27 ഏപ്രിൽ 2005

kumaaranaaSaante eniykkaRiyaavunna padyangaL

കുമാരനാശാന്റെ ബാലസാഹിത്യകൃതികള്‍ എനിക്കറിയുന്നതു മുഴുവനും "മനോരമ" ഫോണ്ടില്‍ ഒന്നു ട്രൈ ചെയ്തു. പക്ഷെ പറ്റുന്നില്ല. അഭിപ്രായങ്ങള്‍ അറിയിയ്ക്കുക. യു.ടി.എഫില്‍ വായനാസുഖം കിട്ടുന്നില്ല.

കുട്ടിയും തള്ളയും
-കുമാരനാശാന്‍
===============
ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണീ ചൊല്ലാം, നല്‍പൂ-
മ്പാറ്റകളല്ലേയിതെല്ലാം
മേല്‍കുമേലിങ്ങിവ പൊങ്ങീ, വിണ്ണില്‍
നോക്കമ്മേ, യെന്തൊരു ഭംഗീ!
അയ്യോ! പോയ്ക്കൂടിക്കളിപ്പാന്‍! അമ്മേ!
വയ്യേയെനിക്കു പറപ്പാന്‍!
ആകാത്തതിങ്ങനെ എണ്ണീ - ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച നടന്നു കളിപ്പൂ - നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാല്‍ - ഞാനൊ-
രുമ്മതരാമമ്മ ചൊന്നാല്‍
നമിങ്ങറിയുവതല്‍പ്പം - എല്ലാ-
മോമനേ, ദേവസങ്കല്‍പ്പം

പൂക്കാലം
==========
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം,
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു;
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാമാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
കാണുന്നിതാ രാവിലെ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?
പാാടങ്ങള്‍ പൊന്നിന്‍ നിറം പൂണ്ടു, നീളെ-
പ്പാടിപറന്നെത്തിയിത്തത്തയെല്ലാം,
കേടട്ട നെല്ലിന്‍ കതിര്‍ക്കാമ്പു കൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പൂകുന്നു വാനില്‍
ചന്തം ധരയ്ക്കേറെയായ്‌, ശീതവും പോ-
യന്തിയ്ക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍ - വന്നൂ വസന്തം
നാകത്തില്‍നിന്നോമനേ, നിന്നെ വിട്ടീ-
ലോകത്തിനാന്ദമേകുന്നിതീശന്‍;
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകല്ല പോകല്ല പൂക്കാലമേ നീ
ചിന്തിച്ചിളങ്കാറ്റുതന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ? - ഞാനറിഞ്ഞു;
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ

സങ്കീര്‍ത്തനം
==============
ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!

സാരമായ്‌ സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്‌
കാരണാന്തരമായ്‌ ജഗത്തിലുയര്‍ന്നു
നിന്നിടുമൊന്നിനെ
സൌരഭോല്‍കടനാഭികൊണ്ടു മൃഗം കണ-
ക്കനുമേയമായ്‌
ദൂരമാകിലുമാത്മഹാര്‍ദഗുണാസ്പദത്തെ
നിനയ്ക്കുവിന്‍!
നിത്യനായക, നീതി ചക്രമതിന്‍-
തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്‌
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്ന പാവനകര്‍മ്മ-
ശക്തി കളിയ്ക്കുക!
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-
മാശു കവര്‍ന്നുപോം
ദേഹമാനസദോഷസന്തതി ദേവ
ദേവ, നശിയ്ക്കണേ!
സ്നേഹമാം കുളിര്‍പൂനിലാവു പരന്നു
സര്‍വ്വവുമേകമായ്‌
മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ
മുള്ളില്‍ വിളങ്ങണേ!
ധര്‍മ്മമാം വഴിതന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ,
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ്ക്കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍കൃപാകര, ശാന്തിയാം മണിനൌകയില്‍

