തൃശ്ശൂരിൽ നിന്നും St.Joseph Schoolലെ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ തിരുവനന്തപുരത്തേയ്ക്ക് ഒരു സ്റ്റഡി ട്രിപ് പോയി. തലസ്ഥാനനഗരം മുഴുവൻ ചുറ്റിക്കറങ്ങി, അവർ ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്തു. അൽപനേരത്തെ വിശ്രമം കഴിഞ്ഞപ്പോൾ ഒരധ്യാപകൻ കുട്ടികളോട് ചോദിച്ചു, ഇപ്പോൾ നമ്മൾ ഒരുവിധം സ്ഥലങ്ങളോക്കെ കണ്ടു, ഇനി നിങ്ങൾക്കു പ്രത്യേകിച്ചു കാണാൻ തോന്നുന്നവല്ലതുമുണ്ടോ എന്ന്. ഒരു പെൺ കുട്ടി മാത്രം പറഞ്ഞു, ഉണ്ട് എനിക്ക് ഇ.എം.എസ്സിനെ കാണണം എന്ന്. അധ്യാപകൻ ഇങ്ങനെ ഒരാവശ്യം ഉണ്ടാകുമെന്ന് വിചാരിച്ചതേ ഇല്ലായിരുന്നു. എങ്കിലും കുട്ടികളുടെ ഒപ്പം പോയാൽ തനിക്കു കൂടെ ഒന്നു പരിചയപ്പെടാമല്ലൊ എന്നു വിചാരിച്ച്, ഓ കെ അങ്ങനെയെങ്കിൽ ഇ.എം.എസ്സിനെ കാണാൻ താൽപ്പര്യമുള്ളാവർ എല്ലാം റെഡി ആയിക്കോളൂ നമുക്ക പോയി നോക്കാം എന്നു പറഞ്ഞു.
പിന്നീട് കുറച്ചു കുട്ടികളും ഈ അധ്യാപകനും കൂടി ഇ.എം.എസ്സിന്റെ വീട്ടിൽ എത്തി. ഇ.എം.എസ്സിനാകട്ടെ കുട്ടികളോടു സ്നേഹമുണ്ടെങ്കിലും, അവരെ ലാളിക്കാനൊന്നും അറിയില്ല. അധികം കുട്ടികളോട് ഇടപെട്ട് ശീലവും ഇല്ല്യ. അപ്പോ സത്യത്തിൽ അവരുടെ ഇടയിൽ ഒരു മൌനം അറിയാതെ ഘനപ്പെട്ടു വന്നു. ഇതു മാറ്റാനായി നമ്മുടെ അധ്യാപകൻ കുട്ടികളോടു പറഞ്ഞു, നിങ്ങൾക്ക് ഈ മുത്തശ്ശനോട് എന്താച്ചാൽ ചോദിക്കാം, ആരാ ചോദിക്കണ് എങ്കിൽ അവർ എഴുന്നേറ്റുനിൽക്കുക എന്ന്. അപ്പോൾ ഇ.എം.എസ്സിനെ കാണണമെന്ന് ആവശ്യപ്പെട്ട പെൺ കുട്ടി എഴുന്നേറ്റ് നിന്ന് ധൈര്യസമേതം ചോദിച്ചു "മുത്തശ്ശാ, എന്താ ഈ ഇടതുപക്ഷം എന്നു പറഞ്ഞാൽ" എന്ന്. ചോദ്യം കേട്ട അധ്യാപകനാണ് ഞെട്ടിപ്പോയത്. ഇവൾ ക്ലാസ്സിൽ തമാശയ്ക്കെങ്കിലും ഇമ്മാതിരി ചോദ്യം ചോദിച്ചാൽ താൻ കുഴങ്ങിയതു തന്നെ. എങ്ങനെ പഴയ ബ്രിട്ടീഷ് പാർലിമെന്റും അവിടുത്തെ ഇടതു വലതു ഭാഗങ്ങളും ഒക്കെ ഈ നന്നം പിന്ന മാർക്ക് പറഞ്ഞുകൊടുക്കും? പറയാം പകഷെ അവർക്കു മനസ്സിലാകണ്ടേ? അതായിരുന്നു അധ്യാപകന്റെ വിമിഷ്ടം. ഇ.എം.എസ്സ് എന്തുത്തരം പറയും എന്ന് ആകാംഷയോടേ കുട്ടികളേപ്പോലെത്തന്നെ അധ്യാപകനും നോക്കിയിരുന്നു.
