ആത്മജ്ഞാനം
മഴ ഒന്നു മാറി എന്നു തോന്നുന്നു. കാറ്റിനു മുന്പില്‍ ഇലകളും കൊമ്പുകളും നൃത്തം വയ്ക്കുന്നതു കാണാന്‍ നല്ല രസം. പുറത്തു നോക്കിയാല്‍ നല്ല പച്ച നിറം മാത്രം. അങ്ങിങ്ങു മണ്ണിന്റെ മഴയില്‍ കുതിര്‍ന്ന ചുകപ്പ്. ആകാശത്തിന്റെ മുഖം വളരെ സുന്ദരം ആയിരിയ്ക്കുന്നു.
തെക്കിനിയിലെ ജനലില്‍ കൂടി നടുമിറ്റത്തു നോക്കി. തുളസി തറയിലെ മുല്ലവള്ളിയില്‍ ഒരു തുള്ളി മഴ മാത്രം. വള്ളി കൊച്ചുകുട്ടികളെ പോലെ കിണുങ്ങി നില്‍ക്കുന്നു. കാറ്റിനോടാവാം. മടക്കിവെച്ച കോസടികള്‍ക്കിടയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. അടിയില്‍ വിരിയ്ക്കുന്ന ചാക്ക് ദേഹത്ത് ഉരയ്ക്കുന്നുണ്ടെങ്കിലും അതു തരുന്ന ഇളം ചൂടിനു നല്ല രസം. കണ്ണുകള്‍ അടയുന്നു. ഉറക്കം വന്നിട്ടല്ല. ഓര്‍ത്തുപോയി "ഭജരേ രേ മാനസാ..ശ്രീ രഘുവീരം..." അറിയതെ മൂളിപോയി. പതുക്കെ ചുറ്റുപാടുകള്‍ മറന്നു. നാദവീചികളിള്‍ പിടിച്ച് ഒഴുകി നടക്കാന്‍ തുടങ്ങി. എന്തു രസം! രസം കൂടിയപ്പൊള്‍ എപ്പോളോ മൂളല്‍ നിന്നു പൊയി. തനിയെ മനസ്സ്സു പറക്കാന്‍ തുടങ്ങി. അതിനു പറക്കാന്‍ നാദമൊന്നും വേണ്ടല്ലൊ. എകാഗ്രത മാത്രം പോരേ?
എങ്ങും ആള്‍ക്കൂട്ടം! എന്താണിത്? എന്തു പറ്റി? കുട്ടികള്‍ ആണല്ലൊ അധികം. എന്താന്നാവോ!
ചോപ്പറ്റ കുന്നിന്റെ തഴെ പാടത്തിനും പുഴയ്ക്കും നടുവിലുള്ള ഒരു തൊടിയിലാണ്. ഒരു തിട്ടുണ്ടു്, അടുത്തു തന്നെ. അതില്‍ നിന്നു നോക്കിയാല്‍ താഴെ നടക്കുന്നതു കാണാം.
അദ്ഭുതം ആണോ അതോ വേറേ എന്തു വികാരം ആണ് ആദ്യം തൊന്നിയതു എന്നറിയില്ല. ഒരു ആനയെ പിടിച്ചു കെട്ടിയിരിക്കുന്നു. കൊമ്പില്ല, അപ്പോള്‍ പിടിയാന ആവും. അതോ കൊമ്പ് അവര്‍ കളഞ്ഞതോ? അറിയില്ല. നല്ല വടം കൊണ്ടു കഴുത്തിലും കാലിലും ഒക്കെ കെട്ടിയിട്ടുണ്ട്. നോക്കിയപ്പോളണ് അറിഞ്ഞത്, കെട്ടിയ വടങ്ങളുടെ എല്ലാം മറ്റേ അറ്റങ്ങള്‍ വേറെ ആനകള്‍ വായില്‍ കടിച്ചു പിടിച്ചിരിക്കുന്നു. അതിനാല്‍ അനങ്ങാന്‍ വയ്യ അവന്.
