27 ജൂലൈ 2005

അനാഥ പ്രേതങ്ങള്‍

കമന്റിങ്ങിന്റെ പ്രത്യേകതകളാണിവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്. ഒരു പോസ്റ്റിടുന്നവന്‍ അവന്റെ കമന്റുകളുടെ എണ്ണം കൂടുന്നതുകണ്ട് സന്തഓഷിക്കാം പക്ഷെ അവന്റെ പോസ്റ്റില്‍ പറഞ കാര്യങളുമായി പുലബന്ധം പോലും പലപ്പോഴും കമന്റുകള്‍ക്ക് കാണില്ല. ആശയപരമായി ഒരു ഏകദേശ ബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍! പല സൈറ്റുകളിലും ഞാന്‍ പൊയി നോക്കി, സ്ഥിതി എല്ലാം ഒരു പോലെ തന്നെ. പാവം പോസ്റ്റുകാരന്‍, അവന്റെ പോസ്റ്റ് അപ്പോഴും ഏകാന്താതയിലെ അനാഥ പ്രേതം തന്നെ.

പൊസ്റ്റില്‍ പറഞ്ഞ കാര്യം കാണാനുള്ള മടിയാണോ അതോ സ്വന്തം അഭിപ്രായം പറഞ്ഞ് മുഷിപ്പിക്കെണ്ടാ എന്ന വിചാരം കൊണ്ടോ?

ബ്ലോഗീശ്വരാ ഇനി ഇതിന്‌ എന്തഒക്കെ ആണാവോ കമന്റുകള്‍ കിട്ടുക!

23 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

എന്താ സുനിലേ ഇവിടെക്കിടന്ന് അനാഥപ്രേതം പോലെ പുലമ്പുന്നത് ? കമന്റുകളുടെ എണ്ണം കൂടിയാല്‍ പിന്നെ സന്തോഷിക്ക്യല്ലേ വേണ്ടത് ? സുനിലിനു കമന്റ് കാണുമ്പോള്‍ ദു:ഖം വരുന്നുണ്ടെങ്കില്‍ ഞാന്‍ ഇനി കമന്റ് വെക്കുന്നില്ല കേട്ടോ.പിന്നെ അഭിപ്രായം പറയാന്‍ അറിയില്ലെങ്കില്‍ കമന്റ് വെക്കേണ്ട എന്നാണോ പറഞ്ഞു വരുന്നതു? പോസ്റ്റ് വായിച്ചു എന്നു കാണിക്കാനെങ്കിലും ഒരു കമന്റല്ലാ കമന്റ് വെക്കുന്നതല്ലേ നല്ലത്? ഇത് എന്റെ അഭിപ്രായം ആണുട്ടോ.

അജ്ഞാതന്‍ പറഞ്ഞു...

ഞാന്‍ പോസ്റ്റിനുവേണ്ടി ഒന്നു പോസ്റ്റിയതാണേ!!! എന്നെ കൊല്ലല്ലേ. എന്തൗ വേണമെങ്കിലും ആര്ക്കും കമന്റാം -സു-

aneel kumar പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

വി.പ്രനും അനിലുമൊക്കെ പറഞിട്ട് ഞാന്‍ വീണ്ടും അഞ്ജലിയെ എന്റെ വീട്ടില്‍ കുടിയിരുത്തി. -സു-

അജ്ഞാതന്‍ പറഞ്ഞു...

പ്രേതം പുലമ്പുമോ സൂ? അതുകൊണ്ടാണോ സൂ ഇങ്ങനെ?

അജ്ഞാതന്‍ പറഞ്ഞു...

അഹോ കഷ്ടം! ബ്ലോഗറിന്റെ വികൃതികള്‍! എങ്ങനേയാ രണ്ടെണ്ണം വന്നത്? ഒന്ന്‍ മറ്റേതിന്റെ പ്രേതം ആയിരിക്കാമല്ലേ? അപ്പോ അങ്ങ്നെ തന്നെ കിടന്നോട്ടെ. അനാഥമാവില്ല്യലൊ. -സു-

aneel kumar പറഞ്ഞു...