ഇ.എം.എസ്സും അപ്പോൾ സംസാരിക്കാൻ റെഡിയായി. അദ്ദേഹം കുട്ടികളെ അടുത്തുവിളിച്ചു നിർത്തി. എന്നിട്ടവരോട് ചുറ്റും നിൽക്കാൻ പറഞ്ഞുകൊണ്ട് ചോദിച്ചു:
മോൾടെ വലതു കയ്യേതാ? എല്ലാവരും വലതു കയ്യ് ഉയർത്തിക്കാണിച്ചു. ഇനി ഇടതുകയ്യേതാ? കുട്ടികൾ ആകാംഷാഭരിതരായി വീണ്ടും ഇടതു കൈ കാണിച്ചു കൊടുത്തു. ഇ.എം.എസ്സ് ചിരിച്ചു കൊണ്ട് ചോദിച്ചു, ഈ രണ്ടു കൈകളിലും ശക്തി ഏതിനാ കൂടുതൽ എന്ന് നിങ്ങൾ ആലോച്ചിച്ചിട്ടുണ്ടോ എന്നെങ്കിലും? എന്ന്. അപ്പോൾ ഒന്നാലോചിച്ച് കുട്ടികൾ പറഞ്ഞു, ഉവ്വ്, വലതു കയ്യിനാണ് എന്ന്. അപ്പോ ദുർബലമായതേതാ എന്ന് വീണ്ടുമൊരു ചോദ്യം. കുട്ടികൾ ഉടൻ ഇടതു കയ്യെന്ന് വളരെ വേഗം മറുപടിയും കൊടുത്തു. അപ്പോ ഇ.എം.എസ്സ് വീണ്ടുമൊരു ചോദ്യം, നിങ്ങളുടെ ഹൃദയം ഏതുഭാഗത്താണ് എന്നറിയുമോ എന്ന്. അവർ ഉടൻ പറഞ്ഞു, ഇടത് ഭാഗത്ത് എന്ന്. പിന്നേയും ഈ.എം.എസ്സ്, പാൻക്രിയാസ് ഗ്രന്ഥി ഏതുഭാഗത്ത് എന്നായി ചോദ്യം. അതും ഇടതു ഭാഗത്ത് എന്ന് ഉത്തരം കുട്ടികളും കൊടുത്തു. അപ്പോ ഈ.എം.എസ്സ് അവരോടു ചോദിച്ചു, അപ്പോ ഏറ്റവും പ്രധാനപ്പെട്ട, നമ്മുടെ ശരീരഭാഗം ഇടതോ വലതോ എന്ന്. ഇടത് എന്ന് കുട്ടികളും പറഞ്ഞു. പക്ഷെ ദുർബലമായ ഭാഗമോ എന്ന ചോദ്യത്തിനും കുട്ടികൾ ഇടത് എന്ന ഉത്തരം പറഞ്ഞു.
അപ്പോ ഇ.എം.എസ്സ് പറഞ്ഞു, ഇപ്പോ മനസ്സിലായോ ഇടതു പക്ഷവും വലതു പക്ഷവും എന്താണ് എന്ന്. കൂട്ടത്തിൽ ഈ മുത്തശ്ശൻ ഇടതു പക്ഷക്കാരനാണ് എന്നും പറഞ്ഞു.