എന്തു പറ്റി ഇവന്? കാണാന്‍ നല്ല ഭംഗി ഉണ്ടല്ലോ. വല്ല വികൃതിയും കാണിച്ചു കാണും.
അയ്യോ, ഇതു സംസാരിക്കുന്നു! വര്‍ത്തമാനം പറയുന്ന ആനയൊ! ഈശ്വരാ എന്താണിത്!
അല്ലാ! ഇവനറിയാലോ ഇവനെ കെട്ടിയിരിക്കുകയാണെന്ന്. കെട്ട് പൊട്ടിക്കാന്‍ ഒട്ടും തന്നെ ശ്രമിക്കുന്നില്ല!.
ഈശ്വരാ! ഇവന്‍ ഒട്ടും തന്നെ കുറുമ്പന്‍ ആണെന്നു തോന്നുന്നില്ല.
നിഷ്കളങ്കത അല്ലേ ആ കണ്ണില്‍? കുറുമ്പനാണെങ്കില്‍ ഇപ്പോള്‍ ഇവരെ എല്ലാം വലിച്ചു കൊണ്ടു ഓടിയിട്ടുണ്ടാകും, അത്രയ്ക്കു ശക്തനാണ് ഇവന്‍.
അല്ലാ എല്ലാം അറിഞ്ഞ്.. സഹിച്ച്....സ്വയം...? അമ്മേ! എന്താണിവന്!
അതും സംസാരിയ്ക്കുന്നു!!!! എന്തായാലും അടുത്തു ചെന്നു നോക്കാം.
അല്ല ഇവന്‍ കുട്ടികളോടാണല്ലോ കൂടുതല്‍ സംസാരിക്കുന്നത്. കുട്ടികളുടെ മുഖത്താണെങ്കില്‍ ഒരു വിഷാദ ഭാവം. ആരെങ്കിലും ഇവനെ ഒന്നു രക്ഷിക്കുമൊ എന്നാണവരുടെ മുഖം പറയുന്നത്.
എന്താ ഇവര്‍ക്ക് ഈ ആനയോട് ഇത്ര സ്നേഹം? സംസാരിക്കുന്നതു കൊണ്ടാവും.
അല്ലാ! ഇവന്‍ കുട്ടികളോടു മാത്രമല്ലലോ തലകുലുക്കി സംസാരിക്കുന്നത്! എന്നോടും ലോഗ്യം ചോദിയ്ക്കുന്നണ്ടല്ലോ. സന്തോഷായി എന്തായാലും.
ചുറ്റുമുള്ളവര്‍ എന്താണ് കുശുകുശുക്കന്നത്? പാവം ഇവനെ കൊല്ലാനുള്ള വഴികള്‍ നോക്കുകയാണ്.
എന്താ മോനേ നിനക്കു ഇവര്‍ പറയുന്നതു മനസ്സിലാകാഞ്ഞിട്ടാണോ ഇത്ര സന്തോഷായി തലകുലുക്കി ലോഗ്യം ചോദിയ്ക്കുന്നത്? എന്തോ അവൻ മറുപടി പറഞ്ഞു. "അറിയാഞ്ഞിട്ടല്ല" എന്നാണതു പറഞ്ഞത് എന്നു തോന്നുന്നു.
കഷ്ടം! എത്ര ദുഷ്ടരാണിവര്‍! വര്‍ത്തമാനം പറയുന്ന ആന ലോകത്തു വേണ്ട എന്നാണവര്‍ പറയുന്നത്. അത് അവര്‍ക്കു ബുദ്ധിമുട്ടാകുമത്രെ!
നല്ല ശകുനം അല്ലേരിക്കാം.
അല്ലെങ്കിലും വര്‍ത്തമാനം പറയുന്ന ഒരു മൃഗത്തെ ആദ്യം കാണുകയണ്. അതും ആന.
