Yuval Noah Harari
Kindle version price Rs 236.55
Pages 466
Publisher: Vintage Digital; 01 edition (4 September 2014)
Sold by: Amazon Asia-Pacific Holdings Private Limited
Paperback Rs249.00 Publisher: Penguin Random House (11 June 2015)
ചിലപുസ്തകങ്ങൾ വായിച്ചാൽ പുതിയ പുഴയിൽ കുളിച്ചപോലെ ഒരു പുതിയ ഉന്മേഷം കിട്ടും. അത്തരമൊരു വായനാനുഭവം ഒരു പുതിയ ഉന്മേഷം ആണ് എനിക്ക് ഈ പുസ്തകം വായിച്ച് കിട്ടിയത്.
ഞാൻ പറയുന്നതൊന്നും ആവില്ല നിങ്ങൾ ഈ പുസ്തകം വായിച്ചാൽ നിങ്ങളുടെ അനുഭവം. അത് ഉറപ്പ്.
Big History എന്ന ശാസ്ത്രശാഖയിൽ പെട്ട പുസ്തകം. പ്രപഞ്ചോത്പത്തിയിൽ (ബിഗ് ബാങ്ങ്) നിന്നും ഇന്നേവരേയ്ക്കുള്ള ചരിത്രം ആണ് ഈ ശാഖയിൽ പെട്ടത്.
Maps of Time" by David Christian എന്നത് ഈ ശാഖയിലെ മറ്റൊരു പുസ്തകമാണ്. ഡേവിഡ് കൃസ്റ്റ്യൻ ആണ് ബിഗ് ഹിസ്റ്ററി എന്ന് രണ്ട് വാക്കുകൾ കൂട്ടിച്ചേർത്ത് പുതിയ വാക്ക് ആക്കിയത്.
Homo Deus, a brief history of tomorrow എന്ന ബുക്കും ഇദ്ദേഹത്തിന്റെ ആയി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. Homo Deus = human God
Not a birds’ view, but a satellite view of 70000 years of humankind. അത്രയും വിദൂരക്കാഴ്ച്ച ആണ്.
ചിന്തിയ്ക്കുന്നവർക്ക് അനവധി പഴുതുകൾ ഈ പുസ്തകത്തിൽ കാണാൻ പറ്റും. എന്നിരുന്നാലും അവർക്കും ചിന്തിയ്ക്കാൻ ഒരു പഴുത് ഈ പുസ്തകത്തിലൂടെ കിട്ടും എന്നതാ ഈ പുസ്തകത്തിന്റെ മേന്മ.
വളരെ ക്രിസ്പി ആണ് രചന. ധാരാളം വിഷയങ്ങൾ ഈ നാന്നൂറിൽ പരം പേജുകളിൽ അടുക്കിവെച്ചിരിക്കുന്നു. അതിനാൽ തന്നെ സംഭവങ്ങളിൽനിന്ന് സംഭവങ്ങളിലേക്ക് ചാടി ചാടി പോകുന്നു. ലോജിക്ക് തെറ്റുന്നുമില്ല. തന്റെ വാദങ്ങളെ സമർത്ഥിക്കാൻ അതിയായ മിടുക്ക് ഗ്രന്ഥകാരൻ കാട്ടിയിട്ടുണ്ട്.
Yuval Harari is a History professor (medieval military history phd/doctor thesis )
Biology + History combined ചെയ്താണ് ഗ്രന്ഥകാരൻ തന്റെ ചില വാദങ്ങൾ സമർത്ഥിയ്ക്കുന്നത്.
ഏറ്റവും ചുരുക്കം:-
ഒരു ലക്ഷം കൊല്ലങ്ങൾക്ക് മുന്നേ ഭൂമിയിൽ ചുരുക്കം ആറുതരത്തിൽ പെട്ട മനുഷ്യവർഗ്ഗങ്ങൾ (സ്പെസീസ്) ഉണ്ടായിരുന്നു. ഇന്ന് നമ്മൾ മാത്രം. (ഹോമോ സാപിയൻസ്)
നമ്മൾ ഹോമോ സാപ്പിയൻസ്:
കേമനാകാനുള്ള യുദ്ധത്തിൽ എങ്ങനെ നമ്മുടെ സ്പീസീസ് ജയിച്ചു? പൗരാണികമനുഷ്യർ എന്തുകൊണ്ട് നഗരങ്ങളും രാജ്യങ്ങളും നിർമ്മിച്ചു? ദൈവം, ദേശീയത, മനുഷ്യാവകാശം എന്നിവയിലൊക്കെ വിശ്വസിക്കാൻ എങ്ങനെ തുടങ്ങി? സമ്പത്തിനേയും പുസ്തകങ്ങളേയും നിയമത്തിനേയും ഒക്കെ വിശ്വസിക്കാൻ എങ്ങനെ എന്ത് തുടങ്ങി? മനുഷ്യന്റെ സന്തോഷാവസ്ഥ എന്നത് എന്താണ്? വരും നൂറ്റാണുകളിൽ നമ്മുടെ ലോകവും നാമും എന്തായി തീരും?
ഇതിലേക്കെല്ലാമുള്ള അന്വേഷണവും ഗ്രന്ഥകാരന്റെ കണ്ടെത്തലുകളും ആണ് ഈ പുസ്തകം.