ഞാനിതു പറഞ്ഞു ബോറടിപ്പിടിച്ചത് ഇ.എം.എസ്സിന്റെ കേമത്തം എഴുതാനല്ല.
ഒരു കാര്യത്തിൽ അഗാധമായ അറിവുണ്ടെങ്കിൽ എങ്ങനെ വളരെ ലളിതമായ, കുട്ടികൾക്കു കൂടി മനസ്സിലാകുന്ന ഭാഷയിൽ, അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താം എന്ന് കാണിക്കാനാണ്. പറയുന്ന വിഷയങ്ങൾ ശരിക്കു മനനം ചെയ്തു പഠിച്ചവന് തന്റെ "വില", മറ്റുള്ളവർക്ക് മനസ്സിലാകാത്ത ഭാഷയിൽ എഴുതി പ്രദർശിപ്പിക്കേണ്ട കാര്യമൊന്നും ഇല്ല.
നമ്മുടെ ഇന്നത്തെ പല എഴുത്തുകാരും എന്താണ് ചെയ്യുന്നത്? അവർ കവികളായാലും കഥാകാരന്മാരായലും എന്താണ് എഴുതുന്നത്? എത്രപേർക്ക് അത് മനസിലാകുന്നുണ്ട്? വായനക്കാരായ നമ്മിൽ പലരും തന്റെ അറിവില്ലായ്മ മറച്ചു പിടിക്കാൻ "ഗംഭീരം" എന്നും മറ്റും പറഞ്ഞ് തടിതപ്പുകയാണ് പതിവ്. എന്തിനീ ഹിപ്പോക്രസി? നമ്മുടെ ചിന്താ മണ്ഡലത്തിൽ, ഇക്കൂട്ടരെ നിരങ്ങാൻ അനുവദിച്ചു കൂടാ, അതിനുള്ള സ്ഥലം അവർ വേറെ നോക്കിക്കോട്ടെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്കുവാന് ചെമ്മുള്ള ചേലകള് നന്ദന്തങ്കൈയിലെ നല്കിച്ചെന്നോന്: നല്ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില് നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില് പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില് എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
14 അഭിപ്രായങ്ങൾ:
സ്വന്തം ചര്‍ക്കയില്‍
നൂലുതിരിയുന്നകാലം
ഇനിവരുമോ?
അന്യന്റെ നൂല്
ആരാന്റെ ചര്‍ക്ക
അതുകൊണ്ട്
നിനക്കൊരു കുരുക്ക്
kurukkukazhuththil veezhaathirikkaan oru kuthaRimaatam! -S-
:)
വായനക്കാർക്കു മനസ്സിലാകാത്ത തരത്തിൽ എഴുത്തുകാർപടച്ചുവിടുന്നത് ഒരു പ്രശ്നം.
അവയെ അവലോകനം ചെയ്ത് കൂടുതൽ പരിസരമലിനീകരണവും അവ്യക്തതയും പരത്തുന്ന വിമർശകരെക്കൂടി ഒന്നു കുരിശിലേറ്റണ്ടേ സുനിൽ?
കറുപ്പും വെളുപ്പുമെന്ന് തിരിക്കാവുന്നതല്ലല്ലോ സുനിലേ ഇതു്... വായനക്കാരുടെ നിലവാരം പല ലെവലിലാണ്. ഇതിലേതു തലത്തിലേയ്ക്കാണ് എഴുത്തുകാരൻ ഇറങ്ങി വരേണ്ടത്? എഴുതുന്നതെല്ലാം എല്ലാവർക്കും മനസ്സിലാകണമെന്നില്ല. മനസ്സിലാക്കുന്ന ചിലരുണ്ടാവുകയും ചെയ്യും. മനസ്സിലാകാത്തവർ മനസ്സിലാക്കാൻ ശ്രമിക്കുകയെന്നല്ലാതെ, എഴുത്തുകാരനെ കുരിശിലേറ്റണോ? ലളിതവത്കരണം എല്ലാറ്റിനും പരിഹാരമല്ല.
