26 ഓഗസ്റ്റ് 2005

അടുപ്പ്‌

അടുപ്പ്‌

--By സുനിൽ കൃഷ്ണൻ
അടൂപ്പിന്‌
മൂന്നുകാൽ
ഭാവി
ഭൂതം
വർത്തമാനം

മുകളിൽ ഞാൻ
ആവിയിലേക്ക്‌
തിളയ്ക്കും വരെ
മോചിതനാവാതെ

മുന്നടുപ്പിൽ
മാംസമെരിയുന്ന
പടനിലം

പിന്നടുപ്പിൽ
തണുത്തചാരത്തിലേയ്ക്ക്‌
ദ്രവിച്ചുപോയ കാലം

മറ്റൊന്നിൽ
നരകപ്രതീക്ഷയുടെ
വേട്ടനായ്ക്കൾ
കുരൽച്ചോര
മണത്തിരങ്ങുന്ന
ഗുഹാമുഖം

അടുപ്പുകത്തുമ്പോൾ
പഴുത്തിരിക്കാൻ വയ്യ

മനോഹരമായ കവിത. എനിക്കുമനസ്സിലായി എന്താപറയുന്നത്‌ എന്ന്‌ . സുനിൽ കൃഷ്ണൻ ചിന്തയിൽ എഴുതാറുണ്ട്‌. അദ്ദേഹം അൽ ഹസ്സ എന്ന സ്ഥലത്ത്‌ ജോലി ചെയ്യുന്നു. വാൽക്കഷണം: അവസാനം എനിക്കും "ആധുനീകം" വഴങ്ങാൻ തുടങ്ങിയോ ആവോ!

3 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

എനിക്കു മനസ്സിലായൊന്നും ഇല്ല.:( എന്നാലും നല്ല എന്തോ ഒരു കാര്യം ആണെന്ന് മനസ്സിലായി. :)

Kalesh Kumar പറഞ്ഞു...

നന്നായിട്ടുണ്ട് സുനിൽ!

അജ്ഞാതന്‍ പറഞ്ഞു...

പ്രിയ മാഷേ,

വായനശാലയുടെ മേശപ്പുറത്ത്‌ നിസ്വനായ ഈയുള്ളവന്റെ തോന്ന്യാക്ഷരങ്ങള്‍ നല്ലവാക്കുകളോടും, മനസ്സോടും കൂടി വായിക്കാനിട്ടതിന്‌ നന്ദി.

ഒരു സംഘവും കൂടെക്കൂട്ടാത്തവന്റെയും ഒരുപത്രാധിപരുടെ അച്ചുകൂടിലും മഷിപുരളാത്ത അക്ഷരങ്ങളുടെേയും വായനാസാഫല്യമാണിത്‌.

പത്രാധിപത്യം തോട്ടിപ്പണിയാണന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ?

പത്രാധിപരുടെ ഹുങ്കിന്റെ(കോയ്മ) ബലൂണിലേക്ക്‌ ബ്ലോഗ്‌സൂചികള്‍ യാത്ര തിരിച്ചിട്ടുണ്ട്‌. അടുത്തുവരാന്‍ എത്രകാലം കൂടി........

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...