അമ്പിളി
======
തമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍പില്‍തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങിനില്‍കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍
വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തൊന്നീടുന്നു
വിണ്മേല്‍നിന്നു മന്ദസ്മിതംതൂവുമെന്‍
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദര-
"നമ്മാവാ"യെന്നലിഞ്ഞു വിളിക്കുന്നു!
ദേഹശോഭപോലുള്ളത്തില്‍ക്കൂറുമീ-
മോഹനാകൃതിക്കുണ്ടിതെന്‍ പിന്നാലേ
സ്നേഹമോടും വിളിക്കും വഴി പോരു-
ന്നാഹാ! കൊച്ചുവെള്ളാട്ടിന്‍ കിടാവുപോല്‍
വട്ടം നന്നല്ലിതീവണ്ണമോടിയാല്‍
മുട്ടുമേ ചെന്നക്കുന്നിന്മുകളില്‍ നീ;
ഒട്ടുനില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ
എന്നു കൈപൊക്കിയോടിനാനുന്മുഖന്‍
കുന്നേറാനൊരു സാഹസി ബാലകന്‍,
ചെന്നു പിന്നില്‍ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠന്‍ തടഞ്ഞു ഞെട്ടും വരെ.


മിന്നാമിനുങ്ങ്‌
============

ഇതെന്തൊരാനന്ദമിതെന്തു കൌതുകം
സ്വതന്ത്രമായ്‌ സുന്ദരമിപ്രഭാകണം:
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ
ഉടന്‍ മടങ്ങുന്നിത, പൂത്തിരുട്ടിലായ്‌-
ക്കിടന്ന വേലിച്ചെടിതന്‍ തുമ്പിതില്‍;
ചുടുന്നതില്ലിച്ചെറു തീയതൊന്നൂമേ!
കെടുന്നുമില്ലീ മഴയത്തുപോലുമേ!

ഇരിക്കോലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോല്‍
സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ഥമേ-
ന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ?
വിരിഞ്ഞുപോം താരാഗണങ്ങള്‍ തമ്മിലാ-
ഞുരഞ്ഞു പാറും പൊടിയോ നിലാവതോ?
പുളതിടുന്നെന്മനതാരഹോ! വെറും
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിക്കു കേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാന്‍ കള്ള, നിനക്കു വയ്യെടോ!
പിലാവിലും തെങ്ങിലുമക്കവുങ്ങിലും
വിലോലമായ്‌ മാവിലുമങ്ങുമിങ്ങുമേ
വിലങ്ങിടും നീ പ്രകൃതിയ്ക്കു ചാര്‍ത്തുവാന്‍
നിലാവു പൂമ്പട്ടിനു പാവു നെയ്കയോ?
മിനുങ്ങി നീ ചെന്നിടുമാറണയ്ക്കുവാന്‍
കനിഞ്ഞിതാ കൈത്തളിരാര്‍ന്ന ഭൂരുഹം
അങ്ങനിടാതങ്ങനെ നില്‍പിതാര്‍ക്കുമേ
മനം കൊതിയ്ക്കും മൃദുവെത്തൊടാനെടോ!
അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാല്‍
സ്വതേ ചുഴന്നിപ്പനിനീര്‍മലര്‍ച്ചെടി:
അതിന്നൊടൊക്കില്ലൊരു ചക്രവര്‍ത്തിത-
ന്നതിപ്രകാശം കലരും കിരീടവും
പരന്ന വന്‍ശാഖകള്‍ മേലിവറ്റയാ-
ര്‍ന്നിരുട്ടില്‍ മിന്നുന്ന മരങ്ങളാകവേ,
നിരന്നു നക്ഷത്രഗണങ്ങള്‍ കീഴുമാ-
ര്‍ന്നിരട്ടിയായ്ത്തീര്‍ന്നൊരു വിണ്ണുപോലവേ.
വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിര്‍ത്തൂവൊളിയാര്‍ന്നു പൊങ്ങിയും
തളാര്‍ന്നുവീണും - ചെറുതാരമൂഴിതാന്‍
വളര്‍പ്പതാമിങ്ങതു - തള്ള വാനിലാം
മുറിക്കകത്തായിതു-ഹാ! പ്രകാശമേ
കരത്തില്‍ വാ, കേറുക, പുസ്തകങ്ങളില്‍
ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ
കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നും പടിതന്നെയെങ്ങും
മിനുങ്ങി മങ്ങും ചൊടിയാര്‍ന്ന മിന്നാ-
മിനുങ്ങുമുള്‍പ്പൂവുമുടപ്പിറപ്പോ?