മനസ്സിലായില്ലെങ്കിൽ മനസ്സിലായില്ല അല്ലെങ്കിൽ മനസ്സിലാവില്ല എന്ന് വിചാരിച്ച് ഇരിക്കുന്നതല്ലേ നല്ലത്.
കുറച്ചാൾക്കാർക്ക് മനസ്സിലാകില്ലാന്നു വെച്ച് എഴുത്തുകാരൻ എഴുത്ത് നിർത്തണോ?
സുനിലിന്റെ അഭിപ്രായത്തോട് 100% ഞാൻ യോജിക്കുന്നു. എഴുത്തുകാരന്റെ തലത്തിലേക്ക് വായനക്കാരൻ ഉയരണമെന്നാണോ അതോ വായനക്കാരന്റെ തലത്തിലേക്ക് എഴുത്തുകാരൻ വരണമെന്നാണോ? എഴുതിവിടുന്ന സാധനം ശരിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്തില്ലെങ്കിൽ പിന്നെ എഴുതുന്നതെന്തിന് എന്നാണ് എന്റെ ചോദ്യം. വായിച്ചിട്ട് ഒന്നും മനസ്സിലായില്ലേൽ വായനക്കാരൻ തുറന്ന് പറയണം മനസ്സിലായില്ലന്ന്. അനിലേട്ടൻ പറഞ്ഞത് ശരിയാണ്. ചില വിമർശകരുണ്ട് - രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാതെ കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ അവർ അതിന് ആസ്വാദനം എഴുതും! വിവാദത്തിന് തിരി കൊളുത്തുകയല്ല ഞാൻ - എന്റെ എളിയ അഭിപ്രായം പറഞ്ഞെന്നേയുള്ളു. ആരും ദേഷ്യപ്പെടരുതേ!
ഇ.എം.എസു് ഇടതുപക്ഷം എന്താണു് എന്ന ചോദ്യത്തിനു നൽകുന്ന ഉത്തരം എല്ലായ്പോഴും ഇങ്ങിനെ തന്നെ ആയിരിയ്ക്കണമെന്നില്ല. ചോദ്യകർത്താവിന്റെ ശേഷിയ്ക്കനുസരിച്ചുള്ള ഉത്തരമാണതെന്നേ ഞാൻ പറയൂ. ഒരു കൃതിയുടെ സന്ദേശം വായനക്കാരനിലെത്തുന്നില്ലെങ്കിൽ അയാൾക്കു മനസ്സിലാവുന്ന ഭാഷയിലല്ല അതെഴുതിയിരിയ്ക്കുന്നതു് എന്നു കരുതണം. ഒന്നുകിൽ വായനക്കാരൻ എഴുത്തുകാരനുപയോഗിച്ച നിലവാരത്തിൽ മനനം ചെയ്യണം, അല്ലെങ്കിൽ പരിജ്ഞാനം കുറഞ്ഞ വായനക്കാർക്കു അവരുടെ നിലവാരത്തിലുള്ള ഒരു പതിപ്പു കൂടി എഴുത്തുകാരൻ ഇറക്കണം. ഇതു രണ്ടും സാമാന്യനിലയ്ക്കു എളുപ്പം നടക്കാത്തതു കൊണ്ടു്, തല്ക്കാലം എല്ലാവരും ഇപ്രകാരം ചെയ്യുക.
മനസ്സിലാകാത്ത കൃതിയുടെ കർത്താവിനെ ചീത്തവിളിയ്ക്കുക. ചീത്തവിളിയ്ക്കുന്ന വായനക്കാരനെ തിരിച്ചും ചീത്തവിളിയ്ക്കുക.
