ആശയവിനിമയം നടത്താൻ കടലാസാവശ്യമില്ലാത്ത ഒരു പുതിയ രീതിയാണ് കമ്പ്യൂട്ടറുകളും തുടർന്നുവന്ന ഇന്റർനെറ്റും നമുക്കു തന്നത്. പരമ്പരാഗതരീതിയിൽ വളരെ വിപ്ലവകരമായ ഒരു മാറ്റമാണ് ഇതു സൃഷ്ടിച്ചത്. ഒരു പേജിൽനിന്നും വേറൊരു പേജിലെക്ക് പോകാനുള്ള ഹൈപ്പർടെക്സ്റ്റ് സംവിധാനം നമ്മുടെ പുസ്തകസങ്കൽപ്പത്തെ ആകെ മാറ്റി മറിച്ചു. ഇഷ്ടമുള്ള സൈറ്റിൽനിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം എന്നൊരു സൌകര്യവും ഒപ്പം തന്നെ പ്രത്യേക വിഷയത്തെപ്പറ്റിയും അനുബന്ധവിഷയങ്ങളെപറ്റിയും വളരെ വ്യാപ്തിയുള്ള ഒരു ലോകവും ഇന്റർനെറ്റ് നമുക്കു തന്നു. ഇത് "വായന" എന്ന പ്രകൃയയെ വളരെ വലിയരീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
അതേസമയം പ്രസിദ്ധീകരണ രംഗത്തും ഇതൊരു വലിയ മാറ്റം വരുത്തി. സാധാരണ കടലാസിൽ പ്രസിദ്ധീകരിക്കാനുള്ള ചിലവിൽനിന്നും വളരെകുറച്ച് ചിലവിൽ പ്രസിദ്ധീകരിക്കാനുള്ള സൌകര്യവും ഇന്റർനെറ്റ് ഉണ്ടാക്കി തന്നു. ഇന്നതിന്റെ ഉപഭോക്താക്കൾ താരതമ്യേന കുറവാണെങ്കിലും നാളെ അതു തീർച്ചയായും മാറും. ഇപ്പോൾ തന്നെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്റർനെറ്റിനെപ്പറ്റിയും വെബ്സൈറ്റുകളെപറ്റിയുമൊക്കെ നമുക്കറിയാം. ബ്ലോഗ്ഗുകൾ എന്നത് വെബ്സൈറ്റിന്റെ വളരെ ചെറിയ രൂപമാണ്. വെബ്സൈറ്റിന്റേതായ സൌകരങ്ങൾ കുറവാണെങ്കിലും തികച്ചും പേഴ്സണലൈസ് ചെയ്യാം എന്നതാണതിന്റെ പ്രത്യേകത. ഒരു വലിയ വെബ്സൈറ്റ് നമ്മളോരുരത്തർക്കുവേണ്ടിയും ഒരോരോ പേജുകൾ നീക്കിവെച്ചതായി സങ്കൽപ്പിക്കൂ. ഈ പേജുകളിൽ നമുക്കോരോരുത്തർക്കും ഇഷ്ടമുള്ളത് എഴുതാം. എഴുതുക മാത്രമല്ല ചിത്രങ്ങൾ വയ്ക്കാം, ശബ്ദങ്ങളും സൂക്ഷിക്കാം, ഒരു വെബ്സൈറ്റിൽ ചെയ്യുന്നപോലെ, എന്നതാണ് കടലാസിൽ നിന്നും ബ്ലോഗിനെ വേർതിരിക്കുന്ന മറ്റൊരു പ്രത്യേകത.