സാപ്പിയൻസ് എന്ന് വെച്ചാൽ ബുദ്ധിയുള്ളവൻ എന്നർത്ഥം. ഹോമോ എന്ന ജനുസ്സിലെ ബുദ്ധിയുള്ളവൻ ആണ് ഹോമോ സാപ്പിയൻസ് എന്ന മനുഷ്യകുലം. സ്വയം അല്ലാതെ മറ്റെല്ലാം നശിപ്പിക്കുക എന്നത് മനുഷ്യകുലത്തിന്റെ ജീനിലുള്ള സ്വഭാവമാണ്. വെറും ലക്ഷങ്ങൾ മാത്രം ഉണ്ടായിരുന്ന മനുഷ്യൻ, അവൻ എവിടെ ചെന്നുവോ അവിടെ ഉള്ള ജീവജാലങ്ങളേയും പ്രകൃതിയേയും അവൻ നശിപ്പിച്ചു. ഭക്ഷണശൃംഘലയിൽ മുകളിലായി. നിയാണ്ടർതാൽ എന്ന മറ്റൊരു സ്പീസീസിനെ നശിപ്പിച്ചത് ഹോമോ സാപ്പിയൻസ് ആണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നുണ്ട്. അവർക്കില്ലാത്ത ബുദ്ധിശക്തി നമുക്ക് ഹോമോ സാപ്പിയൻസിനു ഉണ്ട്. അതുകൊണ്ടാണവർ എല്ലാം കീഴടക്കുന്നത്.
2050ആം ആണ്ടോടുകൂടി മനുഷ്യൻ മരണത്തെ അതിജീവിക്കാനുള്ള ചാൻസ് ഉണ്ടെന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. അതിനുസഹായിക്കുന്നത് ശാസ്ത്രവിപ്ലവം മൂലം ഉണ്ടായ വിവിധ എഞ്ചിനീയറിങ്ങ് ശാസ്ത്രശാഖകൾ ആണ്. ജനറ്റിക് എഞ്ചിനീയറിങ്ങ്, സൈബോർഗ് എഞ്ചിനീയറിങ്ങ് എന്നിവ ഉദാഹരിച്ച് ഗ്രന്ഥകർത്താവ് തന്റെ വാദം സാധൂകരിക്കുന്നുണ്ട്.
യൂറോപ്പിൽ ഉള്ളവർക്ക് പുറം ലോകം കീഴടക്കാൻ വലിയ ത്വര ആയിരുന്നു. എന്നാൽ ചൈനക്കാരും ഇന്ത്യക്കാരും അവരെക്കാൾ ബുദ്ധിശക്തിയിൽ മോശക്കാരായിട്ടല്ല അവർ പുറം ലോകം കീഴടക്കാൻ തുനിയാത്തത്. യൂറോപ്പിലെ ഇമ്പീരിയലിസവും ക്യാപ്പിറ്റലസവും ആയിരുന്നു യൂറോപ്പ്യരുടെ ഈ ത്വരയ്ക്ക് പിന്നിൽ. ഇമ്പീരിയലിസവും ക്യാപ്പിറ്റലസവും തന്നെ ആണ് യൂറോപ്യരുടെ അഭൂതപൂർവ്വമായ വളർച്ചയ്ക്കും കാരണം.
സന്തോഷത്തെ കുറിച്ച് വിശദമായി ഗ്രന്ഥകർത്താവ് പ്രതിപാദിയ്ക്കുന്നുണ്ട്. എന്താണ് സന്തോഷം? എങ്ങിനെ അളക്കാം? മനുഷ്യന്റെ സന്തോഷം സ്ഥായി അല്ല. അതിനു കാരണം എന്താണ്? ഇന്നുള്ള മനുഷ്യരാണോ ഒരു നൂറുകൊല്ലം മുൻപ് ജീവിച്ചിരുന്ന മനുഷ്യരാണോ കൂടുതൽ സന്തോഷവാൻ?
സമ്പത്ത് അഥവാ പൈസയെ പറ്റിയും വിശദമായി ഗ്രന്ഥകാരൻ പറയുന്നുണ്ട്. എഴുത്ത് എന്ന് എന്തിനുവന്നു എന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്. ഭരണസൗര്യത്തിനു കണക്ക് സൂക്ഷിക്കാനാണ് എഴുത്ത് എന്ന രീതി വന്നത് എന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. ഭാഷ എന്നത് അന്ന് ഈ കണക്കിന്റെ ഭാഷ മാത്രം ആയിരുന്നു. പിന്നീട് ആണത് വലുതായി സംസാരഭാഷ ഉണ്ടായത്.
മതങ്ങളെ പറ്റിയും ഗ്രന്ഥകാരൻ പറയുന്നുണ്ട്.
Planet Earth is 4.5 billion years old. In just a fraction of that time, one species among countless others has conquered it.
70,000 കൊല്ലങ്ങൾക്കുമുന്നേ ഹോമോ സാപ്പിയൻസ് എന്ന മനുഷ്യജനുസ്സ് ഒന്നിച്ച് ഒരുമിച്ച് വിപുലമായ ചില കാര്യങ്ങൾ ചെയ്തു തുടങ്ങി. ഈ കാര്യങ്ങളെ സംസ്കാരം എന്ന് വിളിക്കാം. സംസ്കാരത്തിന്റെ പിന്നീടങ്ങോട്ടുള്ള കഥയാണ് ചരിത്രം എന്ന് അറിയപ്പെടുന്നത്.
