ഒറ്റപ്പാലം: മംഗലശേരി നീലകണ്ഠന് ജീവന്‍പകര്‍ന്ന മോഹന്‍ലാല്‍ വരിക്കാശേരി മന സ്വന്തമാക്കി. ആറാംതമ്പുരാനിലെ ജഗന്നാഥനടക്കമുള്ള സൂപ്പര്‍ഹിറ്റ് നായക സങ്കല്പങ്ങള്ക്ക് ഗാംഭീര്യം പകര്‍ന്ന വരിക്കാശേരി മന മഹാനടന്റെ മനസില്‍ മായാത്ത സ്വപ്നമായിരുന്നു.
കഥകളുറങ്ങുന്ന മേല്‍ക്കൂരയും നാടന്പ്രമാണിത്വത്തിന്റെ പ്രതാപകഥകള്ക്ക് സാക്ഷ്യംവഹിച്ച ചുമരുകളും മനസിനെ ആകര്‍ഷിച്ചപ്പോള്‍ മന സ്വന്തമാക്കി മോഹന്‍ലാല്‍ സ്വപ്നം സാക്ഷാത്കരിക്കുകയാണ്.
ലാലും വേറെ നാലുപേരും ചേര്‍ന്നാണ് മന വാങ്ങിയിരിക്കുന്നത്. പത്തുകോടിരൂപയോളമാണ് വിലയെന്നറിയുന്നു. മനയുടെ ഒരു അവകാശികൂടിയായ സിനിമാനടനും പണം മുടക്കിയിട്ടുണെ്ടന്നാണ് സൂചന. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ റിസോര്‍ട്ടാണ് ഇവരുടെ ലക്ഷ്യമത്രെ.
From todays http://www.deepika.com
അങ്ങനെ ഒരു പുരാവസ്തു കൂടി നശിയ്ക്കുന്നു. എല്ലാം "ശകലീകരണ"ത്തിന്റെ (പ്രയോഗത്തിന് ഗിരിയോട് കടപ്പാട്) ഭാഗം. ഒരു വശത്തു പറയുന്നു ലോകം ചെറുതാവുകയാണ് ദൂരം കുറയുന്നു എന്നൊക്കെ. എനിയ്ക്കു തോന്നുന്നത് മനസ്സുകള്‍ തമ്മിലുള്ള ദൂരം കൂടുന്നു എന്നാണ്. ലാലിനും കൂട്ടര്‍ക്കും പൈസയുണ്ട്. ആയുര്‍വേദ റിസോര്‍ട്ട് എന്ന "മല്ല്യാളി"യുടെ പുതിയ
തരികിട തുടങ്ങാം. എന്നേപ്പോലുള്ള ചിലരുടെയെങ്കിലും മനസ്സ് ഒന്നു ഘനപ്പെടാതിരിയ്ക്കില്ല്യ. പുതിയ സംസ്കാരം വളരട്ടെ, പഴയവ തുലയട്ടെ. ഇവിടെ മനയുടെ പ്രതാപമല്ല ഉദ്ദേശിച്ചത്. കൂട്ടുകുടുംബം എന്ന ഒരു സംസ്കാരം നമുക്കുണ്ടായിരുന്നു. hindu undivided family എന്ന സങ്കല്പം ഇപ്പോഴും തെക്കേയിന്ത്യയിലുണ്ട്. കൂട്ടുകുടുംബവ്യവസ്ത്ഥിതിയ്ക്ക് പോരായ്മകളുണ്ടായിരിക്കാം, പക്ഷേ അനുഭവിച്ച എനിക്ക് അതിന്റെ ഗുണങ്ങളാണ് ഇപ്പോഴും ഓര്‍മ്മവരുന്നത്. HUF എന്ന സങ്കല്‍പ്പം പരിഷ്ക്കരിച്ച് എന്തേ നമ്മുടെ നാട്ടില്‍ വരാതിരുന്നത്? പെട്ടെന്നുണ്ടായ "ഗള്‍ഫ് വിപ്ലവം" തന്നെയല്ലേ? എന്തായാലും പത്രക്കര്ക്ക് ഇതുപോലെ വളരെ വികാരപരമായി എഴുതാം. ലാലിന്റെ വികാരം നമ്മള് മലയാളികളുടെയെല്ലാം വികാരമാണല്ലൊ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
7 അഭിപ്രായങ്ങൾ:
ഞാനത് ശ്രദ്ധിച്ചുതുടങ്ങിയത് 'പ്രിന്‍സ്' മുതലാണെന്നു തോന്നുന്നു. മോഹന്‍ലാലിന് എന്തൊക്കെയോ മാറ്റം. ആദ്യം ശബ്ദത്തില്‍. പിന്നെ അഭിനയത്തില്‍. പിന്നെപ്പിന്നെ സിനിമകളില്‍ അദ്യത്തെ കണ്ടാലാമുഖം ഇങ്ങനെ പറയുന്നമാതിരി, 'എന്റെ അഭിനയം ശരിയാവുന്നില്ലേ?' ഒരു തരം അപകര്‍ഷതാബോധത്തോടെ അഭിനയിക്കുന്ന മാതിരി. (വാക്ക് യോജിക്കുന്നോ എന്നറിയില്ല)
'സൂതപുത്രാ കര്‍ണ്ണാ' എന്നൊക്കെ കാവാലം പറഞ്ഞ്കൊടുത്ത് പാടിയാടിയപ്പോള്‍ പോലും ആ ഭാവം മുഖത്തു കണ്ടു. സത്യം.
