വായിക്കാം, വായിച്ചറിയാം. പക്ഷേ വായിച്ചതിനെപ്പറ്റി അറിഞ്ഞെഴുതുവാന്‍ അല്‍പം വിഷമമുണ്ട്. എന്നാലും അത് ഒരു വെല്ലുവിളിയായി എടുത്തു. പുതിയ ഒരു അനുഭവം ആയിരുന്നു വായനാമത്സരം.
ഒരു പുസ്തകം നമ്മെ വായിയ്ക്കാന്‍ എങ്ങിനെ പ്രേരിപ്പിയ്കുന്നു? അതിനെപ്പറ്റിയുള്ള പഠനം വായിച്ചോ; അതെഴുതിയാ ആളെ കുറിച്ചു വായിച്ചോ, അറിഞ്ഞോ അതുമല്ലെങ്കില്‍ സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞോ ഒക്കെയാവാം.അവിടേയും ഇവിടേയും ഒരോ പേജ് വായിച്ചുനോക്കി താല്‍പര്യം കേറിയും ഞാന്‍ പുസ്തകം മുഴുവന്‍ വായിച്ചിട്ടുണ്ട്. അപ്പോളോക്കെ നമ്മള്‍ ഒരു മുന്‍ കൂര്‍ ധാരണയ്കു വിധേയരാകുന്നില്ലേ? ഉവ്വ്!. മനോരമയില്‍ പഠനം കണ്ടാല്‍ വായിയ്ക്കാന്‍ മടിയ്ക്കും ചിലപ്പോള്‍. പക്ഷേ ഭാഷാപോഷിണിയില്‍ കണ്ടാല്‍ വായിയ്ക്കുകയും ചെയ്യും.
പഴയ തലമുറയിലെ എഴുത്തുകാരെ പറ്റി പറഞ്ഞാല്‍ നമുക്ക് വായിച്ചുധാരാളം അറിയാം. അതുപോലെ എഴുതാനും വലിയ പ്രശ്നമില്ല. ഏകദേശം ഒരു ടി.പദ്മനാഭന്‍ വരെയുള്ളവരെക്കുറിച്ച് പൊതുവായി ഒരു ധാരണയുണ്ട്. അതെഴുതാന്‍ ഒരു പ്രത്യേക നിരൂപണശാസ്ത്ര സിദ്ധാന്തങ്ങളുടേയും വലിയ പിന്‍ബലം ആവശ്യമില്ല.
പിന്നീടുള്ളവരില്‍ ശ്രീ ഇ ഹരികുമാറിന്റെ കഥകളെകുറിച്ച് എഴുതാനോ പറയാനോ വലിയ പ്രശ്നമില്ല. അച്ഛനെപ്പോലെ (ശ്രീ ഇടശ്ശേരി) മകനും നല്ല ഒരു ഭാഷയുടെ ഉടമയാണ്. വാരഫലം കൃഷ്ണന്‍ നായര്‍ പറയുന്നപോലെ പ്രതിഭാധനനായ എഴുത്തുകാരനാണ് ശ്രീ ഹരികുമാര്‍. അദ്ദേഹത്തിന്റെ കുറച്ചു കഥകളേവായിച്ചിട്ടൂള്ളുവെങ്കില്‍ കൂടി ഗൃഹാതുരത്വമാണ് മുഖമുദ്ര എന്ന് എനിയ്ക്കു തോന്നി. ദീദാദിന്റേതുപോലുള്ള പുതിയ സാഹിത്യാസ്വാദനസങ്കേതങ്ങളുടേയോ സിദ്ധാന്തങ്ങളുടേയോ പിന്‍ബലമില്ലതേത്തന്നെ ശ്രീ ഹരികുമാറിന്റെ കഥകള്‍ വായിക്കുകയും അപഗ്രഥിക്കുകയും ആവാം. ശ്രീപാര്‍വതിയുടെ പാദങ്ങള്‍ എന്ന കഥ വായിച്ച് അത് ഒരുകഥയോ കവിതയോ എന്നുസംശയിച്ചു. അത്ര മനോഹരമായിരിയ്ക്കുന്നു ഈ കഥ. അധികം ആഘോഷങ്ങളില്ലാത്ത ഒരു കഥാകാരനും.