മൂന്നുകാര്യങ്ങൾ ആണ് ചരിത്രത്തിലെ നാഴികക്കല്ലുകൾ ആയി പറയുന്നത്:-
70000 കൊല്ലങ്ങൾക്ക് മുമ്പ് തുടങ്ങിയ കോഗ്നിറ്റീവ് റവലൂഷൻ (പ്രത്യഭിജ്ഞാനവിപ്ളവം)
12000 കൊല്ലങ്ങൾക്ക് മുമ്പ് തുടങ്ങിയ അഗ്രികൾച്ചറൽ റവലൂഷൻ (കാർഷിക വിപ്ളവം)
വെറും 500 കൊല്ലങ്ങൾക്ക് മുമ്പ് തുടങ്ങിയ സയന്റിഫിക്ക് റവലൂഷൻ (ശാസ്ത്ര വിപ്ളവം)
ഈ മൂന്ന് വിപ്ലവങ്ങളെയും പുതിയ രീതിയിൽ വായിക്കുകയാണ് ഈ പുസ്തകത്തിൽ
ചരിത്രത്തിനു മുന്നേയും മനുഷ്യരുണ്ടായിരുന്നു. അന്ന് പക്ഷെ അവൻ മറ്റ് ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തിയിരുന്നില്ല. മറ്റ് ജീവജാലങ്ങളെ പോലെ അവനും അവളും ജീവിച്ചു.
ചരിത്രം തുടങ്ങാനുണ്ടായ പ്രത്യഭിജ്ഞാനവിപ്ളവം തുടങ്ങാൻ കാരണമെന്തായിരുന്നു? മനുഷ്യന്റെ തലച്ചോറു തന്നെ. അത് മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച്, വലുതാണ്. അതായത് ശരീരവലുപ്പത്തിനോടുള്ള അനുപാതത്തിൽ വലുതാണ്. എന്നാൽ ഈ തലച്ചോർ ഹോമോ സാപ്പിയൻ എന്ന ജനുസ്സിനെ പോലെ തന്നെ നിയണ്ടത്തർ, ഹോമോ എറക്റ്റസ് എന്നിവകൾക്കും ഒക്കെ ഉണ്ടായിരുന്നു.
എന്തോ ഒരു അജ്ഞാതകാരണത്താൽ വളരെ ചെറിയ ഒരു ജനിതിക മാറ്റം മനുഷ്യതലച്ചോറിൽ പരിവർത്തനം നടത്തിയതാണ് കോഗ്നിറ്റീവ് കഴിവുകൾക്ക് ഹോമോ സാപ്പിയൻസിനെ പ്രാപ്തരാക്കിയത് എന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു.
എന്താണ് മനുഷ്യരെ മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമാക്കിയതും ഭൂമണ്ഡലത്തിന്റെ അധിപന്മാരാക്കിയതും? ഈ കൃതിയുടെ കർത്താവു പറയുന്നതനുസരിച്ച്, ഇല്ലാത്ത കാര്യങ്ങൾ ചിന്തിച്ച് കൂട്ടാനും അത് വെച്ച് വിപുലമായ കൽപ്പനാസൃഷ്ടികൾ നിർമ്മിക്കാനും ഉള്ള മനുഷ്യരുടെ കഴിവാണ് ഈ മേൽക്കോയ്മക്ക് കാരണം. ഈ കഴിവുകാരണം, ഒറ്റയ്ക്ക് ചെയ്യാൻ സാധിയ്ക്കാത്ത കാര്യങ്ങൾ കൂടെ, വളരെ വലിയകൂട്ടമായി മനുഷ്യർ ചെയ്തു തീർക്കുന്നു. ഈ വലിയ കൂട്ടത്തിൽ അധികവും മുൻ പരിചയം ഒട്ടുമില്ലാത്തവർ ആയിരിക്കും എന്ന് ഓർക്കുക. എന്നിട്ടും അവർ അവരേക്കാൾ വലിയ ജീവികളെ നായാടി പിടിയ്ക്കുന്നു. ആകാശത്ത് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ നിർമ്മിച്ച് പരിപാലിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ അമേരിക്ക അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ലക്ഷ്മി ഭഗവതി തുടങ്ങിയ പലതും ഒരു കൂട്ടം മനുഷ്യരുടെ ബോധമണ്ഡലത്തിൽ മാത്രം ഉള്ളതും ആ പൊതുബോധം അവരെ ഒരു പ്രത്യേകരീതിയിൽ പെരുമാറുവാൻ പ്രേരിപ്പിക്കുകയും കർത്താവ് സമർത്ഥിക്കുന്നു. ഇത്തരം മിഥുകൾ ഇല്ലാതെ സംസ്കാരം ഉണ്ടാകില്ല. എത്ര സങ്കീർണ്ണമാണോ സംസ്കാരം അത്രയും സങ്കീർണ്ണമായിരിക്കും ഈ മിഥുകളും.
ഈ വാദങ്ങൾ രസകരങ്ങൾ ആണ്. വായിച്ചാലേ അത് സ്വയം ബോദ്ധ്യമാവൂ.
Human being is just another animal in the planet earth till around fifty-seventy thousand years ago
മനുഷ്യകുലത്തിലും അനവധി സ്പീസീകുകൾ നിലനിന്നിരുന്നു, ഹോമോ എറക്റ്റസ്, ഹോമോ എർഗാസ്റ്റെർ, നിയാണ്ടർത്താൽ തുടങ്ങിയ സ്പീസീസുകൾ. സാപിയൻസ് എന്നത് മറ്റൊരു സ്പീസീസ് ആണ്. സാപ്പിയൻസ് = ബുദ്ധിയുള്ളവൻ. ഈസ്റ്റ് ആഫ്രിക്കയിൽ ആയിരുന്നു ഹോമോ സാപ്പിയൻസിന്റെ ഉദ്ഭവം.