എങ്കിലും ടൈസ്റ്റ് ബഡ്സ് മസാലകള്‍ ശരിക്കും ക്കും കടുപ്പക്കാര്‍ തന്നെ. 'ശ്വാസം ഓരോ ആശ്വാസത്തിലും.'
പാവം മോഹന്‍ലാല്‍ . വീടോ കാറോ വാങ്ങികൂട്ടിക്കോട്ടെ. ആ മനയില്‍ ആരാ ഇപ്പൊ ഉള്ളതു? റിസോര്‍ട്ട് തുടങ്ങാന്‍ മന പൊളിച്ചുപണിയേണ്ട ആവശ്യം ഇല്ലല്ലോ. പിന്നെ മനസ്സുകള്‍ തമ്മിലുള്ള ദൂരം താനേ കൂടില്ല. കൂട്ടുന്നതാ , മനുഷ്യര്‍ !
അനിലേ, ലാലിനറിയാം തന്റെ കാലം കഴിയാന്‍ പോകുകയാണെന്ന്. അതിനുമുന്‍പ് മറ്റൊരു ലോകം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണദ്ദേഹം. ഏതൊരു ബുദ്ധിമാനും ചെയ്യുന്നത്.
സൂ, ഞാന്‍ പറഞ്ഞത് ലാല്‍ മന വാങ്ങുന്നതിനെയല്ല. എന്നേപ്പോലുള്ളവര്‍ അനുഭവിച്ചറിഞ്ഞ ഒരു വ്യവസ്ഥിതിയായിരുന്നു കൂട്ടുകുടുംബം എന്നത്. അതു നശിച്ചതിനാല്‍ ആണ്, ഈ മന വില്‍ക്കുന്ന കാര്യം വരുന്നത്. വലിയ മനയായതിനാല് ഒരു ഭാഗത്ത് അംഗങ്ങള്‍ താമസിയ്ക്കും പിന്നെ ബാക്കി ഭാഗം സിനിമക്കാര്‍ക്കു കൊടുക്കും എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. ഞങ്ങളുടെ ഭാഗത്ത് അങ്ങനെ ഒരുപാടുവീടുകള് ഉണ്ട്. ഈ മന ഉണ്ടാക്കിയ കാലത്ത് അതില്‍ നിറയേ അംഗങ്ങള്‍ ഉണ്ടായിരുന്നു, കൂട്ടുകുടുംബമായതിനാല്‍. ഇപ്പോള്‍ അണുകുടുംബങ്ങള്‍ അല്ലേ? ആര്‍ക്കു സംരക്ഷിയ്ക്കാന്‍ പറ്റും ഇത്രയും വലിയ വീട്? പിന്നെ പത്തുകോടി രൂപ കുറഞ്ഞ വിലയാണോ? പ്രശ്നം, "ശകലീകരണം" തന്നെ. ഈ ശകലീകരണത്തിന്റെ മറ്റൊരു സംഭാവനയാണ് ഇങ്ങനെയുള്ള വലിയ മനകള്‍ വില്‍ക്കുന്നതും പൊളിയ്ക്കുന്നതും. എന്റേത് വില്ക്കുകയല്ല പൊളിയ്ക്കുകയാണ് ഉണ്ടായത്, ഒരു പത്ത് വര്‍ഷം മുന്‍പ്. ലാലിനിപ്പോള് ഈ മന വാങ്ങിയെന്നത് ഒരു ഭൂഷണമാണ്! പക്ഷേ അദ്ദേഹം അലോചിച്ചു കാണുമോ ഇതു വാങ്ങാന്‍ ഉണ്ടായ ചരിത്രപരമായ കാരണങ്ങള്‍? ഞാന്‍ കൂട്ടുകുടുംബം എന്ന വ്യവസ്ഥിതിയെപ്പറ്റിയാണ് പറയുന്നത്,
അല്ലാതെ ജന്മിത്ത വാഴ്ച്ചയുടെ നാശത്തെപ്പറ്റിയല്ല എന്ന കാര്യം തെളിച്ചു പറയട്ടെ. ഞാന്‍ വളരുന്നതിനും എത്രയോ മുന്‍പ് ജന്മിത്തമൊക്കെ നശിച്ചിരുന്നു. ഈ വാര്‍ത്ത ദീപികയില്‍ വായിച്ചപ്പോള്‍ എനിയ്ക്ക് ഓര്‍മ്മ വന്നത് എന്തൊക്കെയാണെന്ന് എഴുതാന്‍ എനിക്ക് വാക്കുകളില്ല