കപോതപുഷ്പം
==============
ഇതരസൌരഭവീചിയെ മേന്മയാല്‍
വിധുരമാക്കിയിളം കുളുര്‍വായുവില്‍
എതിരകന്നിവിടെ പ്രസരിപ്പൊരീ
മധുരഗന്ധമഹോ! മതിമനോഹനം
ഭ്രമരനീലദലാവലികള്‍ക്കു മേല്‍
വിമലമായ്‌ മലര്‍മഞ്ഞരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കുളത്തില്‍ നീര്‍-
ക്കുമിളതന്‍ നിരപോല്‍ വിലസുന്നുതേ
ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാര്‍ന്നതിനിര്‍മ്മല-
ച്ഛവിയൊടും പുതുചിപ്പി വിടര്‍ന്നതോ?
അതിവിചിത്രമനോഹരശില്‍പമി-
പ്പുതിയ പൂ - കരകൌശലശാലയില്‍
ഇതിനൊടൊത്തൊരുദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭുതന്നെ നീ

അഹഹ! നിര്‍മ്മലലോലമനോജ്ഞമീ
വിഹഗമെങ്ങനെ വന്നതിനുള്ളിലായ്‌;
ഗഹനമേ വിധി ചേഷ്ട - പിറാവിതില്‍
സഹജമോ, നിഴലോ മിഴിമായയോ?
ഒരു വികാരവുമെന്നിയഹോ! ഖഗം
മരുവിടുന്നിതു മൌനസമാധിയില്‍;
പറവയില്‍ ചിലതുണ്ടവതാരമായ്‌,
പറയുമങ്ങനെയാഗമവേദികള്‍.
ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെന്‍ പരിശുദ്ധകപോതികേ,
ഭവതിയോരുകിലന്‍പിനൊടോതണേ!