പോൾ, ഞാൻ ലളിതവൽക്കരണം ഒരു പരിഹാരമായി പറഞില്ല. മനസ്സിലാകാതതത് എഴുതുന്നുണ്ട് ചില “എഴുത്തുകാർ”. അവരെ കുറിച്ച് പറഞതാണ്. ഇപ്പോ എഴുത്തുകാർ ഈ ബോധമില്ലാതെ ഓരോന്നെഴുതും. വായനക്കാർ തലതല്ലി മടുത്ത് ചുള്ളിക്കാട് പറഞപോലെ പുരാണങൾ വായിക്കാൻ പോകും. അപ്പോ വായന മരിച്ചു എന്ന് ഇവറ് കൂവിനടക്കും.
അനിൽ, ഞാൻ ആരേയും കുരിശിലേറ്റിയിട്ടില്ല. കുറച്ചു കാലമായി ഒരു തോന്നൽ, എന്റെ സഹൃദയ്ത്വം നഷ്റ്ടപ്പെട്ടൂവ്വോ എന്ന്. കാരണം ചന്തുമെനോൻ മുതൽ ഇന്ദുമേനോൻ വരെ ഉള്ളതിൽ മുകൾഭാഗത്തുള്ളതൊന്ന് വായിച്ചു നോക്കി. മനസ്സിലായില്ല. തലതല്ലി നോക്കി. എന്നിട്ടും നോ രക്ഷ! അപ്പോ ഞാൻ വിഡ്ഡി എന്നാശ്വസിച്ചു ഇരിക്കുകയായിരുന്നു. പിന്നെ അതൊരു പുതിയ വികാരമായി പുരത്തുവന്നു എന്നു മാത്രം. ഈ “പ്രയോഗങൾ” ഒരു തമാശയാണേ. ഒന്നും കാര്യമാക്കരുത്.
സൂ: ഇങനെ സമാധാനിച്ചിരിക്കാനാണോ ജീവിതം? കുറച്ചൊരു അന്വേഷണബുദ്ധിയൊക്കെ വേണ്ടേ? കുറച്ചാൾക്കാറ് എന്ന് സു -എങനെ പറഞു? അളന്നു നോക്കിയോ? എഴുത്തുകാർക്ക് എഴുതാനുള്ള സ്വാതന്ത്രം പോലെ വായനക്കാരന് പറയാനും സ്വാതന്ത്ര്യമില്ലേ? സൂ?
കലേഷ് എന്റെ അഭിപ്രായം ഒന്നു കൂടി വിശദീകരിച്ചു എഴുതി. നന്ദി, കലേഷ്.
കെവിനേ, എഴുത്തുകാർ വായനക്കാരനെ ചീത്തവിളിക്കും, വായനക്കാറ് തിരിച്ചും. അതൊരു ബഹളമാകും, ആളുകൾ കൂടും. ബുദ്ധിയുള്ളവർ പോക്കറ്റടിക്കും. (വിജയന്റെ ഒരു നിരീക്ഷണം കോപി അടിച്ചതാണേ.) -സു-
ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത് ഹൈസ്കൂൾ ക്ലാസുകളിൽ വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല, ഈയിടെ വായിച്ചപ്പോൾ എന്തോ ചിലത് മനസ്സിലായി, ഇനിയും പിന്നീടൊരിക്കൽ വായിക്കുകയാണെങ്കിൽ കൂടുതൽ മനസ്സിലായേക്കും... എനിക്ക് ആനന്ദിനെ ചീത്ത വിളിക്കുവാനോ, ഇതെഴുതിയതിന് ആനന്ദിന് എന്നെ ചീത്ത വിളിക്കുവാനോ അവകാശമുണ്ടെന്ന് ഞാൻ കരുതുന്നില്ല.