ഇങ്ങനെ പേഴ്സണലൈസ് ചെയ്യപ്പെടുമ്പോൾ ഉപഭോക്ത്താക്കൾ കൂടുകയും അതുവഴി ഇന്റർനെറ്റ് ഉപഭോഗം കൂടുകയും ചെയ്യും. ഇതിന്റെ ചില ഗുണങ്ങൾ ഈ വലിയ സൈറ്റുകൾക്ക്, ബ്ലോഗുകൾ ഹോസ്റ്റ് ചെയ്യുന്ന സൈറ്റുകൾക്ക്, കൈമാറ്റം ചെയ്യപ്പെടും എന്നതുകൊണ്ടാണ് ഗൂഗിൾ തുടങ്ങിയ വമ്പന്മാർ ബ്ലോഗുകൾ ചെയ്യാനുള്ള സൌകര്യങ്ങൾ ചെയ്തുകൊടുക്കുന്നത്.
ബ്ലോഗുകളുടെ വേറൊരു സവിശേഷത, ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമുക്കുവേണ്ട ബ്ലോഗുകളിലെ പേജുകൾ നമ്മുടെ കമ്പ്യൂട്ടറിൽ എത്തിക്കാം എന്നുള്ളതാണ്.ഇതിന് ഈ ബ്ലോഗുകൾ നാം സന്ദർശിക്കേണ്ട ആവശ്യമില്ല. ഇതുസാധിക്കുന്നത് XML, RSS തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടേ യാണ്. ഈ പേജുകൾ നമ്മുടെ കമ്പ്യൂട്ടറിൽ എത്തിച്ചു തരുന്ന സോഫ്ട്‌വെയറിന്റേ പേര് Feed Reader എന്നാണ്. നാമെഴുതുന്ന കത്തുകൾ ഒരോ ബ്ലോഗ് പേജ്, അഥവാ "പോസ്റ്റ്" ആണെന്നുവിചാരിക്കൂ. എങ്കിൽ കത്തുകൾ എത്തിക്കുന്ന സംവിധാനമാണ് XML, RSS തുടങ്ങിയവ. Feed Reader എന്നത് നമ്മുടെ വീട്ടിൽ വരുന്ന പോസ്റ്റ്‌മാനാണ്. വെബ്സൈറ്റുകൾ സന്ദർശിക്കാനുപയോഗിക്കുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ പോലെയുള്ള ഒരു പ്രത്യേക സോഫ്റ്റ്‌വെയറായോ, ഇവകളോടുഘടിപ്പിക്കാവുന്ന ഒരു "പ്ലഗ്-ഇൻ" ആയോ Feed Readers ഉപയോഗിക്കാം. എല്ല തരത്തിലുള്ള Feed Readersഉം സൌജന്യമായി download ചെയ്യാവുന്നതാണ്. വെബ് അടിസ്ഥനത്തിലുള്ള "അഗ്രിഗേറ്ററുകൾ" എന്ന സംവിധാനവുമുണ്ട്.
blogger.com, redff.com, indiatimes.com, 360.yahoo.com, livejournal.com തുടങ്ങിയവ വ്യക്തികൾക്ക് ബ്ലോഗ് സൌകര്യം ഒരുക്കിക്കൊടുക്കുന്ന, ഇപ്പോൾ പ്രചാരത്തിലുള്ള ചില സൈറ്റുകളാണ്. ഇതെല്ലാം സൌജന്യവുമാണ്. സാധരണ ഇ-മയിലിൽ sign-up ചെയ്യുന്നപോലെ സൈനപ്പ് ചെയ്തുകഴിഞ്ഞാൽ ചെറിയ ഒരു blog control board നമുക്കു കാണാൻ കഴിയും. വിശദമായ ഹെൽപ് പേജുകൾ ഈ ബ്ലോഗ് ദാദാക്കൾ ഒരുക്കിയിട്ടുണ്ട്. ഈ പേജുകൾ വായിച്ച് നമുക്ക് സംശയ നിവാരണം വരുത്താം. സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങാൻ വലിയ സാങ്കേതിക ജ്ഞാനമൊന്നും ആവശ്യമില്ല. ഇ-മെയിൽ വഴി ആശയവിനിമയം നടത്തുന്ന ഏതൊരു സാധാരണക്കാരനും ബ്ലോഗിംഗ് തുടങ്ങാവുന്നതേ ഉള്ളൂ. ഒരാൾക്ക് എത്ര ഇ-മെയിൽ വിലാസങ്ങളുമാകാമെന്നപോലെ, എത്ര ബ്ലോഗുകളും തുടങ്ങാം
വേർഡ് പ്രസ്സ്, മൂവബിൾ ടൈപ് തുടങ്ങി, ഡാറ്റാബേസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യാവുന്ന ബ്ലോഗ്ഗുകളും ഉണ്ട്. ഇതുവഴി നമുക്ക് കൂടുതൽ ബ്ലോഗ് കൺട്രോൾ ലഭിക്കുന്നതാണ്. അൽപ്പം സാങ്കേതിക പരിജ്ഞാനം ഇതിനാവശ്യമുണ്ട്.