സിതാര എ എസ്സിന്റെ കഥകള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നില്ല. തീര്‍ച്ചയായും വായനാസുഖം ഉള്ള കഥകള്‍ തന്നെ ആണ് സിതാരയുടേതും. സംഭവങ്ങളുടെ വിവരണത്തേക്കാള്‍ മാനസികമായുണ്ടാകുന്ന രൂപഭേദങ്ങളെ ആണ് സിതാര വാക്കുകളിലൂടെ വരച്ചുകാട്ടുന്നത്. സംഭവങ്ങളുടെ
വിവരണം, ഒരുവന്റെ (ഒരുവളുടേയും) മനസ്സിനെ എങ്ങിനെ അത് (ജീവിതത്തിലെ ദൈനദിന സംഭവങ്ങള്‍) സ്വാധീനിക്കുന്നു അതുവഴി കഥാപാത്രങ്ങളുടെ മനസ്സിന് എങ്ങിനെ "വേഷപ്പകര്‍ച്ച" വരുന്നു എന്നുകാണിയ്ക്കനുമാണ് സിതാര ഉപയോഗിയ്ക്കുന്നത്. അടിയ്ക്കടി രൂപം മാറുന്ന ഏകകോശജീവികളേയോ മേഘങ്ങളേയോ ഒക്കെ നമുക്ക് ഓര്‍മ്മ വരാം. സിദ്ധാന്തങ്ങളേക്കൊണ്ട് ഈ കഥകള്‍ അപഗ്രഥിയ്ക്കാനൊന്നും ഞാന്‍ ആളല്ല. ഒരു പ്രത്യേകതയുണ്ട് കഥകള്‍ക്കും കഥാരചനയ്ക്കും എന്നുമാത്രം പറയാം. അതുകൊണ്ടുതന്നെ ആകും ആധുനീക മലയാളാസാഹിത്യത്തിലെ എണ്ണപ്പെട്ട ഒരു എഴുത്തുകാരിയായി മാറാന്‍ സിതാരയ്ക്കു കഴിഞ്ഞത്.
പെണ്ണെഴുത്ത് എന്ന സങ്കല്‍പം തെറ്റാണെന്നു കൂടി എനിയ്ക്കു തോന്നി. പെണ്ണുങ്ങളെഴുതിയാല്‍ പെണ്ണെഴുത്തായിയോ? എന്തായാലും സാറാജോസഫിന്റെ ഒരു സ്റ്റൈല്‍ അല്ല സിതാരയ്ക്കുള്ളത്. ദാരിദ്ര്യമോ മറ്റു സാമൂഹിക പ്രശ്നങ്ങളോ അതിനുള്ള പ്രതിവിധിയോ ഒന്നുമില്ല സിതാരയുടെ കഥകളില്‍. അതൊരു വിഷയമേ അല്ല. ചിലപ്പൊള്‍ ഇവയെല്ലാമൂലമുണ്ടാകുന്ന കഥപാത്രങ്ങളുടെ മാനസികപരിണാമങ്ങള്‍ ആണ് അഥവാ "ചിലനേരങ്ങളില്‍ ചിലമനിതര്‍", അതിന്റെ രൂപാന്തരവിവരണം ആണ്,
വാക്കുകളിലൂടെ സിതാര വിവരിയ്കുന്നത്. ഈ മാറ്റതിന്റെ അടിസ്ഥാനം സ്വാഭാവികമായും ജീവിതത്ത്ന്റെ അവസ്ഥയോ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളോ ഒക്കെ ആകാം. എങ്കില്‍കൂടി ഭൌതികജീവിതത്തില്‍ വേഷപ്പകര്‍ച്ചയല്ല നാം കാണുന്നതു് മറിച്ചു ആന്തരീകമായതാണ്. ഇതുനോക്കുമ്പോള്‍ ഒരു പുതിയ സങ്കേതമാണ് സിതാരയുടേതെന്ന് പറയാമെന്നാണ് ചുരുങ്ങിയ വിവരങ്ങളുടെ അടിസ്ഥനത്തില്‍ ഞാന്‍ പറയുന്നത്.
കുറിപ്പ്:-സ്വന്തം പരിമിതികള്‍ക്കിടക്കുള്ളില്‍ കിടക്കുന്ന കൂപമണ്ഡൂകങ്ങളല്ലേ നാമെല്ലം? അങ്ങിനെ ജീവിക്കുന്ന ഒരു മണ്ഡൂകത്തിന്റെ കരച്ചിലായി മാത്രമെ ഇതിനെ എടുക്കാവൂ.
ഉണ്ണായി വാരിയരുടെ രചനാവൈഭവം, പാണ്ഡിത്യം എന്നിവ ഹിമാലയത്തിലെ ഗിരിശൃംഗങ്ങളാണ്. അതിന്റെ ചുവട്ടില്‍ അദ്ഭുതത്തോടും ആദരവോടും നോക്കിനില്‍ക്കുന്ന ഒരു കുട്ടിയാണ് ഞാന്‍. കീഴടക്കാനോ സ്വാംശീകരിയ്ക്കാനോ കഴിയുമെന്നു തോന്നത്തതിനാല്‍ അതില്‍നിന്നും അടരുന്ന ഹിമകണങ്ങളെ ഇടയ്ക്കെടുത്ത് താലോലിച്ച് നിര്‍ വൃതിയടയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
3 അഭിപ്രായങ്ങൾ:
dear friend, nice attempt. but reading the script is quite painful ! could you find a simplified malayalam keyboard that uses the koottaksharam-s ?
renu.
:)
mashe,
njaan manorama font anutto use cheyyunnathu.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