സുഹൃത്തേ. ലാലിന്റെ തന്നെ "കാര്ത്തികേയന്" പറയുന്നപോലെ, വീടിന്റെ മുറ്റത്ത് എന്നും എനിക്കന്റെ അച്ഛനെക്കാണണം എന്നു പറയാന്‍ ഒരു വീടുപോലുമില്ലാത്ത ഒരവസ്ഥ! തിരിച്ചു വരില്ല അക്കാലം എന്നറിഞ്ഞിട്ടു തന്നെ ഓര്‍ക്കാന്‍ രസം. ഗതകാലസ്മരണകള്‍. പ്രത്യേക വ്യക്തികളുടേയല്ലാതെ സമൂഹത്തിലെ മുഴുവന്‍ ജനതയുടേയും (പൊതുവായി പറഞ്ഞത്) മനസ്സുകള്‍ തമ്മിലകലാന്‍ കാരണം എന്താ? അത് ആരും മന:പ്പൂര്‍വ്വം ചെയ്യുന്നതൊന്നുമല്ലല്ലോ? കാലത്തിന്റെ വിഗതികളില്പ്പെട്ടാണെന്നു അലസമായി പറയാം. സൂവിനേപ്പോലെ പോസിറ്റീവ് മയിന്‍ഡ് ഉള്ളവര്‍ നാട്ടില്‍ ചുരുക്കമാണ്. അതിനാലാണല്ലോ ആത്മഹത്യകള്‍ പെരുകുന്നത്.
പിറന്ന വീട് പൊളിക്കപ്പെടുമ്പഴോ അല്ലേല്‍ അത് കൈയ്യില്‍ നിന്ന് നഷ്ടപ്പെടുമ്പഴോ ഉണ്ടാകുന്ന വേദനയെന്താണെന്ന് അത് അനുഭവിച്ചവര്‍ക്കേ അറിയു. പറഞ്ഞറിയിക്കാന്‍ കഴിയില്ല....
മോഹന്‍ലാലിന് ആയൂര്‍വേദ സംഭ് രംഭങ്ങള്‍ തുടങ്ങാന്‍ നേരത്തെ തന്നെ താല്പര്യമുണ്ടെന്ന് പങ്കജകസ്തൂരി മരുന്ന് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ ഹരീന്ദ്രന്‍ നായര്‍ 2-3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലും അദ്ദേഹവും കൂടെ ആയൂര്വേദസംബന്ധമായ ബിസിനസ്സ് സംരംഭങ്ങളില്‍ ഏര്‍പ്പെട്ടേക്കും എന്ന് 2-3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞുകേട്ടിരുന്നു. ഇനി അതിന്റെ ഭാഗം വല്ലതുമാണോ ഇതെന്ന് അറിയില്ല.
ആയൂര്‍വേദത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ ഇന്നെന്തൊക്കെയാ നടക്കുന്നത് ! മോഹന്‍ലാലിനെ പോലെ കാശിറക്കാന്‍ കഴിവുള്ളവരും ഡോക്ടര്‍ ഹരീന്ദ്രന്‍ നായരെ പോലെയുള്ള പ്രഗത്ഭമതികളും തമ്മില്‍ ചേരുമ്പോള്‍ നല്ല സംഭവങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം..
സുനിലേ.. എനിക്കു പറയാനുള്ളതു താങ്കളുടെ ബ്ലോഗ് റോളിനെക്കുറിച്ചാണു. തികച്ചും പുതുമയാര്‍ന്ന ഒരു സമീപനം.
ഇന്നത്തെ "റേഡിയോ ഏഷ്യ" വാര്‍ത്തകളില്‍ ഈ വാര്‍ത്ത സത്യവിരുദ്ധമാണെന്ന് വരിക്കാശ്ശേരി മനയുടെ ഉടമസ്ഥര്‍ പറഞ്ഞു എന്നു കേട്ടു - ഏത് വിശ്വസിക്കും???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