സന്തോഷാണോ അതോ അദ്ഭുതം ആണോ? രണ്ടും ഒന്നിച്ചുണ്ട് തീര്‍ച്ച.
പക്ഷേ എന്തിനാണിവര്‍ ഇതിനെ കൊല്ലാന്‍ ശ്രമിക്കുന്നത്? അഥവാ കൊല്ലുന്നെങ്കില്‍ ഒറ്റ വെടിയ്ക്കു തീര്‍ത്തു കൂടേ? ഇവന്‍ ആണെങ്കില്‍ ഒന്നു രക്ഷപ്പെടാന്‍ കൂടി ശ്രമിക്കുന്നില്ല. അവനു എല്ലാം അറിഞ്ഞുകൊണ്ടു കുട്ടികളെ രസിപ്പിക്കാനാണ് ഇഷ്ടം എന്നു തോന്നുന്നു.
ഈശ്വരാ എന്തൊരു ലോകം! നെഞ്ചത്തൊരു വേദന. തിരിഞ്ഞു നടന്നു. കാറ്റും തന്നെ അനുഗമിക്കുന്നുണ്ട്.
(ആത്മഞ്ജാനം-ഗണപതി എന്നും അര്ത്ഥമുണ്ട് കൂടാതെ അവനവനെ തിരിച്ചറിയല്‍ എന്നും പറയാം.)
23 ജൂലൈ 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
10 അഭിപ്രായങ്ങൾ:
മൃഗങ്ങൾ സംസാരിക്കുന്ന കാലം വന്നാൽ മനുഷ്യന്റെ ഗതി എന്താകും?
മൃഗങ്ങളുടെ ബ്ലോഗിൽ മനുഷ്യർ കമന്റെഴുതും.
ചാക്യാരേ,
ഭാഷണം നന്നായിട്ടുണ്ട്.
നല്ല അസ്സല്‍ നിരീക്ഷണ പാടവം . ഇഷ്ടായി.
അപ്പൊഴേ ഈെ ആനയെ എനിക്ക് നന്നായിട്ടങ്ങ് പിടിച്ചു. ഈെ ആന എന്റെ തന്നെ ഉള്‍ക്കാട്ടിലെ ഇരുകൊന്വന്‍ തന്നെ അല്ലേ എന്ന് ഒരു തോന്നല്‍ ആത്മന്‍ എന്നുപറയാമോ ആവോ. അപ്പോള്‍ ഈെ കൊന്വന്റെ കൊന്വൊടിച്ച് ഗണപതിയാക്കാന്‍ എന്താണുവഴീ. കൊന്വൊടിഞ്ഞാല്‍ ക്ഷതമേല്‍ക്കില്ലേ? ക്ഷതം ഒരു തരത്തില്‍ തകര്‍ച്ചതന്നെ അല്ലേ? ആത്മന്‍ തകര്‍ച്ചയില്‍ നിന്നാണോ ജനിക്കുന്നത്. ജ്ഞാനത്തിലേക്കുള്ള വഴി വേദനയാണോ? വേദനയില്ലാതെ ജ്ഞാനമില്ലേ? ആത്മജ്ഞാനത്തിന്റെ അടിത്തറ തകര്‍ച്ചയുടെ ശവക്കുഴിയാണോ?
ഈെ കൊന്വനെക്കൊണ്ട് ഞാന്‍ വല്ലാതെ കഷ്ടപ്പെടുന്നു.
ക്ഷതങ്ങളുടെ ഗണപതീ ഇവനെക്കൂടി......
ഈ സുനില്‍ വേറെയാണേ കൂട്ടരേ!
