അമ്പിളി
======
തമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍പില്‍തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങിനില്‍കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍
വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തൊന്നീടുന്നു
വിണ്മേല്‍നിന്നു മന്ദസ്മിതംതൂവുമെന്‍
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദര-
"നമ്മാവാ"യെന്നലിഞ്ഞു വിളിക്കുന്നു!
ദേഹശോഭപോലുള്ളത്തില്‍ക്കൂറുമീ-
മോഹനാകൃതിക്കുണ്ടിതെന്‍ പിന്നാലേ
സ്നേഹമോടും വിളിക്കും വഴി പോരു-
ന്നാഹാ! കൊച്ചുവെള്ളാട്ടിന്‍ കിടാവുപോല്‍
വട്ടം നന്നല്ലിതീവണ്ണമോടിയാല്‍
മുട്ടുമേ ചെന്നക്കുന്നിന്മുകളില്‍ നീ;
ഒട്ടുനില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ
എന്നു കൈപൊക്കിയോടിനാനുന്മുഖന്‍
കുന്നേറാനൊരു സാഹസി ബാലകന്‍,
ചെന്നു പിന്നില്‍ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠന്‍ തടഞ്ഞു ഞെട്ടും വരെ.
മിന്നാമിനുങ്ങ്
============
ഇതെന്തൊരാനന്ദമിതെന്തു കൌതുകം
സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം:
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ
ഉടന്‍ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-
ക്കിടന്ന വേലിച്ചെടിതന്‍ തുമ്പിതില്‍;
ചുടുന്നതില്ലിച്ചെറു തീയതൊന്നൂമേ!
കെടുന്നുമില്ലീ മഴയത്തുപോലുമേ!
ഇരിക്കോലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോല്‍
സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ഥമേ-
ന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ?
വിരിഞ്ഞുപോം താരാഗണങ്ങള്‍ തമ്മിലാ-
ഞുരഞ്ഞു പാറും പൊടിയോ നിലാവതോ?
പുളതിടുന്നെന്മനതാരഹോ! വെറും
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിക്കു കേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാന്‍ കള്ള, നിനക്കു വയ്യെടോ!
പിലാവിലും തെങ്ങിലുമക്കവുങ്ങിലും
വിലോലമായ് മാവിലുമങ്ങുമിങ്ങുമേ
വിലങ്ങിടും നീ പ്രകൃതിയ്ക്കു ചാര്‍ത്തുവാന്‍
നിലാവു പൂമ്പട്ടിനു പാവു നെയ്കയോ?
മിനുങ്ങി നീ ചെന്നിടുമാറണയ്ക്കുവാന്‍
കനിഞ്ഞിതാ കൈത്തളിരാര്‍ന്ന ഭൂരുഹം
അങ്ങനിടാതങ്ങനെ നില്‍പിതാര്‍ക്കുമേ
മനം കൊതിയ്ക്കും മൃദുവെത്തൊടാനെടോ!
അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാല്‍
സ്വതേ ചുഴന്നിപ്പനിനീര്‍മലര്‍ച്ചെടി:
അതിന്നൊടൊക്കില്ലൊരു ചക്രവര്‍ത്തിത-
ന്നതിപ്രകാശം കലരും കിരീടവും
പരന്ന വന്‍ശാഖകള്‍ മേലിവറ്റയാ-
ര്‍ന്നിരുട്ടില്‍ മിന്നുന്ന മരങ്ങളാകവേ,
നിരന്നു നക്ഷത്രഗണങ്ങള്‍ കീഴുമാ-
ര്‍ന്നിരട്ടിയായ്ത്തീര്‍ന്നൊരു വിണ്ണുപോലവേ.
വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിര്‍ത്തൂവൊളിയാര്‍ന്നു പൊങ്ങിയും
തളാര്‍ന്നുവീണും - ചെറുതാരമൂഴിതാന്‍
വളര്‍പ്പതാമിങ്ങതു - തള്ള വാനിലാം
മുറിക്കകത്തായിതു-ഹാ! പ്രകാശമേ
കരത്തില്‍ വാ, കേറുക, പുസ്തകങ്ങളില്‍
ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ
കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നും പടിതന്നെയെങ്ങും
മിനുങ്ങി മങ്ങും ചൊടിയാര്‍ന്ന മിന്നാ-
മിനുങ്ങുമുള്‍പ്പൂവുമുടപ്പിറപ്പോ?
26 ഏപ്രിൽ 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
2 അഭിപ്രായങ്ങൾ:
Sunil,
I was about to comment that your line breaks are not proper. Glad to see that you have fixed it.
I also had faced this problem initially. This is what I do:
1. I prepare the text in varamozhi. Then I export it to Unicode/UTF.
2. In blogger, I choose "HTML" (not compose), and then paste the text there.
3. Then I'll go to "compose" mode, and do my final formatting.
Pasting straight to compose window eats up all the line breaks.
Or, if you are comfortable with editing the HTML, rather than using the compose window, you can set it as the default.
Another comment: Since the browser window is typically wide enough to display one full line, there is no need to break it into two, like they do in books due to lack of space. For example, the first padyam in "palavaka" post could be put into four lines, starting at "viNNin", "puNNin", "eNNi" and "thaNNeeR".
Good work. This is really useful. I have been looking for that "ampiLi" poem, which I learned in the fifth standard but forgot.
Thanks,
- Umesh
sunil,
thanks for fixing the line break issue... Just another suggestion. Your posts can be separated out into multiple posts. For example, this post can be made into two separate posts...
jaalakam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