ഏകദേശം പതിനായിരം കൊല്ലങ്ങൾക്ക് മുൻപാണ് മനുഷ്യൻ കൃഷിയിൽ ഏർപ്പെട്ട് ജീവിക്കുന്നവരായി മാറിയത്. അഥവാ അഗ്രിക്കൾച്ചറൽ റവലൂഷൻ നടന്നത്.
മനുഷ്യൻ കൃഷി കണ്ട് പിടിച്ച് അത് ശീലിച്ചത് മുതൽ ഭൂമിയുടെ സന്തുലിതാവസ്ഥ നശിയ്ക്കാൻ തുടങ്ങി.
ഹണ്ടർ - ഗാദറർ ആയിരുന്ന കാലത്ത് മനുഷ്യന്റെ ആരോഗ്യം നന്നായിരുന്നു. അസുഖങ്ങൾ വളരെ കുറവായിരുന്നു. പ്രൊട്ടീൻസിനും വിറ്റാമിനുകൾക്കും പഞ്ഞമില്ലായിരുന്നു. എന്നാൽ കൃഷി ശീലിച്ച് ഗോതമ്പ് മനുഷ്യനെ അടിമപ്പെടുത്തിയത് മുതൽ അസുഖങ്ങൾ കൂടാൻ തുടങ്ങി. ഒരു ധാന്യമല്ലേ പ്രധാനമായും കഴിക്കുന്നുള്ളൂ എന്നത് തന്നെ കാരണം.
മനുഷ്യനു ഭൂമണ്ഡലത്തിൽ എങ്ങിനെ മേൽക്കൈ കിട്ടി എന്നതാണ് മറ്റൊന്ന്. മേൽക്കൈ ഉണ്ടായത് മുതൽ മനുഷ്യൻ “ജസ്റ്റ് അനദർ മൃഗം“ അല്ലാതായി മാറി.
Omnivorous Ape ആണ് മനുഷ്യൻ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം കൂട്ടം ചേരാനുള്ള മനുഷ്യന്റെ കഴിവ് ആണ്. മൃഗങ്ങൾ കൂട്ടം ചേരും, പക്ഷെ വളരെ കുറഞ്ഞ സംഖ്യയേ ഒരു കൂട്ടത്തിൽ ഉണ്ടാകൂ. ഒരു കൂട്ടം മറ്റൊരു കൂട്ടത്തെ കണ്ടാൽ പരസ്പരം അടുക്കുന്നതിനു പകരം യുദ്ധമാകും ഉണ്ടാകുക. ഒരു കൂട്ടത്തിലെ ചിമ്പാൻസി മറ്റൊരു കൂട്ടത്തിൽ ചിമ്പാൻസിയുമായി ചേരില്ല. മനുഷ്യൻ അങ്ങനെ അല്ലല്ലൊ.
പൂർവികർ സഹകരിച്ചിരുന്നത് അവരുടെ പൊതുബോധത്തിൽ കിടക്കുന്ന ഷെയേർഡ് മിത്ത് ഉണ്ടായതിനാലാണ്. മനുഷ്യന്റെ പൊതുബോധം അതിൽ ഫിക്ഷൻ വിശ്വാസം ഷെയേർഡ് ഫിക്ഷൻസ്/മിത്ഥ്സ്
ഇന്നും മനുഷ്യന്റെ മനസ്സിൽ പഴയ ഹണ്ടർ ഗാദറർ ഉണ്ട്. ഭക്ഷണം പഴയകാല കൃഷീവലന്റേയും ആണ്.
കാലത്തിനനുസരിച്ച് ബുദ്ധിവളർന്നു മനുഷ്യനു എന്നതിനു തെളിവില്ല. ഗോതമ്പ് തുടങ്ങി ചില ധാന്യങ്ങളും ഉരുളക്കിഴങ്ങ് തുടങ്ങിയ ചില കിഴങ്ങുകളും മാത്രമാണ് മനുഷ്യൻ ഡൊമസ്റ്റികേറ്റ് ചെയ്തിട്ടുള്ളൂ. പഴയ ഹണ്ടർ ഗാദറർ കാലത്ത് ഭക്ഷണത്തിനു വൈവിദ്ധ്യമുണ്ടായിരുന്നു. നാളെയെ പറ്റി അവർ വിചാരപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ അവർ കൂടുതൽ ആരോഗ്യവാന്മാരായിരുന്നു.
മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്നു എന്നത് കെട്ടുകഥ മാത്രമാണ്. വ്യക്തികൾ ആയി നോക്കുമ്പോൾ ഉള്ളതല്ല, മനുഷ്യകുലത്തിന്റെ ചരിത്രം ആകെ മൊത്തം നോക്കുമ്പോൾ. മനുഷ്യൻ എവിടെ ഉണ്ടോ അവിടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിട്ടേ ഉള്ളൂ എന്ന് ആസ്റ്റ്രേലിയ, ഏഷ്യ, ഗാലപ്പഗോ ദ്വീപുകൾ തുടങ്ങി അനവധി ഉദാഹരണങ്ങൾ സഹിതം പറയുന്നുണ്ട് ഈ പുസ്തകത്തിൽ. ആസ്റ്റ്രേലിയയിലെ കംഗാരു ജിറാഫ് പോലെ ഉള്ള വലിയ സസ്തനികൾ എല്ലാറ്റിന്റേയും കുലം മുടിച്ച് ആ വർഗ്ഗം തന്നെ ഉന്മൂലനം ചെയ്തു മനുഷ്യർ.
