ഞാനറിയാതെന്റെ മാനസജാലക
വാതിൽ തുറക്കുന്നു നിങ്ങൾ...
ശിൽപികൾ തീർത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങൾ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
22 അഭിപ്രായങ്ങൾ:
സ്വപ്നങ്ങൾ...
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ - എന്തായേനെ അവസ്ഥ???
കലേഷ്
സ്വപ്നങളോ തേനീചകളോ? കലേഷേ? -സു-
സ്വപ്നങ്ങളെ കുറിച്ചല്ലേ എഴുതിയത്?
എന്താ ഇവിടെ സ്വപ്നങ്ങളും തേനീച്ചകളും മാനസജാലക വാതിൽ തുറന്നുകളിക്കുന്നത്?
സ്വപ്നങളാകുന്ന തേനീച്ചകളെ കുറിച്ചായാലോ, കലേഷേ? (സ്വപ്നമായലും ചിന്തയായാലും ചന്തയില്‍ വില്ക്കാന് പറ്റിയാല്‍ സുഖം.)-സു-
ശരിക്കും എന്താ ഉദ്ദേശിച്ചത് സുനിലേ? മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയാമോ?
കലേഷേ, ഉദ്ദേശിച്ചതു പറയാം. സ്വപ്നങ്ങളും ചിന്തകളും എല്ലാം, മനസ്സിലൊ തലയിലൊ എവിടെയിങ്കിലും ആയിക്കോട്ടെ, ഇങ്ങനെ സദാ മൂളിക്കൊണ്ടിരിക്കുകയല്ലെ? മൂളികൊണ്ടു പറക്കുന്നതിനെ തേനീച്ച എന്നു പേരിട്ടു, അത്രതന്നെ. കൂട്ടത്തില്‍ പറയട്ടെ ഈയിടെ ആയി എന്റെ ബ്ലോഗ്ഗുകള്‍ കാണുന്നില്ലെ? അനിതരസാധാരണം എന്നു തോന്നുന്നുണ്ടോ? ഈവക കാട്ടാളബുദ്ധി യെ തേനീച്ച എന്നല്ലാതെ എന്താ വിശേഷിപ്പിക്കുക? സ്വപ്നം എന്നു പറയാന്‍ പറ്റുമോ? വികടത്തരം അപ്പോഴും തീറ്ന്നില്ല, ഈ തേനീച്ച മൂളുമ്പോള്‍ ഇങ്ങനെ ഒരു പാട്ട് ഓര്‍മ്മ വരണോ? എന്താ ചെയ്യുക! പടച്ചോനേ! പരമാനന്ദ മാധവ! -സു-
ഭ്രാന്ത്, വിഡ്ഡിത്തം എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്, എന്ന കാര്യം മറക്കല്ലേ. -സു-
സുനിൽ ആളു ബുദ്ധിമാൻ തന്നെയാണ്, “ഭ്രാന്ത്, വിഡ്ഡിത്തം“ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുമെൻകിലും.
എല്ലാവരും കരുതുക ഭ്രാന്തുള്ളവർ അതില്ല എന്നു പറയുമെന്നല്ലേ?
ഇവിടെ അതിനു മുൻകൂർ ജാമ്യമെടുത്താണു കളി.
അല്ലെൻകിൽ പിന്നെ ചിന്തയിലെ ആ ചിന്ത വായിച്ചിട്ട് എനിക്കും ഭ്രാന്തുപിടിച്ചതെങ്ങനെ?
.അ.
സുനിലൊക്കെ ഏഴല്ല എഴുനൂറു വർണ്ണങ്ങളാൽ മാരിവില്ലുകൾ തീർക്കാൻ കഴിവുള്ളവരാണു കേട്ടോ. ഇങ്ങനെ വട്ടു വിളിച്ചു വരുത്തല്ലേ.
ചേട്ടന്മാരേ, സുഖിപ്പിച്ചു സുഖിപ്പിച്ചു “കുട്ടി”യെ ഇല്ലാതാക്കരുതേ!എന്നെ(ഈ എഴുത്തിനെ എന്നു വിവക്ഷ്യം) കൊന്നു കയ്യില്‍തന്നാല്‍ അതെന്റെ തന്നെ ഭക്ഷണം ആകും!-സു-
.അ. എന്ന അനിലിന്, എന്നെ കൊല്ലൂ എന്നുപറയുന്ന എനിക്ക് എന്തിനാ അനിലേ മുന്‍കൂര്‍ ജാമ്യം? വിഡ്ഡിത്തം എന്നത് എന്റെ “ചീന്ത”കളുടെ ഒരു അവസ്ഥയാണ്. അതു ഭ്രാന്തില്‍നിന്നാണ് വരുന്നത്. ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ ഭ്രാന്ത് അത്ര മോശമൊന്നും അല്ലാത്ത അവസ്ഥയാണെന്ന്.(അറിയാന്‍ വേണ്ടി:-ചീന്ത എന്നത് മനഃപൂര്‍വ്വം തമാശക്കിട്ട ഒരു പ്രയോഗം എന്നു ധരിച്ചാല്‍ മതി)-സു-
ഈ -സു- മനസ്സമാധാനം തരില്ല എന്നുതന്നെ കരുതി ഇറങ്ങിയിരിക്കയാണല്ലോ. കൊന്നുതരാൻ പറഞ്ഞിട്ട് നിന്നുതരാനുള്ള മര്യാദ യെങ്കിലും കാണിക്കൂ സുനിലേ.
