഇടയ്ക്ക് നിന്ന് ഒരു കല്ല് എടുത്ത് മാറ്റാൻ പറ്റ്വോ? അത്യദ്ധ്വാനം വേണ്ടി വരും എന്നാലും അവിടെ ഒരു ഓഠ ബാക്കി കിടക്കും.. അത്ര ഭംഗിയിലും അടുക്കും ചിട്ടയോടും കൂടെ അല്ലേ ഖനീഭവിച്ച മണ്ണായ കല്ലുകൾ നിരത്തി വെച്ചിരിക്കുന്നത് !
അതേ പോലെ ആയിരുന്നു ആ പുസ്തകത്തിലെ വാചകങ്ങളും! ഒരു നിവൃത്തിയുമില്യ. ഒന്നും ക്വോട്ട് ചെയ്യാൻ പറ്റില്യാ. എനിക്ക് അറിയാവുന്ന പദങ്ങൾ തന്നെ ആണോ ഇതിൽ എന്ന് അത്ഭുതം കൂറി ഞാൻ ! ഒന്നുകൂടെ പദങ്ങൾ എടുത്ത് നോക്കി. അവിടെ തന്നെ വെച്ചു.. എന്തൊരു ഭംഗ്യാ ആ വാചകങ്ങൾക്ക്!

എന്തേ ഞാനിത് മുന്നേ വായിക്കാതിരുന്നത്? അറിയില്ല്യാ. പുസ്തകം കയ്യിലുണ്ടായിട്ട് കൊല്ലങ്ങളായി, അപ്പോ മടി എന്ന് തന്നെ പറയാം. ഇപ്പോഴെങ്കിലും വായിച്ചൂലൊ, അത്ര സമാധാനം.
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോഴാണ്, വില്ലേജ് ഓഫീസറുമായി ഞങ്ങടെ പഞ്ചായത്തിലൂടെ ഒന്ന് കറങ്ങാൻ സാധിച്ചത്. അദ്ദേഹം പറഞ്ഞാണ് ഞാനറിയുന്നത് ഞങ്ങടെ പഞ്ചായത്തിലും ഒരു ജാറം ഉണ്ട് എന്ന്. അപ്പോൾ പോയി കാണാൻ ഞങ്ങൾക്ക് സൗകര്യം ലഭിച്ചില്ല എങ്കിലും ഞാൻ പിന്നീട് ഒരു ദിവസം അദ്ദേഹം പറഞ്ഞ സ്ഥലത്ത് പോയി നോക്കി. ആകെ കാട് പിടിച്ച് കിടക്കുന്നു. അതുതന്നെ ആണോ സ്ഥലം എന്ന് അപ്പോ സംശയമായി എനിക്ക്.
സൂഫികൾ നമ്മുടെ നാട്ടിലെ പ്രതിഭാസമായിരുന്നുവൊ, ഒരു കാലത്ത്? പൊന്നാനി പുത്തൻപള്ളി ജാറം ഞങ്ങടെ നാട്ടിൽ പ്രസിദ്ധമാണ്.
മറ്റൊരു പൊന്നാനിക്കാരൻ എഴുതിയ പൂതപ്പാട്ട് ഒരു നാടോടിക്കഥയെ അടിസ്ഥാനമാക്കിയായിരുന്നു. ഈ പൊന്നാനിക്കാരന്റെ കഥയും അത് തന്നെ. രണ്ടും മനോഹരം.
ഞാൻ പഠിച്ച മലയാളപദങ്ങൾ വെറുതെയാ.. അവയൊന്ന് അടുക്കിവെയ്ക്കാൻ കൂടെ എന്നെ കൊള്ളില്യാ..
1 അഭിപ്രായം:
ചുമ്മാ ..നന്നായെഴുതിയിരിക്കുന്നല്ലോ!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