സുനിൽ,
ഈ വിവരണം, ഇ.എം.എസ്സിന്റേതോ ഇടതിന്റേതോ കേമത്തം എടുത്തുകാട്ടുന്നില്ല (താങ്കൾ അങ്ങിനെയൊരു വാദം ഉന്നയിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നു.) പകരം രാഷ്ട്രീയക്കാരനെ; അവ്യക്തമായ മറുപടികൾ (അല്പമൊരു ഹിഡ്ഡൺ അജൻഡ കൂടെയുണ്ടെന്ന് കൂട്ടിക്കോള്ളൂ) നൽകുന്ന ഒരാളെ എടുത്തുകാണിക്കുന്നു (ഇ.എം.എസ്സിന്റെ മറുപടി കേട്ട കുട്ടി എന്ത് ധരിച്ചു കാണുമോ ആവോ? ദുർബ്ബലമായതും എന്നാൽ പ്രധാനപ്പെട്ടതുമായ ആ ഇടതുഭാഗത്തെ ബലപ്പെടുത്തുന്നതിൽ ആ ബാലൻ/ബാലിക വ്യാപൃതനായോ എന്തോ!)
കലേഷ്,
കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ എന്നൊരു ചൊല്ലുണ്ടല്ലോ! റസ്സലിനെ വായിച്ച് എനിക്കൊന്നും മനസ്സിലായില്ലെന്ന് വിലപിക്കുന്നതിൽ കാര്യമില്ലല്ലോ!
ഒരു വിദ്യാലയവും വായനശാലയും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. സുനിൽ അത് മറന്നുവെന്ന് തോന്നുന്നു!
പ്രിയ രാജ്, :) റസ്സൽ എഴുതിയത് സാധാരണക്കാരായ വായനക്കാർക്ക് വേണ്ടിയാണോ? അനലിറ്റിക്കൽ ഫിലോസഫിയും പൊളിറ്റിക്കൽ ഫിലോസഫിയും സാധാരണയിൽ സാധാരണക്കാരന് കടിച്ചാൽ പൊട്ടുമോ? ആനന്ദ് "മരുഭൂമികൾ ഉണ്ടാകുന്നത്" എഴുതിയത് ഹൈസ്കൂൾ ക്ലാസ്സുകാരന് വായിക്കാൻ വേണ്ടിയാണോ? റസ്സലിനെപോലെയുള്ളവർ എഴുതുന്നത്, അത് വായിച്ചാൽ മനസ്സിലാകുന്ന ഒരു ന്യൂനപക്ഷത്തെ ലക്ഷ്യമാക്കിയാണ് എന്നാണ് എന്റെ അഭിപ്രായം. വായിച്ചത് മനസ്സിലായില്ലെങ്കിൽ അത് തുറന്ന് പറയുന്നതിലെന്താ തെറ്റ്? കൊക്കിലൊതുങ്ങുന്നത് കൊത്തുന്നതുമായി ഇതിനെ ബന്ധപ്പെടുത്തുന്നതെങ്ങിനെ? വായനക്കാരന് വായിച്ച് മനസ്സിലാക്കണമെന്ന ആഗ്രഹം കാണും, പക്ഷേ, മനസ്സിലാകാത്തത് വായനക്കാരന്റെ തെറ്റാണോ?:)
കലേഷ്,
ഞാൻ എന്റെ കാര്യമാണ് എഴുതിയത്! ഡിഗ്രീ ക്ലാസ്സിലെ മലയാളം ഭാഷാ പഠന പുസ്തകങ്ങളിലൊന്ന് റസ്സലിന്റെ ആശയങ്ങളെ കുറിച്ചുള്ളതായിരുന്നു. എന്റെ കൊക്കിൽ ഒതുങ്ങാത്തത് കൊണ്ട് പത്ത് മാർക്ക് കിട്ടിയില്ലെങ്കിലും വേണ്ടാ എന്നുകരുതി ഞാനത് വായിച്ചതേയില്ല!
സത്യമാണു സുനിൽ. വലിയ കാര്യങ്ങൾ ലളിതമായ ഭാഷയിൽ പറയാൻ കഴിയുന്നവൻ തന്നെയാണു യഥാർഥ ജ്ഞാനി.
Thank You all, I am also trying word verification for comments. -S-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