സുനില്‍, ഞാന്‍ എഴുതാറേയില്ല്യ, പക്ഷെ ഇതെങനെ എഴുതി എന്നെനിക്കറിയില്ല്യ. ഇതെഴുമ്പോള്‍ വല്ലാത്തൊരു മൂഡ് ആയിരുന്നു എന്നുമാത്രം പറയാം. ശരിക്കും ഞാനീ എഴുതിയതില്‍ ഒന്നുമില്ല, എഴുതാന്‍ അത്രയും ബാക്കി കിടക്കുന്നു എന്നൊരു തോന്നല്‍. അല്ലെങ്കില്‍ എഴുതിയത് ശരിയല്ല എന്ന് തോന്നല്‍ ഇപ്പോഴും അലട്ടുന്നു. ഇതൊരു കേമപ്പെട്ട രചനയാണെന്നോ എനിക്ക് തോന്നുന്നില്ല. ഇപ്പോഴും എപ്പോഴും ചൂടുതന്നെ, അകത്തും പുറത്തും. നന്ദിയുണ്ട് നല്ലവാക്കിന്.-സു-
http://vayanasala.blogspot.com/2005/07/blog-post_112244061476164519.html
കണ്ടശേഷമാണ് സുനിലിന്റെ ഈ പോസ്റ്റിനെപ്പറ്റി ഓർത്തതും ഇതിൽ ഞാനൊരു ‘കടലാടി’ കമന്റെഴുതിയ കാര്യം ശ്രദ്ധിച്ചതും.
ഇനി ഈ പോസ്റ്റിനുള്ള ഒരുകമെന്റ് ചോദ്യം ചോദിക്കാം.
ഈ പോസ്റ്റ് ആത്മകഥയിൽ ഒരദ്ധ്യായമാക്കാനുദ്ദേശിച്ചുള്ളതാണോ?
അതായത് സംസാരിക്കുന്ന മിടുക്കൻ ആന സുനിൽ തന്നെയോ?
ചോദ്യങള്‍ വളരെ പ്രസക്തം അനില്‍. രണ്ടടം ചോദ്യത്തിന് ആദ്യമുത്തരം കൂറ്റുതല്‍ സൂക്ഷിച്ചു നോക്കിയാല്‍ താങ്കള്‍ തന്നെ ആയും തോന്നാം. ഇനി തോന്നീല്യാന്ന്‍ വിചരിച്ച് എന്റെ മേക്കട്ട് കേരാനൊന്നും വരരുതേ. ഒന്നാം ചഓദ്യത്തിന്റെ ഉത്തരം: വന്നന്ദ്യേ കാണാം. (സ്പെല്ലിങ് മിസ്റ്റേക്ക് കീമാനിന്റെ കുഴപ്പം)-സു-
സുനിൽ,
Sunil and all other friends,
Ensure that you replace the AnjaliOldLipi Font with the newly available one at http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf
as early as possible!
Or else, you will have to correct all your blog posts when all unicode fonts will be upgraded to the new versions.
Do this as early as possible!
ഏത് കീമാൻ ആണ് ഇത്രയും സ്പെല്ലിങ് മിസ്റ്റേക്ക്സ് ഉണ്ടാക്കിത്തരുന്നത് സുനിലേ? ലക്ഷണം കണ്ടിട്ട് സുനിൽ Caps Lock ON ചെയ്തുവച്ച് ടൈപ്പ് ചെയ്തതുപോലുണ്ട്.
ഇതുവരെ എനിക്കിതങ്ങോട്ട് ദഹിച്ചിട്ടില്ല..
--ഏവൂരാൻ.
ദഹിക്കാൻ സമയമെടുക്കും ഏവൂരാനേ. എനിക്കും ദഹിച്ചില്ല, അതിനാലാൺ ഛർദ്ദിച്ചത്! അപ്പൊ ദഹിച്ചുതുടങിയേ! പക്ഷെ ഉദ്ദേശിച്ചത് പറയാൻ ഇപ്പോളും വാക്കുകൾ കിട്ടുന്നില്ല. വാസ്തവം. എങ്കിലും ഒരു വിശദീകരണം എഴുതാൻ നോക്കം. -സു-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