ഒരു ഉദ്ബോധനം
==============
സൂര്യന്‍ കിഴക്കുദിക്കറായ്‌
സരഘനിവഹങ്ങളേ,
സ്വതന്ത്ര്യമധു തേടീടാന്‍
സോത്സാഹമെഴുന്നേല്‍ക്കുവിന്‍
പറന്നുപോവിന്‍, പുഷ്പങ്ങ-
ളെങ്ങെന്നാലങ്ങു ചെല്ലുവിന്‍,
പുലര്‍കാലത്തു തേനീച്ച-
യുറങ്ങാ സുദിനങ്ങളില്‍
ഭിന്നവര്‍ണ്ണങ്ങള്‍ പൂക്കള്‍ക്കു
ഭഗവാന്‍ ചിത്രഭാനുതാന്‍
ഔദാര്യമാര്‍ന്നു നല്‍കുന്നു
നിങ്ങള്‍ക്കുത്സാഹമേറ്റുവാന്‍
തുല്യമായ്‌ സര്‍വ്വസുമവും
തലോടി മണമാര്‍ന്നിതാ
പ്രഭാതവായു പോകുന്നു
പോവിന്‍ നിങ്ങളതേവഴി.
വീട്ടിലോ നാട്ടിലോ വല്ല
കാട്ടിലോ മേട്ടിലോ സ്വയം
പൂവു സൃഷ്ടിച്ച കൈയങ്ങു
വിളിക്കുന്നുണ്ടു നിങ്ങളെ
ചെന്നമ്മലരിനെല്ലാവും
ദളം ദ്വിഗുണമാര്‍ന്നപോല്‍
ചിറകര്‍പ്പിച്ചു ലോകര്‍ക്കു
ചേര്‍പ്പിന്‍ കണ്ണിനു കൌതുകം
സ്വയം മുകുളജാലത്തി-
ന്നുള്ളത്തിലമൃതാക്ഷരം
ഉപദേശിച്ചു സദ്ബോധ-
മുണ്ടാക്കി മധുവുണ്ണുവിന്‍
മന്ത്രിക്കുവിന്‍ കൂടി നാനാ-
മാര്‍ഗ്ഗത്തിലൂടെ ചരിക്കുവിന്‍
വെവ്വേരെയായ്‌ മൊക്ഷമര്‍ജ്ജിപ്പി-
നൊന്നയ്ച്ചേര്‍ന്നിതു കാക്കുവിന്‍
തരുശാഖയിലോ താഴെ-
പ്പൊത്തിലോ കന്ദരത്തിലോ
ഗൃഹകോടിയിലോ സംഘം
കൂടി ക്ഷേമം നിനയ്ക്കുവിന്‍
ഉപദ്രവിക്കായുവിന്‍ പോ-
യൊരു ജന്തുവിനേയുമേ
അപായം തടയാന്‍ ഘോര-
ഹുംകാരം കൂട്ടി നില്‍ക്കുവിന്‍
തേനോളം സ്വാദ്യമായ്‌ ലോക-
ത്തെങ്ങുമില്ലാര്‍ക്കുമൊന്നുമേ
അതിന്റെയപഹര്‍ത്താക്ക-
ളത്രേസുരരോര്‍ക്കുവിന്‍
മുഖത്തുണ്ടിന്നു നിങ്ങള്‍ക്കു
ദൈവദത്തമൊരായുധം
മൃദുവെന്നകിലും തീഷ്ണം
പേടിക്കുമതു വൈരികള്‍
വഞ്ചിശ്രീയെക്കവരുവാന്‍
പണ്ടുവന്നൊരു മുഷ്ക്കരന്‍
മുക്ലന്‍ പടയോടൊത്തു
മുടിഞ്ഞു മക്ഷികാളിയാല്‍
അതോര്‍ക്കും ധൂര്‍ത്തരീയുഗ്ര-
സംഘം കണ്ടു ഭയപ്പെടും
ന്യായസ്ഥരുടെ ശൌര്യത്തെ
വിശേഷിപ്പിച്ചഞ്ചുമാരുമേ.
മുറിവേള്‍പ്പിക്കിലും ധൂര്‍ത്തര്‍
പത്രം ചുട്ടുകരിക്കിലും
മുഷ്കിന്നു കീഴടങ്ങാതെ
മരിപ്പോളം തടുക്കുവിന്‍
മലക്കുണ്ടില്‍ മറിഞ്ഞത്രെ
കീടം ചാകുന്നു നാള്‍ക്കുനാള്‍
മധുകാത്തുറ്റ തേന്‍ കൂട്ടില്‍

മരിപ്പിന്‍ നിങ്ങള്‍ വേണ്ടുകില്‍
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയേക്കാള്‍ ഭയാനകം
സ്വാതന്ത്ര്യമധു തേടീടാന്‍
സരഘാനിവഹങ്ങളേ
തുണയ്ക്കും നിങ്ങളെദ്ദീന-
ദയാലു ജഗദീശ്വരന്‍

