കാളിദാസന്റെ മരണം
നോവൽ
എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)
വില:Rs.130/-
Pages:136
ISBN:978-93-5282-386-4
Second Edition: February 2019
DC Books, Kottayam
കാളിദാസനെ പറ്റി DC Books തന്നെ ഇറക്കിയ “കാളിദാസൻ”
എന്ന പേരിലുള്ള മറ്റൊരു നോവൽ, ശ്രീ കെ. സി അജയകുമാർ
എഴുതിയത് ഞാൻ 2014ൽ വായിക്കാനിടയായതിനെ പറ്റി
ഓർക്കുന്നു. ഒട്ടുമേ എന്റെ മനസ്സിനെ തൊടാത്ത ഒരു രചന
ആയിരുന്നു അത്. ശേഷമാണ് ഒ.എൻ.വി കുറുപ്പിന്റെ ഉജ്ജയനി
എന്ന മലയാള മഹാകാവ്യം വായിക്കാനിടവന്നതും. അവകളെ
പറ്റി ഞാൻ എന്റെ ബ്ലോഗിൽ എഴുതിയിട്ടിരുന്നു. ഇപ്പോൾ ഇതാ
കാളിദാസന്റെ മരണം എന്ന പേരിൽ മറ്റൊരു കൊച്ചു മലയാള
നോവൽ കൂടെ വായിക്കാനിടവന്നു. അതും ഒരൊറ്റ ദിവസം
ഇരുന്ന് വായിച്ച് തീർത്തു. കഴിഞ്ഞ ജൂൺ 27 വ്യാഴം
രാത്രിയിലായിരുന്നു അത് വായിച്ച് തീർത്തത്!
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തുകാരനായ നന്ദകുമാർ
ഈ നോവൽ ആദ്യം നാടകമായാണത്രെ എഴുതിയത്. പിന്നീട്
നോവലാക്കി 2014ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു
എന്ന് നോവലിസ്റ്റ് തന്നെ പുസ്തകത്തിനവസാനം ചേർത്ത
കുറിപ്പിൽ പറയുന്നു. ഞാൻ നന്ദകുമാറിന്റെ മറ്റ് എഴുത്തുകൾ
ഒന്നും ഇതുവരെ വായിച്ചിട്ടില്ല.
ശിവഭക്തനായ കാളിദാസൻ ശ്രീലങ്കയിലെത്തി അവിടെ ഒരു
വേശ്യാലയത്തിൽ ആരുടെയോ കുടിലപ്രവൃത്തികൊണ്ട് മരിച്ച
താണെന്ന ഒരു ഐതിഹ്യമുണ്ട്. കാളിദാസന്റെ വേശ്യാഭിനി
വേശവും മദ്യസേവയും എല്ലാം പല പല ഐതിഹ്യങ്ങളിലും പറ
യുന്നതാണല്ലൊ. അത് പോലെ തന്നെ സമസ്യാപൂരണം എന്ന
സർഗ്ഗാത്മകപ്രവൃത്തിയും പ്രസിദ്ധമാണല്ലൊ. എന്നാൽ ഉജ്ജ
യിനിയിലെ രാജാവായിരുന്ന വിക്രമാദിത്യനും തന്റെ സദസ്സിലെ
കവിരത്നമായ കാളിദാസനും തമ്മിലുള്ള ബന്ധം എങ്ങനെ എല്ലാം
ആയിരുന്നുവെന്ന് മുഴുവൻ ഒരു ഐതിഹ്യത്തിലൂടേയും അറിയാ
മെന്ന് തോന്നുന്നില്ല. അവർ തമ്മിലുള്ള സുഹൃദ്ബന്ധം പ്രസിദ്ധ
വുമാണ്. അവർ തമ്മിലുള്ള കലശലുകളും പ്രസിദ്ധമാണ്.
ചരിത്രത്തിൽ ഒരു വിക്രമാദിത്യനും ഒരു കാളിദാസനും മാത്രമായി
രുന്നില്ല അനവധി പേർ ആ പേരുകൾ വിശേഷണപ്പേരുപോലെ
സ്വീകരിച്ചിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഐതിഹ്യ
ങ്ങളിൽ നിന്ന് നേരുകണ്ടെത്താൻ നന്നേ ബുദ്ധിമുട്ടും എങ്കിലും
അവകളിൽ നിന്ന് മറ്റൊരു സർഗ്ഗാത്മകസൃഷ്ടി ഉരുത്തിരിയാൻ
സാദ്ധ്യതകൾ അനവധി ആണല്ലൊ. അത്തരം സർഗ്ഗാത്മക
സൃഷ്ടികൾ മുൻപും ഉണ്ടായിട്ടുണ്ട്, ഇന്നുമുണ്ടാവുന്നുണ്ട്, ഇനിയും
ഉണ്ടാകും.