ചരിത്രം നമുക്ക് അറിയുന്നത് ഫോസിലുകളിൽ നിന്നും പുരാതന ഗുഹ അവശിഷ്ടങ്ങളിൽ നിന്നും മാത്രമല്ല, ഇന്ന് നിലവിലുള്ള പൗരാണികഗോത്രങ്ങളിലെ അവരുടെ ജീവിതവും ജീവിതശൈലിയും നിരീക്ഷിച്ച് മാത്രമേ മനുഷ്യകുലത്തിന്റെ പുരാതന ചരിത്രം മനസ്സിലാക്കാൻ പറ്റൂ.
ആദമിന്റെയും ഈവിന്റെയും ഒരു ദിവസത്തിൽ എന്തൊക്കെ നടന്നിരുന്നു? രാവിലെ എഴുന്നേറ്റുവോ? എപ്പോ എഴുന്നേറ്റു? ചായകുടിച്ചുവോ? അറിയാൻ ഒരു നിവൃത്തിയുമില്ല.
മനുഷ്യൻ ചെറു ചെറു കൂട്ടങ്ങളായാണ് കാർഷികവിപ്ലവം വരുന്നതുവരെ കഴിഞ്ഞിരുന്നത്. കാർഷികവിപ്ലവം തുടങ്ങി ഇന്നത്തെ നിലയിൽ സമ്പത്ത് സ്വരുക്കൂട്ടിവരാൻ വേണ്ടിവന്ന പതിനായിരം വർഷങ്ങൾ എന്നത് മനുഷ്യന്റെ ജീൻ ഘടന മാറ്റി സ്നേഹം പരസ്പരബഹുമാനം ജൈവശാസ്ത്രപരമായ ഇൻസ്റ്റിങ്റ്റുകൾ എന്നിവ കൊണ്ടുവരാനായുള്ള കാലയളവ് വളരെ ചുരുങ്ങിയതാണ് ഈ പതിനായിരം വർഷം.
അതിനാലാണ് ലോകത്ത് ഇന്ന് നടക്കുന്ന കലാപങ്ങളും സംഘർഷങ്ങളും.
അമേരിക്കൻ ഡിക്ലറേഷൻ ബയോളജിക്കൽ ടേംസിലേക്ക് മാറ്റി അതിനെ അപഗ്രഥിക്കുന്നത്.
നാളെയെപറ്റിയുള്ള ആവലാതി കാർഷികവിപ്ളവത്തിന്റെ സംഭാവന ആണ്.
കാർഷികകൂട്ടായ്മകൾ ഗ്രാമങ്ങളായി മാറിയപ്പോൾ ഉണ്ടായ ഗുണം, അവ കാട്ടുമൃഗങ്ങളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും കൂടുതൽ സുരക്ഷ നൽകി എന്നതാണ്. മാത്രമല്ല, വ്യക്തികളായി നോക്കിയാൽ ഒരു വ്യക്തിയ്ക്ക് വലിയ ഗുണം ഉണ്ടായിട്ടില്ലെങ്കിലും ഹോമോ സാപ്പിയൻസ് എന്ന സ്പീസീനു അത് വലിയ ഗുണം ചെയ്തു. ഹോമോ സാപ്പിയൻസ് പെറ്റ് പെരുകി ഭൂമിയാകെ നിറഞ്ഞു. Agricultural revolution gave ability to keep more people alive under worst conditions.
Population of planet earth before agricultural revolution കൈറോയിലെ ഇന്നത്തെ ജനസംഖ്യയോളമേ ഉണ്ടാകൂ. ഇന്നത്തെ സ്ഥിതി അതല്ല. പതിനായിരം കൊല്ലം കൊണ്ട് ഉണ്ടായ മാറ്റം.
ഉറുമ്പുകൾ നിരനിരയായി പോകുന്നത് അവരുടെ ജീവിതരീതി ആ ഡിസിപ്ലിൻ അവരുടെ ജീനിൽ കൊത്തി വെച്ചിട്ടുണ്ട് എന്നതുകൊണ്ടാണ്.
മനുഷ്യന്മാരുടെ ജീനിൽ അതില്ല. നമ്മുടെ ജീവിതരീതി അതിനു പുറത്ത് നമ്മുടെ ഭാവനയിൽ ആണ്. അതിനു മനഃപ്പൂർവ്വമായ എഫർട്ട് വേണം. മരണശേഷം ബുദ്ധിയിൽ നിന്നും അത് മാഞ്ഞുപോകും. മക്കൾക്ക് അത് കൈമാറ്റം ചെയ്യപ്പെടുന്നില്ല.
എഴുത്ത് കണ്ട് പിടിയ്ക്കപ്പെട്ടു. എഴുത്ത് മനുഷ്യബുദ്ധിയുടെ ഈ കുറവുകൾ നികത്തി. മരിച്ചാൽ എഴുതിവെച്ചത് കൈമാറ്റം ചെയ്യപ്പെടുന്നല്ലൊ.
The network of artificial instincts is called CULTURE. എല്ലാ സംസ്കാരത്തിലും വൈരുദ്ധ്യങ്ങൾ ഉണ്ട്. അവതമ്മിൽ റിക്കൺസൈൽ ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് സംസ്കാരം തന്നെ മാറുന്നത്.