സുനിലേ,
യൂണിക്കോഡ് അങ്ങനത്തെ ഒരു സാധനമാണ്.
ചിലർ പറയും. “എനിക്ക് ബിയറിന്റെ ടേസ്റ്റെന്താന്നുപോലുമറിയില്ല”
പക്ഷേ ടേസ്റ്ററിഞ്ഞാൽ പിന്നെ ഷാപ്പിൽത്തന്നെയാവും താമസം.
(ഉദാഹരണം കടന്നു പോയോ?)
അതുപോലെ തന്നെയല്ലേ യൂണിക്കോഡും?
നമ്മടെ കലേഷ് യൂണിക്കോഡിനെപ്പറ്റി ആദ്യം പറഞ്ഞതു വായിച്ചിട്ടില്ലേ?
http://groups.yahoo.com/group/varamozhi/message/491
വിശ്വം ആദ്യം അദ്യത്തിന്റെ ബ്ലോഗ് എന്നെ കാണിച്ചപ്പോൾ എനിക്ക് ഓക്കാനം വന്നു.
ഏരിയിലിന്റെ ഫോണ്ടുമാത്രമായിരുന്നു എനിക്കപ്പോൾ. ‘വ്‌ശ്‌വ്പ്‌റ്‌ഭ്‌അ “ എന്ന
മട്ടിലായിരുന്നു കണ്ടത്. അഞ്ചു മിനിറ്റിനകം വിശ്വത്തിന്റെ കയ്യിൽ നിന്നുതന്നെ
അന്നുള്ള അഞ്ജലി ലിപി കിട്ടി. ഞാൻ മലയാളം വായിച്ചു ഞെട്ടി. ഞാനൊക്കെ
പഠിച്ചിട്ടുള്ള അതേ ലിപി! ഈ കെട്ടിത്തൂക്ക് ഉകാരം കാണാനേയില്ല.
സന്തോഷിക്കാനെന്തിനി വേണം.?

അപ്പോ അങ്ങിനെയാണു കാര്യങ്ങൾ അല്ലേ? ഇവിടെഒക്കെത്തന്നെ കാണുമല്ലേ അല്ലേ?
വേറെ വിശേഷമൊന്നുമില്ലല്ലോ അല്ലേ? സുഖങ്ങളൊക്കെത്തന്നെ അല്ലേ?......


----- Original Message -----
From: "Sunil Kumar"

Sent: Tuesday, July 26, 2005 09:50
Subject: hate unicodes


|
| Anil,
|
| Thanks for mentioning my name on varamozhi faq site. It should be a big
| thanks for big zero work.
|
| If you have spare time, please visit the below link and just comment on
| their comments about unicode. There are people like this also!!!!!
|
|
http://www.malayalavedhi.com/wbboard/thread.php?threadid=3670&boardid=35&sty
| leid=1&sid=a3ea0d65649a2f7d676c9faf3b4b1edc&page=1#6
|
| Regards,
| -S-

12:48 PM

aneel kumar പറഞ്ഞു...

സുനിലിന്റെ വികൃതിയാ അത്. രണ്ടും തമ്മിൽ എത്രയോ വ്യത്യാസങ്ങൾ ഉണ്ട്.

Kalesh Kumar പറഞ്ഞു...

അപ്പഴിനി ആരും ഇനി കമന്റണ്ടേ സുനിലേ? മൃഗാധിപത്യം വന്നോ?
അതോ കാട്ടാളബുദ്ധിയാണോ?

അജ്ഞാതന്‍ പറഞ്ഞു...

കാട്ടാള ബുദ്ധിയിൽ‌ അങനെയല്ലേ വരൂ കലേഷേ?-സു-

Kalesh Kumar പറഞ്ഞു...

പടം വീണ്ടും മാറ്റിയോ? എരിയുന്ന തീയാണല്ലോ പുതിയ പടം! എന്താ???

അജ്ഞാതന്‍ പറഞ്ഞു...

എരിയുന്ന തീയും, മൂളുന്ന കാറ്റും...എല്ലാം ശൂന്യത കലേഷേ. ബാക്കി പിന്നീട്...-സു-

അജ്ഞാതന്‍ പറഞ്ഞു...