പക്ഷെ ഐതിഹ്യങ്ങൾ എന്നും ഒരുപോലെ അതാതുകാലത്തെ
സമൂഹം കൊണ്ടാടുന്നത്. സമൂഹത്തിന്റെ സഹനശക്തി എന്നും
ഒരുപോലെ ആകില്ല എന്നതിനു ഉദാഹരണം ആണ് എം.ടി വാസു
ദേവൻ നായരുടെ രണ്ടാമൂഴത്തെ പറ്റി ഈ അടുത്ത കാലത്ത്
നടന്ന വിവാദങ്ങൾ. കഥയും കഥാകാരനും അധികാരത്തിന്റെ,
അധികാരികളുടെ ഒപ്പം നിൽക്കണം എന്ന ധാർഷ്ട്യം അന്നും ഇന്നും
ഉണ്ട്.
അത്തരം ഒരു ധാർഷ്ട്യത്തിന്റെ എഴുത്തുരൂപം ആണ് കാളിദാസന്റെ
മരണമായി നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. അതാകട്ടെ പ്രസി
ദ്ധമായ വിക്രമാദിത്യ, കാളിദാസ കഥകളിൽ നിന്നും തന്നെ ആണ്.
കാളിദാസനെപറ്റി എങ്ങനെ എഴുതും എന്ന സന്ദേഹത്തിൽ നിന്ന്
കരകയറ്റിയത് “കാളിദാസനെത്തന്നെ ആശ്രയിക്കുക” എന്ന മാർഗ്ഗ
നിർദ്ദേശമായിരുന്നു എന്ന് നോവലിസ്റ്റ് മുൻ പറഞ്ഞ കുറിപ്പിൽ സൂചിപ്പി
ക്കുകയും ചെയ്യുന്നുണ്ട്. (ഈ മാർഗ്ഗനിർദ്ദേശം ഞാൻ മുൻ പറഞ്ഞ
“കാളിദാസൻ” എന്ന നോവൽ എഴുതിയ ശ്രീ കെ.സി അജയകുമാ
റിനു കിട്ടിയില്ല എന്ന് തോന്നുന്നു. താരതമ്യത്തിനല്ല വെറുതെ
ഓർത്തപ്പോൾ പറഞ്ഞെന്ന് മാത്രം.)
സ്വദേശേ പൂജ്യതേ രാജഃ
വിദ്വാന്‍ സര്‍വ്വത്ര പൂജ്യതേ
രാജാവ് സ്വന്തം രാജ്യത്തിൽ മാത്രം ബഹുമാനിക്കപ്പെടുന്നവനാകുന്നു
എന്നാൽ ഒരു വിദ്വാനെ ആകട്ടെ സർവ്വരാജ്യങ്ങളിലും ബഹുമാനിക്ക
പ്പെടുന്നു എന്ന സുഭാഷിതം പണ്ട് പഠിച്ചിട്ടുണ്ട്. വിക്രമാദിത്യൻ ഉജ്ജയി
നിയിലെ രാജാവാണ്. ആ രാജ്യം ഭരിക്കാൻ വിക്രമാദിത്യന്, മറ്റുരാജ്യ
ക്കാരായ ആളുകൾ പോലും ബഹുമാനിക്കുന്ന കാളിദാസമഹാകവിയു
ടെ സഹായം ആവശ്യമാണ്. അധികാരം നിലനിൽക്കാൻ കല ആവ
ശ്യമാണ്. കവിത്വവും അധികാരവും തമ്മിലുള്ള പരസ്പര സഹായസഹ
കരണങ്ങളും അവസാനം കവിത്വത്തിന്റെ മൃതിയും ആണ് ഈ നോവ
ലിലെ കഥാവിഷയം. കൂടുതൽ എഴുതുന്നില്ല. വായിക്കേണ്ട നോവൽ തന്നെ.
എനിക്കിഷ്ടമായത് നോവലിന്റെ പരിണാമഗുപ്തി രൂപപ്പെടുത്തിയവിധം
ആണ്. അവസാന അദ്ധ്യായത്തിലേക്ക് അതിന്റെ കൂർപ്പിലേക്ക്, അതിനു
മുൻപുള്ള അദ്ധ്യായങ്ങൾ മെല്ലെ മെല്ലെ കൂർപ്പിച്ച് കൂർപ്പിച്ച് എത്തിക്കും.
ഈ ആവിഷ്കാരരീതിയിൽ ഒരു ദൃശ്യാവിഷ്കാരത്തിനുള്ള സാദ്ധ്യത
ഉണ്ട്. നാടകമായി ആദ്യം എഴുതിയത് അതുകൊണ്ടാകാം. കാളിദാസ
ഐതിഹ്യങ്ങൾ ആവിഷ്കരിക്കുന്നതിനു പറ്റിയ ഭാഷാശൈലിയും ശ്രീ
നന്ദകുമാർ ഉപയോഗിച്ചിരിക്കുന്നു. കുഞ്ഞ്യേ പുസ്തകം ആയി പേജുകൾ
കുറച്ച് എഴുതിയതും ഗംഭീരമായി. ഒരു ദീർഘനോവൽ ആയിരുന്നെങ്കിൽ
ബോറടിച്ചേനേ എന്ന് എനിക്ക് തോന്നുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