History is the biggest fraud
History has a direction. It is moving towards UNITY
ഇത് വായിച്ചപ്പോൾ സാറ്റലൈറ്റ് വ്യൂ യിലൂടെ മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിച്ചാൽ നെഹ്രുവിന്റെ പ്രസിദ്ധമായ യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി എന്ന വാക്യം ഓർമ്മ വരും.
Religion was the third great unified of humankind along side money and empires.
Actually പുസ്തകത്തിന്റെ നടുക്കുള്ള കുറെ ഭാഗങ്ങൾ ഇല്ല്യായിരുന്നാലും ഈ സാറ്റലൈറ്റ് വ്യൂവിനു കോട്ടം തട്ടില്ല എന്ന് എനിക്ക് തോന്നി. പക്ഷെ കൺക്ലൂഷനിലേക്ക് ബന്ധിപ്പിക്കാൻ ഈ നടുഭാഗവും ആവശ്യമാണ്.
മരണമാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മരണത്തെ ജയിക്കാൻ സാധിക്കാത്ത മനുഷ്യൻ മരണശേഷമുള്ള ജീവിതത്തേയും സ്വർഗ്ഗത്തെയും ഒക്കെ സ്വപ്നം കാണുന്നു.
എന്നാൽ സയൻസിന്റെ മുന്നിൽ മരണം ഒഴിച്ച് കൂടാവാനാത്ത ഒന്നല്ല. അത് ഒരു ടെക്നിക്കൽ പ്രോബ്ലം മാത്രമാണ്. ആളുകൾ മരിക്കുന്നതിനു കാരണം ഹാർട്ട് അറ്റാക്ക്, അസുഖം എന്നിങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടായിരിക്കാം. ഇവ ഓരോന്നും ഓരോ ടെക്നിക്കൽ പ്രോബ്ലങ്ങൾ ആണ് ശാസ്ത്രത്തിനു മുന്നിൽ. അതിനാൽ ഓരോരോ ടെക്നിക്കൽ പ്രോബ്ലങ്ങൾക്കും ഓരോരോ ടെക്നിക്കൽ സൊലൂഷൻ ഉണ്ടാകും. ഇന്ന് സയൻസിനു എല്ലാ ടെക്നിക്കൽ പ്രോബ്ലങ്ങളേയും ഓവർകം ചെയ്യാൻ പറ്റുന്നില്ല എന്നത് ശരി തന്നെ. എന്നാൽ നാളെ…
The average life expectancy jumped from around 25-40 years, to around 67 in the entire world, and to around 80 years in the developed world. Child mortality also reduced. 2050ഓടുകൂടി മനുഷ്യരിൽ ചിലരുടേയെങ്കിലും ജീവൻ ഇത്തരം അസുഖങ്ങളെ കൊണ്ട് നഷ്ടപ്പെടാതിരിക്കും എന്ന് ചില ശാസ്ത്രജ്ഞന്മാർ കരുതുന്നു. എന്നിരുന്നാലും അവർക്ക് അപകടം സംഭവിച്ച് മരണവും സംഭവിക്കാം. അപകടമരണംസംഭവിച്ചില്ലെങ്കിൽ അവർ ചിരഞ്ജീവികൾ ആയിരിക്കും.
ഇൻ ഷോർട്ട് വി ആരെ ലിവിങ്ങ് ഇൻ എ ടെക്നിക്കൽ ഏയ്ജ്.
യൂറൊപ്പിന്റെ വികസനത്തിനു കാരണം, അവരുടെ ട്രാൻസ്പോർട്ടേഷൻ നെറ്റ്വർക്ക്, ഇമ്പീരിയലിസം, ക്യാപിറ്റലിസം എന്നിവയാണ്.
യൂറൊപ്യൻസിനെ പോലെ മറ്റ് പലരും ദീർഘദൂര കടൽ യാത്രകൾ നടത്തിയിരുന്നു. ഉദാഹരണം ചൈനക്കാർ. പക്ഷെ അവരൊന്നും ചെന്ന് ചേർന്ന ഭൂവിഭാഗം കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടില്ല. യൂറോപ്യൻസ് ആണ് അത് ചെയ്തത്. ചെന്ന് ചേർന്ന ഭൂവിഭാഗം തങ്ങളുടെ രാജാവിനായിക്കൊണ്ട് ഞാൻ കീഴടക്കിയിരിക്കുന്നു എന്ന് പ്രഖ്യാപിയ്ക്കുന്ന രീതി യൂറൊപ്യന്മാർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Money and Credit facility പണ്ട് ഉള്ളവർക്ക് അറിയാമായിരുന്നു പക്ഷെ അത് എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല എന്ന് എഴുതിയിരിക്കുന്നു. പക്ഷെ അതിലേറെ ഇന്ന് രാഷ്ട്രീയമായും സാമൂഹികമായും കൂടുതൽ സുസ്ഥിര ആർജ്ജിച്ച സമൂഹങ്ങൾ ആണ് അധികവും അവിടെ മാത്രമേ ക്രെഡിറ്റ് ബേസ്ഡ് ആയ ബ്യുസിനസ്സ് അധികവും നടക്കുന്നുള്ളൂ. പണ്ട് താരതമ്യേന ചെറു നാട്ടുരാജ്യങ്ങൾ, അവർ തമ്മിൽ തമ്മിൽ തന്നെ നിത്യവും എന്ന പോലെ ശണ്ഠ. അതിനാൽ അത്ര സുസ്ഥിരമായ ഒരു സൊസൈറ്റി അല്ലായിരുന്നു അതിനാലാണ് ക്രെഡിറ്റ് ഫൈസിലിറ്റ്യ് ഉപയോഗിച്ച് ബ്യുസിനസ്സ് ചെയ്യാത്തത് എന്ന് എനിക്ക് തോന്നുന്നു.