ഇന്നലെ രാത്രി കിടന്നു ഉറങ്ങി. രാവിലെ എഴുന്നേറ്റു പിന്നേയും കിടന്നു ഉറങ്ങി. പിന്നെ ഓഫ്ഫീസിലെത്തിയപ്പോള് ഒമ്പതുമണിയായി. മനസമാധാനം ഉണ്ടെങ്കില്‍ അങ്ങനെയാണ് അനിലേ, നല്ലോം ഉറങ്ങാന്‍ പറ്റും. (കൂട്ടരേ ഇനി തേനീച്ച മാറ്റി മനസമാധാനതിന്മേല് കളിക്കാം.) പാവം കലേഷ് പേടിച്ചോടീന്ന് തോന്നുന്നു.-സു-
ഞാൻ ഇതിന്റെയിടയ്ക്കൊന്ന് ഷാർജ്ജ വരെ പോയിരുന്നു.
അനിലേട്ടൻ പറഞ്ഞിടത്ത് നിന്ന് തുടങ്ങാം.
സുനിൽ ആളു ബുദ്ധിമാൻ തന്നെയാണ്, “ഭ്രാന്ത്, വിഡ്ഡിത്തം“ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുമെൻകിലും.
അനിലേട്ടൻ പറഞ്ഞത് 100% ശരി. എനിക്ക് പറയാനുള്ളത് കുഞ്ഞുണ്ണിമാഷ് പറഞ്ഞതാ - വിഡ്ഡിയാവില്ല വിഡ്ഡികൾ!
കൂട്ടരേ, അവനവന് മനസ്സിലാവാത്ത് കാര്യങ്ങള്‍ പറഞാല്‍ അതിനര്‍ത്ഥം ബുദ്ധിമാനാകണം പറയുന്നവന് എന്നില്ല.വിഡ്ഡിയുമാകാം. ഇക്കാരണത്താല്‍ ചര്‍ച്ച ഞാന്‍ പറഞ കാര്യത്തെ കുറിച്ചകട്ടെ, എന്നെ കുറിച്ചല്ലാതെ. -സു-
സുനിലേ, അപ്പഴ് ചർച്ച തിരിച്ച് സ്വപ്നങ്ങളിലേക്ക് വരട്ടെ. സുനിലിന്റെ സ്വപ്നങ്ങൾ തേനീച്ചകൾ പോലെ മൂളി തലയ്ക്ക് ചുറ്റും പറന്നോണ്ടിരിക്കുകയാണല്ലേ?
ഉറക്കത്തിലും തലയ്ക്ക് ചുറ്റും മൂളൽ കേൾക്കുന്നുണ്ടോ?
ഉറക്കസ്യ മൂളസ്യ ?
കലേഷിനാമൂളക്കം കേള്‍ക്കുന്നില്ലേ? ശരിക്കു ശ്രദ്ധിച്ചു നോക്കൂ. സ്വപ്നങ്ങള്‍ എന്ന പേരിലൊതുക്കാമോ എന്നറിയില്ല. -സു-
കൂർക്കം വലി? ഉറക്കത്തിൽ എന്റെ ആ മൂളക്കം കേട്ടിട്ട് എന്റെ സുഹൃത്ത് "മുദീർ" പറയാറുണ്ട്,"എടാ ഇത് കേട്ടാൽ നിനക്കാരും പെണ്ണു തരില്ല" എന്ന്!
ഇതിനര്‍ഥം കലേഷ് ഇതുവരെ പെണ്ണുകെട്ടിയിട്ടില്ല, പുരനിറഞുനില്ക്കുന്ന ഒരു പുരുഷനാണ് എന്നല്ലേ? (കാട്ടാളബുദ്ധി)-സു-
‘മുദീർ‘ പറഞ്ഞമാതിരിയുള്ള അത്യാഹിതമുണ്ടാകണമെൻകിൽ കലേഷ് ഉറങ്ങുന്നതു നിരീക്ഷിക്കാൻ ആളെ വിടുകയെങ്കിലും ചെയ്താലല്ലേ പറ്റൂ?
സുനിൽ, കാട്ടാള ബുദ്ധി കൊള്ളാം. ഞാൻ പെണ്ണുകെട്ടിയിട്ടില്ല. ആകെ കൺഫ്യൂസ്ഡായി നിൽക്കുകയാ!
അനിലേട്ടൻ, വ്യഴാഴ്ച്ചകൾ ഞാൻ മുദീറിന്റെ വില്ലയിൽ പോകും. അന്നത്തെ രാത്രി കിടപ്പും അവിടെയായിരിക്കും. മുദീർ കൂർക്കം വലിയുടെ ആളാണ്. ഞാൻ അത് ഒരു ദിവസം രാത്രി എന്റെ മൊബൈൽ വച്ച് റിക്കോർഡ് ചെയ്ത് പിറ്റേ ദിവസം എല്ലാവരും കൂടെ ഇരുന്നപ്പം കേൾപ്പിച്ചുകൊടുത്തു. അതിന്റെ വാശിക്കാണെന്നു തോന്നുന്നു എന്നെ കൂർക്കം വലിക്കാരനാക്കിയത് പുള്ളി! ഞാൻ വലിക്കുന്നുണ്ടാകുമായിരിക്കും ചിലപ്പം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