ഒരാളുടെ ബ്ലോഗിൽ അയാൾക്ക് പരിപൂർണസ്വാതന്ത്ര്യമുണ്ട്. ഇഷ്ടമുള്ളത് പ്രസിദ്ധീകരിക്കാം, ഇഷ്ടമുള്ളവരെ മാത്രം കമന്റ് രേഖപ്പെടുത്താൻ അനുവദിക്കാം. പരിപൂർണമായും കമന്റുകൾ അനുവദിക്കാതേയും ബ്ലോഗ് പോസ്റ്റ് ചെയ്യാം. കൂടാതെ സമാനമനസ്കരായ മറ്റുബ്ലോഗുകളുമായി, ഹൈപ്പർ ലിങ്കിലൂടെ, കണ്ണികൾ പോലെ കൂട്ടിച്ചേർക്കാം. പ്രതിപാദിക്കുന്ന വിഷയങ്ങൾക്കനുസരിച്ച് നമ്മുടെ പോസ്റ്റുകളെ തരംതിരിച്ചു വക്കാം. പഴയ പോസ്റ്റുകൾ സൂക്ഷിക്കാൻ "ആർക്കൈവെസ്" സൌകര്യവും ഉണ്ട്.
ഇത്രയുമൊക്കെ സൌകര്യത്തോടെ ബ്ലോഗുകളെ, നിങ്ങളുടെ സ്വന്തം വെബ് ഡയറിക്കുറിപ്പുകൾ ആയോ, ഒരു മാസിക/ആഴ്ച്ചപ്പതിപ്പ് ആയോ ഉപയോഗിക്കാം. interactive ആക്കുക വഴി നമുക്ക് അറിവ് ആദനം ചെയ്യാനും പ്രദാനം ചെയ്യാനും ബ്ലോഗുകൾ സൌകര്യമൊരുക്കുന്നു. തികച്ചും സ്വതന്ത്രവും വ്യക്തിയിലധിഷ്ഠിതവുമാണ് ബ്ലോഗുകൾ.
നിങ്ങളുടെ അസ്ഥിത്വത്തം (പേരുവിവരങ്ങൾ) പരസ്യമാക്കാതേയോ പരസ്യമാക്കിയോ നിങ്ങൾക്ക് ഇന്റർനെറ്റിന്റെ ലോകത്ത് വിഹരിക്കാം എന്നത് ഒരു സത്യമാണ്. അതുകൊണ്ടുതന്നെ "മൌലീകത" എന്നത് ഒരു പ്രശ്നമാണ്. ഒരു വിഷയത്തെപ്പറ്റി ഒരാൾ എഴുതിയത് ശരിയോ തെറ്റോ എന്ന് പരിശോധിക്കാൻ മറ്റു മാർഗങ്ങൾ തേടേണ്ടിവരും. ഇതിന്നർത്ഥം എല്ലാം പൊട്ട തെറ്റുകൾ ആയിരിക്കണം എന്നുമല്ല.
27 ഓഗസ്റ്റ് 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