In 1700 the world was home to some 700 million humans. In 1800 there were 950 million of us. By 1900 we almost doubled our number to 1.6 billion. And y 2000 that quadrupled to 6 billion. Today there are just shy of 7 billion sapiens.
പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുകയാണ് എന്ന് പറയുന്നു. പല സ്പീസീസുകളും ഇല്യാതായി ഭൂമുഖത്തു നിന്നും. എന്നാൽ അതല്ല സ്ഥിതി. പ്രകൃതിയെ ആർക്കും നശിപ്പിക്കാൻ പറ്റില്ല. നമ്മൾ പ്രകൃതിയെ മാറ്റുകയാണ് ചെയ്യുന്നത്. ന്യൂക്ലിയർ സ്ഫോടനത്തേയും കൂറകൾ അതിജീവിക്കും. അപ്പോൾ നാളെ ചിലപ്പോൾ എലിയോ കൂറകളോ ആയിരിക്കാം ഈ പ്രകൃതിയെ ഇന്ന് മനുഷ്യർ ഭരിക്കുന്ന പോലെ ഭരിക്കുക.
Now state and market are father and mother of an individual. BE INDIVIDUAL we shall protect you, said the state and market to present day human
Nationalism and culture is the biggest തുരുപ്പുകൾ
ഹാപ്പിനസ്സ്.. നമ്മളാണോ മുൻപേ ഉണ്ടായിരുന്നവരാണോ ഹണ്ടർ ഗാദററേഴ്സ് ആണോ ഹാപ്പി ആയിരുന്നത്? ആർക്കാണ് കൂടുതൽ സന്തോഷം?
ശാസ്ത്രീയമായി സന്തോഷത്തെ എങ്ങിനെ അളക്കാം? പൊതുവെ പറഞ്ഞാൽ സബ്ജക്റ്റീവ് വെൽ ബീയിങ്ങ് എന്ന് പറയാം. ഇത് പ്രകാരം സന്തോഷം മനസ്സിൽ നമുക്ക് പെട്ടെന്ന് തോന്നതോ അല്ലെങ്കിൽ ദീർഘമായി അനുഭവിയ്ക്കുന്ന “ശാന്തരസം” എന്ന് ഭാരതീയകലാമർമ്മജ്ഞർ പറയുന്നതോ ആകാം. ഉള്ളിൽ തോന്നുന്നതായതിനാൽ നമുക്ക് അളവുകോൽ വെച്ച് അളക്കാൻ പറ്റില്ല. പകരം നമ്മൾ ഒരു കൂട്ടം ചോദ്യങ്ങൾ ചോദിച്ച് മനശ്ശാസ്ത്രജ്ഞന്മാർ അവരുടേതായ നിഗമനത്തിൽ എത്തുകയാണ് ചെയ്യുക. ഇങ്ങനെ കിട്ടുന്നതും പിന്നെ ഒബ്ജക്റ്റീവ് ആയ പൈസ സന്തോഷം കൊണ്ട് വരുന്നു, അല്ലെങ്കിൽ സ്വാതന്ത്ര്യം സന്തോഷം തരുന്നു,വിവാഹം സന്തോഷം തരുന്നു എന്നിങ്ങനെ ഉള്ള ഒബ്ജക്റ്റീവ് ആയ അവസ്ഥകളേയും വെച്ച് താരതമ്യം ചെയ്യ്യുന്നു. ഇത് വെച്ച് സന്തോഷാവസ്ഥയെ റേറ്റ് ചെയ്യുന്നു.
ഇത്തരം താരതമ്യപഠനം ചരിത്രകാരന്മാർക്ക് ഇന്നത്തെ ജനാധിപത്യമാണോ അതോ ഇന്നത്തെ വിവാഹമോചനതോത് ആണോ സന്തോഷം എന്ന് ഗണിക്കാൻ പ്രചോദനം തരുന്നു.
തെറ്റുകൾ ഉണ്ട് ഇതിൽ ഈ ചോദ്യാവലി പഴയ ആൾക്കാരോട് ചോദിക്കാൻ പറ്റില്ലല്ലൊ. അവർ ഇന്ന് ഇല്ലല്ലൊ. പൈസ എന്നത് താരതമ്യേന പുതിയ കണ്ട് പിടുത്തവും രീതിയുമാണ്.
രസകരമായ ഒരു കാര്യം രോഗാവസ്ഥയുടേതാണ്. പ്രമേഹം കണ്ട് പിടിച്ച നാളുകളിൽ ഞാൻ ദുഃഖിതനായിരുന്നു. ഇന്ന് അതുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് നിയന്ത്രണവിധേയമാക്കി പ്രമേഹമൊന്നും ഇല്ലാത്ത മറ്റൊരുവനെ പോലെ സന്തോഷവാനായി ജീവിക്കുന്നു ഈ ഞാൻ.
സന്തോഷം എന്നത് സബ്ജ്ക്റ്റീവും അല്ല ഒബ്ജക്റ്റീവും അല്ല. എന്നാൽ അവ തമ്മിൽ ഉള്ള ബന്ധമാണ് എന്ന് തോന്നുന്നു.