കൊച്ചുകിളി
==========
ചൊല്ലുകെന്തു ചെറുപക്ഷി നീ കളി-
ച്ചുല്ലസിപ്പതിതുപോലെയെപ്പോഴും
അല്ലല്‍ നീയറികയില്ലയോ? നിന-
ക്കില്ലയോ പറകെഴുത്തുപ്പള്ളിയും?
കൊച്ചുശാഖകളിലാഞ്ഞിരിപ്പതും
പിച്ചിയന്നപടി പാടിടിുന്നതും
ഇച്ഛപോലുയരെ നീ പറപ്പതും
മെച്ചമിന്നിവയെനിക്കു കൂടുമോ?
കാലുയര്‍ത്തിയയി, കാറ്റിലാടുമൂ-
ഞാലില്‍ മേവി രസമേലുമെത്ര ഞാന്‍!
നീലവിണ്‍ വഴി പറന്നെഴും സുഖം
ലോകമെയ്യിതില്‍ നിനക്കൊതുങ്ങുമോ?
ചിത്രമിങ്ങു-പുഴ, കുന്നിവറ്റ തെ-
ല്ലത്തെലെന്നി കിളി നീ കടപ്പതും
എത്തി വന്‍ മുതലമേലുമാനതന്‍
മസ്തകത്തിലുമിരുന്നിടുന്നതും!
ചേണിയന്ന ചിറകാര്‍ന്നൊരോമന
പ്രാണി, നിന്‍ തടവകന്ന ലീലകള്‍
കാണുകില്‍ കൊതിവരും - പഠിക്കുവാന്‍
പോണു - കൊച്ചുകിളിയായതില്ല ഞാന്‍!

സ്വതന്ത്രഗാഥ
==================
സ്വതന്ത്ര്യരാജ്യത്തിന്‍ സാമ്രാട്ടേ തേജസ്സിന്‍-
വ്രതമാം സ്വര്‍ണസിംഹാസനത്തില്‍
ജ്യോതിഷ്കിരണാവലിചെങ്കോല്‍ തൃക്കൈയ്യില്‍
ദ്യൊതിപ്പിച്ചമ്പുന്ന തമ്പുരാനെ
നിന്തിരുവാഴ്ച ജയിക്കട്ടെ! പീഡയില്‍-
പ്പിന്തിരിയാത്ത "തലമുറകള്‍"
സന്തതം ഘോഷിച്ചു മാറ്റൊലിക്കൊള്ളട്ടെ!
നിന്തിരുനാമം ഭുവനമെങ്ങും
അന്ധകാരത്തിന്റെയാഴത്തില്‍ ക്രൂരമാ-
മെന്തൊരു മായാവ്യവസ്ഥയാലോ
ബന്ധസ്ഥരായ്‌ ഞങ്ങള്‍ കേഴുന്നു ദേവ! നിന്‍
സ്വന്‍ഹ്റ്റകിടാങ്ങല്‍, നിരപരാധര്‍
ഓരുന്നു ഞങ്ങള്‍ പിതാവേ! നിന്‍ കണ്മുന
ദൂരത്തും തേന്മഴ ചാറുമെന്നും
ക്രൂരതതന്നുടെ നേരേയതുതന്നെ
ഘോരമിടിത്തീയായ്‌ മാറുമെന്നും
ച്ട്ടറ്റ നിങ്കരവാളിന്‍ ചലല്‍ പ്രഭ
തട്ടുമാറാക ഞങ്ങള്‍ ക്കു കണ്ണില്‍
വെട്ടിമുറിക്കുക കാല്‍ച്ചങ്ങല വിഭോ!
പൊട്ടിച്ചെറിയുകയിക്കൈവിലങ്ങും
ഞങ്ങളെപ്പൊക്കുക്‌, കൂരിരുട്ടിന്‍ കോട്ട-
യെങ്ങും ചവിട്ടിനിരത്തുവാനും
തങ്ങളില്‍ കോകോര്‍ത്തു മോക്ഷസുഖാബ്ധിയില്‍
മുങ്ങിക്കുളിച്ചു പുളയ്ക്കുവാനും
സത്യം ശ്വസിച്ചും സമറ്റ്വം കണ്ടും സ്നേഹ-
സത്തു നുകര്‍ന്നും കൃതാര്‍ത്ഥരായി
സദ്ധര്‍മ്മത്തൂടെ നടക്കട്ടെ മാനവ-
രിദ്ധര സ്വര്‍ഗ്ഗ്മായ്ത്തീര്‍നിടട്ടെ

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

:)
Su

Paul പറഞ്ഞു...

Did you enable complex script support in windows? Read at unicode setup for details

Paul പറഞ്ഞു...

Also read http://ml.wikipedia.org/wiki/Wikipedia:Welcome%2C_newcomers

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...