28 ഏപ്രിൽ 2005

Sree N N Kakkat

ശ്രീ എന്‍ എന്‍ കക്കാടിന്റെ "ത്രിശ്ലോകീ" സഫലമീയാത്ര എന്ന കവിതാസമഹാരത്തില്‍നിന്നും എടുത്തത്‌.

ദൂരതെങ്ങോ തുടിപ്പും തെളിമയുമലിവും ചേര്‍ന്നു വീശുന്ന കാറ്റു-
ണ്ടാരോ തേങ്ങുന്ന വീര്‍പ്പും, പഥികനുടെ കിതപ്പും;പദത്തില്‍ കഴപ്പും,
നീരാറ്റിന്‍ നേര്‍ത്ത നീലക്കുളിരു,മിളനിലാവിന്റെ മങ്ങും മിനുപ്പും-
ഈ രാവിന്‍ കുഞ്ഞുകൈത്താര്‍ വിരിയുമളവു പൊങ്ങുന്നു ജന്മാന്തരശ്രീ.

വിണ്ണിന്‍ നീലക്കിനാവില്‍ ചിറകു കുടയുമീ ഭൂമിയും,ഭൂവില്‍ വാഴ്വിന്‍
പുണ്ണിന്‍ നീറ്റത്തിലോര്‍മ്മക്കുളിരമൃതു പുരട്ടുന്ന കൌമാരവായ്പും
എണ്ണിത്തീരുന്ന നാളിന്‍ നെറുകയില്‍ വരളും നാളവും ചുട്ടവെയ്‌ ലില്‍
തണ്ണീര്‍ വറ്റും കുളത്തിന്‍ കദനവു -മിവയെന്‍ പൂര്‍വ്വജന്മാര്‍ജ്ജിതങ്ങള്‍

ജഗത്ഭുജഗവേഷ്ടിതം, കപിശരക്തവഹ്നിസ്ഫുടം
ഗഭീരഘനഗര്‍ജ്ജിതം, ശുഭമരാളയുഗ്മാങ്കിതം
ചലല്‍പവനസേവിതം, ഭഗണസക്തഹേമാംബരം,
തടിച്ഛുചിചിദങ്കുരം നളിനഗഹ്വരം മേ ഗൃഹം
*****

രാജര്‍ഷി (കെ.കെ. രാജാവിന്‌)
***************

തൂവെള്ളിത്തോണി കാലക്കടലിലമെതിച്ചേറിടുമ്പോള്‍ ചിരിച്ചും
രാവില്‍ ചിന്നുന്ന താരാലിപികളിലുണരും വിശ്വകാവ്യം സ്മരിച്ചും
ഭൂവും ദ്യോവും കറങ്ങും മനസി മറവി വിട്ടുള്ളതെല്ലാം മറന്നും
മേവുന്നൂ രാജരാജല്‍കവി, കഠിനതപ:സൌമ്യരൂപം പ്രശാന്തം.

പണ്ടീ രാജര്‍ഷിവാഴും മികവുടയ തപോവാടിയില്‍ കാവ്യതീര്‍ത്ഥം
കൊണ്ടാറാടികഴിച്ചേന്‍ പല സമകള്‍ ചിലമ്പിട്ട കൌമാരനാളില്‍
കണ്ടേനക്കണ്ണിലന്നാള്‍ സ്ഥിരചരജഗതീമണ്ഡലവ്യാപ്തതേജ
സ്സുണ്ടേന്‍ മാധുര്യസാരം, മൃതനെയമൃതനാക്കുന്ന കാരുണ്യപൂരം

മുറ്റത്തെപ്പുല്ലില്‍ മിന്നും ഹിമകണികകളില്‍, പൊല്‍പ്പുലര്‍കാന്തി കോരി
ക്കൂട്ടും തങ്കക്കതിര്‍കൈകളാല്‍ ഇടറിയടങ്ങുന്ന സന്ധ്യാംശുവിങ്കല്‍
കാറ്റില്‍ ചാഞ്ചാടിനില്‍ക്കും തുളസിയുടെ നറും തൈത്തളിര്‍ത്തൊത്തില്‍,ഞാനാം
മൌഢ്യത്തില്‍, താരകത്തിന്‍ തെളിമയി,ലുയരും സൌമ്യപൂര്‍ണ്ണേന്ദുഭാസ്സില്‍,

വീഴും രാജങ്കല്‍, വാഴും മനുജനി,ലിഴയും ജന്തുവില്‍, ഗ്രീഷ്മതാപം
ചൂഴും പൂവിങ്ക,ലമ്പേറ്റടിയുമൊരിളമാന്‍ കുഞ്ഞിലും തുല്യമായി
താവും പ്രേമത്തുടിപ്പാര്‍ന്നകമുഴറീടുമീസ്ന്‍ഹേരശ്മിക്കു മുന്‍പില്‍
താവുന്നൂ ദര്‍പ്പമേതും, ഹിമശിഖരികളെങ്ങെങ്ങു നൈദാഘസൂര്യന്‍!

ഉണ്ടാകാമിനിയും കവീശ്വര്‍,പരാനന്ദത്തിലാത്മോസ്സവം

കണ്ടെത്തും മുനിമാരു-മീ കവിയിലോ നാം കണ്മു രണ്ടും സമം;
ഉണ്ടൊന്നേറെ, നറുമന,സ്സതെഴുപത്തഞ്ചാണ്ടിലുംഫുല്ലമായ്‌
കണ്ടേനേ, മധുരാന്നമാ മണലിനാല്‍ തീര്‍ക്കും കിടാവിന്നു പോല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...