27 ജൂൺ 2013

ബാലിവിജയം

ബാലിവിജയം കഥ രമ്ഗം ഒന്ന് തുടങ്ങുന്നത് തന്നെ ദുഃഖിതനായ ഇന്ദ്രനെ കാണുവാന്‍ നാരദന്‍ എത്തുന്നതോടെ ആണ്. 
ഇന്ദ്രനു വന്ന ആപത്തിനെ പറ്റി ചിന്തിച്ച് ദുഃഖിക്കരുത് എന്ന് സമാധാനപ്പെടുത്തി നാരദന്‍ പദം തുടങ്ങുന്നു. എന്നിട്ട് ഇന്ദ്രനു പറ്റിയ അപമാനത്തിനു പകരം ചെയ്വാന്‍ ഇന്ദ്രപുത്രത്തനും ശക്തനുമായ ബാലിയെ ശട്ടം കെട്ടാം എന്ന് പറയുന്നു. ബാലി-രാവണ യുദ്ധകാരണമൊക്കെ താന്‍ ഉണ്ടാക്കാം എന്നു പറയുന്നു. വാനരനോട് എതിരിടുമ്പോള്‍ രാവണനു അപമാനം ഉണ്ടാകും എന്ന് ശാപമുണ്ട് എന്നും അറിയിക്കുന്നു. ഇന്ദ്രനാകട്ടെ നാരദന്‍ ഇത് സാധിച്ച് തന്നുവെങ്കില്‍ തനിക്ക് മാന്യത വരുമ്, തന്റെ പുത്രനാണല്ലൊ ബാലി എന്നും നാരദനോട് സമരസപ്പെടുന്നു. 
തുടര്ന്നുള്ളാ ആട്ടത്തില്‍ രാവണന്‍ ജയിക്കാന്‍ കാരണം ബ്രഹ്മാവിന്റെ വരബലം ഒന്ന് തന്നെ ആണ്¬ കാരണം എന്നും വാനരന്മാരോട് ഏറ്റുമുട്ടിയാല്‍ രാവണനു വംശനാശം പോലും സംഭവിക്കുമെന്ന് നന്ദികേശ്വരശാപവും നാരദന്‍ ഇന്ദ്രനെ ഓര്‍മ്മിപ്പിക്കുന്നു. സന്തോഷമായി ഇരിക്കാന്‍ ഇന്ദ്രനെ അനുഗ്രഹിച്ച് നാരദന്‍ യാത്ര ആകുന്നു. 
രണ്ടാം രംഗത്തില്‍ രാവണനും മണ്ഡോദരിയും ആണ്¬. ആല്വട്ടം മേലാപ്പ് തുടങ്ങിയ രാജകീയ ആഡമ്ബരങ്ങളോടെയുള്ള രാവണന്റെ തിരനോക്കിനുസേഷം അരങ്ങിന്റെ പിന്നില്‍ നടുവില്‍ കാല്‍പരത്തി താണുനിന്ന് ഇടംകൈ കൊണ്ട് മണ്ഡോദരിയെ ആലിംഗനം ചെയ്ത് കടാക്ഷിച്ച് നാലാമിരട്ടി മേളത്തോടൊപ്പം വലം കൈകൊണ്ട് തിരതാഴ്ത്തുന്നു.
പതിഞ്ഞ കിടതകധീം താമിനു തിരതാഴ്ത്തിയശേഷം വലംകൈകൊണ്ട് മണ്ഡോദരിയുടെ ഇടതുകൈപ്പടം പിടിച്ച് ചിട്ടപ്രകാരമുള്ള ഭാവാഭിനയത്തോടും കാല്‍വെയ്പ്പുകളോടും കൂടി മുന്നിലെത്തി മണ്ഡോദരിയെ ഇടതുവശത്തേക്ക് വിട്ട് നിര്ത്തി മേളാവസാനത്തോടൊപ്പം ഇടതുകോണിലേക്ക് തിരിഞ്ഞ് വലംകാല്‍ പരത്തി ചവിട്ടി താണു നിന്ന് പദം അഭിനയിക്കുന്നു.
നലുതാളവട്ടം കൊണ്ട് മണ്ഡോഅദരിയെ നോക്കികാണുന്നു. നാലാംവട്ടം ഇരുപത്തിനാലാം മാത്രമുതല്‍ വലത്തുനിന്ന് ഇടത്തോട്ട് ദേഹം ഉലയുന്നതോടൊപ്പം ദേഹം കാല്‍ നിരക്കി നേരെ മുന്നിലേക്ക് തിരിഞ്ഞ് മണ്ഡോദരിയെ കടാക്ഷിച്ച് നിഒല്ക്കുന്നു.
അരവിന്ദ ദളൊപമനയനേ എന്ന പ്രസിദ്ധ പദം തുടങ്ങുന്നത് ഇങ്ങനെ ആണ്.

കാ ത്വം സുന്ദരി!, ജാഹ്നവീ, കിമിഹ തേ,
ഭര്‍ത്താ ഹരോ നന്വസാ-
വംഭസ്ത്വം കിമു വേത്സി മാന്മഥരസം 
ജാനാത്യയം തേ പതിഃ
സ്വാമിന്‍! സത്യമിദം?, നഹി പ്രിയതമേ!, 
സത്യം കുതഃ കാമിനാ- 
മിത്യേവം ഹരജാഹ്നവീഗിരിസുതാ-
സഞ്ജല്‍പ്പിതം പാതു വഃ

(അവലംബം - 'പുരുഷാര്‍ത്ഥം കൂത്ത്, വി. ആര്‍ കൃഷ്ണചന്ദ്രന്‍, കേരളസാഹിത്യ അക്കാദമി 1994 വില 40.00 രൂപ)

അർഥം: 

പാർവതി: സുന്ദരീ ത്വം കാ = സുന്ദരീ നീ ആര്?
ഗംഗ: ജാഹ്നവീ = (ജഹ്നുമഹർഷിയുടെ മകൾ)
പാർവതി: കിം ഇഹ തേ = ഇവിടെ നിനക്കെന്ത് (കാര്യം)?
ഗംഗ: ഭർത്താ ഹരഃ നനു അസൗ = (എന്റെ) ഭർത്താവ് (ആണ്) ഈ ഹരൻ
പാർവതി: അംഭ ത്വം കിമു വേത്സി മാന്മഥ രസം? (ജലമായ നിനക്ക് കാമരസം ഉണ്ടോ?
ഗംഗ: ജാനാത്യയം തേ പതിഃ = അത് നിന്റെ ഭർത്താവിന് അറിയാം
പാർവതി: (ശിവനോട്), സ്വാമിൻ, സത്യമിദം? = സ്വാമീ, ഇത് സത്യമാണോ
ശിവൻ: നഹി പ്രിയതമേ = അല്ല, പ്രിയേ\
ഗംഗ: സത്യം കുതഃ കാമിനാം? = കാമികൾക്ക് സത്യമെവിടെ
ഇത്യേവം ഹര-ജാഹ്നവീ-ഗിരിസുതാ സംഭാഷണം പാതു വഃ = ഇപ്രകാരമുള്ള - ശിവ-ഗംഗ-പാർവതീ സംഭാഷണം നിങ്ങളെ രക്ഷിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...