പത്ത് കിട്ടിയാൽ നൂറുമതിയെന്നും…
പത്തിന്റെ ലോട്ടറി നൂറുള്ളവനു കിട്ടിയിട്ട് അവൻ സന്തോഷവാനാവില്ല. എന്നാൽ അവൻ ശാരീരികമായി അവശതകൾ സഹിക്കുന്ന നേരത്ത് കിട്ടിയാൽ ചികിത്സയ്ക്ക് അവന്റെ പോക്കറ്റിനെ ബാധിക്കാതിരിക്കാൻ ഉപകരിക്കും. അതിനാൽ അൽപ്പമെങ്ക്ലിലും സന്തോഷവാനായിരിക്കും അവൻ.
ഇത്തരം ഒരു അപ്രോച്ച് അല്ല ബയോളജിസ്റ്റുകളുടെ കയ്യിൽ നിന്നും വരുക. അവർ പറയുന്നത് സന്തോഷാവസ്ഥ എന്നത് തികച്ചും ബയോളജിക്കൽ വസ്തുതകളായ നിങ്ങളുടെ ഞരമ്പുകൾ ഡോപാമിൻ എന്നൊക്കെ ആശ്രയിച്ചിരിക്കും എന്നാണ്. അവരുടെ അളവുകോലുകൾ തികച്ചും വ്യത്യ്സതമാണ്. (അതെന്താന്ന് അറിയാൻപുസ്തകം വായിക്കുക :) :) )
ഹോമോ സാപിയൻസിന്റെ അവസാനം.
ഹോമോ സാപിയൻസും അവരുടെ ബയോളജിക്കലായ അതിരുകളെ ഓവർക്കം ചെയ്യാൻ പ്രാപ്തരല്ല.
ജീൻ ക്ലോണിങ്ങ്
Homos Sapiens are incapable of breaking free fo their biologically determined limits. അവിടെ ആണ് ഇന്റലിജന്റ് ഡിസൈൻ കടന്നുവരുന്നത്. മുയൽ സാധാരണ മുയലിനെ റീ പ്രൊഡ്യൂസ് ചെയ്യൂ. എന്നാൽ ശാസ്ത്രജ്ഞർ പച്ചനിറത്തിൽ തിളങ്ങുന്ന മുയലിനെ ഉണ്ടാക്കി. അതിന്റെ പേരാണ് ആൽബ. അത് ചെയ്തത് എങ്ങനെ എങ്കിലും പച്ചനിറത്തിൽ തിളങ്ങുന്ന ഒരു ജെല്ലിഫിഷിന്റെ ജീൻ മുയലിന്റെ Embryo യിൽ ഇമ്പ്ലാന്റ് ചെയ്തു.
ജനറ്റിക്ക് എഞ്ചിനീയറിങ്ങ് വഴി നിയാണ്ടർത്താൽ പോലെ ഉന്മൂലനം ചെയ്യപ്പെട്ട സ്പീസിസുകളെ പുനർജ്ജീവിപ്പിക്കാനുള്ള ശ്രമം ഉണ്ട്.
ജീൻ വെച്ചുള്ള കളി ഹോമോ സാപ്പിയൻസിന്റെ അവസാനമാകും. ഹോമോ സാപ്പിയൻസിനെ ആരും കൊന്നൊടുക്കുകയോ തമ്മിൽ തല്ലി ചാവുകയോ അല്ല ഉണ്ടാവുക. അല്ലാതെ തന്നെ ഹോമോ സാപ്പിയൻസ് മറ്റൊരു സ്പീസീസ് ആയി മാറ്റം വരുക (അപ്ഗ്രേഡ് ചെയ്യപ്പെടുക????) ആയിരിക്കും ഉണ്ടാവുക. അതോട് ഇന്ന് നാം അറിയുന്ന ഹോമോ സാപ്പിയൻസ് എന്ന സ്പീസീസ് ഇല്ലാതെ ആകും. അതായിരിക്കും ഹോമോ സാപ്പിയൻസിന്റെ അന്ത്യം.
അതിനുസഹായകരമായി ജനറ്റിക്ക് എഞ്ചിനീയറിങ്ങ് മാത്രമല്ല, cyborg engineering തുടങ്ങിയ പല ശാസ്ത്രശാഖകളും ഉണ്ട്. സൈബോർഗ് എന്ന് വെച്ചാൽ ഓർഗാനിക്ക് ആയ നമ്മുടെ ശരീരത്തിൽ ഇൻ ഓർഗാനിക്ക്-പ്ലാസ്റ്റിക്-ആയ കൃത്രിമ ഉപകരണങ്ങൾ വെച്ച് പിടിപ്പിയ്ക്കുന്ന സയൻസ്. ഇപ്പോൾ തന്നെ കണ്ണട, പേസ്മേക്കർ, കൃത്രിമ കൈകാലുകൾ ഒക്കെ വളരെ കോമൺ ആണ്.
Homo Deus, a brief history of tomorrow എന്ന ബുക്കും ഇദ്ദേഹത്തിന്റെ ആയി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
note: പലതും എന്റെ തർജ്ജുമകൾ ആണ്.. പണ്ടേ ഉള്ള ശീലമാ വായിച്ച പുസ്തകത്തിന്റെ ഇഷ്ടപ്പെട്ട ഭാഗങ്ങൾ എഴുതി സൂക്ഷിക്കുക എന്നത്. അത് ഇതിലും ചെയ്തു. തർജ്ജമ ചിലത് മറ്റുള്ളവർ എഴുതീത് ഞാനും അംഗീകരിക്കുന്നത്.. എന്റേതായ ഒന്നും ഞാൻ ക്ലേം ചെയ്യുന്നില്ല.
ചില കമന്റുകൾ അല്ലാതെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