മിണ്ടിപ്പോകരുത്.. മിണ്ടിയാല്‍ തട്ടിക്കളയും. മനസ്സിലായോ?

അജ്ഞാതന്‍ പറഞ്ഞു...

വാടിയിലുണ്ടൊരു വാടി
വാടിയിലൊരു ചെടി വാടി
വാടി നനയ്ക്കാൻ വാടി

aneel kumar പറഞ്ഞു...

സുനിലിനു (ചില്ലില്ലാത്ത)തീവ്രവാദികളുടെ ഭീഷണിയുണ്ടല്ലോ.
www.group4securicor.com - ൽ പോയി വല്ല സെക്യൂരിറ്റിയെയും തപ്പിക്കോ സുനിലേ.

Kalesh Kumar പറഞ്ഞു...

ബൂലോഗത്തിലും തീവ്രവാദി ഭീഷണിയോ? :(

അജ്ഞാതന്‍ പറഞ്ഞു...

ഇവനേതൊരു ഭീരു? ഒളിയമ്പെയ്തു എന്തിനെന്നെ വീഴ്ത്തുന്നു? -സു-

അജ്ഞാതന്‍ പറഞ്ഞു...

വാടിയിലുണ്ടൊരു വാടി
ഇതിലെ രണ്ടാമത്തെ വാടിയുടെ അര്‍ഥം എന്താ അനോണീ? -സു-

അജ്ഞാതന്‍ പറഞ്ഞു...

അതു ശരി, അപ്പൊ നമ്മെ ഭീഷണിപ്പെടുത്തുന്നത്, തലസ്ഥാന നഗരിയിലെ ചില സോല്‍ജിയര്‍ സഖാക്കളാണല്ലേ? ഗറില്ലാ യുദ്ധമുറകള്‍ കൂടി പഠിച്ച് വിപ്ലവം നടത്താന്‍ ഇറങിയതാവും! -സു-

അജ്ഞാതന്‍ പറഞ്ഞു...

ഈശ്വരാ... എന്തൊരു മഴ! പറമ്പിലെ പ്ലാവില്‍ കയറി ചക്കയിടാമെന്നു വെച്ചാല്‍ കാലു വഴുക്കും. ഹൌ.. ഇത്ര ഭയങ്കര മഴ എന്‍റെ ആയുസ്സിനിടയ്ക്ക് ഞാന്‍ കണ്ടിട്ടില്ല. മോനേ നിനക്കോര്‍മ്മയുണ്ടോ എന്നറിയില്ല. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മലയിറങ്ങി, ചൂട്ടും കത്തിച്ച് ഞാന്‍ ആ രാത്രിയില്‍ എവിടേക്കു പോവുകയായിരുന്നു?

അജ്ഞാതന്‍ പറഞ്ഞു...

വാടി(1)യിലുണ്ടൊരു വാടി(2)
വാടി(2)യിലൊരു ചെടി വാടി(3)
വാടി(3) നനയ്ക്കാൻ വാടി(4)
വാടി 1 = സ്ഥലം
വാടി 2 = പൂന്തോട്ടം
വാടി 3 = വാടുക
വാടി 4 = വാ + എടി

അജ്ഞാതന്‍ പറഞ്ഞു...

വാടി 1 = സ്ഥലം ->പുതിയ അറിവുതന്നതില്‌ സന്തോഷം, നന്ദി. അല്ലാ,തൊട്ടുമുകളിലെ രണ്ടനോണിമാരും ഒന്നുതന്നേയോ? -സു-

SunilKumar Elamkulam Muthukurussi പറഞ്ഞു...

ന്നാലും ഇത്രയ്ക്കങ്ങ്ട് നിരീച്ച്‌ല്യ, ഇപ്പൊ ഒരു സ്ഥലത്തുപോയി ഒന്നു കമന്റാം ന്ന്‌ വെച്ചാ ബ്ലോഗറിൽ സൈൻ അപ് ചെയ്യാൻ മറന്നാൽ, നമ്മുടെ ഉള്ള ഐഡന്റിറ്റിയും കൊണ്ട് വേറെ തമിഴന്മാർ പോകും!

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...